❣️നിനക്കായി ❣️: ഭാഗം 45

ninakkay kurumbi

രചന: കുറുമ്പി

ഡോർ തുറക്കുന്നത് കണ്ടതും മനു അക്ഷമനായി നോക്കി നിന്നു. പൂജയുടെ മുഖം കണ്ടതും ഒരു നിമിഷം ഹൃദയം നിലച്ചു പോവുന്നപോലെ മനുവിന് തോനി. രണ്ട് പേരുടെയും ഹൃദയം പട പാടാന്നു മിടിക്കാൻ തുടങ്ങി. ഒരു നിമിഷം കാണുന്നത് സത്യമാണോന്ന് അവർക്ക് രണ്ടുപേർക്കും സംശയം തോനി.5 വർഷമായി തങ്ങൾ കാണാൻ ആഗ്രഹിച്ച നിമിഷം. ഒരു നിമിഷം രണ്ട് പേരും സ്വയം മറന്നു കണ്ണുകളിൽ ലയിച്ചു നിന്നു. ഹൃദയം തങ്ങളോട് എന്തൊക്കെയോ പറയുന്നപോലെ അവർക്ക് തോനി. ഒരു നിമിഷം എല്ലാം മറന്ന് മനു അവളെ ഇറുകെ പുണർന്നു. പൂജ തിരിച്ചും. രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി.5 വർഷത്തെ കാത്തിരുപ്പു മുഴുവൻ ആ ആലിംഗനത്തിൽ ഉണ്ടായിരുന്നു. അപ്പുവും മറ്റുള്ളവരും ഈ കയ്ച്ചക്കണ്ടു സന്തോഷത്തോടെ ഇറനണിഞ്ഞ കണ്ണുകളോടെ നിന്നു. അവരുടെ കുടുംബം പൂർണ്ണമായിരുന്നു. മനുവും പൂജയും പിന്നെ അവരുടെ കുഞ്ഞു മാലാഖയും ഉള്ള കൊച്ച് കുടുംബം. കണ്ട് നിന്നവരുടെ മനസ്സും കണ്ണും നിറയാൻ ആ ഒറ്റ രംഗം മതിയായിരുന്നു.

തന്റെ അച്ഛന്റെയും അമ്മയുടെയും സാനിദ്യം അറിഞ്ഞപോലെ ഉറക്കത്തിലും ആ കുഞ്ഞു ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു.ഒരു ഇഞ്ചു സ്ഥലം പോലും വിടാതെ അത്രയും അടുത്താണ് അവർ നിന്നത്. മനസ്സ് ശാന്തമായെങ്കിലും കണ്ണുകൾ കലങ്ങി തന്നെ ഇരുന്നു. പരസ്സ്പരം അകന്നു മാറുമ്പോഴും അവരുടെ കണ്ണുകളിൽ ഒരൊറ്റ വികാരം ❤️പ്രണയം❤️ "ഇപ്പോൾ നോക്കിക്കോ പൂജയുടെ മുഖം കയ്കളിൽ കോരിയെടുത്തു മനുവേട്ടൻ തുരുതുരെ ചുംബിക്കും "അപ്പു പാർതിയെ നോക്കി പറഞ്ഞതും എല്ലാവരും പൂജയിലേക്കും മനുവിലേക്കും ലുക്ക്‌ വിട്ടു. "ടപ്പോ...."മനസിലായില്ലേ മനു പൂജയുടെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു. എല്ലാരും അപ്പുനെ ഒന്ന് നോക്കി അവൻ മുഖത്ത് കയ്യും വെച്ചു നിന്നു. പൂജ മുഖത്ത് കയ്യും വെച്ച് മനുവിനെ തന്നെ നോക്കി. പ്രണയം തുളുമ്പിനിന്ന കണ്ണുകളിൽ പൊടുന്നനെ ദേഷ്യം ആളികത്തി. പൂജ പേടിച്ചു കൊണ്ട് മനുവിനെ ഉറ്റുനോക്കി. ദേഷ്യം കൊണ്ട് മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.

"എവിടെ നിന്റെ ഹസ്ബൻഡ് ഞാൻ ഒന്ന് കാണട്ടെ ആ ഭഗ്യവാനെ "മനു പൂജയെ ഒന്ന് പുച്ഛിച്ചു തക്ഷുന്റെ ദേഹത്തുള്ള പിടി മുറുക്കി അകത്തേക്ക് കടന്നു. പൂജയാണെങ്കിൽ കിട്ടിയ അടിയുടെ ഹാങ്ങ്‌ ഓവറിൽ കിളി പോയി നിന്നു. മനു അകത്തേക്ക് വരുന്നത് കണ്ടതും അപ്പു ഓടനായി നോക്കി. ഓടിറ്റും ഓടിറ്റും നിന്ന സ്ഥലത്ത് തന്നെയാണ് ഉള്ളതെന്ന് അറിഞ്ഞ അപ്പു തിരിഞ്ഞു നോക്കിയതും കാണുന്നത് ഷർട്ടിന്റെ കോളറയിൽ പിടിച്ച് നിക്കുന്ന പാർതിയെ ആണ്. "ഞങ്ങളെ സിംഹത്തിന്റെ മടയിൽ ആക്കി പോവാന്ന് വിചാരിച്ചോ എന്ത് വന്നാലും നാം ഒരുമിച്ചു നേരിടും "പാർഥി പറഞ്ഞതും അപ്പു ധൈര്യം സംബരിച്ചു നിന്നു. മനു അകത്തേക്ക് കടന്നതും കാണുന്നത്. നിറവയറുമായി നിക്കുന്ന അമ്മുനെയും അവളുടെ അപ്പുറത്തും ഇപ്പുറത്തും നിക്കുന്ന അപ്പുവിനെയും പാർഥിയെയും ഒരറ്റത്തു നിക്കുന്ന തനുവിനെയും പാച്ചുനെയും ആണ്. മനു ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു.5 വർഷത്തിന് ശേഷം അവരെ കണ്ട സന്തോഷം മനുവിന്റെ മനസ്സിലുണ്ടെങ്കിലും

പൂജയുടെ ഭർത്താവ് അവിടെ ഉണ്ടാവുമോ എന്നുള്ള ആശങ്ക മനുവിന്റെ മുഖത്തു പ്രതിഫലിച്ചു നിന്നു. "ഹാ എല്ലാവരും ഇവിടെ ഉണ്ടല്ലോ പക്ഷേ ഇതിലെ മെയിൻ ആളെവിടെ പൂജടെ ഇപ്പോഴത്തെ അവകാശി "പൊടുന്നനെ ഉള്ള മനുവിന്റെ ചോത്യം കേട്ട് എല്ലാരും പരസ്പരം നോക്കി. പൂജയാണെങ്കിൽ മനുവിനെ തന്നെ നോക്കി നിൽക്ക അതുക്കൊണ്ട് തന്നെ അവൾ ഇതൊന്നും കേട്ടില്ല. "എനിക്ക് തോനുന്നു 5 വർഷം പൂജയെ കാണാതായപ്പോ മനുവേട്ടന് ഭ്രാന്തയെന്നു "അപ്പു അമ്മുന്റെ ചെവിയിൽ പറഞ്ഞതും അവൾ അവനെ ഒന്ന് കടുപ്പിച്ചു നോക്കി. "അളിയനെന്തൊക്കെയാ പറയുന്നത് "മനുവിനെ ഉറ്റു നോക്കിക്കൊണ്ട് പാർഥി ചോദിച്ചതും അവനെ മനു പുച്ഛിച്ചു. "എന്താ അളിയാ ഒന്നും അറിയാത്ത പോലെ കളിക്കുന്നത് അളിയന്റെ പുതിയ അളിയൻ എവിടെന്ന ചോദിച്ചത് അതായതു പൂജയുടെ രണ്ടാം ഭർത്താവ് "പൂജയെ നോക്കി മനു പറഞ്ഞതും അവൾ പെട്ടന്ന് ഞെട്ടി പാർഥിയെയും അമ്മുനെയും നോക്കി. "എന്താടി ഞെട്ടിയത് ഓ ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും.

ആ ഭാഗ്യ വാനെ കാണാനുള്ള കൊതിക്കൊണ്ട് പറഞ്ഞതാ നിന്റെ സ്വഭാപ സവിശേഷത അയാൾക്കും ഒന്ന് പറഞ്ഞു കൊടുക്കലോ ഭർത്താവ് ജയിലിൽ പോയപ്പോൾ മറ്റൊരുത്തന്റെ കൂടെ പോയ നിന്റെ സ്വഭാപം അയാൾക്കറിയൊന്നു നോക്കണ്ടേ"മനു പറഞ്ഞു നിർത്തുമ്പോയേക്കും പൂജയുടെ കയ്യ് മനുവിന്റെ കാരണത് പതിഞ്ഞിരുന്നു. ആ കണ്ണുകളിൽ ഏത് വികാരമാണെന്ന് മനുവിന് മനസിലായില്ല. ഒച്ച കെട്ടേഴുനേറ്റ തക്ഷു കാണുന്നത് കണ്ണീർ ഒളിപ്പിച്ചു നിൽക്കുന്ന പൂജയെ ആണ്. പതിയെ ആ കുഞ്ഞിക്കണ്ണുകളിലും കണ്ണീർ കുമിഞ്ഞു കൂടി. "അമ്മേ...."ആ കുഞ്ഞി ചുണ്ടുകൾ വിതുമ്പി കൊണ്ട് വിളിച്ചപ്പോഴാണ് കുഞ്ഞ് തന്റെ തോളിൽ ഉള്ള കാര്യം മനു ഓർത്തത്. പൂജയെ അവൾ അമ്മെന്നു വിളിച്ചതും ആച്ചര്യം വിട്ടുമാറാതെ മനു കുഞ്ഞിനേയും പൂജയെയും മാറി മാറി നോക്കി.പൂജ ഒരുനിമിഷം പോലും ആലോചിച്ചു നിൽക്കാതെ കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി. "ഭർത്താവ് ജയിലിൽ ആയപ്പോ വേറൊരുത്തനെ തേടി പോവുന്ന പെണ്ണാ ഞാൻ എങ്കിൽ ആ ഭർത്താവിന്റെ കുഞ്ഞിനെ ജനിപ്പിക്കേണ്ട കാര്യവും എനിക്കില്ലായിരുന്നു

"എങ്ങി കൊണ്ട് അത്രയും പറഞ്ഞ് പൂജ കുഞ്ഞിനേയും കൊണ്ട് റൂമിൽ കേറി വാതിലടച്ചു. "മനു നി ഇപ്പോൾ പറഞ്ഞത് അവളുടെ ഹൃദയത്തെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടെന്ന് നിനക്ക് മനസിലാവില്ല" പാർഥി മനുവിനെ നോക്കി പറഞ്ഞതും മനു ഒന്നും തിരിയാതെ സോഫയിലേക്ക് മുടിക്ക് കയ്യും കൊടുത്ത് ഇരുന്നു. "അപ്പോൾ പൂജടെ കല്യാണം കഴിഞ്ഞില്ലേ "മനസ്സൽപ്പം ശാന്തമായതും മനു അപ്പുനെ നോക്കി ചോദിച്ചു. "ഈ അഞ്ചു വർഷക്കാലം നിന്റെ കുഞ്ഞിനേയും നിന്റെ ഓർമകളെയും താലോലിച്ചു നടന്ന അവൾക്ക് വേറൊരാളെ അങ്ങനെ കാണാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ."പാർഥി പറഞ്ഞത് വിശ്വസം വരാതെ മനു ഇരുന്നു. "ആ മോള് അതെന്റെ കുഞ്ഞാണോ "മനു അലസ ഭാവത്തിൽ ചോദിച്ചതും അമ്മു അതെ എന്ന് തലയാട്ടി. മനു പൊടുന്നനെ എഴുനേറ്റ് അപ്പൂന്റെ നേരെ തിരിഞ്ഞു. "എന്തിനാ അവളെന്നെ ഇട്ടേച്ചു പോയത് ആർക്ക് വേണ്ടിയാ എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റിയത് എനിക്ക് ഉത്തരം താ "അപ്പുനെ നോക്കിക്കൊണ്ട് മനു ചോദിച്ചതും എല്ലാ കാര്യങ്ങളും അണു വിട തെറ്റാതെ മനുവിന് പറഞ്ഞ് കൊടുത്തു.

ഒരേ സമയം അമ്മയോട് ദേഷ്യവും ജീവിതത്തോട് വെറുപ്പും തോനി "ഇതൊക്കെ എന്നോട് തുറന്നു പറയാമായിരുന്നില്ലേ അഞ്ചു വർഷക്കാലം ഞാൻ അനുഭവിച്ച നരകയാതന നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല "മനുവിന്റെ കണ്ണുകൾ നിറഞ്ഞു. പാർഥി അവനെ ഇറുകെ പുണർന്നു മനു തിരിച്ചും. "ഞ.... ഞാൻ വലിയ തെറ്റല്ലേ അവളോട് ചെയ്തത് എനിക്ക് വേണ്ടി ജീവിച്ചതല്ലേ അവൾ... എൻ.... എന്റെ കുഞ്ഞ് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ "പറയുമ്പോൾ മനുവിന്റെ വാക്കുകൾ ഇടറി. "ഏട്ടാ ഏട്ടന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല എല്ലാം അമ്മ കാരണമാ സംഭവിച്ചേ "അപ്പു പറഞ്ഞതും ഒരു ഉക്കോട് കൂടി അവനിൽ നിന്നും മാറി അമ്മുന്റെ അരികിലേക്ക് നടന്നു. "അമ്മുസേ ഈ ഏട്ടനോട് നിനക്കെങ്കിലും ഇതൊക്കെ പറയായിരുന്നു "മനു പറഞ്ഞതും അമ്മു മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. "സോറി ഏട്ടാ "അമ്മു കരഞ്ഞോണ്ട് പറഞ്ഞു. "ഇതാണോ തച്ചുന്റെ അച്ഛൻ "പാച്ചുന്റെ പൊടുന്നനെ ഉള്ള ശബ്‌ദം കേട്ടതും മനു അങ്ങോട്ടേക്ക് നോക്കി തനുവിന്റെ അടുത്തായിരുന്നു പാച്ചു.

മനു സംശയത്തോടെ പാർതിയെ നോക്കി പാർഥി നിലത്ത് കളം വരക്കുന്ന പോലെ ആക്ഷൻ ഇട്ടതും മനു ചിരിച്ചോണ്ട് അവനെ രണ്ട് കയ്കളിൽ കോരി എടുത്തു. രണ്ട് കവിളിലും ഉമ്മ കൊടുത്തു. "ഇത് "പാച്ചുനെ നിലത്ത് വച്ചുകൊണ്ട് മനു തനുനു നേരെ ലുക്ക്‌ വിട്ടു. "ഇത് എന്റെ ഫ്രണ്ട് ആണേട്ടാ "അപ്പു. മനു എല്ലാവരോടും സംസാരിച്ചിട്ടും തന്നെ mind ചെയ്യാത്തത്തിൽ അപ്പൂന് സങ്കടം വന്നു അവൻ തായേക്ക് നോക്കി നിന്ന് കണ്ണുകളിൽ കണ്ണീർ താളം കെട്ടി. ഒച്ചയൊന്നും കേൾക്കാതെ ആയപ്പോൾ അപ്പു മുഖം പൊക്കി നോക്കിയതും കാണുന്നത് രണ്ട് കയ്യും നീട്ടി നിൽക്കുന്ന മനുനെ ആണ്. വേറൊന്നും ചിന്ദിക്കാതെ അപ്പു മനുവിനെ ഇറുകെ പുണർന്നു മനു അവന്റെ തലയിൽ പതിയെ തലോടി. "നിന്നെ ഞാൻ മറക്കോട "അപ്പുനെ അടർത്തിമാറ്റിക്കൊണ്ട് മനു പറഞ്ഞതും. സഹോദര സ്നേഹത്തിനുമപ്പുറം ഏതോ ഒന്നുള്ളതായി അപ്പൂന് തോനി. "പാവം പൂജ എനിക്ക് എല്ലാ കടവും വിട്ടണം 5 വർഷം ഞാൻ കാത്തു വെച്ച എന്റെ പ്രണയവും പിന്നെ ഞാൻ അറിയാതെ എന്നിലെ അച്ഛനെ ഉണർത്തിയ തച്ചുനെ സ്നേഹം കൊണ്ട് മുടണം ഒരച്ഛന്റെ കടം എനിക്ക് വീട്ടിയെ പറ്റു "മനു എല്ലാരേയും നോക്കി പറഞ്ഞതും അവരുടെയെല്ലാം മുഖം വിടർന്നു.

"പൂജ കതക് തുറക്ക് ഞാനാ പറയുന്നേ തുറക്കുന്നുണ്ടോ അതോ ഞാൻ ചവിട്ടി പൊളിക്കണോ "മനുവിന്റെ ശബ്‌ദം ഉയർന്നതും പൂജ കതക് തുറന്നു. എന്നിട്ട് അവന്റെ മുഖത്തു ഒന്ന് നോക്കുക പോലും ചെയ്യാതെ ബാൽക്കണിയിൽ പോയി നിന്നു. "അച്ചേ "ബെഡിൽ നിന്നും എഴുനേറ്റ് നിന്നു തക്ഷു വിളിച്ചതും മനു അവളെ മടിയിൽ ഇരുത്തി. "ഒന്നുകൂടി അങ്ങനെ വിളിച്ചേ "മനു ആ കുഞ്ഞി മുഖം കയ്യ്കുമ്പിളിൽ എടുത്ത് ചോദിച്ചതും കണ്ണുകളിൽ അത്ഭുതം നിറച്ച് ആ കുഞ്ഞി ചുണ്ടുകൾ അതാവർത്തിച്ചു. "അച്ചേ..."ആ ശബ്‌ദം തന്റെ ഹൃദയത്തിൽ കുളിമാഴ പെയ്യിക്കുമ്പോലെ മനുവിന് തോനി. നേരെത്തെ അറിയാതെ ചെയ്ത കാര്യങ്ങൾ മനു അറിഞ്ഞോണ്ട് വീണ്ടും ചെയ്തു. ആ കുഞ്ഞി മുഖം ഉമ്മകൾ കൊണ്ട് മുടുമ്പോഴും നെഞ്ചോട് ചേർക്കുമ്പോഴും അവനറിയുകയായിരുന്നു അവന്റെ ഉള്ളിലെ അച്ഛനെ.ഇതൊക്കെ പൂജയുടെ മനസ്സും കണ്ണും നിറച്ചു.അവൾ നിർവൃതിയോടെ അത് നോക്കി കണ്ടു. മനു കുഞ്ഞിനെ എടുത്ത് അവൾക്കരികിലേക്ക് നടന്നതും അവനെ കണ്ടു അവൾ മുഖം തിരിച്ചു.

"പൂജ പ്ലീസ്‌ എന്നോട് ശെമിക്കെടി ഞാൻ അറിയില്ലായിരുന്നു "ഒരു കയ്കൊണ്ട് പൂജയെ പുറകിലൂടെ പിടിച്ചുകൊണ്ട് മനു പറഞ്ഞതും എന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി. തിരിഞ്ഞ് അവൾ അവന്റെ നെഞ്ചിൽ മുഖം പൂയ്ത്തി.മനു അവളെ ഒരു കയ്യ്ക്കൊണ്ട് പൊതിഞ്ഞു പിടിച്ചു. "അഞ്ചു വർഷം ഒരു വലിയ കാലാവധിയാല്ലേ. എനി വയ്യ നിങ്ങൾ രണ്ടാളെയും പിരിയാൻ നിങ്ങൾ ഇനി വരണം എന്റെ കൂടെ "മനു പറഞ്ഞതും പൂജ അവനിൽ നിന്നും വിട്ട് മാറി. "ഇല്ല മനുവേട്ടാ ഞാൻ ഇല്ല "മനുവിന്റെ മുഖത്തു നോക്കാതെ പൂജ പറഞ്ഞതും മനുവിന് ദേഷ്യം വന്നു. "നി എന്റെ ഭാര്യയും ഇതെന്റെ മോളുമാണെങ്കിൽ നിങ്ങളെ ഞാൻ കൊണ്ട് പോവും ആരും എന്നെ തടുക്കില്ല. ഇനി എന്നെ ധിക്കരിക്കാനാണ് ഭാവം എങ്കിൽ തൂക്കി എടുത്ത് കൊണ്ടുപോവാൻ എനിക്കറിയാം അപ്പോൾ നല്ല കുട്ടിയായിട്ട് എല്ലാം കെട്ടിപ്പെറുക്കിക്കോ ഞാനും മോളും പുറത്തുണ്ടാവും "മനു പുറത്തേക്കിറങ്ങിയതും മനസില്ല മനസ്സോടെ പൂജ എല്ലാം എടുത്തു.

"എന്നാൽ ഇറങ്ങിയാലോ "പാച്ചു മുന്നിൽ കേറി പറഞ്ഞതും എല്ലാരും അവനെ നോക്കി. "ഡാ അമ്മയും അച്ഛനും പോരുന്നില്ല പിന്നെ നി എവിടെ പോവാ "അമ്മു പാച്ചുനെ നോക്കി ചോദിച്ചു. "അമ്മയും അച്ഛനും ഇല്ലേൽ എന്താ തച്ചു ഉണ്ടല്ലോ തച്ചു എവിടാണോ ഉള്ളത് അവിടാണ് ഈ പാച്ചു ഞാനലെ അവളെ സംരക്ഷിക്കേണ്ടത് ഞാൻ അവളുടെ ബ്രദർ അല്ലേ "പാച്ചു എല്ലാരേയും നോക്കി പറഞ്ഞു. "അവൻ വന്നോട്ടെ നിനക്ക് വയ്യാത്തല്ലേ പിന്നെ സൂക്ഷിക്കണം കേട്ടോ "പൂജ അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "എനിക്കും വരണം എന്നുണ്ടായിരുന്നു പക്ഷേ "അമ്മു വയറ്റിലേക്ക് ഒന്ന് നോക്കി പിന്നെ പാർഥിയെയും. പാർഥി ഒന്നും അറിയാത്ത പോലെ നിന്നു. "നി പൊയ്ക്കോ പൂജ ഇവളെ നോക്കാൻ ഞാൻ ഇല്ലേ "പാർഥി പൂജയെ സമദനിപ്പിച്ചു. "അപ്പു തനു വാ പോവാം "പൂജ രണ്ടാളെയും നോക്കി പറഞ്ഞു. "അപ്പോൾ അമ്മു അളിയാ പോട്ടെ ഡേറ്റ് ആവുമ്പോ പറ ഞാനും ദേവൂവും വരാം പിന്നെ ഇവിടെ ആരും ഇല്ലന്ന് വെച്ച് അടുത്ത ട്രോഫിക്കുള്ള വഴി ഒരുക്കല്ലേ ഇതൊന്ന് വന്നോട്ടെ "അപ്പു പാർതിയെ ആക്കി പറഞ്ഞതും അമ്മു പാർതിനെ കലിപ്പിച്ചൊന്നു നോക്കി

അതോടെ പാർഥി ഡീസന്റ്. "അമ്മു ശ്രെദ്ധിക്കണം കേട്ടോ ഞാൻ ഇവിടെ ഒരു നഴ്സിനെ ഏർപ്പാടാക്കിട്ടുണ്ട് വൈകുന്നേരം ആവുമ്പോയേക്കും അവരെത്തും "അമ്മുന്റെ തലയിൽ തലോടിക്കൊണ്ട് മനു പറഞ്ഞു. ശെരിക്കും അമ്മുനെ ഒറ്റക്കാക്കി പോവുന്നതിൽ എല്ലാർക്കും വിഷമം ഉണ്ടായിരുന്നു പക്ഷേ പാർതിയും അമ്മുവും ഫുൾ ഹാപ്പി ആയിരുന്നു. "രണ്ട് ഗർഭിണികളെ നോക്കിയ എനിക്കണോ ഇപ്പോൾ ഇവളെ ഒറ്റക്ക് നോക്കാൻ പാട് അളിയാ മറക്കണ്ട പൂജയെയും അമ്മുനെയും ഞാൻ ഒറ്റക്ക നോക്കിയത് "പാർഥി പറഞ്ഞതും എല്ലാരും ഒന്ന് പുഞ്ചിരിച്ചു. പുറത്തിറങ്ങിയ മനു കാണുന്നത് ഒന്നും തിരിയാതെ നിക്കുന്ന കിരണിനെ ആണ്. "ഇതൊക്കെ ആരാ സാർ "എല്ലാരേയും ചുണ്ടിക്കൊണ്ട് കിരൺ ചോദിച്ചു. "അതൊക്കെ വഴിയെ പറയാം "മനു. അമ്മുനോടും പാർതിനോടും യാത്ര പറഞ്ഞ് എല്ലാരും ഇറങ്ങി. കാറിൽ മനുവിന്റെ നെഞ്ചോടു ചേർന്നാണ് തച്ചുവും പാച്ചുവും ഇരുന്നത്.തന്റെ കുഞ്ഞ് അങ്ങനെ അടങ്ങി കിടക്കുന്നതു പൂജ ഒരു കൗതുകത്തോടെ നോക്കിയിരുന്നു.ഒരുപക്ഷെ ആ കുഞ്ഞ് മനസ്സ് ആ ചുടിനു വേണ്ടി കൊതിച്ചത് കൊണ്ടാവാം എന്നവൾ ഓർത്തു. മനു കണ്ണാടിയിലൂടെ ഇടക്ക് പൂജയെ നോക്കും ഇടക്ക് തന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന തന്റെ പൊന്നോമനെയെയും തന്റെ ജീവനെ തിരിച്ചുക്കിട്ടിയ സംഭ്രിത്തിതിയിൽ ആയിരുന്നു മനു. ആ യാത്ര ശെരിക്കും അവർ ആസ്വദിച്ചു. അപ്പുവിന്റെ മനസ്സ് മുഴുവൻ ദേവൂവായിരുന്നു. തനു അവളുടേതായ ലോകത്തായിരുന്നു. ഒരുപാട് ഓർമകളിൽ ആയിരുന്നു അവളുടെ ചിന്ത..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story