❣️നിനക്കായി ❣️: ഭാഗം 24

ninakkay kurumbi

രചന: കുറുമ്പി

 "അപ്പുവേട്ട ലാകടിപ്പിക്കാതെ കാര്യം പറ "ദേവു "എന്റെ പ്ലാൻ ഞാൻ പറയാം പോരെ "അപ്പു പ്ലാൻ അവർക്ക് പറഞ്ഞു കൊടുത്തു. "ഈ idea പൊളിക്കും ഇതും നടന്നില്ലെങ്കിൽ നിന്നെ ഞങ്ങൾ പൊളിക്കും "അമ്മു ഒരു വാണിംഗ് പോലെ പറഞ്ഞു. "പൊളിയോ ഏയ്യ് ഇല്ല "അപ്പൂസ് മനസ്സ് "അവർക്ക് എന്തെങ്കിലും പറ്റിയ എന്റെ കയ്യിൽ നിന്നും അളിയന് സ്പെഷ്യൽ ആയി കിട്ടും "പാർഥി --------------- അപ്പു പറഞ്ഞതനുസരിച്ചു ഒരാൾ റോഡിൽ മുള്ളാണി വെച്ചു. ആ മുള്ളാണിയിൽ കൃത്യമായി മനുന്റെ വണ്ടിടെ ടയർ കേറി പഞ്ചർ ആയി. "ശേ ഡാമിറ്റ് "മനു ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ കയ്യ് അടിച്ചു. "എന്ത് പറ്റി മനുവേട്ട "പൂജ "എല്ലാം നിന്നോട് പറയണം എന്നുണ്ടോ "മനു ദേഷ്യത്തോടെ ഡോർ തുറന്ന് പുറത്തിറങ്ങി. "ഈ കലിപ്പ് മൂഡ് ഒന്ന് ഒഴിവാക്കിക്കൂടെ "പൂജ ഓരോന്നും പിരിപിറുത്തു പുറത്തിറങ്ങി. "ഈ മുള്ളാണി..... ഏത് സമയത്താനോ നിന്നെ കൂടെ കുട്ടൻ തോന്നിയത് "മനു പൂജനെ നോക്കി പറഞ്ഞു. "ഹലോ തന്റെ പറച്ചിൽ കേട്ടാൽ വിചാരിക്കും ഞാനാ ഈ മുള്ളാണി കൊണ്ടുവെച്ചെന്ന് "

പൂജ കെർവോടെ മുഖം തിരിച്ചു "പറയാൻ പറ്റില്ല നടക്കാത്ത first night നടന്നെന്ന് പറഞ്ഞ നിനക്കണോ ഇത് പറ്റാത്തത് "മനു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. "അ... അതെനിക്കൊരു അഭതം പറ്റിയതാ അത് വിചാരിച്ചു ഈ മുള്ളാണി കൊണ്ടച്ചത് ഞാനാവോ "പൂജ "എന്താ സർ എന്താ പ്രശനം "അപ്പു പറഞ്ഞു വിട്ട ഒരാൾ ചോദിച്ചു. "അത് ചേട്ടാ ഈ വണ്ടി ഒന്ന് പഞ്ചറായി ഇവിടെ അടുത്ത് വല്ല വർക്ക്‌ ഷോപ്പും ഉണ്ടോ "മനു സാമ്യതയോടെ ചോദിച്ചു. "ഹോ ഇയാൾക്ക് ഇത്ര നന്നായി സംസാരിക്കാൻ ഒക്കെ അറിയോ "പൂജ മെല്ലെ പറഞ്ഞു. പക്ഷേ അത് മനു കേട്ടു അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. അതോടെ പൂജ ഡീസന്റ്. "ഹാ ആ കാട്ടിലൂടെ പോയാൽ ഒരു വർക്ക്‌ ഷോപ്പ് ഉണ്ട് "അയാൾ. "കാട്ടിൽ എവിടെയാ വർക്ക്‌ ഷോപ്പ് "പൂജ "നീ ഒന്ന് മിണ്ടാതിരിക്കോ ഞാൻ അപ്പുനെ വിളിച്ചു നോക്കട്ടെ "മനു അപ്പുനെവിളിച്ചു പക്ഷേ കിട്ടില്ല. "ശോ ഈ കാട്ടും കുറ്റിയിൽ റേഞ്ച് ഇല്ല ഡാമിറ്റ് "മനു ഫോൺ പോക്കറ്റിലിട്ടു. "ഇതിലൂടെയാണോ "ഒരു ഇടവയി ചൂണ്ടി കാണിച്ചു കൊണ്ട് മനു ചോദിച്ചു. അയാൾ ആണെന്ന് തലയാട്ടി. മനു ആ വഴിയിലൂടെ നടക്കാൻ തുടങ്ങി. "മനു ഏട്ടാ നിക്ക് ഞാനും വരുന്നു "പൂജ ഓടിക്കൊണ്ട് മനുന്റെ വയ്യ ഓടി. "വേഗം വാടി "

മനു അങ്ങനെ അവർ ആ നടവഴിയിൽ കൂടി നടക്കാൻ തുടങ്ങി. "മനു ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ "പൂജ മനുവിന്റെ കയ്യിൽ തുങ്ങിക്കൊണ്ട് അൽപ്പം പേടിയോടെ ചോദിച്ചു "നീ ചോദിക്ക് എന്നിട്ട് നോക്കാം സത്യം പറയണോ കള്ളം പറയണോ എന്ന് "മനു മുന്നോട്ട് നടന്നുകൊണ്ട് ചോദിച്ചു. "മനു ഏട്ടനി പട്ടികളെ പേടി ഉണ്ടോ "പൂജ കുറുമ്പോടെ ചോദിച്ചു. "എനിക്ക് പേടി പേടി എന്നൊരു വാക്ക് എന്റെ ഡിക്ഷണറിയിൽ ഇല്ല. ഞാൻ രാവിലെ ജിമ്മിൽ പോവുന്നത് വെറുതെയല്ല "മനു അൽപ്പം ഗമയോടെ പറഞ്ഞു. "അപ്പം ഓടാനും അറിയോ "പൂജ സംശയത്തോടെ പറഞ്ഞു "പിന്നല്ല രണ്ട് പ്രാവിശ്യം മെഡൽ കിട്ടിട്ടുണ്ട് "മനു അത് പറഞ്ഞതും പൂജ വേഗം മനുന്റെ കയ്യ് വിട്ട് മുന്നിൽ ഓടാൻ തുടങ്ങി. "പൂജ ഡി നീ എന്തിനാ ഓടുന്നെ "മുന്നിൽ ഓടുന്ന പൂജനെ ബാക്കിൽ നിന്നും മനു വിളിച്ചു ചോദിച്ചു. "അയ്യോ..... മനു ഏട്ടാ പട്ടി "പൂജ വിളിച്ചു പറഞ്ഞു. "പട്ടി നിന്റെ അച്ഛൻ "മനു ദേഷ്യത്തോടെ പറഞ്ഞു. "അയ്യോ... മനു ഏട്ടാ അതല്ല ബാക്കിൽ പട്ടി ഓടിക്കോ "പൂജ പറഞ്ഞതും മനു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മനുനെ നോക്കി പേടിപ്പിക്കുന്ന പട്ടിയെയാണ്. "ക്രാ.... കൃ "പട്ടി മുരളൻ തുടങ്ങി. മനു ഷർട്ടിന്റെ കയ്യ് കേറ്റി. പിന്നെ ഒന്നും നോക്കില്ല ഒരു ഓട്ടമായിരുന്നു.

ലെ പട്ടി :ഇവനൊക്കെ എന്ത് മസിലും കേറ്റി നടന്നിട്ടെന്താ കാര്യം നമ്മളെ ഒക്കെ കണ്ട് ഓടനെ വിധി ഇവന്റെ പുറകേ പോയി സമയം കളയണ്ട ഞാൻ പോവാ. ലെ ഞാൻ :അല്ല ഓടുന്നവരുടെ പുറകേ പോവുന്നത് പട്ടിടെ കടമയാണ് സിനിമേലൊക്കെ അങ്ങനാ. ലെ പട്ടി :പിന്നെ കടമ എനിക്ക് വേറെ പണി ഉണ്ട് ഇത് കന്നി മാസ. പട്ടി ബേബി കന്നി മാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും പട്ടി പാട്ടും പാടി പോയി. ഇല്ലേലും കടമെടെ കാര്യം പറയുമ്പോ എല്ലാരും ഇങ്ങനെയാ. വരൂ ഗയ്സ് നമുക്ക് മനുന്റെ വയ്യ പോവാം. ഓടി ഓടി മനു ഒരു മറച്ചുവട്ടിൽ വന്ന്‌ നിന്നു. "ഹയ്യോ.. ഹയ്യോ... "കിതച്ചോണ്ട് മനു പറഞ്ഞു. "ശു ശു "പൂജ മരക്കോമ്പിൽ നിന്നും വിളിച്ചു. "അയ്യോ ഭഗവാനെ പട്ടി പോയപ്പോ പാമ്പ് ആയോ "മനു നെഞ്ചിൽ കയ്യ് വെച്ചു. "പാമ്പ് അല്ല മനു ഏട്ടാ ഞാനാ പൂജ മേലോട്ട് നോക്ക് "പൂജ "നീ എപ്പ ഇതിന്റെ മേലെ കേറിയേ "മനു മേലോട്ട് നോക്കി ചോദിച്ചു. "അത് പട്ടിക്ക് മരം കേറാൻ അറിയില്ലല്ലോ അതാ അല്ല മനു ഏട്ടന് പട്ടിയെ പേടി ഇല്ലന്ന് പറഞ്ഞിട്ട് എന്ത് ഓട്ട ഓടിയെ "പൂജ കുലുങ്ങി ചിരിക്കാൻ തുടങ്ങിയതും കൊമ്പ് പൊട്ടി താ കിടക്കുന്നു പൂജ നിലത്ത്. "ഹയ്യോ ഹമ്മേ.. "ഉരക്ക് കയ്യും വെച്ച് പൂജ അലരാൻ തുടങ്ങി. "ഹ ഹ ഹ ഹയ്യോ എനിക്ക് ചിരിക്കാൻ വയ്യേ "മനു വയറിനു കയ്യ് വെച്ച് ചിരിക്കാൻ തുടങ്ങി.

"ഡോ കാലമാടാ തനിക്ക് കണ്ണിൽ ചോര ഉണ്ടോ എന്നെ ഒന്ന് പിടിച്ചണിപ്പിക്കടോ "കണ്ടില്ലേ സുഹൃത്തുക്കളെ പൂജയുടെ രോതനം. "വാ പിടി "മനു ഒരു കയ്യ് അവൾക്ക് വേണ്ടി നീട്ടി അവൾ അതിൽ പിടിച്ചെണിക്കാൻ നോക്കിയെങ്കിലും എണീറ്റ അതെ സ്പ്പിഡിൽ തായേ വീണു. "അയ്യോ അമ്മേ ന്റെ ഊര പോയി "നടുവിന് കയ്യ് താങ്ങി കണ്ണടച്ച് കൊണ്ട് പൂജ പറഞ്ഞു. ഇടുപ്പിലൂടെ എന്തോ നിരങ്ങുന്ന പോലെ തോനിയപ്പോൾ പൂജ കണ്ണ് തുറന്നു. നോക്കുമ്പോ രണ്ട് കയ്യ് കോഡും മനു അവളെ കോരിയെടുത്തു. എന്നിട്ട് മുമ്പോട്ട് നടക്കാൻ തോനി. (സണ്ട കാരി നീ താൻ എൻ സണ്ടക്കോഴി നീ താൻ (ഫീൽ ത സോങ് )) "അല്ല ഇതിപ്പോ എന്താ തനിക്കെന്നോട് എന്തെങ്കിലും തോന്നിയോ "പൂജ കുറച്ച് നാണം ഫിറ്റ്‌ ചെയ്തുകൊണ്ട് ചോദിച്ചു. "മിണ്ടാതെ ഇരുന്നോ "മനു കലിപ്പിച്ചു പറഞ്ഞു. "അല്ല മൂവിലൊക്കെ ഇങ്ങനെ എടുത്താൽ പിന്നെ അവരുടെ..... റൊമാൻസ "പൂജ മനുന്റെ ബട്ടൻസ് പിടിച്ചുകൊണ്ട് പറഞ്ഞു. "അയ്യോ നിന്നെ കണ്ടാൽ എനിക്ക് റൊമാൻസല്ല ഛർദിക്കാനാ തോന്നുന്നേ "അത്രയും പറഞ്ഞ് മനു മുമ്പോട്ട് നടക്കാൻ തുടങ്ങി.

പൂജ അവളുടെ കയ്യ് അവന്റെ കഴുത്തിലൂടെ ഇട്ടു കോർത്തു പിടിച്ചു. "നീ എന്താ ഈ കാണിക്കുന്നേ "മനു മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു. "തനിക്കെന്നെ കണ്ടാൽ റോമാൻസ് വരില്ലല്ലോ അതൊന്ന് ടെസ്റ്റ്‌ ചെയ്തതാ ഇങ്ങനൊരു unromantic കെട്ടിയോനെ ആണല്ലോ എനിക്ക് നീ തന്നത് "പൂജ കയ്യ് പിൻവലിച് എന്തൊക്കെയോ പിറുപിറുത്തു. "എന്റെ റോമാൻസ് നീ താങ്ങുന്ന എനിക്ക് തോന്നുന്നില്ല മോളെ നിന്നെ പൊട്ടൻ കളിപ്പിക്കാൻ നല്ല സുഖ കുറച്ച് കാലം ഇങ്ങനെ മുമ്പോട്ട് പോവട്ടെ അത് ഒരു സുഖല്ലേ പിന്നെ എന്റെ റോമാൻസ് നീ കാണാൻ കിടക്കുന്നെ ഉള്ളു "മനു ഒരു കള്ള ചിരിച്ചിരിച്ചു മുന്പോട്ടേക്ക് നടന്നു. ------------------ 📱"ഹലോ മോനെ ദേവ് നാളെ തന്നെ നീ ഇങ്ങോട്ട് വരണം കേട്ടല്ലോ "അശോകൻ കുറച്ച് ഗൗരവത്തോടെ പറഞ്ഞു. 📲"അല്ല അച്ഛാ ആ സൈറ്റിന്റെ കാര്യം പിന്നെ എനിക്കിവിടെ കുറച്ചു പണി ഉണ്ട് "ദേവ്. 📱"നീ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ പറേന്നത് കേട്ട മതി സൈറ്റിന്റെ കാര്യം ഞാൻ റെഡി ആക്കും നാളെ രാവിലെ നീ ഇവിടെ ഉണ്ടാവണം കേട്ടല്ലോ "അശോക് തറപ്പിച്ചു പറഞ്ഞു.

ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു "നിങ്ങളെന്തിനാ മനുഷ്യ അവനോട് വേഗം വരാൻ പറഞ്ഞെ "മാലതി "നീ മിണ്ടരുത് അവൻ ആ മനുനേയും പൂജനയും ഒന്നാക്കാൻ നടക്ക രാഹുൽ എഴുന്നേൽക്കുന്നത് വരെ അവർ രണ്ടാളും ഒന്നാവാൻ പാടില്ല അതിന് ഞാൻ സമ്മതിക്കില്ല "അശോക് ദേഷ്യത്തോടെ പറഞ്ഞു. "എന്തിനാ നിങ്ങൾ "മാലതി എന്തോ പറയാൻ വന്നതും അശോക് തടഞ്ഞു. "നീ ഒന്നും പറയണം എന്നില്ല "അശോക് ദേഷ്യത്തോടെ പുറത്തേക്ക് പോയി. ------------------ അവർ അമ്പലത്തിൽ എത്തി "അളിയാ എല്ലാം ശെരിയായോ "പാർഥി കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് ഗൗരവത്തോടെ ചോദിച്ചു. "പ്ലാൻ സക്സസ് "അപ്പു സന്തോഷത്തോടെ പറഞ്ഞു. "അല്ല അപ്പു ഏട്ടാ അവർ എങ്ങനാ ആ കാട്ടിൽ ഒറ്റക്ക് "ദേവു മുഖം ചുളുക്കി കൊണ്ട് ചോദിച്ചു. "എടി അവരുടെ fist നെറ്റിനുള്ള എല്ലാം ഏർപ്പാട് ഞാനാ കാട്ടിൽ ചെയ്തിട്ടുണ്ട് "അപ്പു. "എടാ പൊട്ടാ മനു ഏട്ടന് അപ്പം തിരിയില്ലേ നിന്റെ പണിയാണെന്ന് "അമ്മു അപ്പുനെ ഫോക്കസ് ചെയ്തോണ്ട് ചോദിച്ചു. "So what ഡീ പൊട്ടി മനു ഏട്ടൻ ഇത് ഞാനാ ചെയ്‌തെന്ന് അറിഞ്ഞാൽ എന്നെ ഉമ്മിക്കും "അപ്പു ആത്മവിശ്സത്തോടെ പറഞ്ഞു.

"അവസാനം പോളിയരുത് അത്ര ഉള്ളു "പാർതിയും അമ്മുവും അമ്പലത്തിലേക്ക് നടന്നു. "ഈ അമ്പലം നറച്ചും പെണ്ണുങ്ങളാണല്ലോ ഞാൻ വായ് നോക്കി മരിക്കും "അപ്പു അതും പറഞ്ഞ് അമ്പലത്തിലേക്ക് നടന്നു. "ഹെന്റെ അമ്മോ ഈ കോഴി എല്ലാം പെണ്ണുങ്ങളെയും നോക്കുന്നുണ്ട് എനിക്കൊരു ലുക്ക്‌ എവിടെ ഞാൻ ഇങ്ങനെ നിന്ന് നരക്കത്തെ ഉള്ളു "ദേവു ഓരോന്നും പിറുപിറുത്തു നടന്നു. അപ്പു നോക്കുമ്പോ ഒരു 10വയസ്സ് പ്രായം തോനിക്കുന്ന കൊച്ചു ചെക്കനും പെണ്ണും ലൈൻ അടിക്കുന്നു. "ഇവിടെ മുത്ത് നരച്ച എനിക്ക് ഒരു പെണ്ണിനെ കിട്ടാനില്ല ഇവിടെ മുട്ടെന്ന് വിരിയാത്ത ചെക്കൻ ലൈൻ അടിക്കുന്നു. സമ്മതിക്കില്ല ഞാൻ "അപ്പു നേരെ ചെന്ന് അവരുടെ നടുക്ക് നിന്നു. "കേറി പോടി "അപ്പു ആ പെണ്ണിനെ നോക്കി പറഞ്ഞതും അവൾ ഓടി പോയി. "ശോ നശിപ്പിച്ചു ഞാൻ അവളെയൊന്ന് വളച്ചു വരുകയായിനും "ആ ചെക്കൻ അപ്പുനെ കണ്ണുരുട്ടി നോക്കി കൊണ്ട് ചോദിച്ചു. "ഹോ മുട്ടെന്ന് വിരിഞ്ഞില്ല അവന്റെ ഒരു വളക്കൽ "അപ്പു അവന്റെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് പറഞ്ഞു.

ആ ചെക്കൻ അപ്പുനെ ദഹിപ്പിക്കാൻ പാകത്തിന് നോക്കി. അപ്പു അത് ശ്രധിക്കാതെ നിന്ന് പ്രാർത്ഥിക്കാൻ തുടങ്ങി.അപ്പൂന്റെ അടുത്ത് ഒരു പെണ്ണ് വന്ന് നിന്നു.അപ്പു ചെറുതായൊന്ന് ഇടം കണ്ണിട്ട് നോക്കി. "ഏയ്യ് കൊള്ളില്ല അടുത്ത കുട്ടിനെ നോക്കാം "അപ്പു വീഡും കണ്ണടച്ച് പ്രാർത്ഥിച്ചു "ഇവനിട്ടൊരു പണി കൊടുത്തിട്ട് തന്നെ കാര്യം "എന്നും പറഞ്ഞ് ആ ചെക്കൻ അടുത്തുള്ള പെണ്ണിന്റെ ബാക്കിൽ പിച്ചി. ആ പെൺകുട്ടി ഞെട്ടി കണ്ണ് തുറന്ന് നോക്കിയതും അപ്പു കണ്ണ് തുറന്നതും ഒന്നിച്ചായിരുന്നു. അപ്പു അവളുടെ മുഖത്ത് നോക്കി ചിരിച്ചു. "ടപ്പോ "ആരും പേടിക്കണ്ട ബോംബ് അല്ല അപ്പൂന്റെ കാരണം പൊട്ടിയതാ. ഇത് കണ്ട് ആളുകളെല്ലാം കൂടി. അപ്പു ആണെങ്കിൽ റിലെ പോയി നിക്ക "എന്താ കുട്ടി എന്താ പ്രശ്നം "നാട്ടുകാരിൽ ഒരാൾ ചോദിച്ചു. "ഇയാൾ എന്റെ ബാക്കിൽ പിച്ചി "അപ്പുനെ ചുണ്ടിക്കൊണ്ട് അവൾ പറഞ്ഞു. "ഞാനോ ഞാൻ ഒന്നും ചെയ്തില്ല ഈ കുട്ടീടെ ബാക്ക് ഞാൻ കണ്ടിട്ട് കൂടി ഇല്ല പിന്നാണോ പിച്ചന്നെ സത്യം "അപ്പു വെളിവില്ലാതെ ഓരോന്നും പറഞ്ഞു ആകെ ബഹളായി.

അപ്പു ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റും നോക്കി അപ്പോൾ ആ ചെക്കൻ ഒരു ക്യൂളിംഗ് ഗ്ലാസും വെച്ച് സ്‌ലോ മോഷനിൽ നടന്ന് പോയി. "അപ്പം നീ എനിക്കിട്ട് പണി തന്നതല്ലേ ചെക്കാ ഇതിന് നിന്നോട് ഞാൻ പ്രതികാരം ചെയ്യുമെടാ എന്റെ സണ്ണി ചേച്ചിയാണേ സത്യം "അപ്പു മനസ്സിൽ പറഞ്ഞു. "എന്റെ അമ്മയാണെ സത്യം ഞാൻ ഇവളെ പിടിച്ചില്ല "അപ്പു കേണ് പറഞ്ഞു. ഒരാൾക്കൂട്ടം കണ്ടാണ് ദേവു രംഗപ്രവേശണം ചെയ്യുന്നത്. "എന്താ എന്താ പ്രശ്നം "ദേവു നുഴഞ് കേറിക്കൊണ്ട് ചോദിച്ചു "ദേ ഈ ചെക്കൻ ഈ കുട്ടിനെ കേറി പിടിച്ചു "അപ്പുനെ ചുണ്ടിക്കൊണ്ട് ഒരാൾ പറഞ്ഞു അപ്പു ഇല്ലന്ന് തലയാട്ടി. "അയ്യോ ചേട്ടന്മാരെ ഇത് എന്റെ ഭർത്താവാ തലക്ക് വെളിവില്ല അതാ "ദേവു അപ്പുനെ രക്ഷിക്കാൻ പറഞ്ഞു. "തലക്ക് വെളിവില്ലാത്തത് നിന്റെ തന്തക്ക് "അപ്പു ആരെയും കുസാൻഡ് പറഞ്ഞു. "കണ്ടോ നാട്ടരേ "ദേവു കരഞ്ഞോണ്ട് മൂക്ക് പിഴിഞ് അപ്പൂന്റെ ഷർട്ടിൽ തേച്ചു.

"അയ്യേ.. "അപ്പു കൊച്ചു കുട്ടികളെ പോലെ ആക്ഷൻ ഇട്ടു. "എന്റെ കുഞ്ഞേ ഈ പൊട്ടനെ മാത്രേ മോക്ക് കിട്ടുള്ളു കല്യാണം കഴിക്കാൻ "അതിലൊരാൾ ദേവൂനെ നോക്കി പറഞ്ഞു. "പൊട്ടൻ നിന്റെ തന്ത "അപ്പു ദേഷ്യം കൊണ്ട് അലറി എല്ലാരും ആ ഒരോറ്റ ഡയലോഗിൽ പിരിഞ്ഞു പോയി. "ആരാഡി നിന്റെ ഭർത്താവ് ആരാടി പൊട്ടൻ "അപ്പു ദേവൂനെ നോക്കി അലറി. "എന്റെ കുട്ടികൾക്ക് അച്ഛൻ ഇല്ലാണ്ടാവേണ്ട എന്ന് വെച്ച് പറഞ്ഞതാ "ദേവു അത്രയും പറഞ്ഞ് ഒരു കൂസലും ഇല്ലാതെ പോയി. "എനിക്കെന്തെങ്കിലും പറ്റിയ എങ്ങനാ അവളുടെ കുട്ടികൾക്ക് അച്ഛൻ ഇല്ലാണ്ടാവുന്നെ 🤔🤔ആ ഇപ്പം ഇവിടുന്ന് പോവുന്നതാ നല്ലത് ഇല്ലെങ്കിൽ എന്റെ കുട്ടികൾക്ക് അച്ഛൻ ഉണ്ടാവില്ല "അപ്പു അവിടുന്ന് സ്ക്യൂട്ട് ആയി.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story