❤❤നിനക്കായ് ❤❤: ഭാഗം 9

ninakkay arya

രചന: ആര്യ നിധീഷ് 

ക്ഷേണനെരം കൊണ്ടവൾ അവന്റെ കൈകളെ കുടഞ്ഞെറിഞ്ഞു. മുന്നോട്ട് നടന്നു.... അവളുടെ വയറിൽ ചുറ്റിപ്പിടിച്ചവൻ തന്നോട് ചേർത്തുനിർത്തി സർവശക്തിയും എടുത്തവൾ അവനെ തള്ളി മാറ്റി.... എന്തിനാ അമ്മു നീ എന്നെ ഇങ്ങനെ പേടിക്കുന്നെ ഞാൻ നിന്നെ ഒന്നും ചെയ്യത്തില്ല പക്ഷെ നീ ഒന്ന് സഹകരിക്കണം.... ച്ചി നിർത്തഡോ താൻ എന്താ എന്നെപ്പറ്റി കരുതിയെ എന്റെ ശ്രീയേട്ടനെ ഓർത്താ ഒന്നും ഞാൻ ആരോടും പറയാഞ്ഞേ അല്ലാതെ നിങ്ങളോടൊള്ള പേടി കൊണ്ടൊന്നും അല്ല നിന്നെ പോലെ ഒരുത്തനുമുന്നിൽ അടിയറവു പറയുന്നതിലും നല്ലത് ചാവുന്നതാ...... കൊള്ളാം എനിക്ക് ഇഷ്ട്ടമായി നിന്നെ പെണ്ണായാൽ ഇങ്ങനെ വേണം തൊട്ടാൽ പൊള്ളണം അതാ എനിക്കും ഇഷ്ടം..... അവൻ ചുണ്ടുകടിച്ചു വശ്യമായി പുഞ്ചിരിച്ചു... എന്നെ തൊട്ടാൽ കൊല്ലും ഞാൻ നിങ്ങളെ പോ.... ഈ റൂമിൽനിന്ന് ഇറങ്ങി പോകാൻ..... അവൾ അവിടെ ഇരുന്ന ഫ്ലവർ വേസ് കൈയിൽ എടുത്ത് അവന് നേരെ വീശി..... എന്റെ അമ്മു... നിന്നെ കണ്ട അന്ന് തൊട്ട് കൊതിക്കുന്നതാ ഞാൻ ഇപ്പൊ ദേ ഈ ഒരു അവസരത്തിനു ഞാൻ എന്തു പാടുപെട്ടുന്നു നിനക്ക് അറിയാമോ....ഞാൻ ഇത്രേം കഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ എനിക്ക് അറിയാം എന്റെ ആഗ്രഹം സാധിക്കാൻ കേട്ടോടി....മോളെ.....

അവൻ ഇടംകയ്യാൽ ആ ഫ്ലവർവേസ് വാങ്ങി നിലത്തേക്കെറിഞ്ഞു.... അവളുടെ കവിളിൽ കുതിപിടിച്ചു ബെഡിലേക്ക് തള്ളി എഴുനേൽക്കാൻ തുടങ്ങിയവളുടെ കവിളിൽ മാറി മാറി പ്രഹരിച്ചു.... കണ്ണുകൾ നിറഞ്ഞു.. ശരീരം തളർന്നു.... ചുണ്ടിൽ നിന്ന് രക്തം കിനിഞ്ഞു.....അവൻ അടുക്കുന്നതോറും അവൾ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി ബെഡിന്റെ ഹെഡ്ബോർഡിൽ തട്ടി നിന്നു അവന്റെ കൈകൾ സാരിയിൽ പുടുത്തമിട്ടതും അവൾ സർവ്വ ശക്തിയുമെടുത്തു അവനെ തള്ളി മാറ്റി..... ഡി...... ₹@₹%*മോളെ ഇത്രേം കിട്ടിട്ടും നിനക്ക് മതിയായില്ലേ.... ദേഷ്യത്തോടെ പാഞ്ഞടുത്തവൻ കഴുത്തിൽ കുതിപിടിച്ചു തള്ളി.....ഹെഡ്‌ബോർഡിൽ തല ഇടിച്ചു...കണ്ണിൽ ഇരുട്ട് പടർന്നു...കണ്ണുകൾ അടഞ്ഞുതുടങ്ങുമ്പോൾ അവൾ കണ്ടു തന്നിലേക്ക് ആർത്തിയോടെ നോക്കുന്ന ദേവിനെ...... ➖️➖️➖️➖️➖️➖️➖️➖️➖️ ( ഇനി പ്രസെന്റ്...) 4 ദിവസം മരണത്തെ മുഖമുഖം കണ്ട് ഐസിയൂ വിൽ ഈ 4ദിവസവും വീട്ടിലേക്ക് പോലും പോകാതെ ഹരി ആ ഹോസ്പിറ്റൽ വരാന്തയിൽ കഴിച്ചുകൂട്ടി.... അമ്മുവിനെ വാർഡിലേക്ക് മാറ്റി....

അവൾ ആകെ ക്ഷീണിച്ചിരുന്നു.... പഴയ അമ്മുവിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ആരോടും ഒന്നും മിണ്ടാതെ ഒന്നും കഴിക്കാതെ എപ്പോഴും ഒറ്റക്കോരിടത്ത് ഇരിക്കും ഇടയ്ക്കിടെ കണ്ണുനിറയുന്നത് കാണാം രേവമ്മയും ഹരിയും കൂടെത്തന്നെ ഉണ്ടായിരുന്നു.... അങ്ങനെ ദിവസങ്ങൾ കടന്നുപോയി രാവും പകലും പോലും അവൾ അറിഞ്ഞില്ല എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു ഒരു മൂലയിൽ ഒതുങ്ങി കൂടി അവൾ.... അമ്മുവിന്റെ ഈ അവസ്ഥ ഏറ്റവും അധികം തകർത്തത് ഹരിയെ ആണ്.... ഡിസ്ചാർജ് ആയി വീട്ടിൽ വന്നിട്ടും അവൾക്ക് മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.....ഒറ്റക് ആ വീട്ടിൽ നിൽക്കണ്ട എന്ന് കരുതി ആവാം അവളുടെ വല്യച്ഛൻ വന്നവളെ വീട്ടിലേക്ക് കൊണ്ടുപോയി.... വല്യമ്മയുടെ എതിർപ്പിനു മുഖം അടച്ചു ഒരു അടി ആയിരുന്നു ഉത്തരം അതോടെ അവരും ഒതുങ്ങി.... ദിവസങ്ങൾ വീണ്ടും കടന്നുപോകേ അമ്മു പതിയെ മാറി തുടങ്ങി എങ്കിലും ശ്രീയും തന്റെ കുഞ്ഞും അവളുടെ ഉള്ള് പൊള്ളിച്ചുകൊണ്ടിരുന്നു....അങ്ങനെ വല്യച്ഛന്റെ മകൾ ദക്ഷ യുടെ എൻഗേജ്മെന്റ് വന്നു....

എൻഗേജ്മെന്റ് ഇന് പങ്കെടുക്കാൻ വീട് നിറയെ ആളുകളും വന്നിരുന്നു... വിഷ്ണുവിന്റെ കണ്ണുകൾ അപ്പോഴും അമ്മുവിൽ തന്നെ ആയിരുന്നു.... അമ്മുവിനെ കുത്തിനോവിക്കാൻ അവസരം കിട്ടാത്തതിൽ അദിയായ വിഷമം ഉണ്ടായിരുന്നു വല്യമ്മക്ക് അത് അവരിൽ അവളോടുള്ള പക നിറച്ചു.... റൂമിലേക്ക് പോകുന്ന അമ്മുവിനെ കണ്ടവർ ക്രൂരമായി ചിരിച്ചു.... അമ്മു..... ഇന്നുകൊണ്ട് നിന്നെ ഞാൻ നാണം കെടുത്തും അഭാമാനത്താൽ നീ തലകുനിച്ചു നിൽക്കും അവർ ഗ്ലാസ്സിലേക്ക് പകർത്തിയ ജ്യൂസുമായി ഹരി നിൽക്കുന്നിടത്തേക്ക് നടന്നു... അവന്റെ അടുത്ത് എത്തിയതും കാൽ എവിടേയോ തട്ടിയപോലെ നിലത്തേക്ക് ഇരുന്നു.... ഹരി ചെന്നവരെ പിടിച്ചെഴുനേൽപ്പിച്ചു സോഫയിൽ ഇരുത്തി.... എന്താ... എന്തുപറ്റി.... അത് മോനെ ഹരി... ഞാൻ ഈ ജ്യൂസ്‌ അമ്മുവിന് കൊടുക്കാൻ പോയതാ അവൾ രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല അപ്പൊ ദേ കാൽ ഒന്ന് തട്ടി.... മ്മ് ഇങ് താ ഞാൻ കൊടുതോളാം ഇനി ഈ കലും വെച്ച് പടികേറണ്ട.... ഹരി അതും വാങ്ങി അമ്മുവിനടുത്തേക്ക് പോയി അവരുടെ ചുണ്ടിൽ ഒരു വിജയചിരി തെളിഞ്ഞു..... ഹരി ചെല്ലുമ്പോ അമ്മു റൂമിൽ ഉണ്ട് ആ ഹരിയേട്ടാ രേവമ്മ എവിടെ.... അമ്മ താഴെ ഉണ്ട് നീ ഇത് കുടിച്ചേ അമ്മു രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ലലോ....

അവൾ അത് വാങ്ങി ടേബിളിൽ വെച്ചു.... ഹരിയേട്ടൻ പൊക്കോ ഞാൻ കുടിച്ചോളാം.... ആ അത് എനിക്ക് അറിയാം ഞാൻ പോയിട്ട് അത് കളയാൻ അല്ലെ അത് വേണ്ട നീ കുടിക്ക് എന്നിട്ട് ഞാൻ പോകാം..... അമ്മു ആ ജ്യൂസ്‌ എടുത്ത് കുടിച്ചു, കുറച്ചു കുടിച്ചതും കണ്ണിൽ ഇരുട്ട് മൂടുന്നത് പോലെ... വെച്ചു വീഴാൻ പോയ അമ്മുവിനെ ഹരി ചേർത്തുപിടിച്ചു.... അമ്മു.... അമ്മു..... കണ്ണ് തുറക്ക് എന്താ പറ്റിയെ.... അറി... യില്ല.... ഹ.. രി യേട്ടാ.... തലച്ചുറ്റുന്നു ....... അവളെ ബെഡിലേക്ക് എടുത്ത് കിടത്തി ഹരി വെളിലേക്ക് ഇറങ്ങി.....വെളിയിൽ വല്യമ്മ ഉണ്ടായിരുന്നു... എന്താ ഹരി.... അത് അമ്മു.... അവൾ തലച്ചുറ്റി വീണു... അത് ഒന്നും കഴിക്കാഞ്ഞിട്ട അത് സാരില്ല മോൻ അവളുടെ കൂടെ പോയി ഇരുന്നോ ഞാൻ വിഷ്ണുവിനോട് പറഞ്ഞു dr ഏ വിളിക്കാം..... അവർ അതും പറഞ്ഞു വെളിയിലേക്ക് നടന്നു ഹരി പോയി അമ്മുവിന്റെ അടുത് ഇരുന്നു..... സമയം ഒരുപാട് കഴിഞ്ഞിട്ടും ആരെയും കാണാഞ്ഞിട്ട് ഹരി വെളിയിലേക്ക് പോകാൻ തുടങ്ങിയതും ആരോ വാതിൽ പുറത്ത്നിന്നും പൂട്ടിയിരുന്നു.... വാതിലിനു പുറത്തെ അടക്കിപിടിച്ച സംസാരം കേട്ടാണ് ഹരിക്ക് ചതി മനസിലായത് അവൻ അമ്മുവിനെ ദയനീയമായി നോക്കി.... അവൾ മയക്കം വിട്ട് ഉണർന്നു തുടങ്ങിയിരുന്നു..... ➖️➖️➖️➖️

കണ്ടോ നിങ്ങൾ എന്നെ തല്ലുക വരെ ചെയ്തില്ലേ ആ അസത്തിനു വേണ്ടി ഇപ്പൊ കണ്ടോ അവളുടെ തനി നിറം എത്ര നേരമായി എന്നറിയാമോ അവനും അവളും കൂടി കേറി വാതിൽ അടച്ചിട്ടു.... ശേ..... കെട്ടിയോൻ ചത്ത് ഒരാണ്ട് പോലും കഴിയും മുന്നേ.... സുധേ നിർത്തുന്നുണ്ടോ നീ.... ഓ ഇപ്പോഴും നിങ്ങക്ക് അവളോടാ കൂറ് നാളെ എന്റെ കുഞ്ഞിന്റെ നിശ്ചയമാ അവർ ഒക്കെ അറിഞ്ഞാൽ എന്താകും.... ➖️➖️➖️➖️➖️ കണ്ണുകൾ വലിച്ചു തുറന്നവൾ എഴുനേറ്റു... പുറത്തെ സംസാരം കേട്ട് ഒരുനിമിഷം വിറങ്ങലിച്ചു പോയി പിന്നെ കത്തുന്ന കണ്ണുകളോടെ ഹരിയുടെ നേരെ തിരിഞ്ഞു..... ദുഷ്ട....... എന്തിനാ എന്നോട് ഇങ്ങനെ ഒരു ക്രൂരത കാട്ടിയെ.... അവൾ ഹരിയുടെ കോളറിൽ കുതിപിടിച്ചു..... ഞാൻ അല്ല അമ്മു എനിക്ക് ഒന്നും അറിയില്ല..... വേണ്ട.... ഇനി ഒന്നും കേൾക്കണ്ട എനിക്ക്..... നിങ്ങൾ തന്ന ജ്യൂസ്‌ കുടിക്കുന്നവരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ...തകർന്നു നിക്കുന്ന എന്നെ ഇങ്ങനെ നാണം കെടുത്തിയിട്ട് നിങ്ങൾക്ക് എന്തു കിട്ടി..... അപ്പോഴേക്കും വല്യമ്മ കതക് തുറന്നിരുന്നു അവിടെ ഉള്ളവരുടെ ഒക്കെ മുന്നിൽ നിൽക്കുമ്പോ തൊലിയുരിയുന്ന പോലെ തോന്നി അവൾക്ക്.....

വിഷ്ണു വന്നവളുടെ മുടിക്ക് കുതിപിടിച്ചു..... ഡി.... ഈ വക തോന്യവാസം ഒന്നും ഇവിടെ എന്റെ വീട്ടിൽ നടക്കില്ല.... ഇപ്പൊ ഇറങ്ങിക്കോണം എവിടെക്കാന് വെച്ചാൽ.... വിഷ്ണുവേട്ട..... ഞാൻ ഒന്നും..... പറഞ്ഞു മുഴുവനാക്കും മുൻപ് അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു... വീണ്ടും ഉയർന്ന കൈകൾ ഹരി പിടിച്ചുവെച്ചു.... വിഷ്ണു ഇനി അവളെ തൊട്ട് പോകരുത്..... ഹരിയുടെ ഭവമാറ്റം വിഷ്ണുവിനെയും സുധയെയും തെല്ലു ഭയപ്പെടുത്തി.... അവന്റെ കണ്ണുകൾ നിറക്കണോടെ നിൽക്കുന്ന അമ്മയിലും നിസ്സഹായനായ അമ്മുവിന്റെ വല്യച്ഛനിലും ആയിരുന്നു....ഹരി ആ മനുഷ്യന്റെ അടുത്തേക്ക് നടന്നു ആ തോളിൽ കൈകൾ ചേർത്തുവെച്ചു.... എനിക്ക് അറിയാം ഒക്കെ....... നീയും അവളും എന്റെ മുന്നിൽ വളർന്ന കിട്ടികളാ നിങ്ങൾ ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല,, എങ്കിലും എന്റെ കുട്ടി,അവൾക്ക് ഉണ്ടായ ഈ മാനക്കേട് ഇനി ഈ ജന്മത്തിൽ മാറുമോ ഹരി മാറും ശങ്കരച്ച .... ഞാൻ കാരണം വന്ന മാനക്കേട് ഞാൻ തന്നെ മാറ്റികൊളാം.... നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഇനിയുള്ള കാലം ഇവൾ എന്റെ കൂടെ ജീവിക്കും മേലെടാതെ ഹരികൃഷ്ണന്റെ ഭാര്യയായി..... മോനെ...... സഹദാപമോ കുറ്റബോധംമോ ഒന്നുമല്ല ഇഷ്ട്ടാവാ എനിക്ക് അവളെ എന്റെ പ്രാണനെക്കാൾ............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story