❣️നിനക്കായി ❣️: ഭാഗം 37

ninakkay kurumbi

രചന: കുറുമ്പി

പൂജ കുളിച്ചു വന്നിട്ടും മനു ഉണർന്നില്ല. "എന്റെ ഉറക്കവും കളഞ്ഞിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ "പൂജ ചിരിച്ചോണ്ട് ടവ്വൽ കൊണ്ട് കെട്ടിയ മുടി അഴിച്ചോണ്ട് മനുവിനടുത്തേക്ക് പോയി ഇരുന്നു. "മനുവേട്ട എണീറ്റെ സമയം എട്ട് മണിയായി വാ എഴുന്നേൽക്ക് "പൂജ മനുവിനെ പിടിച്ചുലച്ചുകൊണ്ട് വിളിച്ചു. മനു ഒന്ന് മുരടിക്കൊണ്ട് വീണ്ടും തിരിഞ്ഞു കിടന്നു. "ഹോ ഹോ അത്രക്കായോ "പൂജ അവളുടെ നനഞ മുടി മനുവിന്റെ മുഖത്തേക്ക് കൂടഞ്ഞു. മനു ഞെട്ടി എഴുനേറ്റു. "എന്താടി നിനക്ക് "മനു ഉറക്കച്ചടവോടെ ചോദിച്ചു. "എന്താടിന്നോ... ഇന്നലെ കാര്യം കാണാൻ വേണ്ടി എന്തായിരുന്നു സോപ്പിങ് പൂജ നീ എനിക്കതാണ് ഇതാണ് എന്നിട്ട് ഇപ്പൊ ഇതാ പറഞ്ഞെ മനുവേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല "പൂജ കള്ള പരിഭവത്തിൽ പറഞ്ഞു. "എന്റെ സ്നേഹം ഇന്നലെ നീ അനുഭവിച്ചതല്ലേ നിനക്ക് മതിയായില്ലേ സാരോല്ല അത് എത്ര വേണെങ്കിലും പ്രഘടിപ്പിക്കാൻ ഞാൻ ഒരുക്കാടി "മനു മീശ പിരിച്ചോണ്ട് പൂജയുടെ മുഖത്തേക്ക് മുഖം അടുപ്പിക്കാൻ തുടങ്ങി.

"എനിക്കിതെന്തിന്റെ കേടായിരുന്നു വെറുതെ നിക്കുന്ന സിംഹത്തിന്റെ വായിൽ കോലിട്ട് കുത്തി ഇണീപ്പിച്ചിരിക്കുന്നു ഇനി ഇവിടുന്ന് എസ്‌കേപ്പ് ആയില്ലെങ്കിൽ പണി കിട്ടും "പൂജ മനസ്സിൽ അത്രയും പറഞ്ഞു. മനുവിനെ ബെഡിലേക്ക് തള്ളിയിട്ടു വാതില് തുറക്കാൻ ഓടി.അവൾ വാതിലിന്റെ അടുത്തെത്തുമ്പോയേക്കും മനു അവളുടെ മുമ്പിൽ കേറിനിന്നു. "വെറുതെ അവിടെ കിടക്കുന്ന എന്നെ പ്രകോപിപ്പിച്ചതും പോരാഞ്ഞിട്ട് രക്ഷപ്പെട്ടന്ന് വിചാരിച്ചോ "മനു പൂജക്കരികിലേക്ക് നടന്നു അവൾ പുറകോട്ടും അവസാനം ഭിത്തിയിൽ തട്ടി നിന്നു 🥴🥴. "മനുവേട്ടാ..."പൂജ ചിണിങ്ങി കൊണ്ട് മനുവിന്റെ നെഞ്ചിൽ കയ്യ് വെച്ചു തടഞ്ഞു. "മൊത്തത്തിൽ ഞാൻ കൺട്രോൾ ചെയ്ത് നിക്ക നീ ഇങ്ങനൊക്കെ ചെയ്ത് എന്റെ കൺട്രോൾ പോക്കരുത് "മനു പൂജയുടെ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്തു നിർത്തി. "അയ്യോ കൺട്രോളിന്റെ കാര്യം പറയരുതേ അത് ഞാൻ ഇന്നലെ കണ്ടതാണല്ലോ "പൂജ മനുവിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. മനു പൂജയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.

"പൂജ നീ എന്നെ വിട്ടു എങ്ങോട്ടും പോവരുത് because നീ ഇല്ലാത്ത ഒരു നിമിഷത്തെ പറ്റി എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല പെണ്ണെ "മനു പൂജയുടെ മുഖം കയ്യ് കുമ്പിളിൽ എടുത്തുക്കൊണ്ട് പറഞ്ഞു. "ഞാൻ എങ്ങനെയാ മനുവേട്ടനെ വിട്ടു പോവാ എന്റെ ജീവനെ വിട്ടു പോയാൽ എനിക്ക് നിലനിൽപ്പില്ലല്ലോ "മനുവിന്റെ കയ്യ് തണ്ടയിൽ പിടിച്ചുകൊണ്ട് പൂജ പറഞ്ഞു. ആ കണ്ണുകളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയം തിരതല്ലുന്നതായി അവൾക്ക് തോനി. മനു അവന്റെ മുക്കുക്കൊണ്ട് പൂജയുടെ മുക്കിനോട് ഉരസി. അവളുടെ മുഖം ചുവന്നു തുടുത്തു. മനു അവളെ ചേർത്തു നിർത്തി മുഖം അവളുടെ കഴുത്തിലേക്ക് അടുപ്പിക്കാൻ മുതിർന്നു. "ടുക്ക് ടുക്ക് "ആരോ വാതിലിനു തട്ടിയതും ഒരുമിച്ചായിരുന്നു. ഈ ശബ്‌ദം കേട്ട് രണ്ടാളും അകന്നു മാറി. മനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു 😠😠 "മനു ഏട്ടാ വാതില് തുറക്ക് ഇത് ഞാനാ അപ്പു "അപ്പു പുറത്തുനിന്നും വിളിച്ചുപറഞ്ഞു. "ഈ സാധനത്തിന ഞാനിന്ന് ഇല്ല ഞാൻ ഇവിടെ നിന്നാൽ ശെരിയാവൂല "മനു പൂജയുടെ കയ്യിൽ നിന്നും ടവ്വലും വാങ്ങി ബാത്‌റൂമിലേക്ക് കേറി.

"ഈ സാധനം തന്നാണോ എന്നെ രണ്ട് മാസം അകറ്റി നിർത്തിയെ "പൂജ മനു പൊയ വഴിയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് വാതിൽ പോയി തുറന്നു. "എന്താടി വാതില് തുറക്കാൻ ഇത്ര താമസം ഇത്രേംകാലം അങ്ങനല്ലായിരുന്നല്ലോ "അകത്തേക്ക് കേറിക്കൊണ്ട് അപ്പു ചോദിച്ചു. "അത് വിട് നീ എന്താ ഇത്ര രാവിലെ എന്തേലും സീരിയസ് മാറ്റർ ഉണ്ടോ "പൂജ വിഷയം മാറ്റാനായി ചോദിച്ചു. "ഹാ മറന്നു എന്നെ ഒരു സോഫ്റ്റ്‌വെർ കമ്പനിയിൽ നിന്നും വിളിച്ചു ഇന്റവ്യൂ ഉണ്ട് അതിന് പോണം "അപ്പു ഒന്ന് ഞെളിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു. "അതിന് നിനക്ക് സോഫ്റ്റ്‌വെർ പറ്റിയൊക്കെ അറിയോ "പൂജ അതിശയത്തോടെ ചോദിച്ചു. "അറിയോന്നോ എനിക്ക് എല്ലാത്തിനെയും കുറിച്ച് അറിയാം ഞാൻ സകലകല വല്ലഭനല്ലേ "അപ്പു "ഹോ അതെനിക്കറിയാലോ അല്ല നമ്മുടെ കമ്പനിയിലെ ജോലിക്കെന്താ ഒരു കുഴപ്പം "പൂജ സംശയത്തോടെ ചോദിച്ചു. "എടി അത് മനുവേട്ടനും ഡാഡിയും ഇണ്ടാക്കിയതാ അവിടെ ഞാൻ ജോലി ചെയ്താൽ എല്ലാരും പറയും അത് ഡാഡിടെ കരുണ കൊണ്ട് ജോലി ചെയ്താന്ന് അതിന് ഇടവരുത്തണ്ട

. പിന്നെ നീ അന്ന് പറഞ്ഞത് ഓർക്കുന്നില്ലേ നമ്മളുടെ ജോലി നാം അനേഷിച്ചു കണ്ടത്തണം അതാണ് ഒരു ആണിന്റെ ഒരു ഇത്. ഞാൻ തായേ ഉണ്ടാവും നീ അങ്ങോട്ട് വാ "അപ്പു അതും പറഞ്ഞു തായേക്ക് പോയി. "ഇപ്പം ഇവിടെ എന്താ ഉണ്ടായേ ഒന്നുമേ പുരിയാത്.... ആ എന്തേലും ആവട്ടെ "പൂജയും നേരെ തായേക്ക് ചെന്നു. »»»»»»»»»»» "ഹാ മോനെ ഇന്ന് തന്നെ നിന്നെ ഡിസ്റ്റാൻജ് ചെയ്യും നീ വിഷമിക്കാതിരിക്കു ഞാൻ പോയി അച്ഛനെ വിളിച്ചിട്ട് വരാം "പാർവതി (ഓർമ ഉണ്ടോ രാഹുൽന്റെ അമ്മ ) "പൂജ ഞാൻ വരുവാ എന്റെ സന്തോഷം കളഞ്ഞിട്ട് നിനക്കൊരു സന്തോഷം വേണ്ട. പിന്നെ അർണവ് നീ അറിയണം ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ വിട്ടുപോയാലുള്ള വിഷമം. പൂജ നിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. എനി എന്റെ അവസരമാണ് നിങ്ങളെ രണ്ടുപേരെയും കൊല്ലാതെ കൊല്ലും ഞാൻ. അത്രപെട്ടന്ന് അവസാനിപ്പിക്കില്ല "രാഹുലിന്റെ കണ്ണിൽ പകയേരിഞ്ഞു. ഇതെല്ലാം മറഞ്ഞു നിന്ന് പാർവതി കേൾക്കുന്നുണ്ടായിരുന്നു. "ഇനി അവരെ രണ്ടുപേരെയും ഇവന്റെ കയ്യിൽ നിന്നും എങ്ങനെയാ ഞാൻ രക്ഷിക്ക "പാർവതി കണ്ണിരോടെ പറഞ്ഞു. »»»»»»»»»»»

മനു ഫ്രഷ് ആയി തായേക്ക് ചെന്നതും എല്ലാവരും അവിടെ ഉണ്ടായിരുന്നു. "ഹാ മനു നീ ഇന്ന് ഓഫീസിൽ പോവുന്നില്ലേ "ശങ്കർ ഓഫീസ് ഡ്രസ്സ്‌ ഇടാതെ വന്ന മനുവിനെ നോക്കി ചോദിച്ചു. "ഇല്ല ഡാഡി ഭയങ്കര തലവേദനയും ക്ഷിണവും "മനു തലക്ക് കയ്യ് കൊടുത്ത് പൂജയെ നോക്കി പറഞ്ഞു. പൂജ ആ നോട്ടം കണ്ടതും തലതായതി. അമ്മു രണ്ടാളെയും നോക്കി ഒന്ന് ആക്കി ചിരിച്ചു. "ഓ പിന്നെ ഇന്നലെ പറമ്പ് കിളക്കല്ലല്ലായിരുന്നോ പണി അതായിരിക്കും ക്ഷിണം "അപ്പു മനസ്സിൽ പറഞ്ഞതാണെങ്കിലും ഒച്ച കുറച്ച് കൂടി പോയി. പൂജ ജാള്യതയോടെ തല തായ്‌തി. മനു അപ്പുനെ ഒന്ന് കൂർപ്പിച്ചു നോക്കി. അപ്പു മെല്ലെ ഇളിച്ചോണ്ട് മുഖം ദേവൂന് പിന്നിലേക്ക് ഒളിപ്പിച്ചു. "എന്റെ അപ്പുവേട്ട ഇങ്ങനെ പോയാൽ നമ്മളുടെ കുട്ടികൾക്ക് തന്ത ഉണ്ടാവില്ല കേട്ടോ "അപ്പുനെ നോക്കി ദേവു പറഞ്ഞതും അപ്പു 32 പല്ലും കാട്ടി ഒന്ന് ചിരിച്ചു. "എങ്ങനെ ഉണ്ടായിരുന്നു അളിയാ ഇന്നലെ "സോഫയിൽ ഇരിക്കാൻ നോക്കുന്ന മനുവിനോട്‌ ചെവിയിൽ പാർഥി ചോദിച്ചു.

"നിന്റെ എങ്ങനായിരുന്നോ അങ്ങനെ "പാർതിയെ പുച്ഛിച്ചുകൊണ്ട് മനു പറഞ്ഞു.വല്ല ആവശ്യവും ഉണ്ടോ എന്ന രീതിയിൽ അമ്മു പാർതിയെ നോക്കിയതും പാർഥി ഒരു അവിഞ്ഞ ചിരി പാസ്സ് ആക്കി. "ഹാ എന്റെ ടൈം ആവാറായി ഞാൻ പോട്ടെ "അപ്പു വാച്ചിൽ നോക്കി പുറത്തേക്ക് നടന്നു. "അപ്പുവേട്ട ഞാനും ഉണ്ട് "ദേവൂവും അപ്പൂന്റെ പുറകേ പോയി. "അവർ രണ്ടാളും നല്ല ചേർച്ചയാ അല്ലേ മഹിയേട്ടാ "ദേവകി അവർ പോവുന്നതും നോക്കി പറഞ്ഞു. "അത് നീ പറഞ്ഞത് ശെരിയാ അവരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം നീ ഫുഡ്‌ എടുക്ക് ദേവു എനിക്ക് വിശക്കുന്നു "ശങ്കർ. അങ്ങനെ എല്ലാരും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നു.മനുവിന് തൊട്ട് ഓപ്പോസിറ് ആയാണ് പൂജ ഇരുന്നത്.മനു പതിയെ ഫുഡ്‌ കഴിക്കുന്നത് പോലെ ആക്ട് ചെയ്ത് കാലു നീട്ടി പൂജയുടെ കാലിനെ പതിയെ ഒന്ന് താഴുകി.പെട്ടന്നായതുക്കൊണ്ട് പൂജ പിടഞ്ഞെഴുനേറ്റു. "എന്താ മോളെ എന്ത് പറ്റി "പൂജ തായേക്ക് നോക്കുന്നതുക്കണ്ട് ദേവകി ചോദിച്ചു. "അറിയില്ല ദേവുമ്മേ എന്തോ കാലിൽ കേറിയത്‌ പോലെ തോനി "പൂജ തായേക്ക് നോക്കി പറഞ്ഞതും.പാർതിയും അമ്മുവും മനുവിലേക്ക് ലുക്ക്‌ വിട്ടു.

മനു രണ്ടാളെയും നോക്കി ഒന്ന് ചിരിച്ചു. "അത് വല്ല പാറ്റയും ആയിരിക്കും പൂജ നീ ഇരുന്ന് കഴിച്ചോ "പാർഥി മനുനെ നോക്കി ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു. അങ്ങനെ പൂജ ഇരുന്ന് ഫുഡ്‌ കഴിക്കാൻ തുടങ്ങി.വിണ്ടു ആ തലോടൽ ഏറ്റപ്പോൾ അത് മനുവാണെന്ന് മനസിലാക്കാൻ അവൾക്ക് അധികം ബുധിമുട്ടേണ്ടി വന്നില്ല.അവൾ മനുനെ ഒന്ന് കുർപ്പിച്ച് നോക്കിയതും മനു ഇളിച്ചോണ്ട് കാല് പിൻവലിച്ചു.അങ്ങനെ എല്ലാവരും ഫുഡ്‌ അടി okke കഴിഞ്ഞ് അവരവരുടേതായ പണികളിൽ തിരിഞ്ഞു. "പൂജ എവിടെ അമ്മു "അടുക്കളയിൽ നിന്നും വരുന്ന അമ്മുനെ നോക്കി ടീവി കണ്ടുക്കൊണ്ടിരിക്കുന്ന മനു ചോദിച്ചു. "ചേച്ചി അടുക്കളയിൽ ഉണ്ട് ഏട്ടാ "അമ്മു അതും പറഞ്ഞോണ്ട് മേലോട്ട് പോയി. മനു പമ്മി പമ്മി അടുക്കളയുടെ ഭാഗത്തേക്ക്‌ പോയി. "എന്താ അളിയാ "അടുക്കളയുടെ ഭഗത്തേക്ക് ഒളിഞ്ഞു പോവുന്ന മനുനെ പുറകിൽ നിന്നും വിളിച്ചു പാർഥി ചോദിച്ചു. "എന്ത്..... ഒന്നുല്ല അല്ല എന്താ ചുടല്ലേ കുറച്ചു വെള്ളം കുടിക്കാൻ വേണ്ടി "മനു കുറച്ചു വിക്കികൊണ്ട് പറഞ്ഞു. "ആ ഈ വെള്ളം കൂടി അത്ര നല്ലതല്ല "മനുനെ ആകാപാടെ ഒന്ന് ഉയിഞ്ഞു നോക്കിക്കൊണ്ട് പാർഥി പോയി.

മനു അത് mind ചെയ്യാതെ അടുക്കളയിലേക്ക് എത്തി നോക്കി ആരും ഇല്ലന്ന് കണ്ടതും മനു അകത്തേക്ക് കേറി. അരയിലൂടെ രണ്ടു കയ്യ് നീണ്ട് വന്നതും പൂജ പേടിച്ചു തിരിഞ്ഞു നിന്നു. "മനുവേട്ടനായിരുന്നോ പേടിപ്പിച്ചു കളഞ്ഞു "മനുവിന്റെ നെഞ്ചിന്നിട്ടൊരു കുത്ത് കൊടുത്തുക്കൊണ്ട് പറഞ്ഞു. മനു അവളെ ഒന്നുകൂടി ചേർത്തുനിർത്തി. "മ... മനു.... വേട്ടവിട്ടേ ... ആരേലും കാണും "പൂജ പേടിച് ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "ആരും ഇവിടില്ലെന്റെ പെണ്ണെ..രാത്രി വരെ പിടിച്ചു നിൽക്കാൻ എനിക്കെന്തേലും നീ തരണം അല്ലാതെ ഞാൻ നിന്നെ വിടില്ല "മനു ഒന്നുകൂടി പൂജയെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. "ശോ.. എന്താ പ്രശ്നം "പൂജ "ഒരു ഉമ്മ തന്നാൽ മാറുന്ന പ്രശ്നമേ ഉള്ളു "മനു പൂജയുടെ ചുണ്ടിനെ ഒന്ന് പതിയെ തലോടിക്കൊണ്ട് പറഞ്ഞു. "മനുവേട്ടാ പ്ലീസ്‌ "പൂജ കൊഞ്ചിക്കൊണ്ട് പറഞ്ഞു. "നീ തരുന്നുണ്ടോ ഇല്ലയോ തന്നില്ലെങ്കിൽ ഞാൻ പോവൂല "മനു പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപ് പൂജ തന്റെ ചുണ്ടുകളെ മനുവുമായി കൊരുത്തു. മനു പൂജയുടെ കയ്യ്ചുണ്ടിനെ ആസ്വദിച്ചു നുണയാൻ തുടങ്ങി.

"എന്തായിത് "ആരുടെയോ ശബ്‌ദം കേട്ടതും രണ്ടാളും പിടഞ്ഞു മാറി. നോക്കുമ്പോ കിളിപോയി നിൽക്കാണ് പാർഥി. പൂജ ലജ്ജയോടെ തിരിഞ്ഞു നിന്ന് അവളുടെ പണികൾ നോക്കി. മനു പാർതിയെ ഒന്ന് കുർപ്പിച്ച് നോക്കി. "നീ പ്രതികാരം വീട്ടിയതല്ലേ "മനു പാർഥിയുടെ അടുത്തുനിന്നും ചോദിച്ചു. "അന്ന് എനിക്കും ഇതേ ദേഷ്യം വന്നിനും അന്ന് നീ എന്താ പറഞ്ഞതും റൂമില്ലേ വാതിലില്ലേ എന്നൊക്കെയല്ലേ എടാ അളിയാ ഈ പ്രതികാരം അത് വിട്ടാനുള്ളതാണ് "പാർഥി ഇളിച്ചോണ്ട് പറഞ്ഞു. "നീ പോടാ പുല്ലേ എനി night വരെ കാത്തിരിക്കണം പുല്ല് "മനു ദേഷ്യത്തോടെ പറഞ്ഞു. "എന്റെ കർത്താവെ എന്റെ അനുജത്തിന കാത്തോളണേ.... "പാർഥി മേലോട്ട് നോക്കി പറഞ്ഞ് പുറത്തേക്ക് പോയി.സമയം പെട്ടന്ന് കടന്ന് പോയി.

വൈകുന്നേരം എല്ലാരും ഡൈനിംഗ് ഹാളിൽ ഇരുന്നു ചായ കുടിക്കുമ്പോഴാണ് അപ്പൂന്റെയും ദേവൂന്റെയും എൻട്രി. "എന്തായി ജോലി കിട്ടിയോ "ശങ്കർ അപ്പുനെ നോക്കി ചോദിച്ചു. "ഹാ കിട്ടി "അപ്പു പറഞ്ഞതും എല്ലാവരുടെയും മുഖം ചുവന്നു തുടുത്തു. "എല്ലാവരും സന്തോഷിക്കാൻ വരട്ടെ എങ്ങനാ കിട്ടിയെന്നും കൂടി ചോദിക്ക് "ദേവു ദേഷ്യത്തോടെ സോഫയിൽ വന്നിരുന്നു. കൂടെ അപ്പുവും. "എന്താടാ കാര്യം എങ്ങനാ ജോലി കിട്ടിയേ നീ ഉണ്ടായ കാര്യം പറ "ദേവകി ചോദിച്ചതും എല്ലാരും അപ്പുവിന്റെ നേർക്ക് ലുക്ക്‌ വിട്ടു. അപ്പു പറയുന്ന കാര്യം കേട്ടതും എല്ലാരും കരയാണോ ചിരിക്കണോ എന്ന അവസ്ഥയിൽ ആയിരുന്നു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story