❣️നിനക്കായി ❣️: ഭാഗം 7

ninakkay kurumbi

രചന: കുറുമ്പി

"മനു ഏട്ടൻ ഡിഗ്രി ഫൈനൽ year പഠിക്കുമ്പോഴാണ് ഈ പ്രേണയത്തിന്റെ ആരംഭം. "അമ്മു പറയാൻ തുടങ്ങി അന്ന് ഡിഗ്രി ഫസ്റ്റ് ഇയർസിന്റെ ഫസ്റ്റ് ഡേ ആയിരുന്നു "ഡാ ഇന്ന് ഫസ്റ്റ് ഡേ അല്ലേ നമുക്കാരെയെങ്കിലും റാഗ് ചെയ്താലോ " അജയ്. ആർണവിന്റെ ഫ്രണ്ട്. "ഡാ നിന്നോടല്ലേ അവൻ ചോദിച്ചത് "കിഷോർ ആർണവിന്റെ മറ്റൊരു ഫ്രണ്ട്. "ഞാൻ കേട്ടു നിങ്ങൾ നോക്കിക്കോ എനിക്ക് താല്പര്യം ഇല്ല "ആർണവ് ബൈക്കിന്ടെ മുകളിൽ കിടന്നു. അപ്പോഴാണ് അതിലുടെ ഒരു മഞ്ഞ ചുരിതാർ ഉടുത്ത പെൺകുട്ടി പോവുന്നത് കണ്ടത്. "ഹെയ് മഞ്ഞക്കിളി ഇവിടെ വാ "അജയ് ആ കുട്ടിയെ മാടി വിളിച്ചുകൊണ്ട് പറഞ്ഞു. അവൾ മടിച്ചുകൊണ്ട് അവർക്കടുത്തേക്ക് ചെന്നു. "തന്റെ പേരെന്താ "കിഷോർ രണ്ട് കയ്യും മാറിൽ കെട്ടിക്കൊണ്ട് ചോദിച്ചു. "അനുശ്രീ "നേർത്ത ശബ്ദതത്തിൽ അവൾ പറഞ്ഞു. അത് വരെ എങ്ങോട്ടോ നോക്കി നിന്ന മനു പെട്ടന്നവളെ നോക്കി.

എന്തോ അവളെ കണ്ടതുമുതൽ തനിക്ക് പ്രിയപ്പെട്ട ആരോ ഒരാൾ ആണെന്ന തോന്നൽ. "ഡീ നീ ഒരു പാട്ട് പാടിക്കെ "അജയ് "അയ്യോ ചേട്ടാ എനിക്ക് പാടാനൊന്നും അറിയില്ല "അനു "അതെന്താ നീ പാടാതെ പയ്കിളി ആണോ "കിഷോർ "വിട്ടേക്കേടാ അവൾ പോയിക്കോട്ടെ "മനു. അനു അവനേ നന്ദി രൂപേന ഒന്ന് നോക്കി പോയി. "എന്താ ഒരിളക്കം "അജയ് സംശയ രൂപേണ മനുനെ ഒന്ന് നോക്കി. "എന്താ എനിക്ക് ഇളകിക്കൂടെ "manu "കാള വാല് പൊക്കിയപ്പോയേ തോന്നി എന്തിനാണെന്ന് "മനുനെ ഒന്ന് ഇരുത്തിനോക്കിക്കൊണ്ട് അജയ് പറഞ്ഞു. "എന്തിനാ "കിഷോർ താടിക്ക് കയ്യ് കൊടുത്ത് ചോദിച്ചു. "നിന്റെ കുഞ്ഞമ്മായിനെ കെട്ടിക്കാൻ എന്തേ " അജയ് പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. "ശെരിക്കും "കിഷോർ സംശയ രൂപത്തിൽ ചോദിച്ചു. ഒന്ന് പോയെടാ. നിനക്കവളോട് മറ്റേതാടിച്ചോ "അജയ് മനുനോട് ചോദിച്ചു. "എന്താടിച്ചൊന്ന് "മനു "Love at first sight "അജയ്.

"അതിനവളുടെ പേര് മാത്രല്ലേ നമ്മുക്കറിയൂ "കിഷോർ. "അതിന് ഇവൻ അവളെയല്ലേ പ്രേമിക്കുന്നു അല്ലാതെ അഡ്രസ് നെ അല്ലാലോ "അജയ് First ഡേ ആയത് കൊണ്ട് അന്നുച്ചയ്ക്ക് വിട്ടു. അന്ന് മനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങനെ എങ്കിലും രാവിലെ ആയാൽ മതി എന്നായിരുന്നു അവന്റെ ചിന്ത. അങ്ങനെ രാവിലെ കുളിച്ചേ കുട്ടപ്പൻ ആയി ബുള്ളറ്റും എടുത്ത് കോളേജിലേക്ക് വിട്ടു അവളെ കാണുക എന്നതായിരുന്നു ലക്ഷ്യം. പാർക്കിങ് ഏരിയയിൽ വണ്ടി പറക്ചെയ്യുമ്പോഴാണ് കിഷോർ അങ്ങോട്ടേക്ക് വന്നത്. "എടാ അവളെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടി " കിഷോർ "എന്നാ വേഗം പറയ് 'മനു ആകാംഷയോടെ ചോദിച്ചു "Dr.അരുൺ ഭാസ്കറിന്റെയും വീണ ഭാസ്കറിന്റെയും ഒരേ ഒരു മകൾ അനുശ്രീ ഭാസ്‌ക്കർ ഒരു ചേട്ടൻ അജയ് ഭാസ്കർ "കിഷോർ ഒറ്റ ശാസത്തിൽ പറഞ്ഞ് നിർത്തി "അപ്പം അവൾ അജയ് ന്റെ പെങ്ങൾ ആണോ "മനു ആകാംഷയോടെ ചോദിച്ചു. "അതേല്ലോ അവൻ നമ്മളോടെന്താ പറയാഞ്ഞേ എന്നാ എന്റെ സംശയം "കിഷോർ "അവനോട് ചോദിച്ചിട്ട് തന്നെ കാര്യം "മനു

"അത് വേണ്ട ആദ്യം അവൻ നമ്മളോട് പറയോ എന്ന് നോക്കാം ഇല്ലെങ്കിൽ അവനേ കാലേ വാരി നിലത്തടിക്കണം "കിഷോർ "അല്ലടാ നമ്മൾ എത്ര പ്രാവിശ്യം അവന്റെ വിട്ടിൽ പോയതാ എന്നിട്ടവളെ നമ്മൾ കണ്ടില്ലലോ "manu "ഞാനവളെ എപ്പോയോ കണ്ടിട്ടുണ്ട് ഇപ്പഴാ ഓർമ്മവന്നെ "കിഷോർ "നിനക്കെവിടുന്നാ ഈ വിവരം കിട്ടിയേ "മനു സംശയത്തിൽ കിഷോർ നോക്കി "വൈഷ്ണവി തന്നതാ "അറിയാതെ അവന്റെ വായിൽനിന്നും വീണുപോയി. "അതാരാ "manu "അത് അനുന്റെ ഫ്രണ്ട് ആണ് "കിഷോർ ഇളിച്ചോണ്ട് പറഞ്ഞു. "അവളെ നിനക്കെങ്ങനെ അറിയാം "മനു സംശയഭാവത്തിൽ കിഷോറിനെ നോക്കി "അത് എനിക്കവളോട് ചെറിയ ഇഷ്ടം ഉണ്ട് അവൾക്കെന്നോടും "കിഷോർ ഇളിച്ചോണ്ട് പറഞ്ഞു. "അതിന്റെ ഇടയ്ക്കുടെ നീ പാലം വലിച്ചോ ". "ചെറുതായിട്ട് "കിഷോർ ചിരിച്ചോണ്ട് പറഞ്ഞു "ഡാ മിണ്ടല്ലേ അജയ് വരുന്നുണ്ട് "മനു "ഹായ് മനു ഹായ് കിച്ചു (കിഷോർ )

നീ നേരത്തെ എത്തിയോ " "ഹാ ഇന്ന് കുറച്ച് നേരത്തെ വരുന്നെ വിചാരിച്ചു. അല്ല നിനക്ക് അനുശ്രീ നെ കുറിച്ചുള്ള വല്ല വിവരവും ലഭിച്ചോ "കിച്ചു "ഏത് അനുശ്രീ "മുഖത്തൊരു ഭവ വ്യത്യാസവും ഇല്ലാതെ അജയ് ചോദിച്ചു. "ഹോ എന്താ ഒരു അഭിനയം ഫഹദ് ഫാസിൽ തോറ്റുപോവും "മനുസ് മനസ്സ്. "തല്ലി കൊല്ലാട ഈ കള്ളനെ "കിച്ചുന്റെ ഡയലോക്കും കൂടി ആയതോടെ മനുവും അടിക്കാൻ തുടങ്ങി. "ഡാ എന്തിനാടാ എന്നെ തല്ലുന്നേ "അജയ് "ഡാ അമുൽ ബേബി കള്ളപ്പന്നി. സ്വന്തം അനിയത്തിയെ അറിയില്ല എന്ന് പറയുന്ന ആദ്യത്തെ ചേട്ടൻ നീ ആയിരിക്കും. അജയ് ഞെട്ടി രണ്ടാളെയും മാറി മാറി നോക്കി. "ഞങ്ങൾ എല്ലാം അറിഞ്ഞു ഇനി സത്യം പറയ് "മനു അജയ് നോട്‌ പറഞ്ഞു. "എന്തിനാ അനുശ്രീ നിന്റെ അനിയത്തി ആണെന്ന കാര്യം മറച്ചു വെച്ചത് "അവള പറഞ്ഞെ അവൾ എന്റെ അനിയത്തി ആണെന്നുള്ളത് പറയരുത് എന്ന്. ഇപ്രാവശയം ഞെട്ടിയത് മനുവും കിച്ചുവും ആണ്..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story