❣️നിനക്കായി ❣️: ഭാഗം 42

ninakkay kurumbi

രചന: കുറുമ്പി

 "ഇനിയവർ ഒരിക്കലും ഒന്നിക്കില്ലേ അപ്പു "തനു അത് ചോദിച്ചതും അപ്പുവിന്റെ കണ്ണിൽ നിരാശ പടരുന്നത് അവൾ കണ്ടു. "ആരോമൽ "MD പുറകിൽ നിന്നും വിളിച്ചതും അപ്പുവും തനുവും തിരിഞ്ഞ് നോക്കി. "സാർ...."അപ്പു എന്താ കാര്യം എന്നറിയാനായി ആകാംഷയോടെ അദ്ദേഹത്തെ നോക്കി. "താൻ ഈ ഫയൽ ഒന്ന് നോക്കിയേ "തന്റെ കയ്യിലെ ഫയൽ അപ്പൂന് നേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "സാർ ഇത്...."അപ്പു വിശ്വസം വരാതെ ആ ഫയൽ നോക്കി. "എന്താ ആരോമൽ "തനു ആകാംഷയോടെ ചോദിച്ചു. "ഇത് പൂജയെ കുറിച്ചുള്ള ഡീറ്റെയിൽസ് ആണ് "അപ്പു സന്തോഷത്തോടെ പറഞ്ഞു. ഒരുവേള തന്റെ മനസിന്റെ വികാരം അവന് മനസിലാക്കാൻ കഴിഞ്ഞില്ല. "ആരോമൽ തനിക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ. പിന്നെ അവരുടെ സ്റ്റോറി കേട്ടപ്പോ എനിക്കും സങ്കടായി. അവർ ഒന്നിക്കേണ്ടവരഡോ നീ തന്നെ അവരെ വീണ്ടും ഒന്നിപ്പിക്കണം. ആത്മാർത്ഥമായി സ്നേഹിക്കുന്നർക്ക് ഇങ്ങനെ പല പ്രതിസന്ധികളും നേരിടേണ്ടി വരും അതിനെ അതിജീവിച്ചു മുമ്പോട്ട് പോവണം പ്രശ്നങ്ങൾ ഇല്ലാതെ എന്ത് ജീവിതം."md ചിരിച്ചോണ്ട് പറഞ്ഞു. "ബട്ട്‌ സാർ ജോബ് "അപ്പു അൽപ്പം പരിഭ്രാമത്തോടെ പറഞ്ഞു.

"ഡോണ്ട് വറി എനിക്കറിയാം നിന്നെ ശരീരം ഇവിടെ ആണെങ്കിലും തന്റെ മനസ്സ് അവിടെയ i am കറക്റ്റ്. പിന്നെ പ്രിയപ്പെട്ടവരുടെ കൂടെ നിൽക്കാതെ കുറെ സമ്പാദിച്ചു കുട്ടിട്ട് എന്താ കാര്യം. താൻ ഈ ജോലിയിൽ ഒട്ടും സാറ്റിസ്‌ഫൈഡ് അല്ലെന്ന് മാറ്റാരെക്കാളും എനിക്കറിയാം.തന്നെ ഞാൻ ഫൈവ് year ആയില്ലേ കാണുന്നു. റിസൈൻ ലെറ്റർ തന്ന് you go "അപ്പുവിന്റെ മുന്നിൽ ഒരു നറു പുഞ്ചിരി തൂകീ അയാൾ അവിടെ നിന്നും പോയി. "എനി നീ കണ്ടോ തനു തുടരും മുൻപ് കൊഴിഞ്ഞു പോയ ആ പ്രണയകാവ്യം ഞാൻ ഒന്നുകൂടി രജിക്കാൻ പോവാ ni കണ്ടോ ജെസ്റ്റ് വെയിറ്റ് and see "അപ്പു പോക്കെറ്റിൽ നിന്നും ഒരു കുളിങ്ങ് ഗ്ലാസ്സ് എടുത്ത് വച്ചു. പിൻകയുത്തിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടതും അപ്പു കൈ വെച്ച് നോക്കി "അയ്യേ കാക്ക അപ്പി ഇട്ടു.."അപ്പു കയ്യിൽ നോക്കിമുഖത്തൊരു പ്രത്യേക എക്സ്പ്രഷൻ ഇട്ട് പറഞ്ഞതും തനുന് ചിരി പൊട്ടി "ഇപ്പം ശെരിക്കും ഇൻ ഹരിഹർ നാഗറിലെ അപ്പുകുട്ടൻ ആയി "തനു വയർ പൊത്തി ചിരിച്ചോണ്ട പറഞ്ഞു.

"എടി ഈ മുംബയിലെ കാക്കയുടെ അപ്പി കിട്ടാൻ പുണ്യം ചെയ്യണം "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "പിന്നെ മുംബൈയിലെ കാക്ക സ്വർണം ആണല്ലോ അപ്പി ഇടുന്നെ "തനു അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "നീ പോടി തനു കൊരങ്ങാതി "അപ്പു "നീ ഇപ്പ ആ പയെയാ അപ്പു ആയത് നീ ഇപ്പം തന്നെ പോവോ "തനു നിരാശയോടെ ചോദിച്ചു. "ഹാ ഡി ഇപ്പോൾ തന്നെ പോവണം അല്ല നീ വരുന്നോ എന്റെ കൂടെ... എന്റെ വിട്ടുകാരെ ഒക്കെ പരിചയപ്പെടാം"അപ്പു ആകാംഷയോടെ ചോദിച്ചു. "ഇല്ല അപ്പു കേരളത്തിലേക്ക് ഞാൻ ഇല്ല ആ ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് ഒരുപാട് ഓർമ്മകൾ ഉണ്ടവിടെ."തനു അൽപ്പം ഗൗരവത്തോടെ പറഞ്ഞു. "നീ എന്തിനാ അതൊക്കെ ആലോചിച്ചിരിക്കുന്നെ നീ എന്റെ കൂടെ വന്നെ പറ്റു"അപ്പു നിർബന്ധം പിടിച്ചതും തനു സമ്മദം മൂളി. "എന്ന വാ എല്ലാം പാക് ചെയ്യാം "അപ്പു മുന്നിൽ നടന്നു പിറകെ കൗഷിലമായ മനസ്സുമായി തനുവും (ഈ തനു ഒരു ട്വിസ്റ്റ്‌ ആണ് കേട്ടോ 😁😁ദേവൂന് പാരയാവോന്നു നോക്കാം ) ______

"താ ഇതുകൂടി വാശി പിടിക്കാതെ കഴിക്കാൻ നോക്ക് രാഹുൽ "ബെഡിൽ രണ്ട് കാലുകൾ ഇല്ലാതെ കിടക്കുന്ന രാഹുൽ അവനെ ഫുഡ്‌ കഴിപ്പിക്കാൻ നോക്കുന്ന പാർവതി (അമ്മ ) "വേണ്ടമ്മേ എനി ഞാൻ എന്തിനാ ജീവിക്കുന്നെ ഇങ്ങനെ ഒരു ജീവച്ചവമായി "രാഹുലിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴികി. "നീ ചെയ്തതിന്റെ ഫലമാ നീ അനുഭവിക്കുന്നത്. നീ അവരെ പിരിച്ചപ്പോൾ പൂജയെ നിനക്ക് കിട്ടും എന്ന് വിചാരിച്ചു പക്ഷേ കിട്ടിയില്ലല്ലോ. അവരെ പിരിക്കാനായി നീ കരു ആക്കിയത് പാവം ആ ദേവകിയെ.അവരെ പിരിക്കാൻ ഞാൻ കൂടി നിമിത്തമായല്ലോന്ന് ആലോചിക്കുമ്പോഴാ എനിക്ക്..... നാം ചെയ്ത തെറ്റിന്റെ ഭാവിശത്തു നാം തന്നെ അനുഭവിക്കണം. നിന്റെ അച്ഛനെ കണ്ടില്ലേ ഒരുപാട് ബിസിനെസ്സ് വളർത്തണം എന്നാഗ്രഹിച്ചു. ഈ 5 വർഷത്തിനിടയിൽ ആ എല്ലാ സ്ഥാഭനങ്ങളും പൊളിഞ്ഞു. Ac റൂമിൽ മാത്രം കിടക്കുന്ന ആൾ ഇപ്പൊ ഭ്രാന്താശുപത്രിയിലെ അഴിക്കുള്ളിൽ "പാർവതി ഒരു നെടുവിറപ്പോടെ പറഞ്ഞു നിർത്തി. "പൂജയെ ഞാൻ സ്നേഹിച്ചു മമ്മ പക്ഷേ അവളുടെ നിഷ്കളങ്കമായ സ്നേഹം അനുഭവിക്കാൻ ഞാൻ അർഹനല്ല. പക്ഷേ എന്നെ ജീവന് തുല്യം സ്നേഹിച്ച തനുവിന്റെ സ്നേഹം ഞാൻ കണ്ടും ഇല്ല "രാഹുലിന്റെ മിഴി കോണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പില്ലോയിൽ പതിച്ചു.

(അപ്പൂന്റെ കൂടെ ഉള്ള തനു തന്നെയാട്ടോ രാഹുലിന്റെ തനു.) "നിനക്കവളെ വിളിച്ചൂടെ രാഹുൽ "പാർവതി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു. "ഇല്ല മമ്മ എനി അവളുടെ ജീവിതം നശിപ്പിക്കണ്ട. ഒരിക്കൽ എനിക്ക് മുന്നിൽ ശരീരവും മനസ്സും പുർണമായി സമർപ്പിച്ചവളാ അവൾ ഇനിയും അവളുടെ ജീവിതം നശിപ്പിക്കാൻ വയ്യ എനിക്ക് അവളെങ്കിലും സന്തോഷത്തോടെ ജീവിച്ചോട്ടെ "ഒരു തരം നിർവികരതയോടെ രാഹുൽ പറഞ്ഞു നിർത്തി. ______ "പൂജ നീയില്ലാതെ പറ്റുന്നില്ലടി എനിക്ക്. കുറച്ച് ദിവസങ്ങൾ കൊണ്ട് നീ എനിക്ക് ആരൊക്കെയോ ആയി എന്നിട്ട് നീ പോയിട്ട് ഇന്നേക്ക് 5 വർഷം നിന്നെ എനിക്ക് മറക്കാൻ സാതിക്കാത്തതെന്താ. അനു പോയപ്പോൾ ഞാൻ ഒരിക്കലും ഡിപ്രെസ്സ് ആയിട്ടില്ല. ഒരു പക്ഷേ അവളെന്റെ മനസ്സിലായിരിക്കും ഉള്ളത് മനസ്സിലുള്ളത് മായ്ച്ചു കളയാം പക്ഷേ നീ എന്റെ ഹൃദയത്തിൽ ആണ് ഈ ഹൃദയം നിലച്ചാൽ മാത്രമേ എനിക്ക് നിന്നെ മറക്കാൻ കഴിയു. നിന്നിൽ നിന്നും ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല പൂജ നീയില്ലാതെ പറ്റുന്നില്ല

"ബാത്രൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്നും മനു പൊട്ടിക്കരഞ്ഞു. പൈപ്പ് തുറന്നിട്ടതുക്കൊണ്ട് തന്നെ അവന്റെ കരച്ചിൽ ആരും കേട്ടില്ല. "ജീവന് തുല്യം നാം സ്നേഹിക്കുന്ന ആൾ നമ്മളെ വിട്ട് പോയാൽ ശെരിക്കും ഹൃദയം നുറുങ്ങുന്ന വേദനയാ അത് നിനക്ക് മനസിലാവില്ല കരണം നീ എന്നെ സ്നേഹിച്ചിട്ടില്ല അത് നീ തന്നെ എന്റെ മുഖത്തു നോക്കി പറഞ്ഞു. ആ നിമിഷം ഒരുപക്ഷെ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് ഞാൻ ചിന്തിച് പോയി. നീ നിന്നെ എനിക്ക്.. വേണം പൂജ.... എന്റെത് മാത്രം ആയ നീ ഇന്ന് വേറൊരുത്തണ്ടേ ആണെന്ന് ആലോചിക്കുമ്പോൾ എനിക്ക്...."മനു മുഷ്ടി ചുരുട്ടി കണ്ണാടി ഇടിച്ചു പൊട്ടിച്ചു. കയ്യിൽ നിന്നും രക്തം വാർന്നോലിച്ചു. ആ വേദനയിൽ ആശ്വാസം കണ്ടെത്തുക്കയായിരുന്നു മനു. "കണ്ടോ പൂജ ഈ വേദന പോലും ഞാൻ അറിയുന്നുന്നില്ല കാരണം ഇതിനേക്കാൾ ഒരു പത്തിരട്ടി വേദന എന്റെ മനസ്സിൽ ഉണ്ട് "മനു ശവർ ഓൺ ആക്കി അതിന്റെ ചുവട്ടിൽ നിന്നു. ഒരുപക്ഷെ ആ തണുത്ത വെള്ളത്തിനു പോലും അവന്റെ ദേഷ്യത്തെ ഷമിപ്പിക്കാൻ ആയില്ല. കുളി കഴിഞ്ഞ് അവൻ ഇറങ്ങിയപ്പോൾ ആ കയ്യിൽ നിന്നും രക്തം നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.

ഒരു തുണി അതിന്റെ മുകളിൽ ചുറ്റി കോട്ടും ബാകും എടുത്ത് അവൻ തായേക്ക് ഇറങ്ങി. "ഞാൻ ചെന്നൈയിൽ പോവാ ഒരു മീറ്റിങ് ഉണ്ട് "അത്രയും ശങ്കർന്റെയും ദേവകിയുടെയും മുഖത്തു നോക്കാതെ പറഞ്ഞു മനു വണ്ടിയിൽ കേറി പോയി. "നമ്മൾ പൂജയുടെ കല്യാണം കഴിഞ്ഞു എന്ന് അവനോട് പറഞ്ഞത് തെറ്റായി പോയോ മഹിയേട്ടാ "ദേവകി മനു പോയ വഴിയെ നോക്കി ചോദിച്ചു. "ഇനി ഒരിക്കലും പൂജ തിരിച്ചു വരില്ല. അവന് ഒരു ജീവിതം ഉണ്ടായിക്കോട്ടെ എന്ന് വെച്ച നമ്മൾ ആ കള്ളംപറഞ്ഞത് പക്ഷേ ആ കള്ളം അവന്റെ നെഞ്ചിനെ കീറി മുറിച്ചു കൊണ്ടിരിക്കാ. അത്ര മാത്രം പൂജ അവന്റെ ഹൃദയത്തിൽ ആയ്നിറങ്ങിയിട്ടുണ്ട് ദേവു അതിനെ മാറ്റാൻ ആർക്കും കഴിയില്ല ഒരു പക്ഷേ പൂജമോളുടെയും അവസ്ഥ ഇതായിരിക്കും "ശങ്കർ ഒരു നെടുവിറപ്പോടെ പറഞ്ഞു നിർത്തി. "അവരുടെ സ്നേഹം സത്യാണെങ്കിൽ അവർ വിണ്ടു ഒന്നിക്കും മഹിയേട്ടാ എനിക്ക് ഉറപ്പുണ്ട് "ദേവകി വിതുരത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ______

"മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനനുരാഗത്തിൻ ലോല ഭാവം പൊഴിഞ്ഞിട്ടും എന്തിനോ പൂക്കാൻ കൊതിക്കുന്നു പുലർമഞ്ഞു കാലത്തെ സ്നേഹത്തിരം...,"ഫോണിലൂടെ ഒഴുകി വന്ന നാദം പൂജയുടെ ഹൃദയത്തിലേക്കാണ് കടന്നത്. "പറ്റുന്നില്ല മനുവേട്ടാ ഇനിയും എനിക്ക് ഈ 5 വർഷവും എനിക്ക് വേദന തന്നെയായിരുന്നു. ഒരുപക്ഷെ തക്ഷു ഇല്ലെങ്കിൽ ഞാൻ ഉണ്ടാവില്ലായിരുന്നു. എനിക്കിനിയും വയ്യ ആ മുഖം ഒന്ന് കണ്ടിട്ട് ചത്താലും വേണ്ടില്ല എനിക്ക്."പൂജ കരഞ്ഞോണ്ട് ബെഡിലേക്ക് ചാഞ്ഞു.പയെയാ ഓർമകളെ താലോലിച്ചു അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. തളിർക്കാൻ തുടങ്ങുന്ന ആ പ്രണയത്തെ അറിയാതെ....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story