❣️നിനക്കായി ❣️: ഭാഗം 50

ninakkay kurumbi

രചന: കുറുമ്പി

"ദേവൂന്റെ കല്യാണം നിച്ചയിച്ചു "അശോക് പറഞ്ഞതും ദേവൂവും അപ്പുവും ഞെട്ടി പരസപരം നോക്കി. "ഞെട്ടണ്ട നിങ്ങളുടെ രണ്ടാളെയും കൂടിയ "ശങ്കർ ചിരിച്ചോണ്ട് പറഞ്ഞതും ദേവൂവും അപ്പുവും ഒന്ന് ചിരിച്ചു ആശ്വാസത്തിന്റെ പുഞ്ചിരി. "ഏതായാലും ഇന്ന് തന്നെ എല്ലാം തീരുമാനിക്കണം അളിയാ നിച്ഛയം രണ്ട് ദിവസത്തിനുള്ളിൽ നടത്തണം കല്യാണം കുറച്ച് വൈകിയാലും കുഴപ്പം ഇല്ലല്ലോ ഏതായാലും മനുവിനെ കൂടി വിളിക്ക് "അശോക് പറഞ്ഞതും ദേവൂന്റെ മുഖം കുറച്ചുയർന്നു. "എന്താ അപ്പു നിനക്ക് സമ്മതം അല്ലേ "അപ്പൂന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് മാലതി ചോദിച്ചു. "ഒന്ന് പോ ആന്റി എനിക്ക് നാണം വരുന്നു "അപ്പൂ ദേവകിയുടെ പുറകിൽ ഒളിച്ചുകൊണ്ട് പറഞ്ഞു. "സാധാരണ പെണ്ണിനാണ് നാണം ഇത് നേരെ തിരിച്ചാണല്ലോ "അശോക് ചിരിച്ചോണ്ട് പറഞ്ഞതും ദേവു അപ്പുനെ കൂർപ്പിച്ചു നോക്കി. "ഞാൻ മനുവേട്ടനെ വിളിക്കാം "ദേവു മുകളിലേക്ക് കേറി. "മനുവേട്ടാ ഏട്ടന് അമ്മേനോടും അച്ഛനോടും ഉള്ള ദേഷ്യം മാറിയോ "പൂജ കണ്ണാടിക്ക് മുന്നിൽ നിന്നും മുടിച്ഛിക്കുന്ന മനുനെ നോക്കി ചോദിച്ചു.

"ഹാ മാറി അമ്മ നമ്മുടെ രണ്ടാളെയും നന്മ ഓർത്ത ചെയ്‌തെന്ന് അപ്പു പറഞ്ഞു മാത്രോം അല്ല നമ്മൾ ഒന്നായില്ലേ പിന്നെ എന്തിനാ ഒരു ദേഷ്യം. എനി നിന്നെ പിരിഞുഎനിക്കൊരു ജീവിതമേ ഇല്ല "മനു പൂജക്കരികിൽ ഇരുന്നു നെറ്റി മുട്ടിച്ചുകൊണ്ട് പറഞ്ഞു. "ഇനി ഇതിൽ നിന്നും എനിക്കൊരു മോചനം ഇല്ല ഇനി ഇപ്പോൾ മരിച്ചാലും കൊയപ്പ"പറഞ്ഞു തീരും മുൻപ് മനുവിന്റെ കയ്യ് പൂജയുടെ വായയെ പൊതിഞ്ഞു. "ഇനി ഇങ്ങനെ ഉള്ള വർത്താനം പറഞ്ഞ കരണം അടിച്ചു ഞാൻ പൊട്ടിക്കും പറഞ്ഞില്ലെന്ന് വേണ്ട ഒന്നാലോചിച്ചു നോക്ക് ഒരു 10 ഓ 20 ദിവസമേ നമ്മൾ സന്തോഷത്തോടെ ഇരുന്നിട്ടുള്ളൂ അതിനിടക്ക് ഓരോ പ്രശ്നം വന്നു നമ്മൾ പിരിഞ്ഞു ഇപ്പോൾ ഒന്നൂടിയും സന്തോഷം എന്തെന്ന് അറിയുമ്പോയേക്കും നിനക്ക് ചാവണം ഇല്ലെടി എന്ന പോയി ചാവ് ഞാനും എന്റെ മോളും ജീവിക്കും പിന്നെ സ്നേഹക്ക് സമ്മണെങ്കിൽ അവളെ നിന്റെ സ്ഥാനത്തേക്ക് കൊണ്ട് വരും "മനു ഒളികണ്ണാലെ പൂജയെ നോക്കി പറഞ്ഞു. "ദുഷ്ട്ട ഇതാണല്ലേ മനസ്സിലിരുപ്പ് അങ്ങനെ ഇപ്പോം ഉണ്ടാക്കേണ്ട ഏതായാലും മനുവേട്ടനെ വിട്ട് ഞാൻ കൊന്നാലും പോവൂല.

മനുവേട്ടനും തച്ചുവും പിന്നെ ഞാനും "മനുനെ മുറുകെപുണർന്ന് കൊണ്ട് പൂജ പറഞ്ഞതും മനു വേഗം പൂജയെ അടർത്തി മാറ്റി. "അപ്പോൾ കുക്കുവും പിന്നെ അതുകഴിഞ്ഞു വരുന്ന കുട്ടികളുമോ "മനു പറഞ്ഞതും പൂജ സംശയഭാവത്തിൽ മനുനെ നോക്കി. "അല്ല ഇന്നലെ രാത്രിയത്തെ ഓർമയിൽ കുക്കു പിന്നെ കുറെ രാത്രിയും പകലും ഒക്കെ വരുന്നില്ലേ "മനു പൂജയുടെ സാരിത്തുമ്പു പിടിച്ചുകൊണ്ട് പറഞ്ഞതും. "അയ്യടാ മനസിലിരുപ്പ് കൊള്ളാലോ രണ്ടിൽ നിർത്താൻ പ്ലാൻ ഇല്ലേ "പൂജ പറഞ്ഞതും മനു ഒന്ന് ചിരിച്ചു. "5 ആണെന്റെ ലക്കി നമ്പർ "മനു പൂജയെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു. "ഹോ ഇതിനേക്കാൾ നല്ലത് പാർതിയേട്ടൻ തന്നെയാ "പൂജ ചിരിച്ചോണ്ട് പറഞ്ഞു. "എന്താണ് ഇവിടെ ഒരു ഗുഡാലോചന "മുറിയിലേക്ക് കേറിക്കൊണ്ട് ദേവു ചോദിച്ചു. "അഞ്ചു വർഷത്തെ കാര്യങ്ങൾ ഇല്ലേ പറയാൻ "മനു ദേവൂനെ നോക്കി പറഞ്ഞു.

"ഓ ആ അഞ്ചു വർഷത്തെ കാര്യം പറഞ്ഞു കയിഞ്ഞ് പൂജ ചേച്ചി ബാക്കി ഉണ്ടായിരുന്നാൽ മതിയായിരുന്നു."പൂജയെ നോക്കി ഇളിച്ചോണ്ട് ദേവു പറഞ്ഞു. "നീ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ ദേവു എന്താ പ്രത്യേകിച് "ദേവൂനെ നോക്കി പൂജ ചോദിച്ചു. "അത് നിങ്ങൾ തായേക്ക് വായോ "ദേവു. അങ്ങനെ മുന്നാളും തായേക്ക് വന്നു. "ഹാ മനു നീ വാ ഇരി ചില കാര്യങ്ങൾ തീരുമാനിക്കണം "മനുനെ കണ്ടതും അശോക് പറഞ്ഞു. "ഹാ എന്നാൽ നിച്ഛയം മറ്റന്നാൾ ആക്കാം കല്യാണം അഞ്ചു മാസം കഴിഞ് എന്താ അളിയന്റെ തിരുമാനം "ശങ്കർ അശോകിനെ നോക്കി ചോദിച്ചു. "അതാ നല്ലത് നിച്ഛയത്തിന് കൂടാൻ പറ്റിലേലും അമ്മുനും പാർത്തിക്കും കല്യാണത്തിന് കൂടാലോ "ദേവകി പറഞ്ഞതും എല്ലാരും ശെരി വെച്ചു. "എന്നാൽ ദേവൂനെ ഞങ്ങൾ ഇങ് കൂട്ടുകയാ ഡ്രസ്സ്‌ ഒക്കെ എടുക്കണ്ടേ ഒരു ദിവസം അല്ലേ ഉള്ളു അടുത്ത ബന്ധുകളെ ക്ഷണിക്കാം "ദേവു അപ്പോയെക്കും എല്ലാം പാക്ക് ചെയ്ത് ഇറങ്ങിയിരുന്നു. "കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവളുടെ ഒരു ആവേശം കണ്ടില്ലേ

"മാലതി അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. "എന്ന ശെരി ഞങ്ങൾ ഇറങ്ങ"ദേവു അപ്പുനെ ഒന്ന് നോക്കി കണ്ണിറുക്കി. അപ്പൂന് ദേവു പോവുന്നതിൽ നല്ല സങ്കടം ഉണ്ടായിരുന്നു. "എന്റെ അപ്പു വെറും അഞ്ചു മാസം കൂടി കാത്തിരുന്നാൽ അവൾ ഇങ് വരില്ലേ "അപ്പൂന്റെ സങ്കടം കണ്ട് പൂജ അടക്കം പറഞ്ഞു. "അല്ലേടി ഞാൻ ഇങ്ങനെ ആലോചിക്കായിരുന്നു നിച്ഛയത്തിന് ബിരിയാണി ആയിരിക്കോ അതോ ബുഫെയോ "അപ്പു വലിയ ആലോചനയിൽ ആണ്. "കല്യാണം കഴിഞ്ഞാൽ ദേവൂന്റെ അവസ്ഥ എന്താവോ എന്തോ "പൂജ മുകളിലേക്ക് നോക്കി പറഞ്ഞു. "കല്യാണം ഒന്ന് കഴിഞ്ഞിട്ട് വേണം കുറെ ഗപ്പ് അടിക്കാൻ "അപ്പു ദ്ധികന്തപുളകിതനായി പറഞ്ഞു 🤭🤭. "നിനക്ക് അതിന്റെ വിചാരമേ ഉള്ളോ "മനു അപ്പുനെ ആക്കി പറഞ്ഞതും പൂജ മനുനെ കൂർപ്പിച്ചു നോക്കി. മനു അതിന് വെളുക്കെ ഒന്ന് ചിരിച്ചു. "അല്ല കുട്ടികൾ ഒക്കെ എവിടെ വാ നമുക്കും ഡ്രസ്സ്‌ എടുക്കണ്ടേ വീട് ഒന്ന് റെഡി ആക്കണം എല്ലാരും ഒന്ന് ആഞ്ഞു പിടിക്ക് "ശങ്കർ എല്ലാരേയും നോക്കി പറഞ്ഞു. "ആദ്യം ഡ്രസ്സ്‌ എടുക്കാം പൂജമോളെ കുട്ടികളെ റെഡി ആക്ക്."ദേവകി അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. ______ "ഹലോ ഗയ്സ് ആദ്യം എനിക്ക് ഡ്രസ്സ്‌ എന്നിട്ട് മതി നിങ്ങൾക്ക് "

അപ്പു മുമ്പിൽ നടന്നു പിറകിൽ ബാക്കി ഉള്ളവരും "അല്ല പൂജമ്മേ ഈ കല്യാണം കഴിക്കുന്നതെന്തിനാ "പൂജയുടെ കയ്യ് പിടിച്ചു നടക്കുന്നതിനിടയിൽ പാച്ചു ചോദിച്ചു. "അതായത് പാച്ചു കുട്ടികൾ ഉണ്ടാവാണെങ്കിൽ കല്യാണം കഴിക്കണം "പാച്ചുനെ കയ്കളിൽ എടുത്ത് കൊണ്ട് അപ്പു പറഞ്ഞു. "കല്യാണം കഴിക്കാതെ കുട്ടികൾ ഉണ്ടാവില്ലേ "വായിൽ കയ്യ് ഇട്ടുകൊണ്ട് പാച്ചു ചോദിച്ചു. "കല്യാണം കഴിക്കാതെ കുട്ടികൾ ഉണ്ടാവും പക്ഷേ ആ കുട്ടികളെ നോക്കാൻ ആ അച്ഛൻ ഉണ്ടാവില്ല പിടനകേസിനു ജയിലിൽ കിടക്കേണ്ടി വരും "അപ്പു ഒരു കൂസലും കൂടാതെ പറഞ്ഞു. "അച്ചേ ന്റെ കലാനം എപ്പ "തച്ചു മനുന്റെ കഴുത്തിലൂടെ കയ്യ് ഇട്ടോണ്ട് ചോദിച്ചു. "നിന്റെ കല്യാണം ഹാർദിയും ആയിട്ട് നടത്താം എന്താ "മനു കളിയാലേ പറഞ്ഞതും തച്ചു കയ്യ് കൊട്ടി ചിരിച്ചു. "ഹോ ഹാർദിടെ പേര് പറഞ്ഞപ്പോൾ എന്താ ഒരു സന്തോഷം "പൂജ ചിരിച്ചോണ്ട് മനുനെ നോക്കി പറഞ്ഞു. "അതങ്ങനെയാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല "അപ്പു മനുനെ ആക്കിക്കൊണ്ട് പറഞ്ഞു. "മത്തൻ കുത്തിയാൽ എന്താ മാമ കുമ്പളം മുളക്കത്തെ "പാച്ചു അപ്പുനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. "അത് നിന്റെ തന്തനോട്‌ ചോദിക്ക് അയാൾ കുമ്പളം നടാൻ കുഴി കുയിച്ചോണ്ടിരിക്കണല്ലോ ഒന്ന് മിണ്ടാതെ നിക്കേടാ ചെക്കാ "

അപ്പു പാച്ചുന്റെ വാ പൊത്തിക്കൊണ്ട് പറഞ്ഞു. അങ്ങനെ എല്ലാരും ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി. "മനുവേട്ടാ ഈ ഡ്രസ്സ്‌ എങ്ങനുണ്ട് ഒരു ബ്ലു കളർ സാരി കാട്ടിക്കൊണ്ട് പൂജ ചോദിച്ചു "ഹാ ഇത് കൊള്ളാം നീ ഒന്ന് ഡ്രെസ്സിങ് റൂമിൽ ചെന്ന് നോക്കിനോക്ക് "മനു പറഞ്ഞതും പൂജ ഡ്രെസ്സിങ് ഏരിയയിലേക്ക് പോയി. അവളെ പിന്തുടരുന്ന ആപത്ത് അറിയാതെ. റൂമിന്റെ മുന്നിൽ എത്തിയതും ആരോ ഒരു ടവ്വൽ കൊണ്ട് അവളുടെ മുഖം പൊത്തിപിടിച്ചു. അപ്പോൾ തന്നെ അവൾ മോഹലസ്യപ്പെട്ടു വീണു. രണ്ട് പെൺകുട്ടികൾ വന്നു അവളെ പിടിച്ചു പുറത്തേക്കിറങ്ങി മുന്നിൽ ഒരു വാൻ വന്നതും അവളെ അതിലേക്ക് വലിച്ചു കേറ്റി.ആ വാൻ മുന്നോട്ട് കുതിച്ചു. ഏറെ നേരെ കഴിഞ്ഞിട്ടും പൂജയെ കാണാതെ വന്നതും മനുവും തച്ചുവും കൂടി ഡ്രെസ്സിങ് ഏരിയയുടെ മുന്നിലേക്ക് നടന്നു അവിടെ നിലത്ത് കിടക്കുന്ന ഫോൺ കണ്ടതും ഏതോ ഒരു പേടി അവന്റെ മനസ്സിൽ നിറഞ്ഞു. കണ്ണുകൾ മുടിക്കെട്ടുന്ന പോലെ തോനി. വീണ്ടും അവളെ നഷ്ട പെടുമോ എന്നുള്ള പേടി അവന്റെ മനസ്സിൽ നിറഞ്ഞു.

നെഞ്ച് വല്ലാതെ മിടിക്കുന്നതായി തോനി. "സാർ എനി പ്രോബ്ലം "ഒരു സെയിൽസ് ഗേൾ അവന്റെ മുന്നിൽ വന്നുനിന്ന് ചോദിച്ചു. "എന്റെ വൈഫ് അവളുടെ ഫോൺ "മിടിക്കുന്ന ഹൃദയത്തോടെ അവൻ പറഞ്ഞപ്പോൾ വാക്കുകൾ ഇടറി സ്വയം നഷ്ട്ടപെടുന്നപോലെ തോനി. "എന്താ മനുവേട്ടാ എന്ത പ്രശ്നം "അപ്പു അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു. "പൂ.... പൂജ.... അവൾ "മനുവിന്റെ കയ്യും കാലും തളരുന്ന പോലെ തോനി. "പൂജക്കെന്താ പറ്റിയെ അവൾ എവിടെ"അപ്പു വർധിച്ചുവന്ന സങ്കടത്തോടെ ചോദിച്ചു. "ഇങ്ങനെ നോക്കി നിൽക്കാതെ വാ ആ cctv നോക്കിയാൽ എന്താ സംഭവം എന്നറിയാം " ശങ്കർ പറഞ്ഞതും അവർ ആ കടയുടെ cctv ഫുട്ടെജ് ചെക്ക് ചെയ്യാൻ തുടങ്ങി അങ്ങനെ പൂജയെ പിടിച്ചു കൊണ്ടുപോവുന്നതും വണ്ടിയും എല്ലാം അവർ കണ്ട് പിടിച്ചു കൂടെ വണ്ടിയുടെ നമ്പറും. "പോലീസിനെ അറിയിക്കാം "ശങ്കർ "ഇല്ല ഡാഡി അത് റിസ്ക് ആണ് എന്റെയും പൂജയുടെയും ജീവിതം വെച്ച് കളിക്കുന്നതാരാണ് എന്നെനിക്ക് കണ്ട് പിടിക്കണം എന്റെ പൂജക്കെന്തേലും സംഭവിച്ചാൽ വെറുതെ വിടില്ല ഒന്നിനെയും "മനു വർധിച്ച ദേഷ്യത്തോടും സങ്കടത്തോടും കൂടി പറഞ്ഞു.

"വാ മനുവേട്ടാ ഇന്നവന്റെ അന്ദ്യമാണ് "അപ്പു പറഞ്ഞതും മനുവും അത് ശെരി വെച്ചു ഒരു നിമിഷം പായക്കാതെ കാറിലേക്ക് കേറി അപ്പുവിന്റെയും മനുവിന്റെയും പ്രാർത്ഥന ഒന്നായിരുന്നു അവർ അവിടെ എത്തുമ്പോയേക്കും അവർക്ക് ഒന്നും പറ്റല്ലേ എന്ന്. _____ പൂജ കണ്ണുകൾ പതുക്കെ തുറക്കാൻ ശ്രമിച്ചു. അതൊരു ഇരുട്ട് മുറിയായിരുന്നു. കാലുകളും കയ്കളും പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. പൂജ കണ്ണ് തുറന്നപ്പോൾ കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന സ്നേഹയെ ആണ്. "നീ നീയാണോ എന്നെ "പൂജ വെറുപ്പോടെ സ്നേഹയെ നോക്കിക്കൊണ്ട് ചോദിച്ചു. "ഞാൻ... ഞാൻ മാത്രല്ല ഒരാളും കൂടി ഉണ്ട് നീ അവിടെ ഉണ്ടെന്ന് വിവരം തന്ന ആൾ "സ്നേഹ അൽപ്പം മുന്നോട്ട് നിന്നുക്കൊണ്ട് പറഞ്ഞതും. ഇരുട്ടിലൂടെ മുന്നോട്ട് വരുന്ന ആളെ കണ്ടതും പൂജ മനസിലാവാതെ നിന്നു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story