❣️നിനക്കായി ❣️: ഭാഗം 23

ninakkay kurumbi

രചന: കുറുമ്പി

"ഹലോ കുമാർ ഞാനാ അശോക് താൻ അറിഞ്ഞില്ലേ പൂജയും അർണവും തമ്മിലുള്ള വിവാഹം കഴിഞ്ഞു "അശോക് ദേഷ്യത്തോടെ പറഞ്ഞു. 📱"ഞാനറിയും അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ "കുമാർ പരിഹാസത്തോടെ പറഞ്ഞു. 📲"എന്നിട്ടെന്താ താൻ ഒന്നും ചെയ്യാതിരുന്നേ താൻ എന്തെങ്കിലും ചെയ്യും എന്ന് കരുതിയ ഞാൻ ഒന്നും ചെയ്യാതിരുന്നേ "അശോക് ദേഷ്യത്തോടെ പറഞ്ഞു. 📱"കൂൾ ഡൗൺ അശോക് തനിക്ക് അവിടത്തെ പണം വേണം എനിക്ക് പൂജയെയും മനുവിനെയും പാർഥിവിനെയും. അവർ സന്തോഷിക്കട്ടെടോ അങ്ങനെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിയിട്ട് തായെക്ക് തള്ളിയിടണം മനസ്സിലായോ "ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചുകൊണ്ട് കുമാർ പറഞ്ഞു. 📲"mm മനസിലായി മനുവും അമ്മുവിനും എന്തെങ്കിലും പറ്റിയാൽ സ്വത്ത്‌ മുഴുവൻ അപ്പുവിന് അപ്പുവിനെ കൊണ്ട് ദേവൂനെ കല്യാണം കഴിപ്പിക്കണം എന്നിട്ട് ആ പാലക്കൽ വീട് എനിക്ക് കയ്യ് പിടിയിലാക്കണം അതാണെന്റെ സ്വപ്നം അത് നടക്കാൻ കാത്തിരിക്കാം "ഒരു പുച്ഛ മനോഭാവത്തോടെ കുമാർ call കട്ട്‌ ചെയ്തു. "ഇല്ല അശോക് നിന്റെ പ്ലാൻ ഒന്നും നടക്കാൻ പോവുന്നില്ല

എന്റെ പ്ലാൻ മാത്രം നടക്കും ഇനി ആ പാലക്കൽ കുടുംബം എനിക്കാ അവർ പിരിയാൻ പറ്റാത്ത പോലെ അടുക്കട്ടെ എന്നിട്ട് പിരിക്കുമ്പോ ഉണ്ടാവുന്ന വേദന അസ്സഹാനിയമായിരിക്കും അത് നീ അനുഭവിക്കണം മനു ഞാൻ നിന്നെ കൊണ്ട് അനുഭവിപ്പിക്കും "മുഷ്ടി ചുരുട്ടി ഭിത്തിയിൽ അടിച്ചുകൊണ്ട് കുമാർ പറഞ്ഞു. ----------------- അപ്പു പേടിച്ച് കൊണ്ട് അകത്തേക്ക് കേറി. "എന്താ ഏട്ടാ വിളിപ്പിച്ചേ "അപ്പു നിഷ്കു വാരി വിതറി "നിനക്കറിയില്ലേ ഞാൻ നിന്നെ എന്തിനാ വിളിപ്പിച്ചെന്ന് "മനു രൂക്ഷമായി അപ്പുനെ നോക്കി. അപ്പു ഷർട്ടിന്റെ കയ്യ് മടക്കി മനുന്റെ അടുത്തേക്ക് നടന്നു. എന്നിട്ട് ഒരൊറ്റ വിയലായിനും കാലിലേക്ക് "എന്നോട് ഷെമിക്കണം ഏട്ടാ ഇനി ഞാൻ ഇത് ആവർത്തിക്കുല സത്യം എന്റെ സണ്ണി ചേച്ചിയാണേ സത്യം "അപ്പു കരഞ്ഞോണ്ട് പറയാൻ തുടങ്ങി. "ഈ ഒരു പ്രാവിശ്യത്തേക്ക് ക്ഷേമിച്ചിരിക്കുന്നു ഇനി ഇമ്മാതിരി നമ്പറും ആയി എന്റെ അടുത്ത് വരരുത് കേട്ടല്ലോ "മനു ഒരു താക്കിത് കൊടുത്ത് നേരെ ബാത്‌റൂമിലേക്ക് കേറി. "ഹാവു രക്ഷപ്പെട്ടു "അപ്പു വേഗം കണ്ണിരൊക്കെ തുടച്ച് മുഖത്ത് കുറച്ച് ഗൗരവം ഫിറ്റ്‌ ചെയ്തു. തായേ നിക്കുന്ന എല്ലാരുടെയും കണ്ണ് മനുന്റെ റൂമിലേക്കായിരുന്നു. അപ്പോഴാണ് അപ്പു ഇറങ്ങി വന്നത്.

അപ്പു അവരെ കാണിക്കാൻ നെഞ്ചും വിരിച് നടന്നു. "അതെ അളിയാ അടി കിട്ടി അവന്റെ റിലെ പോയെന്ന തോന്നുന്നു "ദേവ് പാർഥിന്റെ തോളിൽ കയ്യ് വെച്ചു പറഞ്ഞു. "അവന്റെ വരവ് കണ്ടാൽ ഒരു യുദ്ധം ജയിച്ചു വരുന്നവനെ പോലെ ഉണ്ടല്ലോ "പൂജ അപ്പൂന്റെ മുഖത്തിന്ന് കണ്ണെടുക്കാതെ പറഞ്ഞു. "ആ എനിക്കും അങ്ങനെ തോനുന്നു പൂജ "നീലു പൂജനെ നോക്കി കൊണ്ട് പറഞ്ഞു. "ഒരുകണക്കിന് ഇതൊരു യുദ്ധം പോലെയാ "അമ്മു "യുദ്ധം ജയിച്ചു വരാൻ ഇവനാര് ആരോമൽ ചേകവരോ "ദേവ് അങ്ങനെ പറഞ്ഞതും ദേവു അവനെ തറപ്പിച്ചോന്ന് നോക്കി. "ഈ ചുമ്മാ പറഞ്ഞതാടി അവൻ സ്മാർട്ട്‌ അല്ലേ "ദേവ് ചിരിച്ചോണ്ട് പറഞ്ഞു. "അല്ല അപ്പുനെ പറയുമ്പോൾ ദേവൂനാണല്ലോ കൊള്ളുന്നെ എന്താ ദേവു അടിക്കുടെ ലൈൻ അടിച്ചാൽ ഞങ്ങൾ അറിയില്ലെന്ന് വിചാരിച്ചോ "പാർഥി ദേവൂനെ നോക്കി പറഞ്ഞു. "ഹോ നിങ്ങളും മനസിലാക്കിയോ എന്നിട്ടും ആ പൊട്ടനിതുവരെ മനസിലായില്ല "ദേവു അപ്പുനെ നോക്കി പറഞ്ഞു "ദേവു നീ വിഷമിക്കാതെ നമുക്ക് set ആക്കാം "നീലു ദേവൂന്റെ തോളിൽ കയ്യ് ഇട്ടു പറഞ്ഞു അവൾ ചെറുതായൊന്നു ചിരിച്ചു.

"ഹാ അപ്പു അളിയാ അളിയനോന്നും പറ്റിയില്ലേ "ദേവ് അപ്പുനെ അടി മുടി നോക്കിക്കൊണ്ട് പറഞ്ഞു. "ഹോ എനിക്കൊന്നും പറ്റാത്തലാണോ നിങ്ങളുടെ വിഷമം എനിക്ക് അഭാര തൊലിക്കട്ടിയ "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "അത് ഞങ്ങൾക്കറിയാലോ അല്ല അളിയാ അളിയൻ കരഞ്ഞോ "പാർഥി അപ്പൂന്റെ മുഖത്തുള്ള കണ്ണീർ കയ്യിലെടുത്തുക്കൊണ്ട് ചോദിച്ചു. "കരയാനോ ഞാനോ അതിന് ഈ അപ്പു ഒരു ജന്മം കൂടി ജനിക്കണം ആരുടേയും മുന്നിൽ ഈ അപ്പു മുട്ടുകുത്തില്ല "അപ്പു ഗമയോടെ പറഞ്ഞു. "അതിന് ഒരു ജൻമോടി കാത്തിരിക്കണ്ട. ഈ കണ്ണീർ എവിടുന്നാ "ദേവു "ഹോ അതോ മനു ഏട്ടൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ എന്റെ മുഖത്തായതാ എന്നെ മുപ്പർക്ക് ഭയങ്കര പേടിയാ "അപ്പു അതും പറഞ്ഞ് എല്ലാരുടെയും മുഖത്ത് നോക്കിയപ്പോൾ എല്ലാരും ഓരോ എക്സ്പ്രഷൻ ഇട്ടു നിൽക്കുന്നു. "നിങ്ങൾ എന്താ ഈ കാണികുന്നെ ഫേഷ്യൽ എക്സ്പ്രഷനോ "അപ്പു സംശയത്തോടെ ചോദിച്ചു. എല്ലാരും പുറകോട്ട് നോക്ക് എന്ന് ആക്ഷൻ കാണിച്ചു. അപ്പു അത് കണ്ട് പേടിച്ച്

"അയ്യോ സിനിമയിൽ ഒക്കെ ബാക്കിൽ വില്ലൻ അല്ലേ അപ്പം എന്റെ ബാക്കിൽ മനു ഏട്ടൻ ആയിരിക്കും "അപ്പു കണ്ണടച്ച് തോയ്‌തുക്കൊണ്ട് തിരിഞ്ഞു. "അയ്യോ മനു ഏട്ടാ എന്നെ ഒന്നും ചെയ്യല്ലേ അമ്മയാണെ സത്യം ഞാൻ അറിയാതെ പറഞ്ഞ് പോയതാ "എന്നും പറഞ്ഞ് അപ്പു കരയാൻ തുടങ്ങി. "ഹ ഹ.... ഹാ.... ഹാ... "എല്ലാരും കൂടി ചിരിക്കാൻ തുടങ്ങി. അപ്പു ചെറുതായൊന്നു കണ്ണ് തുറന്നു മുന്നിൽ ആരും ഇല്ല. "അപ്പം പറ്റിച്ചതാണല്ലേ "അപ്പു തിരിഞ്ഞ് ചമ്മിയ ആക്ഷൻ ഇട്ടോണ്ട് പറഞ്ഞു. "ഹയ്യോ.... എന്തൊക്കയായിരുന്നു കരയാൻ അടുത്ത ജന്മം എടുക്കണം പോലും കുറച്ചൂടി കഴിഞ്ഞിനെ ഹാളിൽ ഇവൻ മുള്ളിയനെ "ദേവ് ചിരിച്ചോണ്ട് പറഞ്ഞു. അപ്പു എല്ലാർക്കും ക്ലോസ് അപ്പിൽ ചിരിച്ചു കൊടുത്തു. അങ്ങനെ പെൺപിള്ളേരെല്ലാം അവരുടെ ജോലി നോക്കി പോയി. പാർതിയും മനുവും പോയില്ല. അപ്പു ലീവ് എടുത്തു. ദേവ് സൈറ്റ് നോക്കാനും പോയി. അടുക്കള. "അല്ല അമ്മു ഇന്നലെ നിന്റെ first night എങ്ങനുണ്ടായിരുന്നു "പൂജ കുറച്ച് നാണം കലർത്തി സ്ലബ്ബിന്റെ മുകളിൽ കേറി ഇരുന്നുകൊണ്ട് ചോദിച്ചു. First night എന്ന് കേക്കണ്ട താമസം കഥ കേൾക്കാനായി ദേവു ഓടി വന്ന് സ്ലാബിന്റെ മുകളിൽ കേറി ഇരുന്നു. അമ്മുന്റെ മുക്കാണെങ്കിൽ തുടുത്ത് തക്കാളിപ്പയം പോലെ ചോന്നു.

"കണ്ടോ പൂജ കാര്യായിട്ട് എന്തോ സംഭവിച്ചിക്ക് അവളുടെ മുഖം കണ്ടാൽ അറിയാം "നീലു അമ്മുനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. "ഒന്ന് പോ അവിടുന്ന് "എന്നും പറഞ്ഞ് അമ്മു സ്ഥലം കാലിയാക്കി. "ശേ first night കേക്കാൻ ഓടി വന്നത് വെറുതെയായി "ദേവു പറയുന്നത് കേട്ട് പൂജയും നീലുവും വായ തുറന്നു. "യോഗം ഇല്ല അമ്മിണിയെ പായ മടക്കിക്കോ "ന്നും പറഞ്ഞ് ദേവു മുളിപ്പാട്ടും പാടി പുറത്തേക്ക് പോയി. "അപ്പൂന് പറ്റിയ കൂട്ടാ അല്ലേ ചേച്ചി "പൂജ ചിരിച്ചോണ്ട് പറഞ്ഞു. "അത് പറഞ്ഞത് ശെരിയാ "നീലു. "ഹാ നിങ്ങൾ ഇവിടുണ്ടായിനോ "അമ്മ അടുക്കളയിലേക്ക് കേറി കൊണ്ട് ചോദിച്ചു. രണ്ടാളും ഒന്ന് ചിരിച്ചു. "ഇനി നിങ്ങൾ പൊയ്ക്കോ ബാക്കി ഞാൻ നോക്കിക്കോളും "ദേവകി "വേണ്ടമ്മേ ഇനി ഇത്രയല്ലേ ഉള്ളു ഞങ്ങൾ നോക്കിക്കോളും "പൂജ ചിരിച്ചോണ്ട് പറഞ്ഞു. "ഞാൻ പറേന്നത് കേട്ടാൽ മതി പോ "ദേവകി സ്നേഹത്തോടെ പറഞ്ഞു. "ആ പിന്നെ വൈകുന്നേരം എല്ലാരും അമ്പലത്തിൽ പോണം കുഴപ്പം ഇല്ലാലോ "അമ്മ രണ്ടാളോടുമായി ചോദിച്ചു. "ഇല്ലമ്മേ എനിക്ക് പറ്റില്ല പൂജക്കും ദേവുനും അമ്മുനും പോവാം "നീലു പറഞ്ഞു.

"എന്ന അങ്ങനെ ആവട്ടെ നിങ്ങൾ പോയി റസ്റ്റ്‌ എടുത്തോ "അമ്മ രണ്ടാളെയും പറഞ്ഞു വിട്ടു. നീലു അവളുടെ റൂമിലേക്ക് പോയി. പൂജ റൂമിലേക്ക് പോയതും കാണുന്നത് ലാപ്പിൽ നോക്കി ഇരിക്കുന്ന മനുനെ ആണ്. "ഇയാക്ക് ഇത് തന്നെ പണി "പൂജ ഓരോന്നും പിറുപിറുത്തു ബെഡിന്റെ വലത്തെ സൈഡിൽ പോയി കിടന്നു. മനു അവളെ mind ചെയ്തതെ ഇല്ല. ലാപ്പിലെ പണിയെല്ലാം കയിഞ്ഞ്. മനു നോക്കുമ്പോ കൊച്ചു കുട്ടികളെ പോലെ കിടന്നുറങ്ങുന്ന പൂജയെ ആണ് എന്തോ അവന് അവളോട് വല്ലാത്ത വാത്സല്യം തോനി. "എപ്പ ഈ ദാവണി കാരി എന്റെ മനസ്സിൽ കേറിയേ "മനു ചിരിച്ചോണ്ട് അവളുടെ മുഖത്തേക്ക് പാറി വീണ മുടി മാടി ഒതുക്കി. "എനിക്ക് ഇവളോട് പ്രണയം ആണോ..... അറിയില്ല പക്ഷേ ഒന്നറിയാം ഇവളെന്റെ ആരോ ആണ്. "ചിരിച്ചോഡ് അത്രയും പറഞ്ഞ് അവൻ എഴുനേറ്റ് പോയി. കുറെ കഴിഞ്ഞാണ് പൂജ എഴുനേറ്റത്. ------------ "പാർതിയേട്ടാ വിട്ടേ ആരെങ്കിലും കാണും "അടുക്കളെന്നാണ് അവരുടെ റോമാൻസ്. "ഡീ ആരും കാണില്ല ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ വെറുതെ അല്ലലോ നന്നായി ഇരന്നിട്ടല്ലേ "പാർഥി അമ്മുനെ കെട്ടി പിടിച്ചു നിന്നു. പൂജ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് വന്നപ്പോ കാണുന്ന രംഗം ഇതാണ്.

"അയ്യോ.... ച്ചെ പകച്ചു പോയെന്റെ ബാല്യം..... എന്റെ ദാഹം പോയി ഇല്ലെങ്കിലും ഇതൊക്കെ കണ്ട് നിക്കാനേ യോഗം ഉള്ളു ആ പായ അങ്ങ് മടക്കിക്കോ അമ്മിണിയെ "പൂജ ഓരോന്നും പിറുപിറുത് ഹാളിലേക്ക് വന്നിരുന്നു. "നിനക്കെന്താ പറ്റിയെ "പൂജടെ വരവ് കണ്ട് മനു ചോദിച്ചു. "എനിക്ക് എന്ത് വേണെങ്കിലും പറ്റും അതൊക്കെ തന്നെ ബോതിപ്പിക്കണോ "പൂജ അതിന്റെ ഹാങ്ങ്‌ ഓവറിൽ റൂമിലേക്ക് പോയി. "അടുക്കളയിൽ അതിനും മാത്രം എന്താ "മനു നേരെ അടുക്കളയിലേക്ക് വിട്ടു. അവൻ ചെന്നപ്പോ കാണുന്നത് അവരുടെ കിസ്സിങ് പിന്നെ പറയണോ. മനു വാതിലിന് രണ്ട് കൊട്ട് കൊടുത്തു. ഇത് കേട്ടതും രണ്ടും ഞെട്ടി രണ്ടു ഭാഗത്തേക്ക് നിന്നു. മനുനെ കണ്ടതും പാർഥി 32 പല്ലും കാട്ടി ചിരിച്ചു. "കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ എന്തായിനും രണ്ടും മലപ്പുറം കത്തി അമ്പും വില്ലും എന്നിട്ടോ ഇപ്പം എന്തായി. ഞാൻ ഒരു കാര്യം പറയാം ഇവിടെ പ്രായപൂർത്തി ആവാത്തതും ആയതും എല്ലാം ഉണ്ട് ഇതൊക്കെ കാണിച്ച് അവരെ വഴി തെറ്റിക്കരുത്. പിന്നെ അടച്ചോറപ്പുള്ള ഒരു മുറിയും അതിന് കുറ്റിയുള്ള വാതിലും ഉണ്ട് രണ്ടും അങ്ങോട്ട് ചെന്നട്ടെ "

മനു രണ്ടു കയ്യും മാറിൽ പിണഞ്ഞു കെട്ടി പറഞ്ഞ് പിന്നെ പാർതിയും അമ്മുവും ഒന്നും നോക്കിയില്ല ഒറ്റ ഓട്ടമായിനും. "ഈ രണ്ട് കപ്പിൾസിനും ഇടയിൽ കിടന്ന് ഞാൻ പാടുപെടും എന്റെ കൺട്രോൾ നിന്റെ കയ്യില കാത്തോളണേ "അത്രയും പറഞ്ഞ് മനു റൂമിലേക്ക് പോയി. റൂമിന്റെ വാതിൽ തുറന്ന മനു കാണുന്നത് സെറ്റും മുണ്ടും ഉടുത്തു നിൽക്കുന്ന പൂജനെ ആണ് ഒരു നിമിഷം എല്ലാം മറന്ന് അവൻ അവളെ തന്നെ നോക്കി നിന്നു. പൂജ തിരിഞ്ഞു നോക്കിയതും കാണുന്നത് തന്നെ തന്നെ നോക്കി നിക്കുന്ന മനുനെയാണ്. അവൾ പിരികം പൊക്കി എന്തെ എന്ന് ചോദിച്ചു. അപ്പോഴാണ് മനു ബോധമണ്ഡലത്തിലേക്ക് വരുന്നത്. "അമ്പലത്തിൽ പോവുമ്പോ നിനക്ക് set സാരി ഉടുത്തൂടെ "മനു ശാന്ത ഭാവത്തിൽ ചോദിച്ചു. "സാരി ഉടുക്കാൻ എനിക്കറിയില്ല സെറ്റും മുണ്ടും ആവുമ്പോ വേഗം കഴിയാലോ അതാ "അത്രയും പറഞ്ഞ് പൂജ വെളിയിലേക്ക് ഇറങ്ങി. മനുവും ഷർട്ടും മുണ്ടും ഉടുത്ത് തായേക്ക് ചെന്നു.അപ്പോയെക്കും ദേവൂവും അമ്മുവും പാർതിയും അപ്പുവും റെഡിയായി വന്നിരുന്നു.

അപ്പൂന് ദേവൂന്റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ തോനി ദേവുനും അത് പോലെ തന്നായിരുന്നു. "എന്ന പോവാം "പാർതിയും അമ്മുവും അപ്പുവും ദേവൂവും ഒരു കാറിൽ കേറി. അവരെ ഒന്നടുത്തു ഇടപെയകിപ്പിനായിരുന്നു ആ നീക്കം. അവർ രണ്ടാളും ഒരു കാറിൽ കേറി. "ന്താ അളിയാ നീ പ്ലാൻ ചെയ്തേ "പാർഥി അപ്പുനോട് ചോദിച്ചു. "നല്ല മഴ വരുന്നുണ്ടല്ലോ "അപ്പു മേലോട്ട് നോക്കി പറഞ്ഞു. "അളിയാ ഞാൻ ചോദിച്ചെന്നു ഉത്തരം താ അളിയാ "പാർഥി. "എന്റെ അളിയാ അതൊക്കെ കണ്ടറിയാം ഏതായാലും ഞാൻ ഇന്നലത്തെ idea യിൽ നിന്നും മാറ്റി പിടിച്ചു ഇത് പൊളിപ്പൻ ഐഡിയ ഈ മഴയും കൂടി ആയാൽ അതിനൊരു പഞ്ചു കിട്ടും "അപ്പു മനസ്സിൽ എന്തോ കണക്കുട്ടി പറഞ്ഞു. "എന്താ അപ്പൂട്ട ഇത് ഫുൾ സസ്പെൻസ് ആണല്ലോ "അമ്മു. "എന്റെ അമ്മു ഒന്ന് weight ചെയ്യും എല്ലാം വഴിയെ പറയാം "അപ്പു ഫോൺ എടുത്ത് ഒരു mg ഇട്ടു. എല്ലാം set ആക്കിയോ. Reply:done സർ.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story