❣️നിനക്കായി ❣️: ഭാഗം 26

ninakkay kurumbi

രചന: കുറുമ്പി

"പൂജ..... "മനു അലറി. മനു അവിടെ ഒന്നുകൂടി തിരഞ്ഞു. ഒരു വെള്ള ചാട്ടത്തിന്റെ ഒച്ച കേട്ട് മനു കണ്ണ് തുടച്ച് അങ്ങോട്ടേക്ക് നടന്നു. പൂജ അവിടെ വെള്ളത്തിൽ കളിക്കുകയായിരുന്നു. ഇത് കണ്ട് മനു നെഞ്ചിൽ കയ്യ് വെച്ചു എന്നിട്ട് ഒരു അലറൽ ആയിരുന്നു. "പൂജ...... "പൂജ ഞെട്ടി തിരിഞ്ഞ് നോക്കി തന്നെ ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യവും ആയി നിൽക്കായിരുന്നു മനു. "ടപ്പോ "പൂജടെ കരണം പോകഞ്ഞതാണ്. "നിനക്ക് തീരെ ബുദ്ധിയില്ലേ നിന്നെ ഞാൻ എവിടെയൊക്കെ തിരഞ്ഞു. ഇങ്ങനെ പോയാൽ നീ എന്റെ കയ്യിൽ നിന്നും ഇനിയും വാങിക്കും "മനു അത്രയും പറഞ്ഞ് തിരിഞ്ഞ് നടന്നു. "ഇപ്പം എന്താ ഉണ്ടായത് " പറന്നു പോയ കിളികളെ തിരിച്ചു വിളിക്കാണ്. ("പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ "ഫീൽ ത സോങ് ) "മനു ഏട്ടാ നിക്ക് sorry ഞാൻ അറിയാതെ "മനുന്റെ കയ്യിൽ തുങ്ങിക്കൊണ്ട് പൂജ പറഞ്ഞു. അപ്പോഴാണ് മനു പൂജയുടെ മുഖം നോക്കിയത് ഇന്നലത്തെ അടിയുടെ പാട് ഒരു കവിളിലും ഇന്നത്തേത് മറ്റേ കവിളിലും. അത് കണ്ടപ്പോൾ മനുന് സങ്കടായി.

"മനു ഏട്ടാ ഇങ്ങനുള്ള കാര്യത്തിനൊന്നും ഇനി എന്നെ അടിക്കല്ലേ "പൂജ കുറുമ്പോടെ മനുനോട് പറഞ്ഞു. "അതെന്താ "മനു സംശയത്തോടെ പൂജയെ നോക്കി. "അല്ല ഇങ്ങനാണെങ്കിൽ എന്റെ പല്ല് മുഴുവൻ പോവും "പൂജ കവിളിൽ പിടിച്ചോണ്ട് പറഞ്ഞു. "ഓ അപ്പം സ്വപാപം മാറ്റാൻ ഉദ്ദേശം ഇല്ലല്ലേ "മനു ചോദിച്ചതും പൂജ 32 പല്ലും കാട്ടി ചിരിച്ചു. "താ മനു ഏട്ടാ ഷർട്ട്‌ "പൂജ മനു ഷർട്ട്‌ ഇട്ടു. "എന്ന വാ പോവാം "മനുവും പൂജയും തിരിഞ്ഞു നടന്നു. "മനു ഏട്ടാ വിശക്കുന്നു "പൂജ വയർ തടവിക്കൊണ്ട് പറഞ്ഞു. "നീ വിഷമിക്കാതിരിക്ക് "മനു പൂജയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു. --------------- "മനുവും പൂജയും ഇത്ര നേരായിട്ടും വന്നില്ലാലോ "ദേവകി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. എല്ലാരും ബ്രെക്ഫാസ്റ് കഴിക്കാണ്. "നീ പേടിക്കാതിരിക്ക് അവർ വരുവായിരിക്കും "ശങ്കർ പറഞ്ഞു ദേവൂവും ദേവും നീലുവും അമ്മുവും പാർതിയും അപ്പുനെ തുറിച്ചു നോക്കി. അപ്പു പുട്ട് കുത്തി കേറ്റ ആണ്. രണ്ട് പുട്ട് വായിൽ കേറ്റിയപ്പോൾ ആണ് അവർ നോക്കുന്നത് അപ്പു ശ്രദ്ധിച്ചത്.

ഈ പറക്കും തളികയിലെ വാസന്തി ചിരിക്കുന്ന പോലെ അപ്പു എല്ലാരേയും നോക്കി ചിരിച്ചു. "ഇവനെ കൊണ്ട് തോറ്റു ഇവന്റെ വയറ്റിലെന്താ ആനകുട്ടി ഉണ്ടോ " ദേവ് ദേവൂനെ നോക്കി ചോദിച്ചു. "ഏട്ടനൊന്ന് മിണ്ടാതിരിക്കോ "ദേവു ഫുഡിൽ കോൺസൺട്രറ്റ് ചെയ്തു. എല്ലാരും കഴിച്ചു കയിഞ്ഞ് അപ്പുനെ അവരങ് പൊക്കി. "എന്താ അളിയാ ഇതൊക്കെ അളിയന്റെ എല്ലാ പ്ലാനും പൊളിയാണല്ലോ "പാർഥി അപ്പുനെ നോക്കികൊണ്ട് ചോദിച്ചു. "ചെലോരത് ശെരിയാവും ചെലോരത് ശെരിയാവൂല എന്റെയും ശെരിയായില്ല എന്നാലും ഞമ്മക്കൊരു കുഴപ്പൊല്ല " അപ്പു. എല്ലാരും അപ്പുനെ ഒന്ന് തുറിച്ചു നോക്കി. "ഞങ്ങൾ ഇന്ന് പോവും ഇവരെ എങ്ങനെ അളിയനെ ഏൽപ്പിച്ചു പോവും "ദേവ് അപ്പൂന്റെ തോളിൽ കയ്യ് വെച്ചുകൊണ്ട് ചോദിച്ചു. "നിങ്ങൾ ആരും പേടിക്കണ്ട എന്റെ നകുലനും ഗംഗക്കും വേണ്ടി അല്ല... മനു ഏട്ടനും പൂജക്കും വേണ്ടി ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞാൻ സഞ്ചരിക്കും ഒരു ഭ്രാന്തനെ പോലെ "അപ്പു മോഹൽലാൽ സ്റ്റയിലിൽ തോൾ ചെരിച്ചു പറഞ്ഞു.

"ഭ്രാന്ത് ആദ്യമേ ഉള്ളോണ്ട് കുഴപ്പം ഇല്ല "അമ്മു അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "നീ പോടി അമ്മുപട്ടി "അപ്പു അമ്മുനെ നോക്കി കൊഞ്ഞനം കുത്തി. "ഹോ നിങ്ങളൊന്നു നിർത്തോ ആനകാര്യം പറയുമ്പോഴാ ചേനകാര്യം "ദേവ് സ്വയം തലക്കടിച്ചോണ്ട് പറഞ്ഞു. "ഇന്നിവിടെ ചേനക്കറി ആണോ ആഹാ പൊളിച്ചു അല്ല അളിയാ അതിനിടയിൽ ആനന്റെ കാര്യം പറഞ്ഞല്ലോ അതെന്താ "അപ്പു മുക്കത്ത് വിരലുവെച്ചു ചോദിച്ചു. "അത് പുതിയ ഐറ്റ ആനപിണ്ഡം കൊണ്ട് ഉപ്പേരി "ദേവ് അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "ആണോ ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കണം "അപ്പു ആചര്യത്തോടെ പറഞ്ഞു. എല്ലാരും ഇതെന്തിന്റെ കുഞ്ഞാണെന്നുള്ള ഭാവത്തിൽ അപ്പുനെ നോക്കി. "അളിയാ ഞാൻ ശെരിക്കും അളിയനോട് ഒരു കാര്യം ചോദിച്ചോട്ടെ. "ദേവ് അപ്പുനെ ആച്ചര്യത്തോടെ നോക്കികൊണ്ട് ചോദിച്ചു. "എന്താ അളിയാ"അപ്പു ഒരു കൂസലും ഇല്ലാതെ ചോദിച്ചു.

"അളിയന് ശെരിക്കും ഭ്രാന്താണോ അതോ അഭിനയിക്കുന്നതാണോ "ദേവ്. "ദേവ്അളിയാ അപ്പു അളിയൻ ഏതായാലും അഭിനയിക്കുന്നതല്ല അഭിനയിക്കാനും വേണം കുറച്ച് ബുദ്ധി "പാർഥി ചിരിച്ചുകൊണ്ട് പറഞ്ഞു. "ഒന്ന് നിർത്തുന്നുണ്ടോ അപ്പു ഏട്ടനെ എല്ലാരും കൂടി എന്തിനാ ഇങ്ങനെ വാരുന്നേ "ദേവു ദേഷ്യത്തോടെ അങ്ങനെ ചോദിച്ചതും എല്ലാരും സ്ക്യൂട്ട് ആയി. "അല്ല ദേവു അവർ എന്നെ വാരുന്നതിൽ നിനക്കെന്താ കുഴപ്പം "അപ്പു സംശയത്തോടെ ദേവൂനെ നോക്കി ചോദിച്ചു. "ദേ മനുഷ്യ ഞാൻ ഒരു കാര്യം പറയാം ഞാൻ ഈ ജന്മത്തിൽ ഒരാളെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളെ ആയിരിക്കും. ഇനിയും നിങ്ങൾക്ക് ഒന്നും മനസിലായില്ലെങ്കിൽ അവർ പറഞ്ഞപോലെ നിങ്ങളൊരു പൊട്ടനാ "ദേവു ദേഷ്യത്തോടെ അത്രയും പറഞ്ഞ് പോയി. "ഈ ജന്മത്തിൽ എന്നെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ല എന്ന് പറഞ്ഞാൽ 🤔🤔ഹോ my കടവുളേ അവൾക്ക് എന്നോട് love ആണോ. അതാണ് എനിക്കെന്തേലും സംഭവിച്ചാൽ അവളുടെ കുട്ടികൾക്ക് അച്ഛൻ ഇല്ലാണ്ടാവും എന്ന് പറഞ്ഞെ.

അയ്യോ ഞാൻ എന്തൊരു പൊട്ടനാ അവൾ ഇത്രക്കും വലിയ ക്ലൂ തന്നിട്ടും എനിക്ക് മനസിലായില്ലല്ലോ. "അപ്പു സ്വയം പറഞ്ഞു. "അപ്പു നീ തളരരുത് ആ പീറ പെണ്ണിന്റെ മുന്നിൽ നീ മുട്ട് മടക്കരുത് "അപ്പൂസ് മനസ്സ്. "നീ എന്തൊക്കെയാ മനസ്സേ പറയുന്നേ അവൾക്ക് എന്താ കുഴപ്പം നല്ല കുട്ടിയല്ലേ എന്നോട് അവൾക്ക് പ്രമം തോന്നിയാതെ വലിയ കാര്യം "അപ്പു. "എടാ പൊട്ടൻ അപ്പു അവൾ നിന്റെ പെങ്ങളല്ലേ "മനസ്സ് "മനസ്സേ നീ അങ്ങനെ പറയല്ലേ "അപ്പു ചിണിങ്ങി കൊണ്ട് പറഞ്ഞു. "പറയും നീ അവളെ പെങ്ങളായി കാണണം "മനസ്സ് "എന്ന അങ്ങനെ ആവട്ടെ ആറ്റുനോറ്റ് കിട്ടിയ കച്ചി തുരുമ്പായിരുന്നു അതും പോയി "അപ്പു സങ്കടത്തോടെ റൂമിലേക്ക് പോയി. "ഞാൻ ഇഷ്ടാണ് എന്ന് പറഞ്ഞപ്പോൾ അപ്പു ഏട്ടന്റെ റിലെ പോയെന്ന തോന്നുന്നേ എന്തായാലും കുഴപ്പൊല്ല അപ്പു ഏട്ടൻ എനിക്കുള്ളതാ. ഈ റിഷ്യശൃംഗനെ വളക്കാൻ പറ്റോന് ഞാൻ ഒന്ന് നോക്കട്ടെ "ദേവു വാതിലിന്റെ മറവിൽ നിന്നും പറഞ്ഞു. ------------------ "അങ്ങനെ റോഡ് എത്തി "മനുവും പൂജയും കാട്ടിൽ നിന്നും നാട്ടിലെത്തി മക്കളെ.

"ദേ മനു ഏട്ടാ നമ്മുടെ കാർ "കാർ ചുണ്ടിക്കൊണ്ട് പൂജ പറഞ്ഞു. അവർ രണ്ടാളും കാറിന്റെ അടുത്തേക്ക് നടന്നു. "ങേ ഈ ടയർ ആര് ശെരിയാക്കി "ടയർ ചുണ്ടിക്കൊണ്ട് മനു ചോദിച്ചു. "അത് ചിലപ്പോ അവരായിരിക്കും നമ്മളെ വഴി തെറ്റിച്ചതിന് പ്രായശ്ചിത്തം ചെയ്തായിരിക്കും "പൂജ "നീ വാ കേർ "മനു. അങ്ങനെ മനുവും പൂജയും വീട്ടിലേക്ക് വിട്ടു. വീട്ടിൽ എത്തിയതും പൂജ വേഗം അകത്തേക്ക് കേറി. മനു പുറകേയും. എല്ലാരും ഹാളിൽ തന്നെ ഉണ്ടായിരുന്നു. മനു സംഭവിച്ചതെല്ലാം എല്ലാരോടും പറഞ്ഞു. "എന്റെ മക്കളെ വഴിതെറ്റിച്ചവന്റെ തലയിൽ ഇടുത്തി വീയട്ടെ "ദേവകി തലയിൽ കയ്യ് വെച്ച് പറഞ്ഞു. അമ്മുവും കൂട്ടരും അപ്പുനെ ദയനീയ മായി നോക്കി. അവൻ ഒരു കൂസലും ഇല്ലാതെ ഇരിക്കാണ്. "എന്താടാ അമ്മ നിന്നെ ശപിച്ചിട്ട് നിനക്കൊരു കുഴപ്പവും ഇല്ലാത്തെ "പാർഥി അപ്പുനെ തട്ടിക്കൊണ്ടു ചോദിച്ചു. "ഹോ പിന്നെ എന്നെ ഡയറക്റ്റ് ആയി പ്രാകിട്ട് ഇതുവരെ ഒന്നും സംഭവിച്ചില്ല പിന്നെയാ ഇൻഡയറക്റ്റ് ആയിട്ട് ഒന്ന് പോ അളിയാ "അപ്പു ഒരു ഭാവവെത്യാസവും ഇല്ലാതെ പറഞ്ഞു.

"അല്ല എന്തിനാ പ്രാകിയത് "ദേവ് സംശയത്തോടെ ചോദിച്ചു. "6 വയസ്സ് തൊട്ട് അപ്പൂട്ടൻ പ്രകാൽ കേക്കാൻ തുടങ്ങിയതാ "അമ്മു പറയാൻ തുടങ്ങിയതും പാർഥി അമ്മുന്റെ വായ് പോത്തി "മതി അമ്മു അപ്പൂന്റെ ലിലാവിലാസങ്ങൾ കേൾക്കാനുള്ള ത്രാണി ഞങ്ങക്കില്ല "നീലു കയ്യ് കുപ്പി പറഞ്ഞു. "എന്താ അവിടെ ഒരു കശ പിശ "ശങ്കർ "ചുമ്മാ ഒരു പശ പശ "അപ്പു. "മക്കൾ പോയി ഫ്രഷ് ആയി വാ അമ്മ ചായ എടുക്കാം "ദേവകി പറഞ്ഞതും മനുവും പൂജയും റൂമിലേക്ക് പോയി. "അവർക്കിടയിൽ അകലം കുറച്ച് കുറഞ്ഞെന്ന് തോനുന്നു "അമ്മു അവർ പോവുന്നത് നോക്കി കൊണ്ട് പറഞ്ഞു. "ഹാ എനിക്കും തോനി. അമ്മു നീ എല്ലാം പാക്ക് ചെയ്യും പോവേണ്ടതല്ലേ "പാർതിയും അമ്മുവും നേരെ റൂമിലേക്ക് പോയി. കൂടെ നീലുവും ദേവും. ദേവു അപ്പൂന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. അപ്പു സംശയത്തോടെ ദേവൂനെ നോക്കി. അത് കണ്ടപ്പോൾ ദേവു വീണ്ടും നീങ്ങി ഇരുന്നു. "പണിവരുന്നുണ്ട് അപ്പു നേരെ വിട്ടോ "അപ്പൂന്റെ മനസ്സ് പറയേണ്ട താമസം അപ്പു ഓടി. "ഈ അപ്പു ഏട്ടനെ കൊണ്ട് ഞാൻ തോറ്റു.

നിങ്ങളുടെ ഈ നിഷ്കളങ്കതയ എന്നെ നിങ്ങളിലേക്ക് അടുപ്പിക്കുന്നത് അപ്പു ഏട്ടാ "ദേവു ചിരിച്ചോണ്ട് പറഞ്ഞു. ----------- പൂജ ഫ്രഷാവൻ ബാത്‌റൂമിലേക്ക് കേറി. മനു വേഗം ഷർട്ട്‌ ഊരി കയ്യിൽ എടുത്ത്. എന്നിട്ടത് മണത്തു. "നിന്റെ ഗന്ധം പോലും എനിക്കുള്ളതാണ് പൂജ നിന്റെ സ്നേഹം എനിക്കു മാത്രം അവകാശ പെട്ടതാണ്. " " ❣️നിനക്കായി ❣️കാത്തുവെച്ചോരെൻ പ്രണയം നിന്നിൽ പൂർണത പ്രാപിക്കുമ്പോൾ നീയായിരിക്കുമെൻ ഹൃദയാസ്പന്ദനം " മനു ഡയറിയിൽ കുറിച്ചിട്ടു. പൂജ കുളിച്ചു വന്നതും. മനു കുളിക്കാൻ കേറി പൂജ പതിയെ ആ ഡയറി തുറന്ന് നോക്കി. ആ വരികൾ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. അവൾ ആ വരിയുലൂടെ വിരലുകൾ ഓടിച്ചു. നിറഞ്ഞ മനസോടെ അവൾ ആ വരികളിൽ ചുണ്ട് കോർത്തു. ----- പൂജയും മനുവും തായേക്ക് ചെന്നപ്പോ അമ്മുവും പാർതിയും ദേവും നീലുവും പോവാൻ റെഡി ആയി നിൽക്കുകയായിരുന്നു. "അല്ല നിങ്ങളെല്ലാരും എങ്ങോട്ടാ ഈ ഒരുങ്ങി കെട്ടി പോവുന്നെ "പൂജ കളിയാലേ ചോദിച്ചു. "ഞാനും നീലുവും പോവാ വീട്ടിലേക്ക് പിന്നെ പാർത്ഥിക്ക് ട്രാൻസ്‌പ്പർ കിട്ടി അവരും പോവാ "ദേവ് പറഞ്ഞത് കേട്ട് പൂജയും മനുവും മുഖത്തോട് മുഖം നോക്കി. "നിങ്ങൾ പോയ എങ്ങനാ "പൂജ നിറക്കണ്ണുകളോടെ അമ്മുനെയും നീലുനെയും നോക്കി.

ആ ഒരു നോട്ടം മതിയായിരുന്നു അവർക്കും മുന്നാളും ഒരുമിച്ച് കെട്ടിപിടിച്ചു. "പോണെന്ന് നിർബന്ധണോ "മനു പാർഥിയെയും ദേവിനെയും നോക്കി ചോദിച്ചു. "എനിക്ക് പോവാതെ വേറെ വഴി ഇല്ല "പാർഥി "അച്ഛൻ വിളിച്ചൂടാ വേഗം ചെല്ലാൻ എനിക്കും പോയെ പറ്റു "ദേവ് പറഞ്ഞു. "അമ്മുട്ടി നീ എന്നെ വിട്ട് പോവണോ "ഇടറിയ ശബ്ദത്തോടെ അപ്പു ചോദിച്ചു. അവൾ അപ്പുനെ ഇറുകെ പുണർന്നു. "അപ്പൂട്ട എത്രയൊക്കെ കളിയാക്കിയാലും എനിക്ക് ഒരുപാടിഷ്ട എന്റെ ചേട്ടനെ "അമ്മു കരഞ്ഞോണ്ട് പറഞ്ഞു. "അതെനിക്കറിയുലെ "അപ്പു അമ്മുനെ അടർത്തിമാറ്റികൊണ്ട് പാർതിടെ അടുത്തേക്ക് പോയി. "എന്റെ അമ്മുനെ നോക്കിക്കോണേ അളിയാ "അപ്പു പറഞ്ഞതും പാർഥി ഒന്ന് ചിരിച്ചു. "മനുവേട്ട...... "അമ്മു വിളിച്ചതും മനു അവളെ കെട്ടിപിടിച്ചു. "എനിക്കറിയാം എത്രയൊക്കെ ശ്യാട്ടം പിടിച്ചാലും ദേഷ്യപ്പെട്ടാലും ഏട്ടനെന്നെ ഒരുപാടിഷ്ട്ടന്ന് നിങ്ങളെ വിട്ട് പോവുന്നതിൽ ഒരുപാട് സങ്കടം ഉണ്ട് "അമ്മു "എന്ന എന്റെ അമ്മു പോവണ്ട "അപ്പു മുക്ക് പിഴിഞ് പാർഥിയുടെ ഷർട്ടിൽ തേച്ചു.

"എന്തോന്ന് ഇതൊക്കെ ഒരു ശോക്ക് വേണ്ടി പറഞ്ഞതാ അല്ലാതെ എനിക്ക് വിഷമം ഒന്നും ഇല്ല "അമ്മു കണ്ണ് തുടച്ചങ്ങനെ പറഞ്ഞതും. ശങ്കർ അടക്കം എല്ലാരും വാ പൊളിച്ചു. അപ്പു ഒഴിച് "നീ എന്താ അപ്പൂട്ട ഞെട്ടത്തെ "പൂജ അപ്പുനെ നോക്കി ചോദിച്ചു. "ഹോ പിന്നെ ഈ ജന്തുന് ഇങ്ങനുള്ള ഫീലിംഗ്സ് ഒന്നും ഇല്ലന്ന് എനിക്കറിയാം അതല്ലേ അങ്ങനെ ചോദിച്ചേ "അപ്പു ഒരു കൂസലും ഇല്ലാതെ പറഞ്ഞു. "ഞാൻ പോട്ടെ പൂജ "പാർഥി പൂജയുടെ നെറുകിൽ തലോടിക്കൊണ്ട് ചോദിച്ചു. "പോവുന്ന വിവരം പറഞ്ഞില്ല പിന്നെന്തിനാ പോവാൻ നേരം പറയണേ "പൂജ മുഖം കൊട്ടി പറഞ്ഞു. "പൂജു ഞാൻ നിന്നോട് പറയണം എന്ന് കരുതി പക്ഷേ "പാർഥി "Mm പോയിട്ട് വാ "പൂജ ചിരിച്ചോണ്ട് പറഞ്ഞു. "നിനക്ക് ഞാൻ പോവുന്നതിൽ വിഷമം ഒന്നും ഇല്ലേ "പാർഥി ഇടറിയ ശബ്ദത്തോടെ ചോദിച്ചു. "ഞാൻ എന്തിനാ വിഷമിക്കുന്നെ ചേട്ടന്റെ കൂടെ അമ്മുവും ഇല്ലേ "പൂജ പുഞ്ചിരി കയ്യ് വിടാതെ പറഞ്ഞു. പതിയെ ആ പുഞ്ചിരി എല്ലാവരിലേക്കും വ്യാപിച്ചു. "ഈ സങ്കട വേളയിൽ ഞാനൊരു സന്തോഷ വാർത്ത പറയട്ടെ "ദേവ് അങ്ങനെ പറഞ്ഞതും എല്ലാരും സംശയത്തോടെ അവനെ നോക്കി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story