❣️നിനക്കായി ❣️: ഭാഗം 34

ninakkay kurumbi

രചന: കുറുമ്പി

"എന്താ എനിക്കറിയൂല "അപ്പു കയ്യ് മലർത്തിക്കൊണ്ട് പറഞ്ഞു. "നി ഒന്ന് നന്നായി ചിന്തിച്ചു നോക്ക് നിനക്ക് വേണ്ടപ്പെട്ട ഒരാളുടെ bdy ആണ് "മനു രണ്ടു കയ്യും നെഞ്ചിൽ പിണഞ്ഞു കെട്ടി പറഞ്ഞു. "എനിക്ക് വേണ്ടപ്പെട്ട ആൾ എന്ന് പറയുമ്പോൾ...... ഹാ കിട്ടി പോയി നാളെ പൂജയുടെ bdy ആണ് ശോ ഞാൻ മറന്നു "അപ്പു സ്വയം തലക്കടിച്ചുകൊണ്ട് പറഞ്ഞു. "അപ്പം നമ്മൾ പൂജക്ക്‌ ഒരു ബിഗ് സർപ്രൈസ്‌ പ്ലാൻ ചെയ്യാനാണ് ഈ ഒരു മീറ്റിങ് വിളിച്ചു വരുത്തിയത് "പാർഥി എല്ലാരേയും നോക്കികൊണ്ട് പറഞ്ഞു. പിന്നങ്ങോട്ട് ഒരു പൂരം ആയിരുന്നു നാളെത്തെ ആഘോഷത്തിന് വേണ്ടി അവർ എന്തൊക്കെയോ പ്ലാൻ ചെയ്തു. "എന്ന അമ്മു പാർഥി നിങ്ങൾ റൂമിലേക്ക് പൊയ്ക്കോ അമ്മു ഉറക്കം ഒഴിയുന്നത് നല്ലതല്ല "ശങ്കർ ശാസനയോടെ പറഞ്ഞു. അങ്ങനെ അമ്മുവും പാർതിയും അവരുടെ റൂമിലേക്ക് പോയി. "അപ്പോൾ പറഞ്ഞതൊന്നും മറക്കണ്ട പൂജക്ക്‌ ഒരു സംശയവും തോന്നരുത് "മനു എല്ലാവരോടും കൂടി പറഞ്ഞ് പോയി. "ദേവു അപ്പു പോയി കിടന്നോ മഞ്ഞുണ്ട് "ദേവകിയും ശങ്കറും രണ്ടാളെയും ഒന്ന് നോക്കി പോയി. "അല്ല ദേവു ഞാൻ ഇനി നിക്കണോ പോണോ "അപ്പു ദേവൂന്റെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.

"നമ്മുടെ കല്യാണത്തിന് കുട്ടികളും കൂടി വേണെന്ന് എനിക്ക് ആഗ്രഹം ഇല്ല അപ്പുവേട്ട "ദേവു അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "അല്ല ദേവു ഇപ്പം അതാ ട്രെൻഡ് "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "ദേ അപ്പുവേട്ട കളിക്കാതെ പോയെ "ദേവു കുറച്ച് കലിപ്പോടെ പറഞ്ഞു. "നി ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ല ബ്ലഡി ഗ്രാമവാസി "അപ്പു ചവിട്ടിതുള്ളി അകത്തേക്ക് പോയി. ദേവു ഒരു ചിരിയോടെ അവന്റെ പിറകെ പോയി. ------------»»» മനു റൂമിൽ കേറി കതകടച്ചു. കുറച്ച് നേരം കൊച്ചുകുട്ടികളെ പോലെ കിടന്നുറങ്ങുന്ന പൂജയെ അവൻ നോക്കിനിന്നു. "ഇന്നും കൂടി അല്ലേ ഇങ്ങനെ സുഖം ആയി കിടക്കാൻ പറ്റു നാളെതൊട്ട്..."മനു ഒരു ചിരിയോടെ പൂജയുടെ അടുത്തുകിടന്നു കണ്ണെടുക്കാതെ അവളെ കൂറേ നേരം നോക്കി കിടന്നു പിന്നെ എപ്പയോ അവനും നിദ്രയെ പുൽകി. രാവിലെ പൂജ സന്തോഷത്തോടെ ആണ് എഴുനേറ്റത്. "ഇന്ന് നവംബർ 11 ഇന്നെന്റെ bdy അല്ലേ പൂജ വേഗം മനുവിനെ നോക്കി.

ഇതുവല്ലതും അറിയുന്നുണ്ടോ ഇന്നെന്റെ bdy ആണ് ഒന്ന് വിഷ് ചെയ്തുപോലും ഇല്ലാലോ. എങ്ങനെ വിഷ് ചെയ്യാനാ ഇന്നെന്റെ bdy ആണെന്ന് പോലും അറിയില്ലായിരിക്കും "പൂജ വേഗം ഫോൺ എടുത്ത് net ഓൺ ആക്കി. "അപ്പുവും മെസ്സേജ് അയച്ചില്ലല്ലോ അവനും എന്നെ മറന്നോ എല്ലാ വർഷവും എന്നെ ആദ്യം വിഷ് ചെയ്യുന്നത് അവന എന്നിട്ട്..."പൂജക്ക്‌ എന്തോ വല്ലാതെ വിശമായി. അവൾ എണിറ്റു ഫ്രഷ് ആവാൻ കേറി. "നിന്നെ ആർക്കെങ്കിലും മറക്കാൻ പറ്റോ എന്റെ പൂജക്കുട്ടി "കണ്ണ് തുറന്ന് കൊണ്ട് മനു പറഞ്ഞു. »»»»»»»»»» ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ് അപ്പു. "എന്താ അപ്പുട്ട "അപ്പൂന്റെ അടുത്തേക്ക് വന്നു കൊണ്ട് അമ്മു ചോദിച്ചു. "എല്ലാ വർഷവും ഞാൻ അവളെ വിഷ് ചെയ്യലുള്ളതാ ഇന്ന് മാത്രം വിഷ് ചെയ്തില്ലല്ലോ എനിക്ക് ഇരുന്നിട്ട് ഇരുത്തം വരുന്നില്ല "അപ്പു കുറച്ച് സങ്കടത്തോടെ പറഞ്ഞു. "എന്റെ പൊന്ന് അപ്പൂട്ട നി ആയിട്ട് ഈ പ്ലാൻ കോളക്കരുത് "അമ്മു അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

അപ്പോഴാണ് പൂജ അങ്ങോട്ട് വരുന്നത്. "അപ്പു "പൂജ അപ്പൂന്റെ അടുത്തിരുന്ന് കൊണ്ട് വിളിച്ചു. "എന്താടി ഒരു മൂഡ് ഓഫ്‌ "അപ്പു ഒന്നും അറിയാത്തതുപോലെ ചോദിച്ചു. "ചിലപ്പോൾ ഇവൻ മറന്നതായിരിക്കും ഒരു ക്ലൂ കൊടുത്താലോ "പൂജാസ് മനസ്സ്. "അല്ല അപ്പു ഇന്നത്തെ ദിവസത്തിനെന്തെങ്കിലും വിശേഷം ഉണ്ടോ "പൂജ അപ്പുനെ നോക്കികൊണ്ട് ചോദിച്ചു. "ഇന്ന് നവംബർ 11 ഇന്നെന്താ... ഹ കിട്ടിപ്പോയി ഈ ദിവസാണ് കഴിഞ്ഞ വർഷം "അപ്പു "കഴിഞ്ഞ വർഷം "പൂജ ആകാംഷയോടെ അപ്പുവിന്റെ വാക്കുകൾക്കായി കാതോർത്തു. "കഴിഞ്ഞ വർഷം കഴിഞ്ഞ വർഷാണ് ഞാൻ 2 അണ്ടർവേർ വാങ്ങിയത്... ആ പുതിയത് വാങ്ങാൻ സമയായി എല്ലാത്തിനും ഓട്ട വന്നന്നെ "അപ്പു മേലോട്ട് നോക്കി പറഞ്ഞു. "ഛെ.."പൂജ ദേഷ്യപ്പെട്ട് പാർതിടെ അടുത്തേക്ക് ചെന്നു.അപ്പു അത് നോക്കി ചിരിച്ചു. "പാർതിയേട്ടാ ഏട്ടന് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ "പൂജ ആകാംഷയോടെ പാർതിയെ നോക്കി. "അതാർക്ക അറിയാത്തത് "പൂജക്ക്‌ അത് കേട്ടതും സന്തോഷായി

"ഹാ ഏട്ടന് ഓർമ ഉണ്ടല്ലേ എന്ന പറ "പൂജ "ഇന്ന് നമ്മുടെ മുത്തച്ഛൻ മരിച്ച ദിവസല്ലേ "പാർഥി പൂജയുടെ മുഖത്തു നോക്കി ഒരു കൂസലും ഇല്ലാതെ പറഞ്ഞു. പൂജ പല്ല് ഞെരിച് പാർഥിക്കൊരു കുത്തും കൊടുത്ത് അടുക്കളയിലേക്ക് പോയി ഒരു ചായയും കുടിച്ച് റൂമിലേക്ക് തന്നെ പോയി. അവളുടെ എല്ലാ പ്രവർത്തിയും വിക്ഷിച്ചു ഒരു ചിരിയാലേ നിക്കായിരുന്നു ബാക്കിയുള്ളവർ. പൂജ റെഡി ആയി തായേക്ക് വന്നപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. " അല്ല മനുവേട്ട എല്ലാരും എവിടെ പോയി."പൂജ സംശയത്തോടെ ചോദിച്ചു. "അവർ ഇവിടെവിടെങ്കിലും കാണും നി വാ "മനുവും പൂജയും നേരെ കമ്പനിയിലേക്ക് വിട്ടു. പൂജയുടെ മനസ്സിന് വല്ലാത്തൊരു നിറ്റലായിരുന്നു. എങ്ങനൊക്കെയോ വൈകുന്നേരം വരെ അവൾ തള്ളി നീക്കി. അവർ ഓഫീസിൽ നിന്നും വീട്ടിൽ എത്തി. പൂജ ഹാളിൽ എല്ലാരേയും തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല. "അല്ല മനുവേട്ടാ എല്ലാരും എവിടെ പോയതാ "സ്റ്റെയർ കേറാൻ നോക്കുന്ന മനുവിനെ പുറകിൽ നിന്നും വിളിച്ചുകൊണ്ട് പൂജ ചോദിച്ചു. "അത് അവർ ഒക്കെ ഒരു കല്യാണത്തിന് പോയതാ "മനു സ്റ്റെയർ കേറിക്കൊണ്ട് പറഞ്ഞു. "എന്നിട്ട് നമ്മക്ക് പോവെണ്ടേ "പൂജ "നമുക്കിന്നൊരു ബിസിനെസ്സ് ഫങ്ക്ഷൻ ഉണ്ട് ഒരു 8 മണിയാകുമ്പോയേക്കും റെഡി ആയി നിക്കണം

"മനു അതും പറഞ്ഞ് റൂമിലേക്ക് പോയി. "ഇതെന്താ ഇങ്ങനെ "പൂജ ഓരോന്നും ആലോചിച് സോഫയിൽ ഇരുന്നു. അപ്പോയെക്കും മനു ഫ്രഷ് ആയി വന്നു. "8 മണിയാകുമ്പോയേക്കും ഞാൻ വരാം "മനു കാറിന്റെ കീയും കറക്കി പുറത്തേക്ക് പോയി. "ഇതെന്താ ഇങ്ങനെ... ആ ഏതായാലും പുറത്തേക്ക് പോയി ഫുഡ്‌ കഴിക്കാലോ.. മനുവേട്ടന് ഒരു പണിയും കൊടുക്കാം "പൂജ ഏതോ ആലോചിച്ചിട്ട് റൂമിലേക്ക് പോയി. »»»»»»»»»»»»»»»»» 📱"ഹലോ അപ്പു എല്ലാം റെഡി ആയില്ലേ "മനു 📱"എല്ലാം set ആണ് മനുവേട്ട "അപ്പു വലിയ ഗമയിൽ പറഞ്ഞു 📱"ഹാ ശെരിയെടാ ഞാനും അവളും 8 മണി ആവുമ്പോയേക്കും എത്ത "മനു ഫോൺ കട്ട്‌ ചെയ്തു.മനു സമയം 8 മണി ആവുന്നതുവരെ കാത്തിരുന്നു.8 മണിയായതും മനു വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തി ഹാളിൽ നോക്കിയെങ്കിലും പൂജയെ കണ്ടില്ല അവൻ നേരെ ബെഡ് റൂമിലേക്ക് നടന്നു. റൂമിലെ വാതില് തുറന്നതും പൂജയുടെ നിൽപ്പ് കണ്ട് മനു ഷോക്ക് ആയി. മുട്ടോളം ഉള്ള ഒരു ടോപ് ആണ് പൂജയുടെ വേഷം അതും റെഡ് കളർ. ഇത് കണ്ട് മനുന്റെ കണ്ണിൽ love പാറി.

"പൂജ നി എന്താ ഈ വേഷത്തിൽ "കണ്ണ് തള്ളിക്കൊണ്ട് മനു ചോദിച്ചു. "നമ്മൾ ഫങ്ക്ഷന് പോവല്ലേ അപ്പൊ ഈ ഡ്രസ്സ്‌ അപ്റ്റ് ആവുന്ന്‌ വിചാരിച്ചു "പൂജ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. "നി ഇതിട്ടാണോ ആ ഫങ്ക്ഷന് വരുന്നത് "മനു ദേഷ്യത്തോടെ ചോദിച്ചു. "ഹ "പൂജ മനുവിനെ ദേഷ്യപ്പെടുത്താനായി പറഞ്ഞു. മനു ശരവേഗത്തിൽ പൂജകരികിലേക്ക് പാഞ്ഞു എന്നിട്ടവളെ ഭിത്തിയോട് ചേർത്ത് നിർത്തി. മനുവിന്റെ ആ പ്രവർത്തിയിൽ പൂജ പേടിച്ചു. "ഇനി ഇങ്ങനത്തെ വേഷം കെട്ടുമായി എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ അടിച്ചു ചെവിക്കല്ല് പൊട്ടിക്കും ഞാൻ കേട്ടല്ലോ "മനു ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ ഇനിയും ഉടുക്കും "പൂജ മനുവിനോടുള്ള ദേഷ്യത്തിൽ പറഞ്ഞു. "എന്നാൽ നി ഒന്നും ഉടുക്കണ്ട അപ്പോയോ "മനുവിന്റെ കയ്യ് അവളുടെ ഡ്രെസ്സിന്റെ സിബിൽ പിടിമുറുക്കി. പൂജ ഉമിനിരിറക്കി നിന്നു. "എന്താ ഇനിയും നിനക്കി ഡ്രസ്സ്‌ ഇടണോ "മനു മീശപിരിച്ചോണ്ട് ചോദിച്ചു. പൂജ വേണ്ടന്ന് തലയാട്ടി. "ആ ഷെൽഫിൽ ഒരു സാരി ഉണ്ട് അതുടുക്ക് "മനു പൂജയിൽ നിന്നും വിട്ട് മാറി കൊണ്ട് പറഞ്ഞു. "എനിക്കതുടുക്കാൻ അറിയില്ല "പൂജ നിഷ്കു ആയി പറഞ്ഞു. "എന്ത് ഈ ദാവണി ഉടുക്കുന്ന നിനക്ക് സാരി ഉടുക്കാൻ അറിയില്ലന്നോ

"മനു ആദിശയത്തോടെ ചോദിച്ചു. "ദാവണി ഉടുക്കുന്ന എല്ലാർക്കും സാരി ഉടുക്കാൻ അറിയണം എന്നുണ്ടോ. എനിക്ക് സാരീടെ ഞൊറി എടുക്കുന്നതറിയില്ല "പൂജ മനുവിനെ ഉറ്റു നോക്കികൊണ്ട് പറഞ്ഞു. "ഹോ ഷിറ്റ് നി ഏതായാലും അറിയുന്ന പോലെ ഉടുത്ത് വാ ബാക്കി നമുക്ക് ശെരിയാകാം "മനു "ഭഗവാനെ സാരി ഉടുക്കാൻ അറിയില്ലെന്ന് ചുമ്മാ പറഞ്ഞതാ നല്ലൊരു സാരി റൊമാൻസിനുള്ള അവസരം ഉണ്ടാക്കി തരണേ എന്റെ റൊമാൻസ് പരമ്പര ദൈവങ്ങളെ "പൂജ ഡ്രസിങ് ഏരിയയിലേക്ക് പോയി. ഒരു ബ്ലു കളർ സ്റ്റോൺ വർക്ക്‌ ചെയ്ത സാരിയായിരുന്നു അത്.എങ്ങനൊക്കെയോ സാരി ഉടുത്ത് വന്നു. പൂജയേ കണ്ടതും മനു ചിരിക്കാൻ തുടങ്ങി. "ഇതെന്തോന്നെടി ഒരു സാരി ഉടുക്കാൻ പോലും അറിയില്ലേ പെണ്ണാണ് പോലും പെണ്ണ് "മനു കിടന്ന് ചിരിക്കാൻ തുടങ്ങി. "ആണുങ്ങളെ പോലെ മനുവേട്ടൻ പെരുമാറിയിരുന്നെങ്കിൽ എനിക്കി ഗതി വരില്ലായിരുന്നു "പൂജ പിറുപിറുത്തു. "നി എന്തെങ്കിലും പറഞ്ഞോ "മനു "ഒന്നും പറഞ്ഞില്ല ആ ഗൂഗിൾ ചേച്ചിനോട് ചോദിച്ചു ഈ സാരി ഉടുക്കാൻ ഒന്ന് സഹായിക്കു

"പൂജ കൊഞ്ചിക്കൊണ്ട് പറഞ്ഞു. മനു ഫോണിൽ സാരി ഉടുക്കുന്ന ഒരു വീഡിയോ എടുത്തു എന്നിട്ട് ഫോൺ ടേബിളിന്റെ മുകളിൽ വെച്ച്. എന്നിട്ട് പൂജയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. എന്നിട്ട് ഞൊറി എടുക്കാൻ തുടങ്ങി. പൂജയുടെ അണിവയർ കണ്ടതും നോട്ടം മാറ്റാൻ മനു ശ്രമിച്ചെങ്കിലും പറ്റില്ല. "എന്റെ കൺട്രോൾ പരമ്പര ദൈവങ്ങളെ കാത്തോളണേ കുറച്ച് നേരം കൂടി കാത്തിരിക്കാനുള്ള ശക്തി തരണേ "മനു ഇങ്ങനൊക്കെയോ അത് ശെരിയാക്കി. "വാ "മനു മുന്നിൽ നടന്നങ് പോയി. "എന്തൊക്കെ ആയിരുന്നു ഒന്നും നടന്നില്ല ഇല്ലെങ്കിലും റൊമാൻസ് ഇയാളിൽ നിന്നും ഞാൻ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു "പൂജ ഓരോന്നും പിറുപിറുത്തു റൂമിൽ നിന്നും പുറത്തേക്ക് നടന്നു. "ഹാവു രക്ഷപെട്ടു... ഇതിനെല്ലാം കൂടി ഞാൻ തരുന്നുണ്ട് "മനു ചിരിച്ചോണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങി.

"മനു ഏട്ടാ നിക്ക് ഞാനും വരുന്നു "പൂജ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. അങ്ങനെ രണ്ടാളും കാറിൽ കേറി. മനു സ്പീഡിൽ വണ്ടി എടുത്തു. യാത്രയിലൂഡാനീളം രണ്ടാളും ഒന്നും മിണ്ടിയില്ല. "നി ഇറങ്ങിക്കോ "ഒരു വലിയ ഹാളിന്റെ മുന്നിൽ വണ്ടി നിർത്തിയ ശേഷം മനു പറഞ്ഞു. "അപ്പം മനു ഏട്ടൻ വരണില്ലേ "പൂജ ഡോർ തുറന്ന് പുറത്തിറങ്ങി കൊണ്ട് ചോദിച്ചു. "ഞാൻ ഈ കാർ പാർക്ക്‌ ചെയ്തിട്ട് വരാം "മനു അതും പറഞ്ഞു വണ്ടി കൊണ്ട് പോയി. പൂജ മടിച്ചോണ്ട് ഹാളിലേക്ക് കേറി അത്ര നേരം പ്രകഷിച്ചുകൊണ്ടിരുന്ന സ്ഥലത്ത് മുഴുവൻ ഇരുട്ട് പടർന്നു. പൂജ ഞെട്ടികൊണ്ട് ചുറ്റും നോക്കി. പുറകിൽ നിന്നും ആരോ അവളുടെ വായ് പോത്തി അവളെ ഒരു സ്ഥലത്ത് കൊണ്ടുപോയി നിർത്തിയതും ലൈറ്റ്സ് വന്നതും ഒരുമിച്ചായിരുന്നു. "ഹാപ്പി ബർത്തഡേ പൂജ "എല്ലാവരും കൊറസ് പാടാൻ തുടങ്ങി. മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story