❣️നിനക്കായി ❣️: ഭാഗം 31

ninakkay kurumbi

രചന: കുറുമ്പി

പൂജ എന്തോ പറയാൻ വന്നതും മനു അലറിക്കൊണ്ട് പൂജകരികിലേക്ക് പാഞ്ഞു. "നീ എനിക്ക് സമാധാനം തരില്ലെന്ന് ഉറപ്പിച്ചതാണോ. എവിടെ ചെന്നാലും വലിഞ്ഞു കേറി വന്നോളും "മനു ദേഷ്യത്തോടെ പറഞ്ഞു ആ വാക്ക് പൂജയുടെ നെഞ്ചിൽ തറച്ചു അവളുടെ കണ്ണിൽ നിന്നു കണ്ണുനീർ ധാരയായി ഒഴുകി. "വീട്ടിലോ എനിക്ക് സമാധാനം തരില്ല ഇവിടെയും തരില്ല എന്നാണോ ഗെറ്റ് ഔട്ട്‌ "മനു അലറിക്കൊണ്ട് പറഞ്ഞു. മനു പറഞ്ഞ ഓരോ വാക്കുകളും പൂജയെ വേദനിപ്പിച്ചു കൊണ്ടിരുന്നു അവൾ ഒരു ശീലകണക്കെ നിന്നു. അത് കണ്ടതും മനുവിന് ദേഷ്യം ഇരട്ടിച്ചു. "I say get out "മനു അലറി. പൂജ കരഞ്ഞു കൊണ്ട് തന്നെ അവിടെ നിന്ന് ഇറങ്ങി. ഡോർ തുറന്നതും എല്ലാരും അകത്തേക്ക് തന്നെ കണ്ണും നാട്ടിരിക്കയിരുന്നു. പൂജ കരഞ്ഞു കലങ്ങിയ കണ്ണുകളാലെ കമ്പനിക്ക് പുറത്തേക്കിറങ്ങി. പുറകേ കാര്യം അറിയാതെ അപ്പുവും. പൂജ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു കരയാൻ തുടങ്ങി. "പൂജ.... നീ കരയല്ലേ "അപ്പു പൂജയുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. "എന്താ കാര്യം എന്ന് പറ ആദ്യം "അപ്പു പൂജയുടെ മുഖം കൈ കുമ്പിളിൽ എടുത്തുകൊണ്ടു ചോദിച്ചു. പൂജ അപ്പൂന്റെ മാറിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി അപ്പു അവളെ പൊതിഞ്ഞു പിടിച്ചു.

"മനു ഏട്ടൻ വഴക്ക് പറഞ്ഞതിന് നീ ഇപ്പോയെ ഇങ്ങനെ ആയാലോ എനി അങ്ങോട്ടെത്ര ചിത്ത കേൾക്കേണ്ടതാ "അപ്പു പൂജയെ സമാദനിപ്പിക്കാൻ പറഞ്ഞു. "അപ്പു എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നം ഇല്ലായിരുന്നു എത്ര വേണെങ്കിൽ ചിത്ത പറഞ്ഞോട്ടെ പക്ഷേ ഞാൻ സമാധാനകെടന്ന് മനു ഏട്ടൻ പറഞ്ഞപ്പോൾ സങ്കടായി അപ്പു "പൂജ മനുവിന്റെ നെഞ്ചിൽ മുഖം പൂയ്ത്തിക്കൊണ്ട് പറഞ്ഞു. "നീ ഇനിയും കരയാൻ പോവുന്നതേ ഉള്ളു പൂജ.പൂജ ആർണവ് എന്നുള്ളത് പൂജ ആക്കിട്ടെ ഞാൻ അടങ്ങു "സ്നേഹ മറഞ്ഞു നിന്ന് അപ്പുനെയും പൂജയെയും നോക്കി പറഞ്ഞിട്ട് അവിടെ നിന്നും പോയി. "അത് വെറുതെ പറഞ്ഞതായിരിക്കും അല്ല നീ ചെയ്ത ഫയൽ തെറ്റിയോ അതിനാണോ വഴക്ക് കേട്ടത് "അപ്പു പൂജയെ അടർത്തിമാറ്റികൊണ്ട് ചോദിച്ചു. "അത് ആ ഫയൽ എന്നോട് ആവശ്യപ്പെട്ടോ എന്നും ചോദിച്ച മനു ഏട്ടൻ ദേഷ്യപ്പെട്ടത് "പൂജ കണ്ണ് നിർ തുടച്ചുകൊണ്ട് പറഞ്ഞു. "ഹാ ഇത് ഞാൻ വിചാരിച്ചത് തന്നെയാ "അപ്പു എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു. "എന്താ അപ്പു "പൂജ സംശയത്തോടെ അപ്പുനെ നോക്കി. "ഇത് നിനക്ക് ആ സ്നേഹ തന്ന പണിയ "അപ്പു പൂജയെ നോക്കി "അവൾ എന്തിനാ എനിക്ക് പണി തരുന്നത് "പൂജ സംശയത്തോടെ അപ്പുനെ നോക്കി

"ഡീ എന്റെ ഊഹം ശെരിയാണെങ്കിൽ അവൾക്ക് മനു ഏട്ടനെ ഇഷ്ട്ട നിന്നെയും മനുവേട്ടനെയും പിരിക്കാനാണ് അവൾ ശ്രമിക്കുന്നത് അതിന്റെ fist സ്റ്റെപ് ആണ് ഇവിടെ കണ്ടത് "അപ്പു താടിക്ക് കയ്യ് കൊടുത്തുകൊണ്ട് പറഞ്ഞു. "ആയിരിക്കോ "പൂജ "ആണെങ്കിൽ നിന്നെ കരയിപ്പിച്ചതിന് അവളുടെ മൂട്ടിൽ പന്നി പടക്കം വെച്ച് ഞാൻ പൊട്ടിക്കും നീ നോക്കിക്കോ "അപ്പു ദേഷ്യത്തോടെ പറഞ്ഞതാണെങ്കിലും പൂജക്ക്‌ ചിരിയാണ് വന്നത്. "എന്റെ അപ്പു നിന്നെ കൊണ്ട് തോറ്റു "പൂജ ചിരിച്ചോണ്ട് പറഞ്ഞു. അത് കണ്ടതും അപ്പൂന് കുറച്ച് ആശുവസം കിട്ടി. "പൂജ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ "അപ്പു കുറച്ച് ലാഖവത്തോടെ ചോദിച്ചു. "എന്താ അപ്പു "പൂജ അപ്പുനെ നോക്കികൊണ്ട് ചോദിച്ചു. "അത് പൂജ കഴിഞ്ഞ ജന്മത്തിൽ നീ എന്റെ സ്വന്തം പെങ്ങൾ ആണെന്ന് തോനുന്നു "അപ്പു "അതെന്താ അപ്പു അങ്ങനെ "പൂജ സംശയത്തോടെ അപ്പുനെ നോക്കി. "അല്ല നിന്റെ സങ്കടം കാണുമ്പോ ശെരിക്കും എനിക്കും സങ്കടം വരും നീ സന്തോഷിച്ചാൽ അങ്ങനെയും. നീ എന്റെ അടുത്തിരിക്കുമ്പോ എന്റെ സ്വന്തം പെങ്ങളെ പോലെയാ എനിക്ക് ഫീൽ ചെയ്യുന്നേ അതെന്താ "അപ്പു നിഷ്കു ആയി ചോദിക്കുന്നത് കണ്ടതും പൂജയുടെ കണ്ണ് നിറഞ്ഞു

. "ചില ബന്ധങ്ങൾ അങ്ങനെയാ രക്ത ബന്ധത്തേക്കാളും വലുത് നീ എനിക്ക് ശെരിക്കും സ്പെഷ്യൽ ആണ് അപ്പു നീ എന്റെ സ്വന്തം ആങ്ങള തന്നെയാ "പൂജ അങ്ങനെ പറഞ്ഞതും അപ്പുന്റെ കണ്ണും നിറഞ്ഞു. പൂജ അപ്പുനെ ഇരുകെ കെട്ടിപിടിച്ചു. അപ്പു തിരിച്ചും. "നീ എന്റെ സ്വന്തം പെങ്ങൾ തന്നെയാ "അപ്പു മനസ്സിൽ തട്ടി പറഞ്ഞു. ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് നിൽക്കായിരുന്നു മനു. "നിന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എനിക്ക് വിശമായി ബട്ട്‌ നിന്റെ കൂടെ അപ്പു ഉള്ളപ്പോൾ നിന്റെ കണ്ണിരോപ്പൻ അവൻ ഉണ്ടാവും എനി ഇതിന് എല്ലാം കാരണക്കാരനായ ആ വിമൽനിട്ട് രണ്ടെണ്ണം കൊടുത്തിട്ട് തന്നെയാ ബാക്കി കാര്യം എനി അവന്റെ കഴുകൻ കണ്ണുകൾ പൂജയുടെ ദേഹത്ത് വീയില്ല "മനു എന്തോ മനസിലുറപ്പിച്ചു നടന്നു. "അപ്പു എനിക്ക് വിശക്കുന്നു "പൂജ കൊഞ്ചിക്കൊണ്ട് പറഞ്ഞു. "ന്നാ വാ കാൻഡിനിൽ പോയി വല്ലോം കഴിക്കാം "അപ്പു പൂജയുടെ കയ്യും പിടിച്ച് കാൻന്റിനിലേക്ക് നടന്നു. എങ്ങനൊക്കെയോ വൈകുന്നേരം ആയി. "അപ്പു പൂജ നിങ്ങൾ രണ്ടാളും പോയിക്കോ ഞാൻ വരാൻ വൈകും "മനു പൂജയോടും അപ്പുനോടും പറഞ്ഞു. "എന്ന ഞങ്ങൾ കാറിൽ പോയ്കോളാം വാ പൂജ "അപ്പു പൂജയെയും വലിച് പോയി. പൂജ മനുനെ ഒന്ന് നോക്കുക പോലും ചെയ്തില്ല.

അത് മനുവിന് സങ്കടം ഉളവാക്കി. അപ്പുവും പൂജയും കമ്പനിയിലെ കാർ വിളിച്ച് അതിൽ കേറി പോയി. "പൂജ നീ കുറച്ച് ഏട്ടനിൽ നിന്നും അകലം പാലിക്ക് അപ്പം ഏട്ടന് സങ്കടവാണെങ്കിൽ നിന്നോട് ഏട്ടനിഷ്ടം ആണോന്ന് അറിയാൻ പറ്റും "അപ്പു യാത്രയിലുടനിളം ഓരോന്നും പറഞ്ഞെങ്കിലും മനു പറഞ്ഞ വാക്കുകളായിരുന്നു പൂജയുടെ മനസിൽ. ---------- "അപ്പു ഏട്ടൻ ഇതുവരെ എത്തിയില്ലലോ എനി ഏതെങ്കിലും പെൺകുട്ടികളുടെ കൂടെ പോയോ ആവോ "ദേവു ഉമ്മറത്തുനിന്നും അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ്. അപ്പോഴാണ് അവിടേക്ക് കാർ വന്നത്. അപ്പു ഡ്രൈവർനോട് പോവാൻ പറഞ്ഞ് ഇറങ്ങി പൂജ അപ്പോഴും മൂഡ് ഓഫ്‌ ആയിരുന്നു. "എന്താ പൂജ ചേച്ചി വല്ലാണ്ടിരിക്കുന്നെ "പൂജയുടെ കയ്യിൽ പിടിച്ചുകൊണ്ടു ദേവു ചോദിച്ചു. "ഒന്നുല്ലടി എനിക്കൊരു തലവേദന ഞാൻ ഒന്ന് കിടക്കട്ടെ "പൂജ ദേവുവിൽ നിന്നും വിട്ട് മാറി അകത്തേക്ക് പോയി. "എന്താ അപ്പുവേട്ട എന്താ പ്രശ്നം "ദേവു വെപ്രാളത്തോടെ ചോദിച്ചു. അപ്പു ഉണ്ടായ കാര്യം മുഴുവൻ പറഞ്ഞു. "അപ്പുവേട്ട എനിക്കും കമ്പനിയിൽ ഒരു പോസ്റ്റ്‌ തരോ അവളുടെ കാര്യം ഞാൻ നോക്കിക്കോളാം "ദേവു ദേഷ്യത്തോടെ പറഞ്ഞു

. "നീ വേണ്ട ദേവു അതിന് ഞാൻ മതി ഇത് അവൾ അറിഞ്ഞോഡ് ചെയ്തതാണെങ്കിൽ അവൾ ഇതിനനുഭവിക്കും നീ വാ "അപ്പു എന്തൊക്കെയോ മനസിലുറപ്പിച്ചു നടന്നു. രാത്രി വൈകി ആണ് മനു വീട്ടിൽ എത്തിയത് എല്ലാരും ഹാളിൽ തന്നെ ഉണ്ടായിരുന്നു. "എടി പൊട്ടത്തി ഡോറേ നിനക്ക് ആ കുരങ്ങനെയേ കിട്ടുള്ളു ഫ്രണ്ട് ആക്കാൻ ഒരു കുറുനരിനെ കണ്ടുപിടിക്കാനുള്ള ബുദ്ധി പോലും ആ ബുജിക്കില്ല പൊട്ടൻ ക്ണാപ്പൻ "അപ്പു ടീവി കണ്ടോണ്ട് പറഞ്ഞതും എല്ലാരും അവനെ ഇതേതാ ജിവി എന്ന മട്ടിൽ നോക്കാണ്. "ഏതൊരു കർക്കിടക മാസത്തിൽ എനിക്ക് പറ്റിയ അബദ്ധം അതാണ് ഈ ഇരിക്കുന്നത് "അപ്പുനെ നോക്കികൊണ്ട് ശങ്കർ പറഞ്ഞു. ഇത് കേട്ടതും ദേവകി ശങ്കർന്റെ കയ്യിൽ ചെറുതായൊന്ന് പിച്ചി. ദേവുവിനും പൂജക്കും ഡോറിന്റെ അടുത്ത് നിൽക്കുന്ന മനുവിനും ഒരു പോലെ ചിരി പൊട്ടി. "അന്ന് അമ്മ ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ഒന്ന് ഒച്ചവെച്ചെങ്കിൽ അച്ഛൻ ഉണർന്നാനെ അമ്മേ ഉണർന്നാനെ. എന്നാൽ എനിക്കെ വല്ല usaലോ അമേരിക്കയിലോ പിറക്കായിരുന്നു "അപ്പു ശങ്കർനെ നോക്കി പറഞ്ഞു. "USA യും അമേരിക്കയും ഒന്നാടാ പൊട്ടാ "പൂജ അപ്പൂന്റെ തലക്കിട്ട് ഒന്ന് കൊടുത്തുക്കൊണ്ട് പറഞ്ഞു. "അത് ഒന്നാക്കിയോ എന്നിട്ട് ട്രംപ് എന്നോടൊന്നും പറഞ്ഞില്ലാലോ "അപ്പു തലച്ചോറിഞ്ഞോണ്ട് പറഞ്ഞു. ഇത് കൂടി കണ്ടതും എല്ലാരും പൊട്ടിച്ചിരിച്ചു. "ഹാ മോനെ നീ വന്നോ "

മനുനെ നോക്കികൊണ്ട് ദേവകി പറഞ്ഞു. "അല്ല നിന്റെ കയ്യിൽ ചോരയാണോ "മനുവിന്റെ അടുത്തേക്ക് ചെന്ന് അവന്റെ കയ്യ് നോക്കികൊണ്ട് ദേവകി ചോദിച്ചു. ഇത് കേട്ടതും പൂജയു മനുവിന്റെ കയ്യ് നോക്കി. "ഇത് എന്റെ ബ്ലഡ് അല്ല വഴിയിൽ ചെറിയൊരു ആക്സിഡൻഡ് അയാളുടെ ബ്ലഡ് ആണ് "മനു ഒരു ഭാവവെത്യാസവും ഇല്ലാതെ പറഞ്ഞു. "എന്ന മോൻ പോയി കുളിച്ചിട്ട് വാ "ദേവകി "അല്ല ആ ആക്‌സിഡന്റ് പറ്റിയാൾക്കെങ്ങനെ ഉണ്ട് മനു "ശങ്കർ "കുറച്ച് സീരിയസ് ആണ് ഡാഡി "മനു ഒരു കള്ള ചിരി ചിരിച്ചോണ്ട് മോകളിലേക്ക് പോയി ആ ചിരിയുണ്ടേ അർത്ഥം ശങ്കർ നോയിച്ചു ബാക്കി ആർക്കും മനസിലായില്ല. "എന്തോ പണി ഒപ്പിച്ചുള്ള വരവാണ് "ശങ്കർ മനസ്സിൽ പറഞ്ഞു. മനു ഫ്രഷ് ആയി വന്നപ്പോയെക്കും പൂജ കിടന്നിരുന്നു. ഒരു നറു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചുകൊണ്ട് മനു പൂജക്കരികിലേക്ക് കിടന്നു. പെട്ടന്ന് തന്നെ അവനും നിദ്രയെ പുൽകി. രാവിലെ പൂജ എഴുനേറ്റപ്പോൾ മനു അടുത്തില്ലായിരുന്നു. അവൾ എഴുനേറ്റ് ഫ്രഷ് ആയി വന്നപ്പോയെക്കും അപ്പു റൂമിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കയിരുന്നു. "നീ എന്താ അപ്പു ഇത്ര നേരത്തെ "ടാവ്വൽ കൊണ്ട് മുഖത്തെ വെള്ളം ഒപ്പിക്കൊണ്ട് പൂജ അപ്പുനോട് ചോദിച്ചു. "ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് "അപ്പു "നീ കാര്യം പറ "പൂജ അപ്പു പറയുന്ന കാര്യം കേട്ടതും പൂജ വായും പൊളിച്ചു നിന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story