❤❤നിനക്കായ് ❤❤: ഭാഗം 7

ninakkay arya

രചന: ആര്യ നിധീഷ് 

കണ്ണുകൾ ഇറുകെ അടച്ചവൾ നിലത്തേക്ക് ഇരുന്നു..... dr പറഞ്ഞ വാക്കുകൾ കൂരമ്പുപോലെ ചെവിയിൽ തുളച്ചു കയറി താൻ ഇന്ന് ആർക്കുവേണ്ടി ആണോ ജീവിക്കുന്നത് ആ തുടിപ്പും തനിക് നഷ്ടമാവാൻ പോകുന്നു..... ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞവൾ തന്റെ കൈകൾ മുടിയിൽ കോര്ത്തുവലിച്ചു.... തളർന്നു വീഴാൻ തുടങ്ങിയവളെ ഹരി ചേർത്തു പിടിച്ചു..... വേണ്ട.... എന്നെ ആരും തൊടണ്ട...... ഭാഗ്യം കേട്ട ജന്മം ആണു ഞാൻ... അമ്മു.... അതെ ഹരിയേട്ടാ..... ഞാൻ.... ഞാൻ ആർക്കുവേണ്ടി ഇനി ജീവിക്കുന്നെ.... ആരുണ്ട് എനിക്ക് ഇനി ജീവിക്കണ്ടേ ഹരിയേട്ടാ എനിക്ക് ഞാനും പോകും എന്റെ ശ്രീയേട്ടനും കുഞ്ഞിനും ഒപ്പം...... അമ്മു നീ ഒന്ന് സമദാനിക്ക് മോളെ ഞങ്ങൾ ഒക്കെ ഇല്ലേ നിനക്ക് നിന്റെ രേവമ്മ ഇല്ലേ..... വല്യമ്മ പറയുന്നതാ ശെരി എന്നോട് അടുക്കുന്നവരുടെ ഒക്കെ ആയുസ് കുറയും നശിച്ച ജന്മം..... വിതുമ്പി കരഞ്ഞവൾ എന്തോക്കയോ പുലമ്പിക്കൊണ്ടിരുന്നു അടുത്തേക്ക് വന്നവരെ ഒക്കെ ആട്ടി അകറ്റി.... അത്രമേൽ തകർത്തു പോയിരുന്നു ആ ഹൃദയം..... കണ്ണുനീർ പോലും വറ്റിവരണ്ടു..... Dr അവളുടെ ആകെ ഉള്ള പ്രേതീക്ഷ ആണ് ഈ കുഞ്ഞ് അതിന് വേണ്ടിയാ അവൾ ജീവിക്കുന്നത് തന്നെ.... എനിക്ക് അറിയില്ലായിരുന്നു ഈ കുട്ടിയുടെ അവസ്ഥ ഇത്ര മോശം ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നോട് മാത്രമായി പറയുവായിരുന്നു.....

ആരും ഇല്ല dr അവൾക്ക് ഒരു പാവം ഓർമ്മ വെക്കും മുൻപ് അച്ഛനും അമ്മയും സഹോദരനും പോയി വല്യച്ഛന്റെ വീട്ടിൽ നീറി നീറി ഉള്ള ജീവിതത്തിന് നിറങ്ങൾ നൽകിയത് അവൻ ആയിരുന്നു എന്നാൽ ഇപ്പൊ അവനും പോയി അതുകൂടെ ആയപ്പോ തകർന്നു പോയി അവൾ എന്നാൽ ഈ കുഞ്ഞ് അതാണ് ആ അവസ്ഥയിൽ നിന്നും അവളെ തിരികെ കൊണ്ടുവന്നത്... ഇനി അതും ഇല്ലന്നറിയുമ്പോ എങ്ങനെ അവൾ സഹിക്കും...... താൻ വിഷമിക്കാതെ ഇപ്പൊ നമ്മുക്ക് ഇവളെ ഇവിടെ അഡ്മിറ്റ്‌ ചെയ്യാം ഈ അവസ്ഥയിൽ അതാ നല്ലത് അതാകുമ്പോ കൂടുതൽ കെയർ കിട്ടുമല്ലോ നമ്മുക്ക് നോക്കാമടോ എന്തേലും അത്ഭുതം നടക്കാൻ പ്രാർത്ഥിക്ക്..... ശെരി dr ഞാൻ.... അമ്മയെ വിളിക്കാം...... എന്തോക്കയോ പുലമ്പിക്കൊണ്ട് നിലത്തിരിക്കുന്നവളെ അവൻ നിറകണ്ണാലേ നോക്കി..... അവൾക്കരികിൽ മുട്ടിലിരുന്നു തോളിൽ കൈ വെച്ചു....... ഒരലർച്ച ഓടെ അവൾ അവന്റെ കോളറിൽ പിടിച്ച് പൊട്ടികരഞ്ഞു...... അമ്മു..... എഴുനേൽക്ക്...... ഒന്നുമില്ലടാ ദേ ഈ dr ക്ക് തെറ്റിയതാ എന്റെ മോള് വാ..... അവനെയും dr റേയും മാറിമാറി നോക്കി അവൾ അവനോടൊപ്പം പുറത്തേക്ക് നടന്നു അപ്പോൾ ആ മുഖത്തെ ഭാവം വ്യക്തമല്ല ഒരുതരം മരവിപ്പ്..... രേവതി വരുംവരെ അവൻ അവളെ ചേർത്തുപിടിച്ചിരുന്നു......

അങ്ങനെ 5 ദിവസം ആശുപത്രിയി വാസം ഓരോ ദിവസവും യന്ദ്രികമായി കടന്നുപോയി ആരോടും ഒന്നും മിണ്ടാതെ അവൾ ആ മുറിയിൽ ഒതുങ്ങി...... Dr...... ആ ഹരി ഇരിക്ക്...... ഞാൻ അമ്മുവിന്റെ കാര്യം അറിയാൻ വന്നതാ..... ഹരി ആ കുട്ടിയുടെ അവസ്ഥ എനിക്കും സങ്കടം ഉണ്ട് പക്ഷെ നമ്മൾ ചെയ്യുന്ന ട്രീറ്റ്മെന്റിന് ഒരു പ്രേയോജനാവും കാണുന്നില്ല.... ഹരി അവളിലെ ആ ജീവൻ നിലച്ചിരുന്നു ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽ അത് തന്നെ അവളിൽ നിന്ന് പോയില്ലെങ്കിൽ നമ്മുക്ക് പോകാൻ മെഡിസിൻ കൊടുക്കേണ്ടി വരും വൈകുംതോറും അമയയുടെ ജീവന് തന്നെ അത് ആമ്പത്താണ്..... Dr അവൾ ഇതെങ്ങനെ ഉൾകൊള്ളും എന്ന് എനിക്ക് നല്ല പേടി ഉണ്ട്..... എന്തായാലും അവൾ അത് ഉൾക്കൊണ്ടെ പറ്റു നമ്മുക്ക് നോക്കാം താൻ വിഷമിക്കാതെ ചെല്ല്..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ പിറ്റേന്ന് രാവിലെ കണ്ണുകൾ തുറക്കുമ്പോൾ വയറിൽ കൊളുത്തിവലിക്കുംപോലെ തോന്നി അവൾക്ക് വയറിൽ കൈ ചേർത്തുവെച് എഴുനേറ്റു ബെഡിൽനിന്ന് ഇറങ്ങുമ്പോ അവൾ അറിഞ്ഞു കാലുകളിലൂടെ ഒഴുകി ഇറങ്ങുന്ന കൊഴുത്ത ദ്രാവാക്കത്തെ താഴേക്ക് ഒന്നേ നോക്കിയുള്ളു തൂവെള്ള ടൈൽസിൽ പടർന്നുതുടങ്ങിയ രക്തകറ തന്റെ അവസാന പ്രേതീക്ഷയും ഇല്ലാതയാത്തവൾ അറിഞ്ഞു കണ്ണിൽ ഇരുട്ട് പടർന്നു.....

. ശരീരം തളർന്നവൾ നിലത്തേക്ക് വീണു ഒന്നലറികരയാൻ പോലും ആവാതെ അവൾ മരവിച്ചുപോയിരുന്ന്നു അവൾക്ക് ഭക്ഷണം ആയി വന്ന ഹരി ആണ് നിലത്തു ചോരയിൽ കുളിച്ചു കിടക്കുന്നവളെ കണ്ടത് ഓടി അടുത്തവൻ അവളെ കൈകളിൽ കോരി എടുത്തു..... ബെഡിലേക്ക് കിടത്തി..... Dr....... ആ അലർച്ചയിൽ അടുത്തുള്ള സിസ്റ്ററും ഓടി വന്നു...... പെട്ടന്നുതന്നെ അവർ dr എ വിളിച്ചു കുളിച്ചിറങ്ങി വരുന്ന രേവതി തകർന്ന് ചുവരിൽ ചാരി നിൽക്കുന്നവനെ ആണ് കാണുന്നത് ഷർട്ടിലാകെ രക്തം.... അവർ അവന്റെ അരികിലേക്ക് ഓടി ചെന്നു..... മോനെ അമ്മു..... അവൾക്ക് എന്താ പറ്റിയെ..... നിന്റെ ഷർട്ടിൽ ഒക്കെ ഇത് എന്താ പറ്റിയെ..... ദൈവം ഇത്ര ക്രൂരൻ ആണോ അമ്മേ..... ആ കുഞ്ഞിനെ എങ്കിലും കൊടുക്കരുന്നില്ലേ അവൾക്ക് ഒരു പാവം പെണ്ണല്ലേ.... അത് പറയുമ്പോൾ ഇത്രേം നേരം ഒളിച്ചുവെച്ച കണ്ണീർക്കണങ്ങൾ അവന്റെ കവിളിനെ തഴുകി കടന്നുപോയിരുന്നു...... സിസ്റ്റർ സ്‌ട്രെക്ച്ചർ കൊണ്ടുവരാൻ പറയു.... ബ്ലീഡിങ് കൂടുതൽ ആണ് ഷിഫ്റ്റ്‌ ഹേർ ടു ദി ഐ സി യൂ...... Dr എന്റെ കുട്ടിക്ക്..... ഇപ്പൊ ഒന്നും പറയാൻ പറ്റില്ല അമ്മേ 24 hours കഴിയട്ടെ..... പ്രാർത്ഥിക്ക് ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യുന്നുണ്ട്.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story