❣️നിനക്കായി ❣️: ഭാഗം 48

ninakkay kurumbi

രചന: കുറുമ്പി

എന്ത് പറയണം എന്നറിയാതെ അവൾ നിന്നു. "തനു...."ഇടറിയ ശബ്ദത്തോടെ രാഹുൽ വിളിച്ചു. "രാഹുൽ "തനു അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു എന്നിട്ടവനെ ഇറുകെ പുണർന്നു. തനു തേങ്ങി കരയാൻ തുടങ്ങി.പാർവതി കണ്ണ് നിറച്ചാദൃശ്യം നോക്കി നിന്നു. "എന്താ രാഹുൽ നിനക്ക് പറ്റിയെ "തനു അവനെ നോക്കി ചോദിച്ചു. "അത് മോളെ "പാർവതി ഉണ്ടായ കാര്യം മുഴുവൻ അവളോട് പറഞ്ഞു. "ഒരു പാണ്ടി ലോറി കാലിനു മുകളിലൂടെ കയറി ഇവൻ ഇങ്ങനെ ആയെ ഇവന്റെ അച്ഛൻ ഇപ്പോൾ ഭ്രാന്താശുപത്രിയില "പാർവതി പറഞ്ഞു നിർത്തിയതും തനു അതിശയത്തോടെ രാഹുൽനെ നോക്കി അവൻ തലകുനിച്ചിരുന്നു. "മനുവേട്ടൻടെയും പൂജയുടെയും ലൈഫിലെ വില്ലൻ നി ആണല്ലേ "തനു കുറുമ്പോടെ അവനെ നോക്കി പറഞ്ഞതും രാഹുൽ ഒന്ന് വെളുക്കെ ചിരിച്ചു. "എന്ന ഞങ്ങൾ പോട്ടെ മോളെ "തനുവിനെ നോക്കി പാർവതി പറഞ്ഞതും അവളുടെ മുഖം വാടി. രാഹുൽ അവളെ നോക്കി ഒന്ന് ചിരിച്ചു

പാർവതി വിൽച്ചെയർ ഉന്തി പോവാൻ നോക്കിയതും തനു അവരുടെ കയ്യിൽ പിടിച്ച്. "വിരോധം ഇല്ലെങ്കിൽ ഇനി മുതൽ ഞാൻ ഈ വിൽച്ചെയർ ഉന്തിക്കോട്ടെ ജീവിതവസാനം വരെ "പാർവതിയെ നോക്കി തനു ചോദിച്ചതും അവർ രാഹുൽനെ ഒന്ന് നോക്കി അവൻ അവരെ നോക്കി ഒന്ന് കണ്ണ് ചിമ്മി.പാർവതി ആ വിൽചെയറിൽ നിന്നും കയ്യ് പിൻവലിച്ചു തനുവിനായി മാറി കൊടുത്തു. തനു പാർവതിയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഇനി അവർ ജീവിക്കട്ടെ അവരുടേതായ ചെറിയ ലോകത്ത് ( രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ) _____ "മോനെ അപ്പു ഡാ....."വീട്ടിലെത്തിയതും ദേവകി ഹാളിൽ കേറി വിളിച്ചു കുവാൻ തുടങ്ങി. "എന്താ അമ്മേ...."തച്ചുനെയും എടുത്ത് ദേവകിക്കടുത്തു ചെന്ന് കൊണ്ട് അപ്പു ചോദിച്ചു. "ഡാ ആ തനു ഇല്ലേ അവളെ കാണുന്നില്ല "ദേവകി മടിച്ചുകൊണ്ട് പറഞ്ഞു. "അവളെ കാണാതെ പോയതല്ല അവൾ അവളുടേതായ ലോകത്തേക്ക് പോയതാ ഇനി അവൾ ഇങ്ങോട്ടേക്കു വരില്ല "അപ്പു ഒരു കുസലും കൂടാതെ പറഞ്ഞു

"എന്നാൽ അവൾക്കൊന്ന് പറഞ്ഞിട്ട് പോയാൽ പോരെ മനുഷ്യനെ പേടിപ്പിക്കാൻ.... അല്ല മനു ഇവിടെ ഇല്ലേ.... അച്ഛമ്മേടെ തച്ചുമോൾ വാ ഡാ കുട്ടാ "ദേവകി ഒന്ന് ചുറ്റും നോക്കിയ ശേഷം തച്ചുനെ കയ്യിൽ എടുത്തു. "സമയം 7 മണിയായി ഈ മനുവേട്ടൻ ഇതെവിടെ പോയി "ഫോണും പിടിച്ചുകൊണ്ട് ഹാളിലേക്ക് വന്നുക്കൊണ്ട് പൂജ പറഞ്ഞു. "അവൻ ഇപ്പോൾ വരുവായിരിക്കും അല്ലേടാ ചക്കരെ അച്ചാച്ചന്റെ തക്കുടു മണി "തച്ചുനെ കയ്യിൽ എടുത്തുക്കൊണ്ട് ശങ്കർ തിരിഞ്ഞതും മനു കേറി വന്നതും ഒരുമിച്ചായിരുന്നു. മനുവിനെ കണ്ടതും ശങ്കർ കുഞ്ഞിനെ മുറുകെ പിടിച്ചു. മനു നനഞുക്കൊണ്ട് ഹാളിലേക്ക് കേറിയതും ശങ്കർനെയും കുഞ്ഞിനേയും ഒന്ന് നോക്കി പതിയെ ആ നോട്ടം ഒരു പുഞ്ചിരിയിലേക്ക് വഴിമാറി അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം മനു മുകളിലേക്ക് കേറി.കൂടെ പൂജയും. "അവന്റെ പരിഭവം ഒക്കെ മാറിന്നു തോനുന്നു "ശങ്കർനെ നോക്കി ദേവകി പറഞ്ഞതും ശങ്കർ അത് ശെരി വച്ചുകൊണ്ട് തലയാട്ടി. _____

"മനുവേട്ടാ ഇതെങ്ങനെയാ ഫുൾ നനഞത് "മനുവിനെ നോക്കി പൂജ ചോദിച്ചതും അവൻ അവളുടെ സാരിതലപ്പ് കൊണ്ട് തല തൂവർത്താൻ തുടങ്ങി. "മനുവേട്ടൻ ഇവിടിരുന്നേ "മനുവിനെ ബെഡിൽ പിടിച്ചിരുത്തിയ ശേഷം പൂജ ടവ്വൽ എടുത്ത് മനുവിന്റെ തല തുവർത്താൻ തുടങ്ങി. "പൂജ.... I love you "പൂജയുടെ അണിവയറിലേക്ക് ഒന്ന് ഊതിക്കൊണ്ട് മനു പറഞ്ഞതും പൂജ ഒന്ന് പുളഞ്ഞു.മനു അവളെ മടിയിൽ പിടിച്ചിരുത്തി. "I love you റ്റു "മനുവിനെ നോക്കി പൂജ പറഞ്ഞതും അവളുടെ കഴുത്തിൽ മനു മുഖം പൂയ്ത്തി. പൂജ ഒന്ന് ഞെരുങ്ങിക്കൊണ്ട് അവനെ തന്നോട് ചേർത്ത് വെച്ചു.മനുവിന്റെ ചുണ്ടുകൾ അവളുടെ കഴുത്തടിയിലേക്ക് ആയ്ന്നിറങ്ങി.മനുവിളെ തണുപ്പ് പൂജയിലേക്ക് വ്യാപിച്ചു. അവൻ അവളെ ചേർത്ത് പിടിച്ചു. അവന്റെ ചുണ്ടുകൾ കഴുത്തടിയിൽ നിന്നും തയ്നിറങ്ങിയത് ഒരു പിടച്ചിലോടെ അവൾ അറിഞ്ഞു. "ടക് ടക് "ആരോ കതകിനു തട്ടിയ ഒച്ച കേട്ടതും പൂജ മനുവിൽ നിന്നും മാറി. "ഞാൻ നിന്നെ ഒന്ന് സ്നേഹിക്കുമ്പോയേക്കും ഇതിനും മാത്രം കതക് തട്ടാൻ ആരാ "മനു ദേഷ്യത്തോടെ പറഞ്ഞതും പൂജ ചിരിച്ചോണ്ട് വാതിൽ തുറന്നു.

"താ നിങ്ങളുടെ ട്രോഫി നിങ്ങളുടെടുത്തെ കിടക്കുന്നു ഒരേ വാശി. പിന്നെ പാച്ചു എന്റെ അടുത്ത് കിടന്നു കേട്ടോ "അപ്പു തച്ചുനെ പൂജയുടെ കയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു.അപ്പു പോയതും പൂജ കതകടച്ചു. "അച്ഛന്റെ തച്ചു വന്നെ "മനു കയ്യ് നീട്ടിയതും പൂജ മനുവിനടുത്തേക്ക് ചാടി. "ഇല്ലേ ഇല്ല പോയി കുളിച്ചിട്ട് വാ ആകെ നനഞു "മനുനെ നോക്കി പൂജ പറഞ്ഞതും അവളുടെ കയ്യിൽ നിന്നു ടവ്വലും വാങ്ങി തച്ചുന്റെ കവിളിലൊന്ന് പിച്ചി അവൻ ബാത്‌റൂമിൽ കേറി. മനു കുളിച്ചിറങ്ങിയതും കാണുന്നത് മോളെ ഉറക്കാൻ നോക്കുന്ന പൂജയെയാണ് കാണുന്നത് അവൻ തല തൂവർത്തിക്കൊണ്ട് അവർക്കരികിൽ ഇരുന്നു. "എന്താണ് അമ്മേം മോളും കൂടി പറയുന്നേ "തച്ചുനെ മടിയിൽ ഇരുത്തിക്കൊണ്ട് മനു ചോദിച്ചു. "പിപ്പി പോണം തച്ചുന് പോണം ഇപ്പൊ "തച്ചു പറഞ്ഞതും മനു പൂജയെ നോക്കി. "കുറെ നേരായി പറയുന്നു ഞാൻ എന്ത് ചെയ്യാനാ പുറത്താണെങ്കിൽ നല്ല മഴയും "പൂജ കയ്യ് മലർത്തിക്കൊണ്ട് പറഞ്ഞു. "അതിനൊരു വഴിയുണ്ട് നീ കുഞ്ഞിനെ പിടി

"കുഞ്ഞിനെ പൂജയുടെ കയ്യിൽ കൊടുത്ത് മനു ബെഡിലേക്ക് കേറി നിന്നു. "ഇപ്പോൾ വണ്ടി കിട്ടില്ല നമുക്ക് ആന കളിക്കാം "മനു ബെഡിൽ മുട്ട് കുത്തി നിന്നുക്കൊണ്ട് പറഞ്ഞതും പൂജ ചിരിക്കാൻ തുടങ്ങി. "എന്താടി കിടന്ന് ചിരിക്കൂന്നേ "പൂജയെ നോക്കി കലിപ്പിച്ചോണ്ട് മനു ചോദിച്ചു. "അയ്യോ എനിക്ക് വയ്യേ കലിപ്പൻ മുൻശുണ്ഠി കാരൻ എന്തൊക്കെയായിരുന്നു എല്ലാം ഒരു മിനുട്ട് കൊണ്ട് പോയില്ലേ ഹയ്യോ "പൂജ മനുനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. "മുൻശുണ്ഠികാരൻ നിന്റെ തന്ത "മനു. "ദെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ "പൂജ മനുനെ തറപ്പിച്ചു നോക്കി. "നീ എന്ത് ചെയ്യുന്നു എനിക്കൊന്ന് കാണാണല്ലോ "മനു പൂജയെ ബെഡിലേക്ക് പിടിച്ചിട്ടു പൂജയും തച്ചുവും നേരെ ബെഡിൽ ലാൻഡ് ആയി "അത്രക്കായോ "പൂജ ഒരു പില്ലോ എടുത്ത് മനുവിനെ അടിച്ചു. പിന്നങ്ങോട്ട് ഒരു കളിയായിരുന്നു. തച്ചു ഇതെല്ലാം കണ്ട് കയ്യ് കൊട്ടി ചിരിച്ചു. "മ....തി... മനുവേട്ട ഹ.. ഹ... തളർന്നു "പൂജ എങ്ങിക്കൊണ്ട് പറഞ്ഞു.മനു പൂജയെ പൊതിഞ്ഞു പിടിച്ചു കഴുത്തിൽ മുഖം അമർത്തി പൂജ പിടഞ്ഞോണ്ട് മനുവിന്റെ മുടിയിൽ കയ്യ് കോർത്തു. "മ.... മ... മനുവേട്ടാ കു... കുഞ്ഞ് "പൂജ വിക്കിക്കൊണ്ട് പറഞ്ഞതും മനു ഒരുക്കൊടെ പൂജയിൽ നിന്നും വിട്ട് മാറി നോക്കുമ്പോ രണ്ടാളെയും മാറി മാറി നോക്കാണ് തച്ചു.

മനുവും പൂജയും കിളി പോയി പരസ്പരം നോക്കി. "അച്ചേ അമ്മേ ഞ്ച ചെയ്തേ "തക്ഷു മനുവിന്റെ മടിയിൽ ഇരുന്നൂക്കൊണ്ട് ചോദിച്ചു. "അത് മോക്കിപ്പം മനസ്സിലാവൂല കുറച്ച് വലുതാവുമ്പോ തിരിയും കേട്ടോ "മനു അവളുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞതും പൂജ മനുന്റെ കയ്യിൽ പിടിച്ചൊന്നുലച്ചു. "നീ ലൈറ്റ് ഓഫ്‌ ആക്ക് "മനു തച്ചുനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞുക്കൊണ്ട് പറഞ്ഞു. തച്ചുനെ നടുക്ക് കിടത്തി രണ്ടാളും കിടന്നു. തച്ചുന്റെ ദേഹത്തൂടെ മനുവും പൂജയും കൂടി കയ്യ് കോർത്തു. ആ നിലാവെളിച്ചതിൽ പൂജയുടെ മുഖം വെട്ടിത്തിളങ്ങുന്നതായി മനുന് തോനി. അങ്ങനെ 5 വർഷത്തിന് ശേഷം തന്റെ പാതിയെയും ജീവനെയും പൊതിഞ്ഞു പിടിച്ചു മനു ഉറക്കത്തെ പുൽകി. ____ "10 മണിയായല്ലോ അപ്പുവേട്ടൻ ഉറങ്ങിക്കാണും "ദേവു തലയിൽ കൂടി ഒരു കരിം പടവും ഇട്ട് റൂമിനു പുറത്തേക്കിറങ്ങി. അപ്പൂന്റെ മുറിയുടെ മുന്നിൽ എത്തിയതും ദേവു ഡോർ പതിയെ തുറന്നു. "ഹോ ഭാഗ്യം ഡോർ ക്ലോസ് ചെയ്തിട്ടില്ല "ദേവു അകത്തേക്ക് കേറി.

"ഹലോ my dear ഫ്രണ്ട്‌സ് ഓൾ ഇന്ത്യൻസ് are my ബ്രദർസ് and സിസ്റ്റേഴ്സ് ദേവു ഒഴികെ ബൈക്ലോസെ ശോ ബികോസ് ദേവു is my ഹേ ഹു ഹും..."അപ്പു ഉറക്കത്തോരോ പിച്ചും പിഴയും പറയാൻ തുടങ്ങി. "ഉറക്കത്തിലും ഞാൻ ആണല്ലേ "അപ്പുനെ നോക്കി ദേവു പറഞ്ഞു. "ഷട്ടർ അപ്പ്‌ your ബ്ലഡി മൗത് ഇഫ് u ബാഡ് i am your ഡാഡ്......"പാച്ചു അപ്പൂന്റെ ദേഹത്തേക്ക് കാലെടുത്തു വച്ചുകൊണ്ട് പറഞ്ഞു. "ഹാ ബെസ്റ്റ് ചക്കിക്കൊത്ത ചങ്കരൻ ആരോ അറിഞ്ഞോണ്ട് ചേർത്തുവെച്ച മാമനും മുത്തനും ഹോ ഏതായാലും അപ്പൂട്ടന്റെ വംശത്തിന് നാശം വരില്ല "ദേവു അപ്പുനെ കുറുമ്പോടെ നോക്കി പറഞ്ഞു. കരിമ്പുടം ഒന്നുകൂടി റെഡി ആക്കി വെച്ച് ദേവു അപ്പുനെ തട്ടി വിളിച്ചു. "അപ്പുവേട്ട അപ്പുവേട്ട എഴുന്നേൽക്ക് "അപ്പുനെ തട്ടിക്കൊണ്ടു ദേവു വിളിച്ചതും അവൻ ഉറക്ക ചടവോടെ കണ്ണ് തുറന്നു. "അയ്യോ ഡാഡി ഗിരിജ "ദേവൂനെ കമ്പിളി പുതപ്പോടെ കണ്ടതും അപ്പു പേടിച് അലറി ദേവു അപ്പൂന്റെ വാ പൊത്തി. "നീ ആയിരുന്നോ "ദേവൂന്റെ കയ്യ് മാറ്റിക്കൊണ്ട് അപ്പു പറഞ്ഞു.

"സാധാരണ എല്ലാരും പ്രേതം എന്ന് വിളിച്ച കരയ ഇതെന്താ ഡാഡി ഗിരിജ "ദേവു സംശയത്തോടെ അപ്പുനെ നോക്കി. "അത് നിന്നെ ഈ കോലത്തിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഡാഡി ഗിരിജ ആയിരിക്കും എന്ന് "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "ഹാ അപ്പുവേട്ടൻ വന്നെ "ദേവു അപ്പൂന്റെ കയ്യ് വലിച്ചു പുറത്തേക്ക് നടക്കാൻ ഭാവിച്ചതും അപ്പു തടഞ്ഞു. "അയ്യേ ഞാൻ ഇല്ല എന്റെ ചരിത്രം എന്റെ ദേവു നിനക്ക് കല്യാണം വരെ ഒന്ന് പിടിച്ചു നിന്നുടെ... അല്ല നിനക്ക് നിർബന്ധം ആണെങ്കിൽ ഞാൻ നിന്ന് തരാം "അപ്പു ദേവൂന്റെ ചുരിതാറിൽ പിടിച്ചു പറഞ്ഞു. "ദെ കെട്ടാൻ പോവുന്ന ചെക്കൻ ആണോന്നൊന്നും ഞാൻ നോക്കുല ഒരൊറ്റ വിക്കങ്ങു വെച്ചു തരും "ദേവു അപ്പൂന്റെ കയ്യ് തട്ടി മാറ്റികൊണ്ട് പറഞ്ഞു. "അപ്പം അതിനല്ലേ ശോ വെറുതെ കൊതിപ്പിച്ചു "അപ്പു സങ്കടത്തോടെ പറഞ്ഞു. "കിന്നാരം പറയാതെ വാ "ദേവു അപ്പൂന്റെ കയ്യും പിടിച്ച് ടെറസിലേക്ക് നടന്നു.അവിടത്തെ ദൃശ്യം കണ്ട് അപ്പു ഒരു നിമിഷം 5 വർഷം പുറകോട്ട് പോയി.അവന്റെ കണ്ണുകൾ വിടർന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story