❣️നിനക്കായി ❣️: ഭാഗം 35

ninakkay kurumbi

രചന: കുറുമ്പി

മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "എന്താ എന്റെ പൂജ മോള് ഹാപ്പി അല്ലേ "ശങ്കർ പൂജക്കരികിൽ വന്നു കൊണ്ട് ചോദിച്ചു. പൂജ ശങ്കർനെ ഇറുകെ പുണർന്നു. "മോള് എന്താ വിചാരിച്ചേ മോൾടെ bdy ഞങ്ങൾ മറക്കുന്നോ "ദേവകി അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു. "അതെ നി ഞങ്ങളുടെ മുത്തുമണിയല്ലേ "പാർഥി "Hbd പൂജ ചേച്ചി "അമ്മുവും ദേവൂവും നീലുവും കൂടി പൂജയെ ഇറുക്കെ പുണർന്നു. "അതെ 2 കൊച്ചുങ്ങളുടെ കാര്യം മറക്കല്ലേ "ദേവ് കളിയാലേ പറഞ്ഞു. നീലുനിതു 3 ആം മാസമാണ്. "അതെ നിങ്ങൾ കിന്നാരം പറയാതെ കേക്ക് മുറിക്കു എനിക്ക് വായിൽ വെള്ളം ഊറുന്നു "അപ്പു മുന്നിൽ വെച്ചിരിക്കുന്ന പിങ്ക് കളർ ബാർബി കേക്ക് നോക്കി പറഞ്ഞു. അപ്പോഴാണ് പൂജയും ആ കേക്ക് ശ്രദിക്കുന്നത്. "നോക്കണ്ട നിന്റെ ഭർത്താവിന്റെ സെലെക്ഷൻ ആണ് "പൂജയിടെ നോട്ടം കണ്ട് പാർഥി പറഞ്ഞു. അതും കൂടി കേട്ടപ്പോൾ പൂജയുടെ കണ്ണുകൾ വിടർന്നു.

"എന്തൊക്കെ ആയാലും കൊയപ്പം ഇല്ല ആ ബാർബിടെ തല എനിക്ക് വേണം "അപ്പു ചെറിയ കുട്ടികളെ പോലെ പറഞ്ഞു. "എന്റെ അപ്പു അത് പാവയാണ് അത് തിന്നാൻ പറ്റൂല "അമ്മു സ്വയം തലക്കടിച്ചുകൊണ്ട് പറഞ്ഞു. "Eeee "അപ്പു എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തു. അപ്പോയെക്കും മനു വന്നു. പൂജ പ്രണയാർദമായി മനുവിനെ നോക്കി. അത് മനസിലാക്കിയെന്നോണം മനു പൂജക്കരികിലേക്ക് നീങ്ങി നിന്നു. "എന്ന കേക്ക് മുറിച്ചോ "ശങ്കർ പറഞ്ഞതും പൂജ മനുവിനെ നോക്കി. "രണ്ടാളും കൂടി മുറിച്ചോട്ടെ "ദേവകി. അങ്ങനെ പൂജ കത്തിയെടുത്തു പിടിച്ചു അതിന്റെ മേലെ മനുവും കയ്യ് വെച്ചു രണ്ടാളും കൂടി ആ കേക്ക് മുറിച്ചു.മനു അതിൽ നിന്നും ഒരു ചെറിയ പീസ് എടുത്ത് പൂജക്ക്‌ നേരെ നീട്ടി.അവൾ മനുവിനെയും കേക്കിനെയും ഒന്ന് നോക്കിയ ശേഷം കണ്ണുംനിറച്ചുകൊണ്ട് വയ് തുറന്നു.എല്ലാരും കയ്യ് അടിച്ചു. പൂജ എല്ലാർക്കും ഓരോരോ പീസ് എടുത്തുകൊടുത്തു. "എല്ലാർക്കും കിട്ടിയല്ലോ അല്ലേ "അപ്പു എല്ലാരേയും നോക്കി ചോദിച്ചു.

അതിനു ശേഷം കേക്ക് കയ്യിൽ വരി എടുത്ത് പൂജയുടെ മുഖത്താക്കി.എല്ലാവരും ചിരിക്കാൻ തുടങ്ങി. "ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല "പൂജയെ നോക്കി അപ്പു ചിരിച്ചോണ്ട് പറഞ്ഞു. പൂജ അപ്പുനെ കുറുമ്പോടെ നോക്കി.മുഖം കഴുകാൻ പോയി. പതിയെ മനുവും അവിടുന്ന് വലിഞ്ഞു. "എനി ഈ കേക്കിൽ ആരും തൊടരുത് ഇതെനിക്ക് വേണം "അപ്പു വാരി വാരി കേക്ക് തിന്നാൻ തുടങ്ങി. എല്ലാരും ഇതെന്താ ഇങ്ങനെ എന്ന മട്ടിൽ നോക്കി. »»»»»»»»»»»» പൂജ മുഖത്തേക്ക് വെള്ളം ഒഴിക്കാൻ നോക്കുമ്പോയേക്കും മനു അത് തടഞ്ഞു. പൂജ എന്താ എന്ന മട്ടിൽ മനുവിനെ നോക്കി. "ഒരു ചിന്ന പണിയുണ്ട് നി എനിക്ക് കേക്ക് തന്നില്ലല്ലോ അതിന് "പൂജ എന്തെങ്കിലും പറയുന്നതിന് മുൻപ് മനു പൂജയുടെ ചുണ്ടുകളെ അവന്റെ വായ്ക്കുള്ളിലാക്കി നുണയാൻ തുടങ്ങി.

പൂജയും അതിനെ എതിർത്തില്ല അവളുടെ കയ്കൾ അവന്റെ ഷർട്ടിൽ പിടിമുറുക്കി. ചുംബനത്തിന്റെ തീവ്രത കൂടുന്നതിനനുസരിച് മനുവിന്റെ കയ്കൾ പൂജയുടെ ഇടുപ്പിൽ അമർന്നു. അവസാനം ഒരു കിതപ്പോടെ രണ്ടാളും വിട്ട് മാറി. "ഇനി കഴുകിക്കൊ "മനു ഒരു കള്ളച്ചിരിയാലേ അതും പറഞ്ഞു പോയി. പൂജ നാവുകൊണ്ട് പതിയെ ചുണ്ടിനെ ഉയിഞ്ഞു. പതിയെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. ആ ചിരിയോടെ തന്നെ അവൾ മുഖം കഴുകി പുറത്തേക്കിറങ്ങി. അവൾ പുറത്തേക്ക് വന്നതും മനു ഒഴിച് എല്ലാവരും അവളെ ഗിഫ്റ്റ് കൊണ്ട് പൊതിഞ്ഞു. "ഇനിയും എന്റെ പെങ്ങളെ പരീക്ഷിച്ചു മതിയായില്ലേ മനു നിനക്ക് "പാർഥി പതിയെ മനുവിനോടായി ചോദിച്ചു. "ഇന്നത്തോടെ എല്ലാം റെഡി ആവും ഡാ "മനു ചിരിച്ചു കളിച്ചു നിക്കുന്ന പൂജയെ നോക്കി പറഞ്ഞു.

"ഇപ്പം ഒരു കൊച്ചവണ്ട സമയായി എന്നിട്ടും നി....."പാർഥി ഒന്ന് നെടുവിർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു. "അതാലോചിച്ചു നി പേടിക്കണ്ട ഞാൻ ഒന്ന് മനസ്സ് വച്ചാൽ അതൊക്കെ വേഗം നടക്കും "മനു നീലുവിനോട് സംസാരിക്കുന്ന പൂജയെ നോക്കി മീശ പിരിച്ചോണ്ട് പറഞ്ഞു. "പിന്നെ ഒരു മയത്തിലൊക്കെ വേണം നിന്നെ എനിക്ക് തീരെ വിശ്വസാം ഇല്ല.. ഭഗവാനെ എന്റെ കൊച്ചിനെ കാത്തോളണേ..."പാർഥി മേലോട്ട് നോക്കി പറഞ്ഞതും മനു ഒന്ന് ചിരിച്ച് കൊടുത്തു "ആ എല്ലാവരും വാ സമയം ഇപ്പം തന്നെ ഒരുപാടായി "ശങ്കർ ശാസനയോടെ പറഞ്ഞു. "പൂജ മനു അമ്മു പാർഥി അപ്പു ദേവു ഞങ്ങൾ പോവാണേ അച്ഛാ അമ്മേ പോട്ടെ "ദേവ് "ഹാ മക്കളെ സൂക്ഷിച്ചു പോട് "ശങ്കർ അങ്ങനെ ദേവും നീലുവും കാറിൽ കേറിപ്പോയി. "എന്ന വാ ദേവു നമുക്ക് ബുള്ളറ്റിൽ പോവാ "അപ്പു ബുള്ളറ്റിൽ കേറിക്കൊണ്ട് പറഞ്ഞു. "ഡാ അപ്പു നിങ്ങൾ ഡാഡിടെ കൂടെ ചെല്ല്. അമ്മു പാർഥി നിങ്ങൾ എന്റെ കാറിൽ പൊയ്ക്കോ "മനു അപ്പുനെ നോക്കി പറഞ്ഞു. "അപ്പം മനു ഏട്ടനോ "അപ്പു സംശയത്തോടെ ചോദിച്ചു.

"ഞാനും പൂജയും ബുള്ളറ്റിൽ വന്നോളാം "മനു പൂജയെ നോക്കികൊണ്ട് പറഞ്ഞു. "മ് മ് നടക്കട്ടെ ഞങ്ങൾ പോയേക്കവേ "അപ്പു രണ്ടാളെയും നോക്കി ഒന്നാക്കിയ ശേഷം വണ്ടിൽ കേറി ഇരുന്നു. അങ്ങനെ 2 കാറും പോയ ശേഷം മനു ബുള്ളറ്റിൽ കേറി ഇരുന്നു. എന്നിട്ട് പൂജയെ ഒന്ന് നോക്കി. "കേറുന്നില്ലേ "മനു പൂജയെ നോക്കികൊണ്ട് ചോദിച്ചു. "എന്റെ കുറച്ച് ചോദ്യത്തിന് ആൻസർ തരണം എന്നാലേ ഞാൻ വരൂ "പൂജ ബുള്ളറ്റിനടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു. "ഹാ ചോദിക്ക് "മനു ബുള്ളറ്റിന്റെ മേലെ കയ്യ് താങ്ങിക്കൊണ്ട് ചോദിച്ചു. "First ചോദ്യം മനു ഏട്ടന് എന്നെ ഇഷ്ട്ടാണോ സെക്കൻഡ് ചോദ്യം മനു ഏട്ടനെന്നെ ഇഷ്ട്ടാണെങ്കിൽ എന്താ എന്നോട് പറയാത്തെ തേർഡ് ചോദ്യം മനുവേട്ടനെന്നോട് ഇഷ്ട്ടല്ലെങ്കിൽ പിന്നെ എന്തിനാ എന്നെ കിസ്സ് ചെയ്തത് ഈ മൂന്നു ചോദ്യത്തിന് ഉത്തരം തന്നില്ലെങ്കിൽ ഞാൻ ഇവിടുന്ന് എവിടേക്കും വരില്ല "പൂജ ചെറിയകുട്ടികളെ പോലെ പറഞ്ഞു.

"എങ്കിൽ നി വരണ്ട ഞാൻ പോവാ "ഊറി വന്ന ചിരി കടിച്ചു പിടിച്ചുകൊണ്ടു മനു പറഞ്ഞു. "ഞാൻ ഇതുമാത്രല്ലേ ചോദിക്കുന്നുള്ളു പ്ലീസ്‌ മനുവേട്ടാ "പൂജ കൊഞ്ചിക്കൊണ്ട് പറഞ്ഞു. "നി കേറുന്നുണ്ടോ ഇല്ലയോ "മനു രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് ചോദിച്ചു. പൂജ ദേഷ്യത്തോടെ ബുള്ളറ്റിൽ കേറി ഇരുന്നു. മനു ചിരിച്ചോണ്ട് വണ്ടി എടുത്തു . മനു സ്പീഡിൽ വണ്ടി ഓടിച്ചതും പൂജ രണ്ട് കയ്യ് കൊണ്ടും മനുവിനെ പൊതിഞ്ഞു പിടിച്ചു. അത് മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിവിരിയിച്ചു അവൻ ഒന്നുകൂടി സ്പീഡ് കൂട്ടി. പൂജ അവളുടെ മുഖം മനുവിന്റെ പുറത്ത് ഒളിപ്പിച്ചു വെച്ച് പേടിയോടെ കണ്ണടച്ചു ഇതെല്ലാം മനു മിറാറിലൂടെ കണ്ടു. അവൻ വണ്ടി നിർത്തിയതും പൂജ മെല്ലെ തലയുയർത്തി നോക്കി. ആ ദൃഷ്യം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. ഒരു വലിയ കുന്നായിരുന്നു അത് പൂർണ ചന്ദ്രൻ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അതിന് മാറ്റ് കൂട്ടനെന്നോണം ഒരുപാട് നക്ഷത്രങ്ങളും. പൂജ അത്ഭുതത്തോടെ അത് നോക്കി വണ്ടിയിൽ നിന്നും ഇറങ്ങി മുമ്പോട്ട് നടന്നു. പുറകേ മനുവും.

"💖I love you poojaaaaaaaaa💖"മനു രണ്ട് കയ്യും വിടർത്തിക്കൊണ്ട് ആ കുന്നിൻ ചരിവിൽ നിന്നും വിളിച്ച് കൂകി. പൂജ അത്ഭുതത്തോടെ മനുവിനെ നോക്കി ആ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ കാതിൽ അലയടിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. അതെ സമയം പൂജയെ പ്രണയാർദമായി നോക്കി നിൽക്കുകയായിരുന്നു മനു. ആ കണ്ണിൽ തന്നോടുള്ള തീരാത്ത പ്രണയം അലയടിക്കുന്നതായി പൂജക്കനുഭവപ്പെട്ടു. പൂജ മനുവിനെ ഇറുകെ പുണർന്നു. "💖I love you റ്റു മനുവേട്ട💖 "പൂജ മനുവിന്റെ നെഞ്ചിൽ മുഖം അമർത്തിക്കൊണ്ട് പറഞ്ഞു. മനു രണ്ട് കയ്യ്കൊണ്ടും പൂജയെ പൊതിഞ്ഞു പിടിച്ചു. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല രണ്ടു പേരുടെയും ഉള്ളിലെ അടങ്ങാത്ത പ്രണയം അതിന്റെ പാരമ്യത്തിലെത്താൻ വേമ്പി നിന്നു. "പൂജ "മനു ആർദ്രമായി വിളിച്ചു. "മ്മ് "പൂജ ഒന്ന് മൂളി. "നമുക്ക് പോവണ്ടേ "മനു പൂജയെ അടർത്തിമാറ്റികൊണ്ട് ചോദിച്ചു. "പോവണോ "പൂജ ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞു.

"വാ അവർ ഫുഡ്‌ കഴിക്കാതെ നമ്മളെയും കാത്തിരിക്കായിരിക്കും നമുക്ക് ഇനിയും വരാലോ "മനു പൂജയുടെ തോളിൽ കയ്യ് ഇട്ട് പറഞ്ഞതും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പൂജയും മനുവും വണ്ടിയിൽ കേറി. പൂജ മനുവിനെ ഇറുക്കെ പിടിച്ചു. ആ തണുപ്പിലും പൂജയുടെ ചുട് തന്നിലേക്ക് വ്യപ്പിക്കുന്നതായി മനുവിന് തോനി. അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വണ്ടി എടുത്തു. "പച്ചടി കിച്ചടി സാമ്പാർ മ്മ് അവിയൽ എവിടെ "ഡൈനിംഗ് ടേബിളിൽ നിരത്തിവെച്ച വിഭവങ്ങളുടെ കണക്കെടുക്കുകയാണ് അപ്പു. "ഇതെന്താ വെജ് മാത്രേ ഉള്ളു നോൺ വെജില്ലേ "അപ്പു ദേവകിയോടായി ചോദിച്ചു. "എല്ലാം ഉണ്ട് ഒന്നും വേസ്റ്റാക്കാതിരുന്നാൽ മതി "ദേവകി "അപ്പൂട്ടൻ ഇവിടുള്ളപ്പോ വേസ്റ്റാവാനോ "അമ്മു അപ്പുനെ ആക്കികൊണ്ട് പറഞ്ഞു. "നിന്റെ വയറ്റിൽ എന്റെ മരുമോൻ ഉണ്ടായത് കൊണ്ട് നി രക്ഷപെട്ടു ഇല്ലെങ്കിൽ കാണായിരുന്നു എന്റെ തനി സ്വരൂപം "അപ്പു അമ്മുനെ നോക്കി പറഞ്ഞു. "ഓ പിന്നെ...ആ മനുവേട്ടൻ എത്തിയോ "പുറത്തേക്ക് നോക്കികൊണ്ട് അമ്മു പറഞ്ഞു.

മനുവും പൂജയും കൈ പിടിച്ചാണ് നടന്നു വരുന്നത് ആ ദൃഷ്യം കണ്ടതും എല്ലാരുടെയും മനസ്സ് നിറഞ്ഞു "ഹാ എല്ലാവരും ആയല്ലോ വിശക്കുന്നില്ലേ വാ ഇരിക്കെ "ദേവകി പറഞ്ഞതും എല്ലാവരും ഡൈനിംഗ് ടേബിളിൽ ഹാജർ. പൂജക്ക്‌ നേരെ ഓപ്പോസിറ് ചെയറിലാണ് മനു ഇരുന്നത്. പരസ്പരം പറയാതെ പോയ ഒരുപാട് കാര്യങ്ങൾ അവർ കണ്ണ്കളിലൂടെ പറഞ്ഞു. "ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ എന്താ സംഭവം "പൂജയെയും മനുവിനെയും നോക്കി അപ്പു മെല്ലെ പറഞ്ഞെങ്കിലും ഒച്ച കുറച്ച് കൂടി പോയി. എല്ലാവരും അവരെ ഒരു ചിരിയോടെ നോക്കി. പൂജ ചമ്മിക്കൊണ്ട് തായേക്ക് നോക്കി ഇരുന്നു മനുവിന്റെയും അവസ്ഥ മറിച്ചാല്ലായിരുന്നു.അങ്ങനെ എല്ലാവരും ഫുഡ്‌ കഴിച്ച് എഴുനേറ്റു. "ചേച്ചിക്ക് പേടിയൊന്നും ഇല്ലേ "സോഫയിൽ പൂജക്കരികിൽ ഇരുന്ന് കൊണ്ട് അമ്മു ചോദിച്ചു. "എന്തിനാ പേടിക്കുന്നെ "പൂജ ഒരു കൂസലും കൂടാതെ ചോദിച്ചു. "ഇന്ന് നിങ്ങളുടെ first night അല്ലേ "പൂജയുടെ മറു സൈഡിൽ ഇരുന്ന് കൊണ്ട് ദേവു പറഞ്ഞതും പൂജയുടെ വയറ്റിൽ ഫ്ലൈറ്റ് വിട്ടൊരു അനുഭൂതി ഉണ്ടായി അവൾ പേടിച് അമ്മുനെ നോക്കി. "ഏയ്യ് പേടിക്കാനൊന്നും ഇല്ലന്നെ "അമ്മു കണ്ണ് ചിമ്മി കാണിച്ചു. "എല്ലാരും കിടന്നോ സമയം ഒരുപാടായി

"ശങ്കർ പറഞ്ഞതും അമ്മു എഴുനേറ്റു. "അപ്പോൾ ഗുഡ് night പൂജ ചേച്ചി..... ഹോ സോറി ഇന്ന് ഉറക്കം ഇല്ലല്ലോ അല്ലേ "പൂജയെ നോക്കി ഒന്നാക്കികൊണ്ട് അമ്മു സ്ക്യൂട്ട് ആയി. "ഏയ്യ് ഒന്നും ഇല്ല പൂജചേച്ചി കുറച്ച് വേദന എടുക്കും അത്രേ ഉള്ളു "ദേവു വലിയ എക്സ്പീരിൻസ് ഉള്ള പോലെ പറഞ്ഞു. "ഇതൊക്കെ നിനക്കെങ്ങനെ അറിയാം "പൂജ ആചര്യത്തോടെ ചോദിച്ചു. "ഇതൊക്കെ അറിയാത്ത ആരാ ഉള്ളെ "ദേവു "എടി എന്നാലും എനിക്കൊരു പേടി "പൂജ നഖം കടിച്ചുകൊണ്ട് പറഞ്ഞു. "ചേച്ചി ഒന്നും പേടിക്കണ്ട എല്ലാം മനു ഏട്ടൻ നോക്കിക്കൊള്ളും വേഗം ചെല്ല് "ദേവു പൂജയെ ഉന്തി പറഞ്ഞയച്ചു. "കേറണോ "പൂജ റൂമിന്റെ മുന്നിൽ നിന്നാലോചിക്കാണ് ഇതുവരെ ഇല്ലാത്ത പേടി അവളിൽ കുമിഞ്ഞു കൂടി. രണ്ടും കല്പ്പിച്ചു അവൾ റൂമിലേക്ക് കേറി ഒന്ന് നോക്കി ആരെയും കാണാതായപ്പോൾ അവൾ അകത്തേക്ക് കേറി ഒന്ന് നീട്ടി ശാസം വിട്ടു. ഡോർ പുറകിൽ നിന്നും ലോക്ക് ആകുന്ന ഒച്ച കേട്ടതും പൂജ പേടിച് തിരിഞ്ഞു നോക്കി. ഡോറും കുറ്റിയിട്ട് മീശയും പിരിച്ചു മനു പൂജക്കരികിലേക്ക് നടന്നു. പൂജ ഉമിനിരിറക്കി നിന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story