❣️നിനക്കായി ❣️: ഭാഗം 44

ninakkay kurumbi

രചന: കുറുമ്പി

"ഇല്ല ഞാനിനി എങ്ങോട്ടും ഇല്ല "പൂജ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "എന്താ പൂജചേച്ചി ഇത് "അമ്മു പൂജയേഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. "ഞാനിനി അങ്ങോട്ടില്ല ഞാൻ അങ്ങോട്ട് ചെന്നാലും മനുവേട്ടനെന്നെ ആദ്യത്തത് പോലെ കാണാൻ കഴിയില്ല. ചിലപ്പോൾ എന്നെ ഓർമ പോലും ഉണ്ടാവില്ല "പൂജ അങ്ങനെ പറഞ്ഞതും എല്ലാവരും നിശബ്ദത ആയിരുന്നു. "മനുന്റെ അവസ്ഥ എന്താണെന്നു എനിക്കറിയില്ല പൂജ പക്ഷേ ആ മനസ്സിൽ നി ഇപ്പോഴും ഉണ്ടാകും "പാർഥി പൂജയെ നോക്കി പറഞ്ഞതും അത് ശെരിയാ എന്നുള്ള രീതിയിൽ എല്ലാവരും അവളെ നോക്കി. "അതെ പൂജ എല്ലാം നമുക്ക് ശെരിയാക്കാം ഞാൻ ഇല്ലേ കൂടെ "അപ്പു പൂജയുടെ രണ്ട് കയ്യും കുട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. "ഇല്ലപ്പു ഞാൻ ഇല്ല എന്നെ നിർബന്ധിക്കണ്ട "പൂജ റൂമിലേക്ക് പോയി. "ഇപ്പോൾ ഇങ്ങനെ പറയും നാളെ ആവുമ്പോയേക്കും എലാം ശെരിയാക്കാം "പാർഥി അപ്പുനെ സമദനിപ്പിച്ചു. _____ രാത്രിയാണ് മനു ചെന്നൈയിൽ എത്തിയത്.

"കിരൺ നമ്മൾ എവിടെയാ സ്റ്റേ ചെയ്യുന്നത് "ഡ്രൈവ് ചെയ്യുന്ന കിരണിനെ നോക്കി മനു ചോദിച്ചു. "അത് സാർ ഇവിടെ അടുത്ത് ഒരു മലയാളി ഹോട്ടൽ ഉണ്ട് അവിടെ മുഴുവൻ മലയാളികള നമ്മൾ അവിടെ സ്റ്റേ ചെയ്യുന്നതല്ലേ നല്ലത്. അവിടെ ഉള്ള ക്ലബ്ബിൽ വെച്ച് തന്നെയാ നമ്മുടെ മീറ്റിങ്ങും "കിരൺ മനുവിനെ നോക്കി ചോദിച്ചു. "ഹാ അതാ കംഫറ്റബിൾ "മനു പുറത്തേക്ക് നോക്കി പറഞ്ഞു. (ആ ഹോട്ടലിൽ തന്നെയാട്ടോ നമ്മുടെ പൂജയും ഉള്ളത് ) കിരൺ ആ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിലേക്ക് കാർ പാർക്ക്‌ ചെയ്തു. മനുവും കിരണും കാറിൽ നിന്നും ഇറങ്ങി. "സാർ ഇവിടെ നിക്ക് ഞാൻ റൂം എടുത്തിട്ട് വരാം. "Ok "മനു കാറിന്റെ ഫ്രണ്ടിൽ ചാരി നിന്നു ഫോണിൽ കുത്താൻ തുടങ്ങി. കിരൺ പോയി റൂം എടുത്തു വന്നു. "സാർ 2th ഫ്ലോറിലെ 10 അംനമ്പർ റൂം വരൂ സാർ "മനുവിന്റെ പെട്ടിയും എടുത്ത് കിരൺ മുന്നിൽ നടന്നു.മനു പിറകിലും.ലിഫ്റ്റിൽ കേറി അവർ 2 മത്തെ ഫ്ലോറിൽ എത്തി. പൂജയുടെ റൂമിന്റെ മുന്നിൽ കൂടി മനു കടുന്നുപോയപ്പോൾ എന്തിനെന്നില്ലാതെ ഹൃദയം മിടിച്ചു.മനു അത് കാര്യം ആക്കാതെ റൂമിലേക്ക് നടന്നു. "എന്നാൽ ഞാൻ പോട്ടെ സാർ എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ അടുത്ത റൂമിൽ ഉണ്ട് "

കിരൺ അതും പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങി. മനു തളർച്ചയോടെ ബെഡിൽ ഇരുന്നു. മനസ്സ് നിറയെ പൂജയും അവളോടൊത്തുള്ള സുന്ദര നിമിഷവും ആയിരുന്നു. ഓർക്കും തോറും ഹൃദയത്തെ വലിഞ്ഞു മുറുകുന്നപോലെ അവന് തോനി. "എന്താ എനിക്കവളെ മറക്കാൻ സാധിക്കാത്തത് അത്രയേറെ ഞാൻ അവളിൽ അഡിക്റ്റ് ആയി പോയോ. No ഇനി അവൾ എന്റെ മനസ്സിൽ വേണ്ട ഞാൻ ഒറ്റക്കുള്ള ജീവിതം മതി "മനു ഒരുക്കൊടെ ബെഡിൽ നിന്നും എഴുനേറ്റ് ബാൽക്കണിയിൽ നിന്നു. _______ "അമ്മേ...... തച്ചുന് ഒങ്ങണം "രണ്ട് കയ്യും എടുക്കാൻ പാകത്തിന് നീട്ടി തക്ഷു പറഞ്ഞതും പൂജ അവളെ രണ്ട് കയ്യ് കൊണ്ടും കോരി എടുത്ത് ബാൽക്കാണിയിലേക്ക് നടന്നു. അവൾ ചെറുതായൊന്ന് മുളിക്കൊണ്ട് അവളുടെ പുറകിൽ തട്ടിക്കൊണ്ടിരുന്നു. പൂജക്ക്‌ തനിക്ക് നഷ്ടപ്പെട്ടതെന്തോ തന്റെ അരികിലുള്ള പോലെ ഫീൽ ചെയ്തു.

"എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ "ബാൽക്കണിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും പൂജയുടെ മനസ്സ് വേറെങ്ങോ ആയിരുന്നു. "പ്രിയപ്പെട്ട എന്തോ അടുത്തുള്ള പോലെ തോന്നുന്നതെന്താ "മനു ബാൽക്കണിയിൽ കുറച്ചു നേരം കണ്ണടച്ചു നിന്നു. സമയം വേഗം കടന്ന് പോയി. "അയ്യോ എന്നെ കൊക്കാച്ചി പിടിച്ചേ "അപ്പൂന്റെ അലറൽ കേട്ടാണ് എല്ലാരും എണീറ്റത് പാർതിയും അമ്മുവും പൂജയും വന്നു നോക്കുമ്പോ അപ്പു തായേ കിടക്കാണ്. "അയ്യോ കൊക്കാച്ചി എന്നെ നശിപ്പിക്കല്ലേ... എന്നെ വെറുതെ വിട് അയ്യോ കൊക്കാച്ചി "അപ്പു നിലത്തു കിടന്നുരുളൻ തുടങ്ങി. ബാക്കിയുള്ളവർ ഇതെന്തിന്റെ കുഞ്ഞാണെന്നപോലെ നോക്കിനിക്ക. "അയ്യേ മാമന് ഭ്രാന്തയോ "അപ്പു കിടന്ന് കാറാൻ തുടങ്ങിയതും അപ്പു ഞെട്ടി ഇണിറ്റു. "ഹോ ഈ അളിയനെ കൊണ്ട് കൊക്കാച്ചി പീടിപ്പിക്കുന്നതാണോ സ്വപ്നം കണ്ടത് പാവം കൊക്കാച്ചിനെ പോലും വെറുതെ വിടരുത്."അപ്പുനെ പുച്ഛിച്ചുകൊണ്ട് പാർഥി പറഞ്ഞു.

"അത് അളിയാ ഞാൻ ഒരു ബാചിലർ അല്ലേ "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "അയിന് "പാർഥി പിരികം പൊക്കി ചോദിച്ചതും അപ്പു പല്ല് ഞെരിച്ചു. "ഒരു ട്രോഫി ഇതാ നിക്കുന്നു ഒരു ട്രോഫി ഇവളുടെ വയറ്റിൽ ഒരു കന്യകന്റെ വിഷമം അളിയന് മനസിലാവില്ല. പാവം എന്റെ ദേവൂവും ഞങ്ങൾക്ക് ജനിക്കാൻ പോവുന്ന രണ്ട് കുട്ടികളും നിങ്ങളൊക്കെ കാരണ അവർ ജനിക്കാൻ വൈകുന്നത് അതുക്കൊണ്ട് തന്നെ ബാക്കി 2 എണ്ണം പെന്റിങ് ആണ് ഹും "അപ്പു മുഖം കൊട്ടി നേരെ ബാത്‌റൂമിൽ കേറി. "ആദ്യം 2 എണ്ണം പിന്നേ പെൻഡിങ്ങിൽ വേറെ 2 എണ്ണം മൊത്തം 4 എണ്ണമോ "അപ്പു പോയ വഴിയെ നോക്കി കയ്യ് വിരൽ എണ്ണി പാർഥി കിളി പോയി നിന്നു. "അത് ഞാൻ ചുമ്മാ പറഞ്ഞതാ മൊത്തം 5 ആണ് എന്റെ കണക്ക് "ബാത്‌റൂമിൽനിന്ന് അപ്പുവിളിച്ചു പറഞ്ഞതും. പാർഥി ഞെട്ടി അമ്മുനെ നോക്കി. "ഇനി ഒന്നൂടി ഇതിന്റെ അപ്പുറം പോവൂല മോനെ "പാർതിയെ ഒന്ന് നോക്കി അമ്മു പോയപ്പോളാണ് കയ്യും കെട്ടി നിക്കുന്ന പൂജയെ പാർഥി കാണുന്നത്. പാർഥി 32 പല്ലും കാട്ടി അവിടുന്ന് സ്ക്യൂട്ട് ആയി.

പാർഥി പോവുന്നതും നോക്കി പൂജ ഒന്ന് ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി. കയ്യും വായിലിട്ട് നുണഞ്ഞു കിടക്കുന്ന തക്ഷുനെ കണ്ടതും പൂജ വാത്സല്യത്തോടെ ആ നെറ്റിയിൽ ഒന്ന് മുത്തി. തക്ഷു ഒന്ന് ഞെരിങ്ങിക്കൊണ്ട് കണ്ണ് ചിമ്മി തുറന്നു. "അമ്മേടെ പൊന്ന് എഴുനെറ്റോ "രണ്ട് കയ്യ്കൊണ്ടും അവളെ പൂജ കോരി എടുത്തു. "എന്റെ പൊന്നു വാ അമ്മ കുളിപ്പിച്ച് തരാലോ "പൂജ കുഞ്ഞിനേയും കൊണ്ട് നേരെ ബാത്‌റൂമിലേക്ക് കേറി. _____ ഓവർ കൊട്ട് എടുത്ത് കയ്യിൽപിടിച്ചുക്കൊണ്ട് മനു റൂമിൽ നിന്നും ഇറങ്ങി. പൂജയുടെ അപ്പാർട്ട്മെന്റ്ന് മുന്നിൽ എത്തിയതും മനു ഒന്ന് സ്റ്റെക് ആയി. പിന്നെ എന്തോ ഓർത്തപോലെ മുന്നോട്ട് നടന്നു. ഒരു ഉച്ച time കഴിഞ്ഞപ്പോഴാണ് മനുവിന്റെ മീറ്റിങ് കഴിഞ്ഞത്. അവിടുന്ന് ഫുഡും കഴിച്ച് നേരെ റൂമിലേക്ക് നടന്നു. "പൂജ ഞാൻ പറയുന്നത് നി ഒന്ന് കേക്ക് "അപ്പു പൂജയെ സമ്മതിപ്പിക്കാൻ വേണ്ടി വലിയ പരിശ്രമത്തിലാണ്. "ഇല്ല അപ്പു ഞാൻ ഇല്ല "പൂജ മുഖം തിരിച് സോഫയിൽ ഇരുന്നു. ഈ സമയം തക്ഷു ആരും അറിയാതെ പകുതി തുറന്നിട്ട വാതിൽ മലക്കെ തുറന്ന് പുറത്തേക്ക് പോയി.

"അച്ചേ.."മുന്നിലൂടെ അവളെ കടന്നു പോയ മനുവിനെ നോക്കി തക്ഷുന്റെ കുഞ്ഞി ചുണ്ടുകൾ മൊഴിഞ്ഞു. മനു നേരെ നോക്കി പോയതുക്കൊണ്ട് അവളെ കണ്ടില്ല. തക്ഷു മനുവിനെ പിന്തുടർന്നു പോയി "അച്ചേ... ന്റെ അച്ചേ..."ആ കുഞ് ചുണ്ടുകളിൽ ആകാംഷയുടെ ചെറു പുഞ്ചിരി വിരിഞ്ഞു. മനു റൂം തുറന്ന് അകത്തേക്ക് കേറി. തിരിഞ്ഞ് നിന്നു ഡോർ ക്ലോസ് ചെയ്യുമ്പോയേക്കും തക്ഷു അകത്തേക്ക് കേറി. മനു ഡോർ ക്ലോസ് ചെയ്ത് തിരിയുമ്പോയേക്കും കാണുന്നത് തന്നെ നോക്കി ചിരിച്ചോണ്ട് നിക്കുന്ന തക്ഷുനെ ആണ്. മനു കുറച്ച് നേരം സ്വയം മറന്നു വിടർന്നു നിൽക്കുന്ന ആ കണ്ണുകളിൽ നോക്കി. അവനാ കണ്ണുകളിൽ തന്നെ തന്നെ കാണുകയായിരുന്നു. മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മനുവിൽ കുമിഞ്ഞു കൂടി. "അച്ചേ..."ആ കുഞ് ചുണ്ടുകൾ അങ്ങനെ മൊഴിഞ്ഞതും മനു മുട്ടുകുത്തിയിരുന്നു ആ കുഞ്ഞി മുഖം കയ്കളിൽ കോരിയെടുത്തു തുരു തുരെ ചുംബിച്ചു. സ്വയം മറന്നു കുഞ്ഞിനെ ഇറുകെ പുണർന്നു. തനിക്ക് വേണ്ടപ്പെട്ടതെന്തോ കയ്യ് പിടിയിൽ ഒതുക്കിയ സന്തോഷത്തിലായിരുന്നു മനുവിന്റെ മനസ്സ്. അവന്റെ ആ പ്രവർത്തിയിൽ ആ കുഞ്ഞി കണ്ണുകളിൽ കൗതുകം വിടർന്നു.

പൂജയുടെ ചൂടിൽ അമർന്ന തക്ഷു തന്റെ അച്ഛന്റെ ചുടേറ്റതും കണ്ണുകൾ പതിയെ അടച്ച് അതെറ്റുവാങ്ങി. രണ്ട് പേരുടെയുംമനസ്സ് നിറഞ്ഞ പോലെ. "അച്ചേ....."തക്ഷു വിളിച്ചതും ഏതോ സ്വപ്ന ലോകത്ത് നിന്നെയുനേറ്റത് പോലെ തക്ഷുവിനെ അവനിൽ നിന്നും അടർത്തി മാറ്റി. എന്നിട്ട് കണ്ണ് തിരുമ്പി ഒന്നുകൂടി ഒന്ന് നോക്കി. " അച്ചേ "തക്ഷു മനുവിനെ നോക്കിക്കൊണ്ട് വിളിച്ചു. "മോളേതാ "തക്ഷുന്റെ കവിളിൽ പതിയെ തലോടിക്കൊണ്ട് മനു ചോദിച്ചു. "ഞ അച്ചന്റെ മോളല്ലേ "തക്ഷു രണ്ട് കയ്യും കൊട്ടിക്കൊണ്ട് പറഞ്ഞു. "അയ്യോ മോളെ ഞാൻ മോൾടെ അച്ചേ ഒന്നും അല്ല "ആ കുഞ്ഞി കവിളിൽ തലോടിക്കൊണ്ട് മനു പറഞ്ഞതും. ആ കുഞ്ഞിക്കണ്ണുകളിൽ കണ്ണീർ കുമിഞ്ഞു കൂടി. "അയ്യേ അച്ചേടെ മോളു കരയ "മനു കുഞ്ഞിനെ രണ്ട് കയ്യ്കൊണ്ടും കോരിയെടുത്തു. ആ കുഞ്ഞിൽ പൂജയുടെ ഗാന്ധം നിറഞ്ഞു നിൽക്കുന്നതായി മനുവിനനുഭവപ്പെട്ടു. "ഇല്ല അച്ചേടെ മോളു കരിയൂല "തക്ഷു രണ്ട് കയ്യ് കൊണ്ടും കണ്ണ് അമർത്തി തുടച്ചു. "ഗുഡ് ഗേൾ വന്നെ കരയരുത് അച്ഛൻ കഥ പറയാ "മനു കുഞ്ഞിനെ കയ്യികളിൽ ഒതുക്കിക്കൊണ്ട് ഓരോന്നു പറയായിരുന്നു. ആ കുഞ് കണ്ണുകളിൽ മനു മാത്രമായിരുന്നു അവന്റെ നെഞ്ചോട് പറ്റിയതും ആ കുഞ്ഞി കണ്ണുകളിൽ ഉറക്കം നിറഞ്ഞു.

അന്നദ്യമായി തക്ഷു അവളുടെ അച്ഛന്റെ ചുടുറ്റ് ഉറങ്ങി. ആ കുഞ്ഞി മുഖത്തേക്ക് നോക്കി മനുവും ഉറക്കത്തിലേക്ക് വഴുതിവിണു. ഡോറിൽ മുട്ട് കേട്ടാണ് മനു ഉണർന്നത് കുഞ്ഞിനെ ഉണർത്താതെ തോളിൽ ഇട്ടുക്കൊണ്ടവൻ വാതിൽ തുറന്നു. "ഹാ സാർ ഇതേതാ കൂട്ടി "കിരൺ ഉറക്കെ ചോദിച്ചതും മനു ഒച്ച ഉണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു. കിരണിന്റെ ഒച്ച കേട്ടു തക്ഷു ഒന്ന് ഞെരുങ്ങിയതും മനു പതിയെ അവളുടെ പുറത്ത് തട്ടിക്കൊടുത്തു. അവൾ ഒന്നുകൂടി മനുവിനെ വട്ടംപിടിച്ചു. "ഇത് സാറിന്റെ കുഞ്ഞാണോ "കിരൺ തക്ഷുന്റെ നെറുകിൽ ഒന്ന് തലോടിക്കൊണ്ട് ചോദിച്ചു. "സാറിനെ പോലെ തന്നെ ഉണ്ട് "കിരൺ പറഞ്ഞതും മനു അവനെയൊന്നു തറപ്പിച്ചു നോക്കി. "ഇത് എന്റെ കുഞ്ഞൊന്നും അല്ല നേരത്തെ റൂമിലേക്ക് കേറി വന്നതാ "ആ കുഞ്ഞി മുഖത്തേക്ക് നോക്കിക്കൊണ്ട് മനു പറഞ്ഞു. "വന്നിട്ട് കുറെ നേരയോ എന്നാൽ വേഗം കുഞ്ഞിനെ അതിന്റെ അമ്മയെ ഏൽപ്പിക്ക് അവർ തിരഞ്ഞു നടക്കുന്നുണ്ടാവും "അപ്പോഴാണ് മനുവും അതിനെ പറ്റി ചിന്ദിക്കുന്നത്. "ഈ കുഞ്ഞിനെ ഞാൻ കണ്ടിക്ക് നമ്മുടെ മുന്നിലുള്ള അപ്പാർട്മെന്റില ഞാൻ അവിടെ ആക്കാം "കിരൺ കുഞ്ഞിനെ എടുക്കാൻ നോക്കിയതും മനു തടഞ്ഞു.

"നമുക്ക് പോവാനുള്ള സമയം ആയില്ലേ താൻ എന്റെ ബാഗ് എടുത്ത് വാ ഈ കുഞ്ഞിനെ ഞാൻ പോയി ആക്കാം"മനു കുഞ്ഞിനേയും എടുത്ത് പുറത്തേക്കിറങ്ങി പിറകെ കിരണും. പൂജയുടെ അപ്പാർട്മെന്റിന്റെ മുന്നിലെത്തിയതും മനു ഒന്ന് സ്റ്റെക് ആയി ആ കുറഞ്ഞസമയത്തിനുള്ളിൽ കുഞ് തനിക്കാരോ ആയപോലെ മനുവിന് തോനി. അവളെ നെഞ്ചോട് ചേർക്കുമ്പോ സ്വന്തമെന്നൊരു തോന്നൽ. "സാർ "കിരണിന്റെ ശബ്ദമാണ് മനുവിനെ ചിന്തയിൽ നിന്നും ഉണർത്തിയത്. "ഇവളെ കൊടുക്കാൻ തോനുന്നില്ല കിരൺ കുറെ കാലത്തിനു ശേഷം കുറച്ച് സന്തോഷിച്ചത് ഇവളെ കണ്ടപ്പോഴാ "മനു പറഞ്ഞതും കിരൺ മനുനെ നോക്കി. "സാർ ഇത് സാറിനുള്ളതല്ല മറ്റാരുടെയോ സ്വപ്നമാണ് ഈ കുഞ്ഞിനെ തിരിച്ചേൽപ്പിച്ചേ പറ്റു "കിരൺ പറഞ്ഞതും മനു ഒന്ന് ആഞ്ഞു ശ്വസം വലിച്ചു കാളിങ് ബെൽ അമർത്തി. കാളിങ് ബെല്ലിന്റെ ശബ്‌തം കേട്ടതും പൂജ ഡോറിന്റെ അടുത്തേക്ക് നടന്നു. "കുണുങ്ങി കുണുങ്ങി നടക്കാതെ വേഗം പോയി തുറക്കെടി "അപ്പു ടീവി യിൽ നോക്കി സോഫയിൽ കിടന്നുകൊണ്ട് പറഞ്ഞതും പൂജ അവന്റെ ബാക്ക് നോക്കി ഒരു ചവിട്ട് കൊടുത്തു. "അമ്മേ..... ഭൂമിദേവിയെ നമസ്കരിച്ചതാ വിണതൊന്നും അല്ല "ഉരക്ക് കയ്യും കൊടുത്ത് അപ്പു എണിറ്റു. "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും "പൂജ അപ്പുനെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ഡോർ തുറന്നു.പൊടുന്നനെ മുന്നിൽ നിക്കുന്ന ആളെ കണ്ടതും പൂജയുടെ കണ്ണുകൾ വിടർന്നു. ഡോർ തുറക്കുന്ന കണ്ടതും മനു അക്ഷമനായി നോക്കി നിന്നു. പൂജയുടെ മുഖം കണ്ടതും ഒരു നിമിഷം ഹൃദയം നിലച്ചു പോവുന്നപോലെ മനുവിന് തോനി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story