❣️നിനക്കായി ❣️: ഭാഗം 41

ninakkay kurumbi

രചന: കുറുമ്പി

"അപ്പുവേട്ട....."ദേവു അലറി വിളിച്ചുകൊണ്ട് എഴുനേറ്റു. "എന്താ... മോളെ... എന്താ പറ്റിയെ നീ വീണ്ടും അപ്പുനെ സ്വപ്നം കണ്ടോ "അവളുടെ നെറുകിൽ തലോടിക്കൊണ്ട് നീലു ചോദിച്ചു. "അപ്പുവേട്ടൻ ഓസ്ട്രേലിയയിൽ പോയിട്ട് ഇന്നേക്ക് 5 വർഷം തികയാ നീലു ഏട്ടത്തി. എനിക്ക് അപ്പുവേട്ടൻ ഇല്ലാണ്ട് പറ്റില്ല "ദേവു സങ്കടത്തോടെ നീലുന്റെ മാറിലേക്ക് ചാഞ്ഞു. "നീ അപ്പുനോടുള്ള ഇഷ്ട്ടം കൊണ്ട് ഇത്രയും സങ്കടപ്പെടുന്നു എന്നാൽ നീ ആലോചിച്ചിട്ടുണ്ടോ പൂജയുടെ വിഷമം സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങിയതായിരുന്നു അവർ വിധി അവരെ പിരിച്ചു.ഏതായാലും അത്ര വേദന ഒന്നും നിനക്കില്ലല്ലോ മനുന്റെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അപ്പം പൂജയുടെ അവസ്ഥ എനിക്ക് ഊഹിക്കാം "നീലു പറഞ്ഞ് നിർത്തി. "പാവം പൂജ ചേച്ചി ഇപ്പോൾ എവിടെ ആണെന്ന് പോലും അറിയില്ല. അപ്പുവേട്ടൻ ഏറ്റവും സ്നേഹിച്ചത് പൂജചേച്ചിയെയാ ആ പൂജചേച്ചിടെ വിഷമം അപ്പുവേട്ടന് താങ്ങാൻ പറ്റില്ല അതുക്കൊണ്ട് ആയിരിക്കും എന്നെ വിളിക്കാത്തത് "ദേവു അതും പറഞ്ഞ് സമദനിച്ചു.

"ആരാ ഈ അപ്പു ആരാ പൂജ "അങ്ങോട്ടേക്ക് വന്നുകൊണ്ട് കൂട്ടി ഹാർദി ചോദിച്ചു (ഹാർദി എന്ന ഹാർദിക് ദേവ് (നീലുന്റെയും ദേവിന്റെയും കുഞ് ഇവർക്ക് ഒന്ന് ഉള്ളുട്ടോ )) "അതൊക്കെ ഉണ്ട് നിനക്ക് പറഞ്ഞാൽ മനസിലാവില്ല "നീലു അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞ്. _____ "എന്താ ആരോമൽ താൻ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ "മുംബൈ നഗരത്തിന്റെ വിതുരതയിലേക്ക് കണ്ണും നാട്ടിരിക്കുന്ന അപ്പുനെ നോക്കി തനുഷ്ക ചോദിച്ചു. "ഏയ്യ് ഞാൻ എന്റെ കുടുംബത്തെ പറ്റി ആലോചിക്കായിരുന്നു തനു "അപ്പു അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു. "അവരെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ. നമ്മൾ ഇന്നലെ ഇന്ത്യയിലേക്ക് ഫ്ലൈറ്റിൽ കേറിയപ്പോൾ തൊട്ട് ഞാൻ സ്രേദ്ധിക്കുന്നതാ "തനു പറഞ്ഞു. "അവർ എനിക്കെല്ലമായിരുന്നു തനു അവർ ഇല്ലാതെ ഈ അപ്പു ഇല്ല. മനപ്പൂർവം ഞാൻ അവരെ കോണ്ടാക്ട് ചെയ്യാത്തത് അവരെ പറ്റി അനേഷിക്കാത്തത് എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിന്നു വരില്ല "അപ്പു സങ്കടത്തോടെ പറഞ്ഞു.

"അപ്പു നീ പറഞ്ഞില്ലാലോ അവർ എങ്ങനാ പിരിഞ്ഞെന്നു "തനു അപ്പുനെ നോക്കി പറഞ്ഞു. "അവർ പിരിയാൻ കരണം എന്റെ അമ്മയാണ് തനു "അപ്പു പറഞ്ഞതും തനു ഞെട്ടി അപ്പുനെ നോക്കി. "എങ്ങനെ "തനു ആകാംഷയോടെ ചോതിച്ചു. അപ്പു അവളോട് നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി. ഫ്ലാഷ് ബാക്ക് അരിയണ്ടൊർ കേട്ടോ. മൂവിയും കണ്ട് അവർ എല്ലാവരും വീട്ടിലേക്ക് കാറിൽ പോയി. പകുതിയെത്തിയപ്പോൾ ഒരു ടിപ്പർ ലോറി ആ കാറിനെ ഫോളോ ചെയ്തു. ആരും ഇല്ലാത്ത സ്ഥലത്തെത്തിയപ്പോൾ ആ ലോറി കാറിനെ ജെസ്റ്റ് ഒന്ന് തട്ടി കാർ നേരെ ഒരു മരത്തിൽ പോയി ഇടിച്ചു. "ആ പാർതിയേട്ടാ "അമ്മു ബാക്ക് സീറ്റിൽ നിന്നും കരഞ്ഞു പാർഥി അവളെ എങ്ങനെയോ കാറിന്റെ പുറത്തെത്തിച്ചു. "മോളെ അമ്മു ഒന്നും പറ്റിയില്ലല്ലോ "മനു ആദിയോടെ ചോദിച്ചു. "ഇല്ല ഏട്ടാ "അമ്മു മനുനെ നോക്കി പറഞ്ഞു. "ദേവു അപ്പു പാർഥി ഏട്ടാ ആർക്കും ഒന്നും പറ്റില്ലല്ലോ "പൂജ എല്ലാരേയും നോക്കി ചോദിച്ചു. "ഇല്ല അല്ല ആരായിരിക്കും നമ്മളെ കൊല്ലാൻ നോക്കിയേ "അപ്പു തലച്ചോറിഞ്ഞോണ്ട് ചോദിച്ചു.

"ഇത് നമ്മളെ കൊല്ലാൻ നോക്കിയതല്ല അപ്പു നമ്മളെ അഭകടപെടുത്താൻ നോക്കിയതാ "മനു "ആര് "പൂജ സംശയത്തോടെ മനുനെ നോക്കി. "എന്റെ ഊഹം ശെരിയാണെങ്കിൽ അവൻ തിരിച്ചു വന്ന്‌ ആ രാഹുൽ "മനു രാഹുൽന്റെ പേര് പറഞ്ഞതും ദേവൂവും അപ്പുവും ഒഴിച് എല്ലാരുടെയും മുഖത്ത് ഭയം നിറഞ്ഞു. "നീ പേടിക്കണ്ട എന്റെ പൂജ കുട്ടിയെ നിന്റെ കൂടെ ഞാൻ ഇല്ലേ "പൂജയെ ചേർത്ത് പിടിച്ച് മനു പറഞ്ഞതും. പൂജ ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു. അവർ വീട്ടിൽ എത്തിയപ്പോൾ അമ്മയും അച്ഛനും ഉമ്മറത്തുണ്ടായിരുന്നു. "നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ അല്ലേ "പൂജയെ ഒഴിച് എല്ലാരേയും ശ്രെദ്ധിച്ചു നോക്കിക്കൊണ്ട് ദേവകി ചോദിച്ചു. "ഇല്ലമ്മേ ഒന്നും പറ്റിയില്ല അല്ല അമ്മ ഇതെങ്ങനെ അറിഞ്ഞു "അപ്പു സംശയത്തോടെ ദേവകിയെ നോക്കി. "അത് ഞാനും ചോദിച്ചു അവൾ ഒന്നും പറഞ്ഞില്ല "ശങ്കർ "അതൊക്കെ ഞാൻ അറിഞ്ഞു എല്ലാരും ഫ്രഷ് ആയി വാ ഭക്ഷണം കഴിക്കാം "ദേവകി അതും പറഞ്ഞ് അകത്തേക്ക് കേറി. എല്ലാവരും അകത്തേക്ക് കേറി എങ്കിലും പൂജ നേരെ ദേവകിയുടെ അടുത്തേക്ക് പോയി.

"എന്താ ദേവുമ്മേ ഒരു മൂഡ് ഔട്ട്‌ "പൂജ "ഓരോ നശൂലങ്ങൾ വീട്ടിലേക്ക് കേറി വരും മനുഷ്യന്റെ സമാദാനം കളയാൻ "ദേവകി പൂജയുടെ മുഖത്തു നോക്കാതെ പറഞ്ഞ്. "എന്താ എന്റെ ദേവുമ്മക്ക് പറ്റിയെ "ദേവകിയ വട്ടം പിടിച്ചു പൂജ ചോദിച്ചതും ദേവകി ആ കയ്യ് തട്ടി മാറ്റി. "തൊടരുത് എന്നെ നീ ഒക്കെ കരണം എന്റെ മക്കളുടെ ജീവൻ ആപത്തില ഈ കുടുംബത്തെ നശിപ്പിക്കാണാണോടി നീ ഇങ്ങട്ട് വന്നെ "ദേവകി കത്തുന്ന കണ്ണുകളോടെ പറഞ്ഞു. "ദേവു അമ്മേ ഞാൻ "പൂജയുടെ കണ്ണിൽ നിന്നും കണ്ണ് നീർ ഒലിച്ചിറങ്ങി. "ഒന്നും പറയണ്ട നീ ഇത്തിരിയെങ്കിലും ഈ കുടുംബത്തെ സ്നേഹിക്കുന്നുണ്ടേൽ മനുവിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോ ഞാൻ നിന്റെ കാല് പിടിക്കാം "ദേവകി കരഞ്ഞോണ്ട് പറഞ്ഞു "ദേവുമ്മേ എന്നോട് മരിക്കാൻ വേണേൽ പറഞ്ഞോ പക്ഷേ മനു ഏട്ടനെ വിട്ട് പോവാൻ പറയല്ലേ മനു വേട്ടനില്ലാതെ എനിക്കൊരു ജീവിതം ഇല്ല ദേവുമ്മേ "പൂജ കരഞ്ഞോണ്ട് ദേവകിയുടെ കാലിലേക്ക് ഉർന്നിറങ്ങി.

"നീ ഇവിടുന്ന് പോയെ പറ്റു പൂജ ഇത് എന്റെ തിരുമാന നീ അവനിൽ നിന്നും അകന്ന് പോണം ഇല്ലെങ്കിൽ ഞാൻ ഉണ്ടാവില്ല "ദേവകി പറഞ്ഞു. "അമ്മേ... പൂജചേച്ചി ഇവിടുന്ന് എവിടെയും പോകില്ല "അമ്മു അങ്ങോട്ട് വന്നുക്കൊണ്ട് പറഞ്ഞു. "ആഴിക്കോട്ടെ നിങ്ങൾ എല്ലാവരും ഇങ്ങനെ ജീവിച്ചോ അതിന്റെ ഇടയിൽ ജീവനോടെ ഞാൻ ഉണ്ടാവില്ല "ദേവകി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "അമ്മേ...."അമ്മു. "എനി ആരും ഒന്നും പറയണ്ട അമ്മു ഞാൻ തന്നെ മനുവേട്ടണ്ടേ ജീവിതത്തിൽ നിന്നും പൊക്കോളാം "പൂജ മരവിച്ച മനസ്സുമായി മുകളിലേക്ക് പോയി. "അമ്മേ പൂജചേച്ചി "അമ്മു എന്തോ പറയാൻ വന്നതും അത് കാര്യം ആക്കാതെ ദേവകി അവിടുന്ന് പോയി. പിന്നിടുള്ള ദിവസങ്ങളിൽ പൂജ ആവുന്നവിതത്തിൽ മനുവിനെ വെറുപ്പിച്ചു. എന്നാൽ മനുവിന്റെ സ്നേഹത്തിനു ഒരു കുറവും വന്നില്ല അത് പൂജയെ തളർത്തിക്കൊണ്ടിരുന്നു. അത്രമേൽ പൂജയെന്ന വേര് മനുവിൽ ആയത്തിൽ പടർന്നിരുന്നു.അത് പൂജയെ കൂടുതൽ സങ്കടത്തിലാക്കി. ഒരു ദിവസം മനു ഒരു ബിസിനെസ്സ് മീറ്റിങ്ങിനായി ഒരു ഹോട്ടലിൽ പോയി.

"എന്നാലും പൂജക്ക്‌ എന്താ ഈ പറ്റിയെ അവൾ എന്തിനാ എന്നെ ഇങ്ങനെ അകറ്റി നിർത്തുന്നെ "മനു ഓരോന്നാലോചിച്ചു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. റൂമിലെ കോളിങ്ങ് ബെൽ അടിച്ചത് അവൻ വാതിൽ തുറന്നു. "സ്നേഹ താൻ ഇവിടെ "മനു സ്നേഹയെ നോക്കി ചോദിച്ചു. "സാർ ഞാൻ അകത്തേക്ക് കേറിക്കോട്ടെ "സ്നേഹ അതും പറഞ്ഞ് അകത്തേക്ക് കേറി. (നമ്മടെ പയെയാ സ്നേഹ തന്നെയാട്ടോ ) മനു ഡോർ ക്ലോസ് ചെയ്തു. "സാർ അത് ഞാൻ...."സ്നേഹ വിക്കിക്കൊണ്ട് എന്തെക്കെയോ പറയുന്നപോലെ അഭിനയിച്ചു. "സ്നേഹ താൻ എന്താ പറയാൻ വന്നെന്ന് വെച്ചാൽ പറഞ്ഞിട്ട് പോ "മനു ദേഷ്യത്തോടെ പറഞ്ഞ്.കോളിങ്ങ് ബെൽ കേട്ടതും മനു ഡോർ തുറന്നു. മുന്നിൽ പോലീസ് ആയിരുന്നു. "എന്താ സാർ "മനു അവരെ നോക്കി ചോദിച്ചു. "ഈ റൂമിൽ അനശാസ്യം നടക്കുന്നു എന്ന് റിപ്പോർട്ട്‌ ലഭിച്ചു "പോലീസ് പറഞ്ഞു. "സാർ അങ്ങനെ ഒന്നും ഇല്ല "മനു പറഞ്ഞു തീരുമ്പോയേക്കും റൂമിൽ നിന്നും സ്നേഹയുടെ കരച്ചിൽ ഉയർന്നിരുന്നു.പോലീസ് കാരെല്ലാം റൂമിലേക്ക് കേറി. "എന്താ കൂട്ടി എന്താ പ്രശ്നം "ഒരു ലേഡി കോൺസ്റ്റബിൾ ചോദിച്ചു. "ഈ സാർ എന്നെ "സ്നേഹ കരഞ്ഞോണ്ട് പറഞ്ഞു. "ഡീ.... എന്ത് നീ പറഞ്ഞു "മനു ദേഷ്യത്തോടെ പറഞ്ഞതും ആ പോലീസ്കാർ അവനെ പിടിച്ച് വെച്ചു.

"ബാക്കി നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി പറയാം "അവർ മനുവിനെയും പിടിച്ചു പോയി. "സാർ ഞാൻ "മനു പറയുന്നതൊന്നും കേൾക്കാൻ പോലീസ് കാർ തയ്യാറായില്ല. ഈ വിവരം എല്ലാം വാർത്തയിൽ നിറഞ്ഞു "കണ്ടോടി നീ കരണം ഇപ്പൊ എന്റെ മോന്റെ അഭിമാനത്തിനും ശതം ഏറ്റു "ദേവകി പൂജയെ കുത്തി പറഞ്ഞു. "അതിന് പൂജ എന്താ ചെയ്യ്തത് അമ്മേ "അപ്പു "ഇവളാ എല്ലാത്തിനും കാരണം "ദേവകി അതും പറഞ്ഞ് പോയി. "ഇനിയും ഞാൻ മനുവേട്ടന്റെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല "പൂജ കരഞ്ഞോണ്ട് പറഞ്ഞ്. "എന്താ പൂജ എന്താ "അപ്പു സങ്കടത്തോടെ ചോദിച്ചു. പൂജ ഉണ്ടായ കാര്യം ഒക്കെ പറഞ്ഞു. "ഞാൻ അമ്മേയെ ഒന്ന് കാണട്ടെ "അപ്പു ദേഷ്യത്തോടെ പറഞ്ഞതും പൂജ അപ്പൂന്റെ കയ്യ് പിടിച്ച് വെച്ചു. "വേണ്ട അപ്പു ഞാൻ മനുവേട്ടണ്ടേ ജീവിതത്തിൽ നിന്നും പോയെ മതിയാവു "പൂജ കണ്ണീർ അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു. "പൂജ മോളെ നീ എന്തൊക്കെയാ പറയുന്നേ പാർഥി സങ്കടത്തോടെ ചോദിച്ചു. ഞാൻ പോയെ പറ്റു ഏട്ടാ ഇവിടുന്നു പൂജ കരഞ്ഞോണ്ട് പറഞ്ഞു.

പൂജചേച്ചി ഇവിടുന്നു പോവാണെങ്കിൽ ഞങ്ങളും ഉണ്ടാവും കൂടെ. അമ്മു ഉറച്ച ശബ്ദതത്തിൽ പറഞ്ഞു. നിങ്ങൾ ആരെയും ഞാൻ ഇവിടുന്നു വിടില്ല അപ്പു കരഞ്ഞോണ്ട് പറഞ്ഞു. ഞാൻ മനുവേട്ടന്റെ ജീവിതത്തിൽ നിന്നും പോയെ പറ്റു അപ്പു. ഇല്ലെങ്കിൽ അത് മനുവേട്ടന്റെ ജീവനും കൂടി ആപത്ത. പൂജ അപ്പുനെ നോക്കി മരവിച്ച മനസ്സോടെ പറഞ്ഞു. നീ പോവില്ല ഞാൻ മനുവേട്ടനോട് പറയും അമ്മയാണ് ഇതിനൊക്കെ കരണം എന്ന് അപ്പോൾ മനുവേട്ടൻ നിന്നെ എങ്ങോട്ടും വിടില്ല എനിക്ക് ഉറപ്പാ അപ്പു ദേഷ്യത്തോടെ പറഞ്ഞു. ഇതൊക്കെ നീ മനുവേട്ടനോട് പറഞ്ഞാൽ പിന്നെ നീ എന്നെ ജീവനോടെ കാണില്ല അപ്പു. പൂജ ഉറച്ച മനസ്സോടെ പറഞ്ഞു. "പൂജ.....അപ്പു ദേഷ്യത്തോടെ വിളിച്ചു. എന്നോട് ശേമിക്ക് അപ്പു പൂജ മനസ്സിൽ പറഞ്ഞു. അവർ എല്ലാ സാധനങ്ങളും എടുത്ത് പുറത്തേക്കിറങ്ങി. പൂജ ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല. അവർ പോവുന്നതും നോക്കി അപ്പു നിന്നു. "അവർ എങ്ങോട്ടാ അപ്പുവേട്ട പോയെ "ഒന്നും അറിയാതെ ദേവു ചോദിച്ചു. അതിനൊരു ദേഷ്യത്തിൽ കലർന്ന നോട്ടം നോക്കി അപ്പു അകത്തേക്ക് കടന്നു.

"സമദാനായില്ലേ അമ്മക്ക് അമ്മ എത്ര വലിയ തെറ്റാ ചെയ്തെന്നു അറിയോ മനുവേട്ടന്റെ ജീവനെയാ അമ്മ അകറ്റിയത് ഈ തെറ്റോർത്തു അമ്മ പച്ചതാഭിക്കുന്ന ഒരു ദിവസം വരും നോക്കിക്കോ "അത്രയും പറഞ്ഞ് അപ്പു റൂമിലേക്ക് പോയി. "ഞാനും പോവാ ഇവിടുന്ന് ഇനി ആരെ കാണാനാ ഞാൻ ഇവിടെ നിക്കുന്നെ "എല്ലാ പെട്ടികളും എടുത്ത് അപ്പു പുറത്തേക്കിറങ്ങി. "അമ്മേ ദേ അപ്പു ഏട്ടൻ പോവുന്നു "ദേവു ദേവകിയെ തട്ടി വിളിച്ചു പറഞ്ഞ്. "പോവുന്നോരെല്ലാം പോവട്ടെ ദേവു "ദേവകി ഒരു ശില കണക്കെ പറഞ്ഞു. "അപ്പുവേട്ട അപ്പുവേട്ട പ്ലീസ്‌ പോവല്ലേ "ദേവു അപ്പുനോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ്. "ഇല്ല ദേവു എനിക്ക് പോയെ പറ്റു "ദേവുവിനെ പാടെ അവഗണിച്ചു അപ്പു ആ ഗേറ്റ് കടന്ന് പോയി. ദേവു സങ്കടത്തോടെ അത് നോക്കിനിന്നു. ______ "പൂജ please പൂജ എന്നെ ഒന്ന് വിശ്വസിക്ക് ഞാൻ അങ്ങനെ ചെയ്യും എന്ന് നീ വിശ്വസിക്കുന്നുണ്ടോ "ജയിലായിക്കുള്ളിൽ നിന്നും മനു പൂജയോട് കൊഞ്ചി.

"ഇനി എന്നെ അനേഷിക്കണ്ട മനു ഏട്ടാ ഞാൻ പോവാ എനിക്ക് വെറുപ്പാ മനുവേട്ടനെ ഞാൻ ഒരിക്കലും മനുവേട്ടനെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല എനി സ്നേഹിക്കുകയും ഇല്ല. എന്നെ അനേഷിച്ചു വരരുത് please "മനസ്സിനെ കല്ലാക്കി അത്രയും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ പൂജ പോയി. "പൂജ നീ ഇല്ലാതെ പറ്റില്ല എനിക്ക് പ്ലീസ്‌ പൂജ പോവല്ലേ.. പൂജ..............."മനു ഒരു ഭ്രാന്തനെ പോലെ കരഞ്ഞു.ഇതെല്ലാം നോക്കി നിക്കായിരുന്നു രാഹുൽ. "ഞാൻ പറഞ്ഞില്ലേ മനു നിന്നെ ഞാൻ അവളിൽ നിന്നും അകറ്റിയിരിക്കുന്നു ഇത് എന്റെ വിജയ "മനസ്സിൽ അത്രയും പറഞ്ഞ് രാഹുൽ പൂജക്ക്‌ പുറകേ പോയി. അപ്പോയെക്കും അവൾ അവിടെ നിന്നും പോയിരുന്നു. "പിന്നെ എങ്ങനെയോ ജയിലിൽ നിന്നും മനുവേട്ടൻ പുറത്തിറങ്ങി കുറെ നാൾ വീട്ടിൽ അടച്ചിരുന്നു. പിന്നെ മദ്യത്തിലും സിഗരറ്റിലും ആശാസം കണ്ടതീ.പൂജ രാഹുലിൽ നിന്നും എങ്ങനെയോ രക്ഷപെട്ടു ഇപ്പം പൂജയും അമ്മുവും അളിയനും എത് അവസ്ഥയില ഉള്ളത് എന്ന് പോലും അറിയില്ല "അപ്പു പറഞ്ഞ് നിർത്തി. "എനി അവർ ഒരിക്കലും ഒന്നിക്കില്ല അപ്പു "തന്നു അത് ചോദിച്ചപ്പോൾ അപ്പുവിന്റെ കണ്ണിൽ നിരാശ പടരുന്നത് അവൾ കണ്ടു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story