❣️നിനക്കായി ❣️: ഭാഗം 43

ninakkay kurumbi

രചന: കുറുമ്പി

പൂജ ചേച്ചി പൂജചേച്ചി "വീർത്ത വയറിനു കയ്യും കൊടുത്ത് അമ്മു പൂജയെ തട്ടി വിളിച്ചു. "അ അമ്മു എന്തേലും വയ്യായിക ഉണ്ടോ "അവളുടെ വീർത്ത വയറിൽ കയ്യ് വെച്ചുകൊണ്ട് പൂജ ചോദിച്ചു. "ഏയ്യ് ഇല്ല ചേച്ചി ചേച്ചി എന്താ ഉച്ചക്ക് കിടന്നുറങ്ങിയേ അതാ ഞാൻ വിളിച്ചേ "അമ്മു പൂജയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. "പൂജമ്മേടെ വാവക്ക് സുഖല്ലേ പൂജമ്മ ഇപ്പൊ പാല് കാച്ചി തരാട്ടോ "പൂജ അമ്മുന്റെ വയറിൽ ചെവി അടുപ്പിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ടതെന്നപോലെ വാവ ഒരു ചവിട്ട്. പൂജ അമ്മുനെ നോക്കി. "നോക്കണ്ട ചവിട്ടിയതാ ഇടയ്ക്കിടെ ഉണ്ടാവും "അമ്മു പറഞ്ഞതും പൂജ ഒന്ന് പുഞ്ചിരിച്ചു. "ഞാൻ പാല് എടുത്തിട്ട് വരാം നീ ഇവിടെ ഇരി "അമ്മുനെ അവിടെ പിടിച്ചിരുത്തി പൂജ അടുക്കളയിലേക്ക് പോയി. ______ "ആ ആർണവ് എന്റെ വഴിക്ക് വരുന്നില്ലല്ലോ "ബീച്ചിലെ ആളൊഴിഞ്ഞ ബെഞ്ചിൽ ഒരുന്ന് സ്നേഹ എന്തൊക്കെയോ മൊഴിഞ്ഞു. "ആ രാഹുൽ ഉണ്ടായിരുന്നെങ്കിൽ എന്തേലും ഒക്കെ ചെയ്യായിരുന്നു ഇത് ഞാൻ ഒറ്റക്ക് എന്താ ഇപ്പോൾ ചെയ്യാ ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറികളയ ഇനി ആ ആര്ണവിനെ എന്റെ വഴിക്ക് കൊണ്ട് വന്നിട്ട് തന്നെ കാര്യം ഇപ്പൊ ആ പൂജയും ഇല്ലല്ലോ എല്ലാ ആണുങ്ങളെയും പോലെയല്ലേ അയാളും വിഴാതിരിക്കില്ല.

അന്ന് ഈ സ്നേഹ പേടിച് പിന്മാറി എന്ന എല്ലാരും വിചാരിച്ചേ പക്ഷേ ആർണവിനെ നേടാതെ എനി സ്നേഹക്ക് വിശ്രമം ഇല്ല അതിന് വേണ്ടി എന്ത് നാറിയ കളി കളിക്കേണ്ടി വന്നാലും "സ്നേഹ ഒന്ന് നിഘുടമായി ചിരിച്ചു. (ഇനി വില്ലൻ ഇല്ല വില്ലത്തി 🙈🙈) _______ "ടിണിങ് ടിണിങ് "(ക്വാളിങ് ബെൽ ആണുട്ടോ 😁) "നി ഇവിടിരിക്ക് പെണ്ണെ ഞാൻ പോയി നോക്കാം "ബെൽ കേട്ട് എണീക്കാൻ നോക്കുന്ന അമ്മുനെ നോക്കി പൂജ പറഞ്ഞു. "ഹാ പാർതിയേട്ടനായിരുന്നോ "പാർഥി അകത്തേക്ക് കേറിയതും പൂജ കതകടച്ചു. "പൂജ മോളെ കുറച്ച് വെള്ളം എടുക്ക് "പൂജയെ നോക്കി പാർഥി പറഞ്ഞതും അവൾ അടുക്കളയിലേക്ക് പോയി. "എന്റെ വാവ എന്ത് പറയുന്നെടി "അമ്മുന്റെ വീർത്ത വയറിൽ കയ്യ് ചേർത്തുക്കൊണ്ട് പാർഥി ചോദിച്ചു. "ഇതുവരെ ഒന്നും പറഞ്ഞില്ല ഇനി പറയാണെങ്കിൽ ഞാൻ പാർതിയേട്ടനോട് പറയാം "അമ്മു പാർതിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "നിനക്കിപ്പോ എന്നോട് ഫുൾ പുച്ഛം ആണല്ലോടി "പാർഥി അമ്മുനെ പാളി നോക്കിക്കൊണ്ട് ചോദിച്ചു. "എങ്ങനെ പുച്ഛിക്കാതിരിക്കും പാച്ചുന് 5 വയസ്സ് പോലും ആയില്ല അപ്പോയെക്കും അടുത്തത് എന്നെ ഒന്ന് വിശ്രമിക്കാൻ വീടോ "അമ്മു കെർവോടെ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ പാച്ചൂന് 10 വയസ്സ് കഴിഞ്ഞിട്ടാണോ അടുത്തത് ഒന്ന് പോടി ഇതിനങ്ങനെ കണക്കൊന്നും ഇല്ല ഇനി അടുത്ത കുഞ്ഞിനെ നിന്നോട് ഞാൻ ചോദിക്കില്ല പോരെ "പാർഥി അമ്മുവിൽ നിന്നും തിരിഞ്ഞ് ചെയറിൽ കേറി ഇരുന്നു. "പാർതിയേട്ടാ ഞാൻ ചുമ്മാ പറഞ്ഞല്ലേ എനിക്കിതൊക്കെ സിംബിൾ "അമ്മു പാർതിയെ തനിക്ക് നേരെ തിരിച്ചുകൊണ്ട് പറഞ്ഞു. "നി ഇനി വേണ്ടന്ന് പറഞ്ഞാലും എനിക്കിനി 1 കൂട്ടി കൂടി വേണം എന്റെ ലക്കി നമ്പർ 3 ആണ് "പാർഥി ഇളിച്ചോണ്ട് പറഞ്ഞതും അമ്മു അവനിട്ടൊരു കുത്ത് കൊടുത്തു. "നിങ്ങളിങ്ങനെ ട്രോഫി വാങ്ങി കൂട്ടുകയാണോ "അപ്പു. "നി എന്താ അമ്മു അപ്പൂന്റെ ശബ്ദതത്തിൽ സംസാരിക്കുന്നെ "പാർഥി അമ്മുനെ നോക്കിയതും അമ്മു ഞെട്ടി ഡോറിൽ നോക്കി നിക്കായിരുന്നു. "അവിടെയെന്താ "പാർഥി അങ്ങോട്ട്‌ നോക്കിയതും അപ്പുവും തനുവും അകത്തേക്ക് കേറി. "അ... അ.... അളിയാ "പാർഥി എഴുനേറ്റ് അന്തിച്ചു നിന്നു.അമ്മുവിന്റെയും അവസ്ഥ ഇത് തന്നെയായിരുന്നു. "ഇത് ഞാൻ തന്നെയാ "അപ്പു പാർതിയെ കെട്ടിപിടിച്ചു പറഞ്ഞു.

അമ്മു അപ്പോഴും അതെ അവസ്ഥയിൽ തന്നെ ആണ്. "അമ്മുക്കുട്ടി..... എന്റെ ചക്കര വാവേ നിന്റെ മാമൻ വന്നഡാ "അപ്പു അമ്മുന്റെ വയറിൽ കയ്യ് ചേർത്തുക്കൊണ്ട് പറഞ്ഞതും അമ്മു കണ്ണും നിറച്ച് അപ്പുനെ ചേർത്ത് പിടിച്ചു (കെട്ടിപ്പിടിക്കാൻ പറ്റുല്ലലോ 🤰അല്ലേ 🤭) "പൂജ എവിടെ "അപ്പു ആകാംഷയോടെ ചുറ്റും നോക്കി. അപ്പോയെക്കും ശബ്‌ദം കേട്ട് പൂജ അവിടേക്ക് വന്നു. അപ്പുനെ കണ്ടതും ഒരു നിമിഷം പൂജ സ്റ്റക്ക് ആയി. "പൂജ...."അപ്പു പൂജയെ ഇറുകെ പുണർന്നു പൂജ തിരിച്ചും കണ്ണുകളിൽ നിന്നും കണ്ണ് നീർ ഒലിച്ചിറങ്ങി. "എത്ര നാളായെടി കണ്ടിട്ട് നിനക്ക് സുഖമല്ലേ "പൂജയെ അടർത്തിമറ്റിക്കൊണ്ട് അപ്പു ചോദിച്ചതും. അവന് മുന്നിൽ ഒരു ജീവനില്ലാത്ത ചിരി നൽകി. "എനിക്കറിയാം മനുവേട്ടനാ നിന്റെ സന്തോഷം എന്ന് "അപ്പു പൂജയെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു. "ഇപ്പൊ മനുവേട്ടൻ മാത്രല്ല പൂജടെ സന്തോഷം തെ അതും കൂടിയ "തക്ഷുവും പൂജയും നിക്കുന്ന ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് പാർഥി പറഞ്ഞതും അപ്പുവും അങ്ങോട്ടേക്ക് ലുക്ക്‌ വിട്ടു.

ഒരു വേള താൻ സ്വപ്നം കാണുകയാണോന്ന് വരെ അപ്പു ചിന്തിച്ചു. അപ്പു സംശയത്തോടെ പൂജയെ നോക്കി. "ഇതെങ്ങനെ സംഭവിക്കും നി അവിടുന്ന് പോവുമ്പോ ഇല്ലായിരുന്നല്ലോ "അപ്പു പൂജയെ നോക്കി ചോദിച്ചു. "അന്നില്ലായിരുന്നു ഒരു മാസം പൂജചേച്ചി ഭയങ്കര ഡിപ്പറസ്റ്റ് ആയിരുന്നു.പൂജചേച്ചി മരിക്കാനായി കയ്യിന്റെ കയ്യിന്റെ ഞരമ്പ് മുറിച്ചു ഭാഗ്യതിനാ രക്ഷപെട്ടെ അന്ന് ടെസ്റ്റ്‌ ചെയ്തപ്പോഴാ ഇതറിയുന്നേ. ഒരുപക്ഷെ അന്ന് ചേച്ചിടെ വയറ്റിൽ ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ചേച്ചി ഇവിടെ ഉണ്ടാവില്ലായിരുന്നു "അമ്മു പറഞ്ഞു നിർത്തിയതും അപ്പു ദയനീയമായി പൂജയെ നോക്കി. "മോക്ക് ഇപ്പൊ എത്ര വയസ്സായി "അപ്പു ആ ഫോട്ടത്തിൽ നോക്കി ചോദിച്ചു. "4 വയസ്സ് "പൂജ അപ്പുനെ നോക്കി പറഞ്ഞു. "നി എന്താടി വല്ല ഫോട്ടോസ്റ്റാറ്റ് മിഷനും ആണോ മോള് റെഡി മനുവേട്ടനെ പോലെ ഉണ്ടല്ലോ "ആ ഫോട്ടോയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അപ്പു പറഞ്ഞു.പൂജ ഒന്ന് ചിരിച്ചു. "അല്ല ഇതാരാ "പാർഥി തനുവിനെ നോക്കി ചോതിച്ചതും എല്ലാരും അങ്ങോട്ട് ലുക്ക്‌ വിട്ടു.

"ഹോ ഞാൻ മറന്നു ഇതെന്റെ കൂടെ വർക്ക്‌ ചെയ്യുന്ന തനു എന്ന തനുഷ്ക എന്റെ ഉറ്റ ചെങ്ങായി "തനുവിനെ നോക്കി അപ്പു പറഞ്ഞതും എല്ലാരും അവളെ നോക്കി ഒന്ന് ചിരിച്ചു. "തനു വന്നകാലിൽ നിക്കാതെ ഇരിക്ക് "പൂജ തനുനെ നോക്കി പറഞു. "അച്ഛാ....."പാർഥി തക്ഷുന്റെ കയ്യും പിടിച്ചു അകത്തേക്ക് കേറി. അവരെ കണ്ടതും അപ്പു എഴുനേറ്റ് രണ്ടാളെയും ചേർത്തു പിടിച്ചു. പാച്ചു അപ്പൂന്റെ കയ്യ് തട്ടി മാറ്റി. "അറിയാത്ത ആളോട് കൂട്ടുകുടരുതെന്ന് പൂജമ്മ പറഞ്ഞിട്ട് ഉണ്ട് "പാച്ചു തക്ഷുന്റെ കയ്യും പിടിച്ചു പൂജടെ അടുത്തേക്ക് പോയി. അവൾ രണ്ടാളുടെയും ബാഗ് കയ്യിൽ വാങ്ങി. "അത് പാച്ചുമോന്റെ മാമനാ "പാച്ചുനെ ചേർത്ത് പിടിച്ചു അപ്പുനെ കാട്ടി പറഞ്ഞു. "ആണോ "പാച്ചു അത്ഭുതത്തോടെ ചോദിച്ചു. പൂജ ആണെന്ന് തലയാട്ടി. "ഞ്ചേ ആരാ അമ്മേ ഇജ് "അപ്പു ചുണ്ടി തക്ഷു ചോദിച്ചു. "മോൾടെ ചെറിയച്ഛൻ "തക്ഷുന്റെ തലയിൽ തലോടിക്കൊണ്ട് പൂജ പറഞ്ഞു. "എന്നിതീത് വല്യ അച്ഛാ ആന്നല്ലോ "അപ്പുനെ അടിമുടി നോക്കിക്കൊണ്ട് തക്ഷു ചോദിച്ചതും അപ്പു അവളെ രണ്ട് കയ്യ്കൊണ്ടും കോരിയെടുത്തു.

"ഞാൻ തക്ഷുമോൾടെ ചെറിയ അച്ചാനല്ലേ "കുഞ്ഞിന്റെ വയറിൽ ഇക്കിളിയാക്കിക്കൊണ്ട് അപ്പു പറഞ്ഞതും അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി. "മാമ എന്നെയും "പാച്ചു രണ്ട് കൈകളും ഉയർത്തുക്കൊണ്ട് പറഞ്ഞതും അപ്പു അതിനെ പാടെ അവഗണിച്ചു. "നി അറിയാത്ത ആരോടും കൂട്ടുകൂടില്ലല്ലോ "അപ്പു പാച്ചുനെ പാടെ അവഗണിച്ചുകൊണ്ട് പറഞ്ഞു.അത് കേട്ടതും പാച്ചു ചുണ്ട് പിളർത്തി. "ചെയ്യച്ച പാവല്ലേ പാച്ചു "താക്ഷമോള് അപ്പൂന്റെ താടിയിൽ പിടിച്ചു പറഞ്ഞതും അപ്പു ചിരിച്ചോണ്ട് മറ്റേ കയ്യിൽ പാച്ചുനെയും കോരിയെടുത്തു. മുഖം കൊണ്ട് ഇക്കിളി ആക്കാൻ തുടങ്ങി. "ചെയ്യച്ച... മതി ഇക്കിളിയ "തക്ഷുമോളു കിലുങ്ങി ചിരിച്ചോണ്ട് പറഞ്ഞതും അപ്പു അവരെ രണ്ട് പേരെയും തായേ വെച്ചു. "വാ തച്ചു നമുക്ക് ഡ്രസ്സ്‌ മാറാം ഞങ്ങൾ ഇപ്പം വരാട്ടോ മാമ "പാച്ചു തക്ഷുനെയും കൂട്ടി റൂമിലേക്ക് പോയി. "ഇങ്ങനൊരു പൊന്ന് മോളുള്ള കാര്യം മനുവേട്ടനിൽ നിന്നും മറച്ചു വെച്ചത് വലിയ തെറ്റാ പൂജ "പൂജയെ നോക്കി അപ്പു പറഞ്ഞതും പൂജ തലതായതി. "നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. മനുവേട്ടനിൽ നിന്നും ഒരു ഭർത്താവിന്റെ അധികാരം നി നിന്റെ സാഹചര്യം കൊണ്ട് തട്ടിപ്പറിച്ചു.

പക്ഷേ അതുപോലെയല്ല ഒരു അച്ഛന്റെ അവകാശം തട്ടിപ്പറിക്കുന്നത്. ഒരു പുരുഷൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം ഏതാന്ന് അറിയോ അവൻ ഒരു അച്ഛനാവാൻ പോവുന്നു എന്ന് സ്വന്തം ഭാര്യയുടെ നാവിൽ നിന്നും കേൾക്കുമ്പോഴാ. ഇവിടെ എല്ലാം മനുവേട്ടന് ആനുകൂലമാണ്. മനുവേട്ടനോട് നി വലിയ തെറ്റാ പൂജ ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ്. മനുവേട്ടനോട് മാത്രല്ല തക്ഷു മോളോടും.ഒരു പെൺകുഞ്ഞിന് അവളുടെ അമ്മയെക്കാളും അറ്റാച്ച്മെന്റ് അവളുടെ അച്ഛനോടായിരിക്കും. ആ കുഞ്ഞിൽ നിന്നും ഒരു അച്ഛന്റെ സ്നേഹമ നി തട്ടിപ്പറിച്ചത് "അപ്പു പൂജയെ നോക്കി പറഞ്ഞു. പൂജയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ് കൊണ്ടിരുന്നു. "അപ്പു നി നിർത്ത് നി പൂജയെ മാത്രം എന്തിനാ കുറ്റം പറയുന്നേ ശെരിയാണ് അവളുടെ ഭാഗത്തും കുറ്റം ഉണ്ട് പക്ഷേ എല്ലാത്തിനും കരണം നിന്റെ അമ്മയാ കഴിഞ്ഞ അഞ്ചു വർഷായി ഇവളനുഭവിക്കുന്ന വേദന നിനക്ക് പറഞ്ഞാൽ മനസിലാവില്ല നിനക്ക് മാത്രല്ല ആർക്കും മനസിലാവില്ല നിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുന്നോണ്ട അവൾ അവർ പറഞ്ഞത് കേട്ടത് "അത് പറയുമ്പോൾ പാർഥിയുടെ ശബ്‌ദം ഇടരുന്നുണ്ടായിരുന്നു.

"അളിയാ ഞാൻ അങ്ങനെ പൂജയെ കുറ്റം പറഞ്ഞതല്ല എനിക്കും അറിയാം പൂജ എത്ര മാത്രം മനുവേട്ടനെ സ്നേഹിക്കുന്നുണ്ടെന്ന് "അപ്പു പൂജയുടെ മുഖത്തു നോക്കിക്കൊണ്ട് പറഞ്ഞു. "ആ പ്രശ്നം പരിഹരിക്കണം അതിനാ ഞാനിപ്പോ വന്നത് അന്ന് നിങ്ങൾ പിരിഞ്ഞില്ലായിരുന്നെങ്കിൽ എന്റെയും ദേവൂന്റെയും കല്യാണം കഴിഞ്ഞ് ഒരു രണ്ട് പിള്ളേരയേനെ "അപ്പു ഒരു കുസലും ഇല്ലാതെ പറഞ്ഞതും പാർതിയും പൂജയും ഒന്ന് തണുത്തു. "ഞാൻ കുടിക്കാൻ എന്തേലും എടുക്കാം "പൂജ അടുക്കളയിലേക്ക് തിരിഞ്ഞു. "എന്റെ അളിയാ അളിയൻ ഇങ്ങനെ ഹീറ്റ് ആവല്ലേ പൂജടെ മനസ്സ് മാറ്റി അവളെ അങ്ങോട്ടേക്ക് തിരിച്ചു കൊണ്ട് പോവാന ഞാൻ അങ്ങനെ പറഞ്ഞത് എന്റെ പൂജയെ എനിക്കറിയുലെ "അപ്പു അടുക്കളയിലേക്ക് പമ്മി നോക്കിക്കോണ്ട് പറഞ്ഞു. "അപ്പൂട്ടൻ എന്തൊക്കെയാ പറയുന്നത് "അമ്മു സംശയത്തോടെ അപ്പുനെ നോക്കി. "എടി അതായത് അവരെ രണ്ടാളെയും ഒരുമിപ്പിക്കണം അതിന് ഞാൻ നാളെ ഇവിടുന്നു പോവുമ്പോ നിങ്ങളും വരണം അവിടെ ചെന്നിട്ട് നമ്മൾ പയേത് പോലെ പൂജയെയും മനുവേട്ടനെയും ഒന്നിപ്പിക്കുന്നു എങ്ങനെ ഉണ്ടെന്റെ idea "അപ്പു അമ്മുനെയും പാർഥിയെയും നോക്കി ചോദിച്ചു. "Idea കൊള്ളാം ബട്ട്‌ ഞങ്ങൾക്ക് വരാൻ പറ്റില്ല അമ്മുന് ഇത് 8 ആം മാസ യാത്ര ചെയ്യാൻ പാടില്ല അമ്മു ഇല്ലാതെ പൂജ വരില്ല "പാർഥി അപ്പുനെ നോക്കി പറഞ്ഞു. "പൂജചേച്ചിയെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കും "അമ്മു "ഇല്ല ഞാനിനി എങ്ങോട്ടേക്കും ഇല്ല "പൂജ ഉറച്ച സ്വരത്തിൽ പറഞ്ഞു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story