❣️നിനക്കായി ❣️: ഭാഗം 46

ninakkay kurumbi

രചന: കുറുമ്പി

 "പൂജ വാ ഇറങ് "ഉറങ്ങികിടക്കുന്ന തക്ഷുനെ തോളിലേക്ക് കിടത്തി മനു കാറിൽ നിന്നും ഇറങ്ങി. "മനുവേട്ടാ.... ഞാൻ.... അമ്മ "പൂജ ഇറങ്ങാതെ ഓരോന്നു പിറുപിറുക്കൻ തുടങ്ങി "നിന്റെ ഭർത്താവ് ഞാൻ ആണോ അമ്മയാണോ. അഥവാ അമ്മ എന്തേലും പറഞ്ഞാൽ അതിനുള്ള മറുപടി ഞാൻ കൊടുക്കും നി ഇറങ്ങുന്നുണ്ടോ "മനു കുറച്ചു കലിപ്പിച്ചു പറഞ്ഞതും പൂജ ഇറങ്ങി. "ഡാ പാച്ചു നി ഗോഡ്സ് ഓൺ കൺഡ്രി എന്ന് കേട്ടിട്ടുണ്ടോ അവിടെയാണ് നമ്മൾ ഇപ്പോൾ ഉള്ളത് "അപ്പു കാറിൽ നിന്നും ഇറങ്ങി ഒന്ന് നീട്ടി ശ്വസം വലിച്ചുകൊണ്ട് പറഞ്ഞു. "അല്ല മാമ ഇവിടെ വായി നോക്കാൻ പറ്റിയ പെൺപിള്ളേർ ഒന്നും ഇല്ലേ "അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഒന്ന് നോക്കിക്കൊണ്ട് പാച്ചു ചോദിച്ചതും. തനുവും പൂജയും അടക്കം അവനിലേക്ക് ലുക്ക്‌ വിട്ടു. "ഡാ ഡാ ഈ നാട്ടിലെ ഏറ്റവും വില കൂടിയ ബ്രോയിലർ കോഴിയാണ് ഞാൻ എന്റെ സ്ഥാനം തട്ടിയെടുക്കാൻ നോക്കിയാൽ കാലേ വാരി നിലത്തടിക്കും ഞാൻ. ഒരുപാട് പെണ്പിള്ളേരുടെ കയ്യിൽ നിന്നും ചെരുപ്പടി കിട്ടി തഴമ്പിച്ച കയ്യായിത് "അപ്പു രണ്ടു കയ്യും കാണിച്ചുക്കൊണ്ട് പറഞ്ഞു. "ദേ മാമനാ മുത്തനാനൊന്നും ഞാൻ നോക്കുല മര്യാദക്ക് ചെന്നൈയിൽ ഒന്ന് അനേഷിച്ചു നോക്ക് അവടുത്തെ പെണ്പിള്ളേരെല്ലാം എന്റെ ഫാൻസ് ആണ് അല്ല പിന്നെ.

പിന്നെ എന്റെ വഴിയിൽ തടസ്സം നിന്നാൽ..... നിക്കരുത് ഈ പാർശ്വവ് പാർഥിവ് ആരാണെന്ന് അറിയിച്ചു തരും ഞാൻ "പാച്ചു അപ്പുനെ വിരട്ടിക്കൊണ്ട് പറഞ്ഞതും അപ്പു പാളി പൂജയെ നോക്കി. അവൾ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന പോലെ നോക്കി. "എന്റെ ഒക്കെ 5 വയസ്സിൽ ഞാൻ മുക്കളയും ഒളിപ്പിച്ചു നടന്നു എന്നല്ലാതെ ഇങ്ങനൊന്നും ചെയ്തിട്ടില്ല അല്ലടാ നിനക്കെങ്ങനെയാ ഇത്രക്കും അക്ഷര...സ്പുടാത്ത "അപ്പു പാച്ചുനെ നോക്കി ചോദിച്ചു. "അക്ഷരസ്പുടത എന്നാണ് പറയേണ്ടത്. അതിനൊക്കെ പറ്റണം എങ്കിൽ പഠിക്കാൻ വിടുന്ന സമയത്ത് പഠിക്കയും കളിക്കാൻ വിടുന്ന സമയത്ത് കളിക്കുകയും വേണം ബ്ലഡി കൺഡ്റി ഫെലോ മാമൻ "പാച്ചു അതും പറഞ്ഞു അകത്തേക്ക് നടന്നു. "ഇതിങ്ങനെ എനി ആ ഉറങ്ങി കിടക്കുന്നതും കൂടി വന്നാൽ എന്തായിരിക്കും അവസ്ഥ നിങ്ങൾക്കൊക്കെ വല്ല വാഴയും വെച്ചാൽ പോരെ വെറുതെ മനുഷ്യനെ മേനെക്കെടുത്താൻ "അപ്പു എല്ലാരേയും നോക്കി പിറുപിറുത്തോണ്ട് അകത്തേക്ക് കേറി. "അല്ല തനു ഈ അപ്പൂന് ഇപ്പോഴും ഒരു മാറ്റവും ഇല്ല അല്ലേ ഏതായാലും പറ്റിയ കൂട്ടാ അപ്പു പാച്ചു

"പൂജ തനുനെ നോക്കി പറഞ്ഞു.. "അപ്പു എപ്പോഴും അപ്പു തന്നെയാ ഒരു മാറ്റവും വന്നിക്കില്ല "തനു ചിരിച്ചോണ്ട് പറഞ്ഞു. "നിങ്ങൾ വാ "മനു പറഞ്ഞതും പൂജ മടിച്ചോണ്ട് നടന്നു. കാറിന്റെ സൗണ്ട് കേട്ട് ദേവകിയും ശങ്കർറും ഹാളിൽ ഉണ്ടായിരുന്നു. "ഡാഡി "അപ്പു ശങ്കർനെ ഇരുകെപുണർന്നു ശങ്കർ തിരിച്ചും. "ഇത്ര നാളും എവിടെ ആയിരുന്നു "അപ്പൂന്റെ മുടിയിൽ തലോടിക്കൊണ്ട് ശങ്കർ ചോദിച്ചു. "അതൊക്കെ വലിയ കഥയ ഡാഡി "അപ്പു ഒന്ന് നെടുവിർപ്പ് ഇട്ടുക്കൊണ്ട് പറഞ്ഞു. "മോനെ...."ദേവകി അപ്പുനെ വിളിച്ചതും അവൻ അത് mind ആക്കാതെ നിന്നു അത് ദേവകിയുടെ മനസ്സിനെ വല്ലാതെ തളർത്തി. "ഹാ ഡാഡി ഇതാണ് നമ്മുടെ അമ്മുന്റെയും പാർഥി അളിയന്റെയും മൂത്ത മകൻ പാർശ്വവ് എന്ന പാച്ചു "പാച്ചുനെ എടുത്തുക്കൊണ്ട് അപ്പു പറഞ്ഞു. "അമ്മുന്റെ കുഞ്ഞോ "ശങ്കർ അവനെ വാരിയെടുത്തു തുരുതുരെ ചുംബിച്ചു.ദേവകി അവനെ എടുത്ത് മാറോടണച്ചു. പാച്ചു അതൊക്കെ ഏറ്റു വാങ്ങി. "ഞങ്ങൾ ആരാന്ന് മനസ്സിലായോ ഞാൻ മോന്റെ അമ്മമ്മയാ പിന്നെ ഇത് നിന്റെ അമ്മച്ചനും "ദേവകി പറഞ്ഞതും പാച്ചു അപ്പുനെ നോക്കി.

"ഗ്രാൻഡ് ഫാദർ and ഗ്രാൻഡ് മദർ "അപ്പു പാച്ചുനെ കയ്കളിൽ കോരിയെടുത്തുകൊണ്ട് അവന് പറഞ്ഞു കൊടുത്തു. "അതൊക്കെ എനിക്കറിയാം പൊട്ടൻ മാമ "പാച്ചു അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "അല്ല അമ്മുവും പാർതിയും എവിടെ "അപ്പുനെ നോക്കി ശങ്കർ ചോദിച്ചു. "അത് ഡാഡി അമ്മുന് ഇത് 8 ആം മാസ അപ്പോൾ യാത്ര പാടില്ലെന്ന പറഞ്ഞെ "ശങ്കരനെ നോക്കിക്കൊണ്ട് അപ്പു പറഞ്ഞു. ആരോ നടന്നു വരുന്ന ശബ്‌ദം കേട്ടതും എല്ലാരും അങ്ങോട്ട് ലുക്ക്‌ വിട്ടു. മനുവും പൂജയും ഒരുമിച്ചു വരുന്നത് കണ്ടതും ദേവകിയും ശങ്കറും അത് നോക്കിനിന്നു. മനുവിന്റെ തോളത്തു കിടക്കുന്ന കുഞ്ഞിനെ കണ്ടതും രണ്ടാളും സംശയത്തോടെ അപ്പുനെ നോക്കി അപ്പു ഒന്ന് ചിരിച്ചതും രണ്ടാളും അവരുടെ അടുത്തേക്ക് നടന്നതും മനു അവരെ തടഞ്ഞു. "എന്റെ കുഞ്ഞിന്റെയോ ഭാര്യയുടെ കാര്യത്തിലോ ആർക്കും ഒരു ആവലാതിയും വേണ്ട ഇവരുടെ കാര്യം നോക്കാൻ എനിക്കറിയാം "മനു ശങ്കർന്റെയും ദേവകിയുടെയും മുഖത്തുനോക്കി അത്രയും പറഞ്ഞതും പൂജയടക്കം എല്ലാരും ഞെട്ടി.

"എന്താ മനു ഇങ്ങനെ ഒക്കെ പറയുന്നേ "ശങ്കർ മനുവിനെ നോക്കി ചോദിച്ചു. "ഞാൻ ഇങ്ങനെ ഒക്കെയേ പറയും ഡാഡി എല്ലാം ഞാൻ അറിഞ്ഞു ഇത്രയും കാലം എന്നെ മാത്രം വിചാരിച്ചു എന്റെ കുഞ്ഞിനെ പോറ്റി വളർത്തിയ ഇവൾ വേറെ കല്യാണം കഴിച്ചു ലെ എന്തൊക്കെ നുണകള നിങ്ങൾ പറഞ്ഞു പരത്തിയെ ഇവളെ എന്നിൽ നിന്നും പിരിക്കാൻ എങ്ങനെ തോനി അമ്മക്ക്. ഞാൻ ഇവിടെ നീറി നീറി കഴിഞപ്പോൾ എങ്കിലും നിങ്ങൾക്ക് സത്യങ്ങളെല്ലാം എന്നോട് തുറന്നു പറയാമായിരുന്നു നിങ്ങൾ ആരും ഒന്നും പറഞ്ഞില്ല. ഇന്ന് അഥവാ ഞാൻ ഇവളെ കണ്ടില്ലെങ്കിൽ ഞാൻ ഇവളും എന്റെ മോളും ഇല്ലാതെ ജീവിക്കേണ്ടി വരില്ലായിരുന്നോ "മനു പറഞ്ഞതും തിരിച് പറയാൻ രണ്ട് പേർക്കും വാക്കുകളില്ലായിരുന്നു. "ഞാൻ കുഞ്ഞിനെ ഒന്ന് എടുത്തോട്ടെ മനു മോളെ പൂജ "ദേവകി രണ്ടാളെയും ഒന്ന് നോക്കി. "മനുവേട്ടാ...."പൂജ മനുവിന്റെ കയ്യിൽ പിടിച്ചതും ശരവേഗത്തിൽ അവന കയ്കൾ തട്ടി മാറ്റി. "ഇത്രയൊക്കെ അനുഭവിച്ചിട്ടും മതിയായില്ലേ നിനക്ക് സ്വന്തം കുഞ്ഞ് ഈ ഭൂമിയിൽ പിറന്നതറിയാതെ അവളെ താലോലിക്കാൻ പറ്റാത്ത ഒരച്ഛന്റെ വേദന നിനക്ക് പറഞ്ഞാൽ മനസിലാവില്ല

നിനക്കെന്നല്ല ആർക്കും മനസിലാവില്ല "കുഞ്ഞിനെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചുകൊണ്ട് മനു മുകളിലേക്ക് പോയി. പൂജ നിസ്സഹായതയിൽ ദേവകിയെ നോക്കി. "അവനെ കുറ്റം പറയാൻ പറ്റില്ല. അവൻ ഇപ്പോൾ ഒരു ഭർത്താവിന്റെ നിലയിൽ നിന്നും ഒരച്ഛന്റെ നിലയിൽ എത്തി നിക്ക അമ്മയുടെ സ്നേഹം എപ്പോഴും പ്രകടമായിരിക്കും പക്ഷേ ഒരച്ഛൻ അത് തന്റെ മനസ്സിൽ ഒളിപ്പിച്ചുവെക്കും. കുഞ്ഞിന് എന്തേലും ഒരു പൊറല് പറ്റിയാൽ അത് കൂടുതൽ വേദനിപ്പിക്കുന്നത് അച്ഛനെ തന്നെയായിരിക്കും. അവൻ ഇപ്പോയൊരു പെൺകുഞ്ഞിന്റെ അച്ഛന. ഒരു പെൺകുട്ടിയുടെ സൂപ്പർ hero അവളുടെ അച്ഛൻ തന്നെയായിരിക്കും ആ സ്നേഹം അവളിൽ നിന്നും അകറ്റിയ നമ്മൾ വളരെ വലിയ തെറ്റാ അവളോട്‌ ചെയ്തത്. അതുപോലെ ഒരച്ഛന്റെ മാലാഖയാ അവന്റെ മകൾ ആ മാലാഖ ഈ ഭൂമിയിൽ ഉണ്ടെന്ന സത്യം പോലും അറിയാതെ അവൻ കഴിച്ച് കൂട്ടിയ അഞ്ചു വർഷം അതിന് നമ്മൾ അവനോട് എത്ര മാപ്പ് പറഞ്ഞാലും തീരില്ല "ശങ്കർ പറഞ്ഞു നിർത്തിയതും ദേവകി പൂജയെ കെട്ടിപിടിച്ചു.

"എന്നെ വെറുക്കല്ലേ പൂജ മോളെ ഞാൻ നിങ്ങളുടെ രണ്ടാളെയും ജീവനെ കരുതിയ അന്ന് അങ്ങനെയൊക്കെ പറഞ്ഞത് നിന്നോട് കയർത്തു സംസാരിക്കുമ്പോ ഞാൻ അനുഭവിച്ച വേദന നിങ്ങൾക്കാർക്കും അറിയില്ല "ദേവകി പൂജയുടെ ചുമലിൽ കിടന്ന് പൊട്ടിക്കരഞ്ഞു. "അമ്മ പറ അന്ന് ശെരിക്കും എന്താ ഉണ്ടായേ "അപ്പു ദേവകിയെ നോക്കി ചോദിച്ചു. "നിങ്ങളൊക്കെ വിചാരിക്കുന്ന പോലെ ഒരു സഅർത്ഥത ഉള്ള അമ്മ അല്ല ഇവൾ. പൂജ മോളുടെ ജീവനെയും കൂടി കരുതിയ ഇവൾ അങ്ങനെ ചെയ്തത് "ശങ്കർ പറഞ്ഞതും പൂജ ദേവകിയെ നോക്കി. "അതെ മോളെ അന്ന് നിങ്ങൾ സിനിമക്ക് പോയപ്പോൾ ഒരു ആക്സിഡൻഡ് ഉണ്ടായില്ലേ അത് ഞാൻ അറിഞ്ഞത് എന്നെ ആ രാഹുലിന്റെ അമ്മ പാർവതി വിളിച്ചു പറഞ്ഞതാ. നിങ്ങളെ രണ്ടാളെയും രണ്ട് വാഴിക്കാക്കിയില്ലെങ്കിൽ രണ്ടാളുടെയും ജീവന് ആബത്തണെന്നു പറഞ്ഞു. അതാ ഞാൻ നിന്നോട് അങ്ങനെയൊക്കെ പെരുമാറിയത് നിങ്ങൾ രണ്ട് പേരുടെയും ജീവൻ രക്ഷിക്കാൻ.എനിക്കറിയായിരുന്നു ഒരാൾ ഇല്ലാതെ മറ്റൊരാൾ ഇല്ലന്ന് പക്ഷേ എനിക്ക് വേറെ വഴി ഇല്ലായിരുന്നു അതാ."ദേവകി വിതുമ്പിക്കൊണ്ട് പറഞ്ഞതും അപ്പുവും പൂജയും അവരെ പൊതിഞ്ഞു പിടിച്ച്. "പൂജമ്മേ എനിക്ക് വിശക്കുന്നു "

പാച്ചു ചിണിങ്ങിക്കൊണ്ട് പറഞ്ഞതും ശങ്കർ അവനെ എടുത്തു. "നിനക്കെന്താ വേണ്ടത് എല്ലാം ഈ അമ്മമ്മ ഉണ്ടാക്കി തരും "ദേവകി അവന്റെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു. "മോളു ഉറങ്ങിയതായിരിക്കും അല്ലേ "പൂജയെ നോക്കിക്കൊണ്ട് ദേവകി ചോദിച്ചു. "അമ്മ വിഷമിക്കാതെ എല്ലാം നമുക്ക് ശെരിയാക്കാം ഞാൻ അല്ലേ പറയുന്നേ അല്ല ദേവു അമ്മക്ക് ഒരാളെ പരിചയപ്പെടുത്തി തരാം ഇതാണ് തനു എന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയ "തനു ദേവകിയെ നോക്കി ഒന്ന് ചിരിച്ചു ദേവകി തിരിച്ചും. "അല്ല ദേവുമ്മേ ദേവു എവിടെ "പൂജ അപ്പുനെ ഒന്ന് നോക്കി ആക്കിക്കൊണ്ട് ചോദിച്ചു. "നിങ്ങൾ പോയ അന്ന് പോയതാ അവൾ പിന്നിങ്ങോട്ട് വന്നിട്ടില്ല. നിങ്ങൾ വന്നതറിഞ്ഞാൽ ഓടി വരും "ദേവകി പൂജയെ നോക്കി പറഞ്ഞു. "ഞാൻ വിളിക്കാം നിങ്ങൾ പോയി ഫ്രഷ് ആയി വാ പിന്നെ അപ്പു തനുമോൾക്ക് ഒരു റൂം കാണിച്ചു കൊടുക്ക് "ദേവകി പാച്ചുനെ കയ്യിൽ വാങ്ങി. "ഞാൻ എന്റെ പാച്ചുമോനെ കുളിപ്പിച്ച് തരാലോ "പാച്ചുന്റെ മുക്കിൽ പിടിച്ചുകൊണ്ട് ദേവകി പറഞ്ഞു. "No അമ്മമ്മ ഞാൻ ഒറ്റക്ക് കുളിക്കും "പാച്ചു "No പാച്ചു ഞങ്ങൾ കുളിപ്പിക്കും നിന്നെ കുറെ പാട്ടും കഥകളും ഒക്കെ പറഞ്ഞു തരാലോ "പാച്ചുനെ കയ്യിൽ എടുത്തുക്കൊണ്ട് ശങ്കർ പറഞ്ഞു.

"എന്ന ok "പാച്ചു ok പറഞ്ഞതും പാച്ചുനെയും കൊണ്ട് ദേവകിയും ശങ്കറും കൂടി റൂമിലേക്ക് പോയി.പൂജയും അപ്പുവും തനുവും ചിരിച്ചോണ്ട് അത് നോക്കിനിന്നു. _____ പൂജ റൂമിലേക്ക് ചെന്നപ്പോൾ കാണുന്നത് കുഞ്ഞിനേയും മാറോടണച്ചു കിടക്കുന്ന മനുവിനെ ആണ്. അവൾ ശബ്‌ദം ഉണ്ടാക്കാതെ മനുവിന്റെ അടുത്തിരുന്നു. എന്നിട്ട് ആ മുടിയിൽ വിരലോടിച്ചുകൊണ്ട് നെറ്റിയിൽ മുത്തി. മനു പതിയെ കണ്ണ് തുറന്നു. എന്നിട്ട് മോളെ ഉണർത്താതെ എഴുനേറ്റു. മനു എഴുന്നേൽക്കുന്നത് കണ്ടതും. പൂജ ചമ്മിക്കൊണ്ട് എഴുനേറ്റു. "എങ്ങോട്ട് പോവുകയാണെന്റെ വൈഫ്‌ "അവളുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് മനു പറഞ്ഞതും അവൾ ബാലൻസ് തെറ്റി അവന്റെ മടിയിൽ ഇരുന്നു. മനു അപ്പോൾ തന്നെ അവളെ പൊതിഞ്ഞു പിടിച്ച്. "5 വർഷത്തെ കണക്കുണ്ട് തീർക്കാൻ "മനു പറഞ്ഞതും അവൾ നാണം കൊണ്ട് തല തായ്‌തി. മനു പൂജയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. എന്നിട്ട് ആ മുഖം കയ്യ്കുമ്പിളിൽ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി ഒന്നും ചെയ്യാതെ അതൊക്കെ സ്വകരിച്ചു കൊണ്ട് പൂജ ഇരുന്നു. "പൂജ നി എന്നെ ശെരിക്കും മിസ്സ്‌ ചെയ്തോ "മനു ഒരു കയ്യ് കൊണ്ട് അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു. "ഒരു തരം ജീവൻ പോവുന്ന അവസ്ഥയായിരുന്നു

ഓരോ നിമിഷവും എങ്ങനെയാ കഴിച്ചു കുട്ടിയെന്നു എനിക്കെ അറിയൂ "അത് പറയുമ്പോൾ പൂജയുടെ ശബ്‌ദം ഇടറി കണ്ണുകൾ നിറഞ്ഞു. "ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയാൻ പാടില്ല ജീവിതവസാനം വരെ ഞാൻ ഉണ്ടാവും "നെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ട് മനു പറഞ്ഞതും കണ്ണുകൾ അടച്ചുകൊണ്ട് അവൾ അത് സ്വികരിച്ചു. "അച്ചേ...."ശബ്‌ദം കേട്ടതും മനുവും പൂജയും അകന്നു മാറി. കട്ടിലിൽ എഴുനേറ്റിരുന്നു ചിരിച്ചോണ്ട് രണ്ടാളെയും നോക്കി നിക്കാണ് തക്ഷു. "എടി കള്ളി നി ഇവിടിരുന്നു സീൻ പിടിക്കായിരുന്നുല്ലേ "മനു അവളെ കോരിയെടുത്തുക്കൊണ്ട് പറഞ്ഞതും തച്ചു കയ്യ് കൊട്ടി ചിരിച്ചു. "അച്ഛ അമ്മനെ ജ ചെയ്തു "തച്ചു മനുന്റെ താടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു "ഒന്നും ചെയ്തില്ല ചെയ്യാൻ പോവുന്നെ ഉള്ളു" മനു പൂജയെ നോക്കി പറഞ്ഞതും പൂജ മനുവിന്റെ കയ്യിലൊന്നു നുള്ളി. "തച്ചുനെ അച്ചേ കുപ്പിച്ച "തക്ഷു മനുനെ നോക്കി പറഞ്ഞതും അവളെ മനു കയ്യിൽ എടുത്തു. "നി ആ ബാത്ടബ്ബ്‌ എടുത്ത് വാ "മനു കുഞ്ഞിനേയും കൊണ്ട് പോവുന്നതും നോക്കി പൂജ നിന്നു. ____

"നി നിന്റെ ഫ്ലാഷ്ബാക്ക് എന്നോട് പറഞ്ഞില്ലല്ലോ തനു "ഫോണിൽ നോക്കി ഇരിക്കുന്ന താനുനെ നോക്കി സോഫയിൽ അവളുടെ അടുത്തിരുന്ന്ക്കൊണ്ട് അപ്പു ചോദിച്ചു. "അത് ഞാൻ പിന്നെ പറയാം അപ്പു "തനു അപ്പുവിൽ നിന്നും ഒഴിഞ്ഞു മാറി. "അ.... അപ്പു... എന്റെ കണ്ണിൽ എന്തോ "തനു കണ്ണ് തിരിമ്പിക്കൊണ്ട് പറഞ്ഞു. "പൊടിയാണോ കയ്യ് മാറ്റ് ഉതിത്തരാം "അപ്പു തനുന്റെ കയ്യ് മാറ്റി അവളുടെ കണ്ണിൽ ഊതികൊടുത്തു. "പോയപ്പു "തനു പറഞ്ഞതും അപ്പു ഊതൽ നിർത്തി മുന്നോട്ട് നോക്കിയതും കിളി പോയി നിന്നു. "ദേവു......"അപ്പു സോഫയിൽ നിന്നും എഴുനേറ്റുക്കൊണ്ട് പറഞ്ഞു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story