❣️നിനക്കായി ❣️: ഭാഗം 47

ninakkay kurumbi

രചന: കുറുമ്പി

"ദേവു....."അപ്പു സോഫയിൽ നിന്നും എഴുനേറ്റുക്കൊണ്ട് പറഞ്ഞു.തനു നോക്കുമ്പോ തന്നെ രൂക്ഷമായി നോക്കുന്ന ദേവൂനെ ആണ് കാണുന്നത്. "ഇതാണല്ലേ ദേവു "തനു അപ്പൂന്റെ ചെവിയിൽ കുശുകുശുക്കി. "എങ്ങനെ മനസിലായി "അപ്പു തനുനെ നോക്കി ചോദിച്ചു. "അവളുടെ മുഖത്തെ ജലസ്സ് കണ്ട് മനസിലായി നിന്റെ തടി കേടാവാതെ നോക്കിക്കോ "തനു അപ്പുനെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു. "ദേവു നി എപ്പം വന്നു "അപ്പു ഒന്ന് ഇളിച്ചോണ്ട് ചോദിച്ചു. "ഞാൻ വന്നിട്ട് കുറേരായി എന്തെ "ദേവു അപ്പുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞതും അപ്പു വെളുക്കെ ഒന്ന് ചിരിച്ചു. "ദേവു ഇത് തനു എന്റെ ഫ്രണ്ട് ആണ് "അപ്പു പറഞ്ഞതും താനുനെ നോക്കി ദേവു ഒന്ന് ചിരിച്ചു. "ദേവു...."പൂജ ഓടി വന്നവളെ കെട്ടിപിടിച്ചു. പിന്നെ കരച്ചിലായി പിഴിച്ചിലായി പരിഭവമായി തനു നോക്കി കാണുകയായിരുന്നു ഒരു കുടുംബത്തിന്റെ ഒത്തൊരുമ. "ദേവൂനെ മാത്രം മതിയോ ഞങ്ങളെ വേണ്ടേ "അങ്ങോട്ട് കേറിവന്നുക്കൊണ്ട് നീലു പറഞ്ഞതും പൂജ അവളെ ഇറുകെ പുണർന്നു. "ഹാ ആരായിത് "സ്റ്റെയർ ഇറങ്ങി വന്നുക്കൊണ്ട് മനു ചോദിച്ചു. "ഹാ അളിയാ എന്തെല്ല "ഹാർദിടെ കയ്യും പിടിച്ചു ദേവ് അകത്തേക്ക് വന്നു. അപ്പുവും മനുവും ദേവും കൂടി കെട്ടി പിടിച്ചു.

"ഇത് "ഹാർദിയെ ചുണ്ടിക്കൊണ്ട് പൂജ ചോദിച്ചു. "ഞങ്ങളുടെ ട്രോഫി "ദേവ് പൂജയെ നോക്കി പറഞ്ഞു. "അല്ല അളിയാ നിങ്ങൾ എന്താ ഒന്നിൽ നിർത്തിയെ അവിടെ പാർഥിയളിയൻ വാരി കൂട്ടാ "അപ്പു ദേവിനെ നോക്കി പറഞ്ഞു. "ഈ ഒന്നിനെ കൊണ്ട് പെടുന്ന പാട് എനിക്കെ അറിയൂ ഒന്നിനെക്കൂടി താങ്ങില്ല അളിയാ "ഒന്ന് നെടുവിർപ്പ് ഇട്ടുക്കൊണ്ട് ദേവ് പറഞ്ഞു. "അല്ല പൂജ തച്ചു എവിടെ "നീലു ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "താ വരുന്നു "അടുക്കളേടെ ഭാഗത്തു നോക്കി അപ്പു പറഞ്ഞതും ചോക്ലേറ്റ് കയ്യിലും വായിലും ആക്കി വരുന്ന തച്ചുനെ ഒരു നിമിഷം എല്ലാം മറന്ന് അവർ നോക്കി നിന്നു. ആ കുഞ്ഞി കാലുകൾ പിച്ച വെച്ച് അവർക്കടുക്കലേക്ക് എത്തിയതും ദേവ് അവളെ കോരിയെടുത്തു. അവൾ കൊച്ചരി പല്ല് കാട്ടി ഒന്ന് ചിരിച്ചു. "സുന്ദരി ആണല്ലോ എന്റെ തച്ചു മോളു "അവളുടെ ചോക്ലേറ്റ് പറ്റികിടക്കുന്ന കവിളിൽ ഒന്ന് മുത്തിക്കൊണ്ട് ദേവ് പറഞ്ഞതും നീലു അവളെ കയ്യിൽ എടുത്തു. "ശെരിക്കും മനുവേട്ടനെ പോലെ തന്നെ ഉണ്ടല്ലേ

"അവളുടെ കവിളിൽ തലോടിക്കൊണ്ട് ദേവു പറഞ്ഞു. "ഹല്ല ഹാർദി ഒന്നും മിണ്ടില്ലേ "തച്ചുനെ വായും പൊളിച്ച് നോക്കി നിക്കുന്ന ഹാർദിയെ നോക്കി അപ്പു ചോദിച്ചു. "ഇവൾ നിങ്ങളുടെ മോളാണോ "ഹാർദി മനുനെ നോക്കി ചോദിച്ചതും മനു അവനെ എടുത്ത് അതെ എന്ന് തലയാട്ടി. "നിങ്ങൾക്ക് എന്നെ ഇഷ്ട്ടപെട്ടോ "ഹാർദി പൂജയെയും മനുനേയും നോക്കി ചോദിച്ചു. "പിന്നെ നിന്നെ ആർക്കാ ഇഷ്ട്ടപെടാത്തെ നി ചുന്ദരനല്ലേ "അവന്റെ കവിളിൽ തലോടിക്കൊണ്ട് പൂജ പറഞ്ഞതും മനു അതെന്ന് തലയാട്ടി. "എന്നാൽ ഇവളെ എനിക്ക് കല്യാണം കഴിപ്പിച്ചെരോ "ഹാർദി ചോദിച്ചതും അപ്പു ഒഴിച്ചു എല്ലാരും ഞെട്ടി. "നി എന്താ ഞെട്ടത്തെ "തനു അപ്പുനോട് ചോദിച്ചു. "ഇങ്ങനെ ഇടക്കിടക്ക് ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ല .പാച്ചു ഹാർദി ഇവരെ കുറിച്ച് എനിക്ക് ഒരു ധാരണ ഉണ്ട് എനി തച്ചു എന്താവോ എന്തോ "അപ്പു മേലോട്ട് പറഞ്ഞു. "പൂജമ്മേ "പാച്ചു പൂജയുടെ കാലിൽ തോണ്ടി വിളിച്ചതും പൂജ അവനെ കയ്കളിൽ കോരി എടുത്തു. "അതെ നി വേണെകിൽ വേറെ പെണ്ണിനെ നോക്കിക്കോ എന്റെ പെങ്ങളെ നോക്കണ്ട ഇവൾക്ക് കല്യാണ പ്രായം ആവുമ്പോ ഞാൻ തന്നെ ഇവൾക്കൊരു ചെക്കനെ കണ്ടുപിടിച്ചോളും.

ഇവളുടെ വയ്യ നടകാനാ പ്ലാൻ എങ്കിൽ ഞാൻ ഇവിടെ ഉള്ളടിത്തോളം നടക്കില്ല. "പാച്ചു ഹാർദിയെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. "നി എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല ഇവളെ ഞാൻ വളക്കേം ചെയ്യും കേട്ടുകയും ചെയ്യും "ഹാർദിയും വിട്ട് കൊടുത്തില്ല. ബാക്കിയുള്ളോർ ഇതൊക്കെ എന്താ എന്നുള്ള മട്ടിൽ നോക്കി നിക്ക. "അതെ തനു എനിക്കൊരു ഡൗട്ട് ഇതിൽ നമ്മളാണോ മുത്തവർ ഇവരാണോ മുട്ടേന്നു വിരിഞ്ഞില്ല അപ്പോയെക്കും ഒരു ആങ്ങളയും കാമുകനും വന്നിരിക്കുന്നു "അപ്പു അവരെ പുച്ഛിച്ചു.തച്ചു ആണെങ്കിൽ ചോക്ലേറ്റും നക്കി കൊണ്ടിരിക്കാ. "ഹലോ ഒന്ന് നിർത്തോ മുട്ടെന്ന് വിരിഞ്ഞില്ല അപ്പോയെക്കും ഒരു വളക്കൽ ഹാർദി നിനക്ക് എന്നോട് കിട്ടും "നീലു ഹാർദിയെ നോക്കി പറഞ്ഞു. ഹാർദി കണ്ണും നിറച്ചു മനുന്റെ കഴുത്തിൽ മുഖം പൂയ്ത്തി. "അർതാ കായണ്ട ഞ ഇന്ജെ കളയന കൈക്ക "അവന്റെ പുറത്ത് ചോക്ലേറ്റ് ആക്കിക്കൊണ്ട് തച്ചു പറഞ്ഞതും അവൻ തലപ്പൊക്കി ഇതേത് ഭാഷ എന്ന മട്ടിൽ അവളെ നോക്കി. അവന്റെ നോട്ടം കണ്ട് എല്ലാർക്കും ചിരിവന്നു.

"എനി പറയെടാ ഈ മുട്ടെന്ന് വിരിയാത്ത കൊച്ചിനെ നിനക്ക് കല്യാണം കഴിക്കണോ "നീലുന്റെ കയ്യിൽ നിന്നും തച്ചുനെ എടുത്തുക്കൊണ്ട് അപ്പു ചോദിച്ചു. "എനിക്കറിയായിരുന്നു ഇതിറ്റങ്ങളുടെ സ്വഭാവം നിങ്ങൾ ഒക്കെ അല്ലേ പ്രൊഡ്യൂസർ അപ്പൊ ട്രെയിലെർ ഇങ്ങനെ ആയിരിക്കും എനി ഇപ്പോൾ മൂവി ഇറങ്ങുമ്പോ അറിയാം....നി വാ തച്ചു ചെറിയച്ഛൻ മുഖം കയ്കിത്തരാം "അപ്പു പറഞ്ഞു നിർത്തേണ്ട താമസം തച്ചു കയ്യിലുള്ള മുഴുവൻ ചോക്ലേറ്റും അവന്റെ മുഖത്താക്കി എന്നിട്ട് കയ്യ് കൊട്ടി ചിരിച്ചു. "ചെറിയച്ഛന്റെ കുറുമ്പി "അപ്പു അവളെയും എടുത്ത് പോവുന്നതും നോക്കി എല്ലാരും നിന്നു. പക്ഷേ പാച്ചുവും ഹാർദിയും കലിപ്പിട്ട് നിക്കായിരുന്നു. "നമുക്ക് ഇന്നത്തെ ദിവസമാടിച്ചു പൊളിക്ക അളിയാ എല്ലാരും കൂടി പൊളിയായിരിക്കും നമ്മള്മാത്രല്ലല്ലോ കുട്ടികളും ഇല്ലേ "ദേവ് പറഞ്ഞതും എല്ലാരും അതിനെ ശെരിവെച്ചു. "എല്ലാരും വാ ഫുഡ്‌ കഴിക്കാം "എല്ലാവരും അവരുടെ ജോഡികളുമായി ഇരുന്നു. മനു തച്ചുന് വാരികൊടുക്കുന്നത് പൂജ കൗതുകത്തോടെ നോക്കിനിന്നു അവളറിയുകയായിരുന്നു അവനിലെ അച്ഛനെ.

ഹാർദി ഇടക്ക് തച്ചുനെ നോക്കും അത് കാണുമ്പോ പാച്ചു കലിപ്പിടും. (ഇവരുടെ കാര്യം എന്താവോ എന്തോ ) "ദേവു നി എന്നെ mind ചെയ്യാത്തതെന്താ "അപ്പു ദേവൂന്റെ ചെവിയിൽ ചോദിച്ചതും അവൾ അത് ദാഹിക്കാത്ത മട്ടിൽ അവനെ ഒന്ന് ഉയിഞ്ഞു നോക്കി. "5 വർഷം എന്നെ ഒന്ന് ഓർത്തു പോലും ഇല്ലല്ലോ പിന്നെ എന്തിനാ ഇപ്പോൾ ഒരു ചോദ്യം "ദേവു പറഞ്ഞത് അപ്പൂന്റെ മനസ്സിൽ തന്നെ കൊണ്ടു. പിന്നെ അവൻ ദേവൂനോട് ഒന്നും പറയാൻ നിന്നില്ല. അത് ദേവുനും സങ്കടം ഉളവാക്കി. ______ "What അവർ ഒന്നിച്ചന്നോ ഒരു കുഞ്ഞും എങ്ങനെ ഹോ ഷിറ്റ് "സ്നേഹ ദേഷ്യത്തോടെ ഫോൺ വെച്ചു. "എനി ഇപ്പോൾ ഒരു വഴിയെ ഉള്ളു അവരുടെ വീട്ടിലേക്ക് ഇടിച്ചു കേറുക "സ്നേഹ __ "നിന്റെ മാവും പുത്തെ അവന്റെ മാവും പുത്തെ എന്റെ മാവേപ്പ പൂക്ക "ടെറസിൽ നിന്നു ഫോൺ വിളിക്കുന്ന ദേവൂനെ അപ്പു പാട്ട് പാടുകയാണ് സുഹൃത്തുക്കളെ.എന്നാൽ ദേവു അതൊന്നു mind പോലും ചെയ്യുന്നില്ല. "എല്ലാരേയും set ആക്കി ഇനി എന്റെ ഊഴ എപ്പളാ "അപ്പു വിരലുഴിഞ്ഞു കൊണ്ട് എന്തൊക്കെയോ ചിന്ദിക്കാൻ തുടങ്ങി.

"മാമ എനിക്ക് കഥ പറഞ്ഞേരോ "അപ്പൂന്റെ കാലേൽ തൊണ്ടിക്കൊണ്ട് പാച്ചു ചോദിച്ചു. "അതിനെന്താ മാമൻ പറഞ്ഞു തരാലോ.... ഇവിടെ നിന്നിട്ട് വലിയ കാര്യം ഒന്നും ഇല്ല "അപ്പു ദേവൂനെ ഒന്ന് നോക്കി പാച്ചുനെയും എടുത്ത് തായേക്ക് പോയി. "5 വർഷം കാത്തിരുന്നില്ലേ എനി ഒരു 10 മണിവരെ കാക്കന്റെ അപ്പുവേട്ട "അപ്പു പോവുന്നതും നോക്കി ദേവു പറഞ്ഞു. അപ്പു പാച്ചുവും തായെക്ക് ചെന്നപ്പോൾ തച്ചു സോഫയിലിരുന്നു കളർ ബുക്കിൽ കളർ കൊടുക്കുന്നതാണ് കാണുന്നത്. പാച്ചുനെ കണ്ടതും തച്ചു വേഗം ഹാർദിയെ നോക്കി ഹാർദിയാണെങ്കിൽ അത് mind ആക്കാതെ അവളുടെ അടുത്ത് ഇരുന്നു. "ഇവൻ എന്റെ കയ്യിന്ന് മേടിക്കും "പാച്ചു തച്ചുന്റെ അപ്പുറത്തെ സൈഡിൽ ഇരുന്ന് ഹാർദിയെ കടുപ്പിച്ചോന്ന് നോക്കി. "ഇവർ കുട്ടികളൊന്നും അല്ല ഏതോ കൂടിയ ഇനങ്ങളാ "അപ്പു അവരെ മുന്നാളെയും നോക്കി മനസ്സിൽ പറഞ്ഞു. അപ്പു നേരെ ചെന്ന് തച്ചുനെ മടിയിൽ ഇരുത്തി രണ്ടാൾക്കും നടുക്കായി ഇരുന്നു.ഇനി ഞാൻ കഥ പറയാം എല്ലാരും ശ്രെദ്ധിച്ചു കേട്ടോ.

"1937 ഞാനും ഗാന്ധിജിയും കൂടി ദണ്ടി യാത്ര പോയി " "ദണ്ടി യാത്ര എന്ന് വെച്ചാൽ എന്താ "പാച്ചു ഇടക്ക് കേറി ചോദിച്ചു. "അത് ഒരു വടിയും കുത്തിപിടിച്ചുള്ള യാത്ര. ഇവിടുന്ന് കടപ്പുറം വരെ ഞങ്ങൾ പോയി... ഗാന്ധിക്ക് ഭയങ്കര ദാഹം വന്നു അപ്പോൾ ഞാൻ ഉണ്ടല്ലോ കടലിൽ നിന്നും കുറച്ച് വെള്ളം എടുത്ത്... ഈ കടലിലെ വെള്ളത്തിന്റെ പ്രത്യേകത നിങ്ങൾക്ക് അറിയാലോ ഉപ്പുള്ള വെള്ളായിരിക്കുലെ അപ്പോൾ ഞാൻ ഛർദിച്ചാൽ മണക്കാന്നു വിചാരിച്ചു ഒരു നാരങ്ങ എടുത്തിരുന്നേ അത് വേസ്റ്റ് ആക്കണ്ട എന്ന് വെച്ച് ആ നാരങ്ങ ആ വെള്ളത്തിൽ പിഞ്ഞു അങ്ങനെ ഞാൻ ഗാന്ധിക്ക് നാരങ്ങ വെള്ളം ഉണ്ടാക്കി കൊടുത്തു അതാണ് ഇന്നത്തെ കാലത്തെ ലൈമ് മനസ്സിലായോ "അപ്പു നോക്കുമ്പോ മുന്നും അവനെ കണ്ണും മിഴിച്ചു നോക്കിനിൽക്ക. പിന്നെ മുന്നാളും ആ കുഞ്ഞി കയ്യ് മുട്ടി. "അപ്പുമാമൻ പോളിയണെ "പാച്ചു കയ്യടിച്ചുകൊണ്ട് പറഞ്ഞു. "എനിക്ക് തൃപ്തി ആയി എന്റെ കോമഡി കേട്ട് ചിരിക്കാനും. തള്ള് കേൾക്കാനും ആളായല്ലോ "അപ്പു മുന്നാളെയും ചുറ്റി പിടിച്ച് ക്കൊണ്ട് പറഞ്ഞു. "ചെയ്യച്ച ഇജിന് ഏത് കളരാ കൊടുക്ക "ഒരു കാക്കയുടെ ഫോട്ടോ കാണിച്ചുകൊണ്ട് തച്ചു അപ്പുനോട് ചോദിച്ചു. "ഇതിന് മഞ്ഞ കളർ ഇതിന്റെ പേരാണ് മഞ്ഞ കിളി

"അപ്പു തച്ചുനെ നോക്കി പറഞ്ഞു. "അപ്പുവേട്ടൻ കുട്ടികളെ വാഴിതെറ്റിക്കും ഇത് കാക്കയാ അല്ലാതെ മഞ്ഞക്കിളിയും പച്ചക്കിളിയും ഒന്നും അല്ല പൊട്ടൻ അപ്പൂട്ട "ദേവു അപ്പുനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു. "ഹോ ഇത് കാക്കയായിരുന്നോ ഞാൻ വിചാരിച്ചു മഞ്ഞകിളിയാണെന്ന് "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "എന്നാൽ അളിയാ ഞങ്ങൾ പോട്ടെ വൈകുന്നേരം വരെ ഇവിടെ നിക്കണെന്ന് വിചാരിച്ചതാ സമയം പോയി എന്നാൽ ഞങ്ങൾ അങ്ങോട്ട് ഹാർദി നീലു വാ "ദേവ് അപ്പുനെ നോക്കി പറഞ്ഞു. "ഹാ പോവാം ദേവേട്ടാ പൂജ പോട്ടെ ദേവു.. തച്ചുമോളെ പാച്ചു ആന്റി പോട്ടെ "നീലു പറഞ്ഞതും തച്ചു ഹാർദിയെ നോക്കി അവന് ഭയങ്കര സങ്കടായിരുന്നു. "രണ്ട് ദിവസോംടി കഴിഞ്ഞിട്ട് പോയപ്പോരെ ദേവേട്ടാ "പൂജ ദേവിനെയും നിലുനെയും നോക്കി ചോദിച്ചു. "പോണം പൂജ സൈറ്റിൽ ഒരു പാട് പണിയുണ്ട് പിന്നെ ഇവനെ പ്ലേ സ്കൂളിൽ പറഞ്ഞയക്കണം നീലു വേണം മുത്തശ്ശൻടെയും മുത്തശ്ശിടെയും കാര്യം നോക്കാൻ ഇല്ലെങ്കിൽ ഞങ്ങൾ ഉറപ്പായും നിക്കില്ലേ....

അല്ല മനു എവിടെ ഇത്രേം നേരം ഇവിടുണ്ടായിരുന്നല്ലോ "ദേവ് ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "ഇപ്പോൾ പുറത്തേക്ക് പോയതേയുള്ളു വൈകുന്ന് പറഞ്ഞു "പൂജ. "എന്ന ശെരി ദേവു പോട്ടെ അപ്പു അളിയാ "അങ്ങനെ ദേവ് ഹാർദിടെ കയ്യും പിടിച്ചു നടന്നു.ഹാർദി പോവുമ്പോ തച്ചുനെ ഒന്ന് തിരിഞ്ഞ് നോക്കാനും മറന്നില്ല തച്ചു തിരിച്ചും (ഇതൊരു പ്രണയത്തിന്റെ ആരംഭം 😌😌") "അല്ല അപ്പു തനു എവിടെ അവളെ കണ്ടതെ ഇല്ലല്ലോ "അപ്പുനെ നോക്കി പൂജ ചോദിച്ചു "ഓ അവളോ അച്ഛന്റെയും അമ്മേടെയും കൂടെ പുറത്ത് പോയതാ ഇപ്പോൾ വരുവായിരിക്കും "അപ്പു തനുന്റെ കാര്യം പറഞ്ഞതും ദേവൂന്റെ മുഖം വീർത്തു വന്നു. _______

"ആന്റി എനിക്ക് കുറച്ച് പർച്ചേസ് ഉണ്ട് "ദേവകിയെ നോക്കി തനു പറഞ്ഞു. "എന്ന മോള് പോയി വാങ്ങിട്ടു വാ ഞാൻ കുറച്ച് ഫുഡ്‌ ഐറ്റംസും ഐസ് ക്രീം ഒക്കെ വാങ്ങട്ടെ കുട്ടികൾ ഉള്ളതല്ലേ "ദേവകി ഓരോന്നും സെലക്ട്‌ ചെയ്യുന്നതിനിടക്ക് പറഞ്ഞു. തനു നേരെ ഡ്രസ്സിങ് സെക്ഷനിലേക്ക് പോയി തനു ഓരോന്ന് സെലക്ട്‌ ചെയ്ത് നിൽക്കുമ്പോഴാണ് ഓപ്പോസിറ് നിക്കുന്ന പാർവതിയെ കാണുന്നത്. "പാർവതി ആന്റി "തനു ആകാംഷയോടെ വിളിച്ചതും അവർ തിരിഞ്ഞു നോക്കി. "തനു എന്തൊക്കെ ഉണ്ട് മോളെ വിശേഷം "പാർവതി തനുനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. "എന്ത്..... അല്ല ആന്റി...... ര..... രാഹുൽ എന്ത് പറയുന്നു "പാർവതിയെ നോക്കി തനു മടിച്ചോണ്ട് ചോദിച്ചു. "അത് മോളെ അവൻ......"പാർവതി. "മമ്മ......"വിൽച്ചേയർ ഉന്തിക്കൊണ്ട് വരുന്ന രാഹുൽനെ കണ്ട് ഒരു നിമിഷം തനു നിശബ്ദയായി. മുട്ടിനു തായെ കാലുകൾ ഇല്ലന്ന് കണ്ടതും ഒരു വേള തനുവിന്റെ കണ്ണിൽ നിന്നും കണ്ണീർ വാർന്നിറങ്ങി. തനുവിനെ കണ്ടതും രാഹുലും ഞെട്ടി. എന്ത് പറയണം എന്നറിയാതെ അവൾ നിന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story