നിനക്കായ് മാത്രം: ഭാഗം 1

ninakkay mathram

രചന: അർത്ഥന

അച്ചു.... അച്ചു മോളെ വാതില് തുറക്ക് എന്താ അമ്മേ ഉറങ്ങാനും സമ്മതിക്കില്ലേ ഇന്ന് ചേച്ചിയുടെ കല്യാണമല്ലേ ആദ്യം അവളോട് തന്നെ റെഡിയാവാൻ പറ അതിന് നിന്നെയാരാ വിളിച്ചേ ഞാൻ അച്ചുനെയാ വിളിച്ചേ അതിനെ അവളുടെ റൂമിലെ കതകുവേണം തല്ലിപ്പൊളിക്കാൻ അല്ലാതെ എന്റെ ഒറക്കമല്ല കളയണ്ടേ നീ എന്താ പറഞ്ഞെ അവൾ നിന്റെ റൂമിൽ ഇല്ലെന്നോ ആ അതെ ഞാൻ ഇന്നലെ കാല് പിടിച്ച് പറഞ്ഞതാ ഒരുമിച്ചു കിടക്കാമെന്ന് പക്ഷെ കേട്ടില്ല ഈശ്വര അപ്പൊ എന്റെ കുട്ടിയെവിടെ പോയി അവളെ ഇവിടെയൊന്നും കാണുന്നില്ല അയ്യോ അമ്മ പേടിച്ചു ബഹളം വെക്കാതെ അവൾ ഇവിടത്തന്നെ കാണും ഞാൻ ഒന്നും കൂടി അവളുടെ റൂമിൽ നോക്കട്ടെ ആ കുരിപ്പിനെ റൂമിലൊന്നും കാണുന്നില്ല ഭഗവാനെ ഇന്ന് അതിന്റെ കല്യാണമ ഇനി വല്ല ഒളിച്ചോട്ടവും ഏയ്‌ അങ്ങനെയൊന്നും വരാൻ വഴിയില്ല അവൾക്കും സനു ചേട്ടനെ ഇഷ്ട്ടമാണല്ലോ

(എന്റെ മനസെ നീ ഇങ്ങനെ എന്നെ ടെൻഷൻ അടിപ്പിക്കാതെ അവളെ കണ്ടുപിടിക്കാൻ നോക്ക് ഞാൻ മനസിനെ സമാധാനിപ്പിച്ച് റൂം ഒരിക്കക്കൂടി നോക്കിയപ്പോഴാണ് ഒരു മേശയിൽ ഒരു കടലാസ് കണ്ടത് OMG അപ്പൊ ഒളിച്ചോട്ടം അത് കത്ത് വായിച്ചപ്പോൾ മനസിലായി അച്ഛനും അമ്മയും ഏട്ടനും എന്നോട് ക്ഷെമിക്കണം എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല എനിക്ക് ഏട്ടന്റെ friend അനൂപ് ഏട്ടനെ ഇഷ്ട്ടമാണ് ഞാൻ ചേട്ടന്റെ കൂടെ പോകുന്നു പിന്നെ എന്റെ മാളു അവൾക്ക് ഇഷ്ട്ടമുള്ളതൊക്കെ എനിക്ക് തരാറുണ്ട് പക്ഷെ നീ ഇപ്പോൾ തരാനിരുന്നത് എനിക്ക് വേണ്ട അത് ഒരിക്കൽ നിന്നെ തേടിവരും അ പേപ്പർ അച്ഛനും ഏട്ടനും കൊണ്ടുകൊടുത്തു അച്ഛൻ അത് വായിച്ച് കസേരയിൽ ഒറ്റ ഇരുത്താമായിരുന്നു

ഏട്ടൻ അവസാന വരി വായിച്ച് എന്നെ ഒരു നോട്ടമായിരുന്നു അപ്പോ തന്നെ ഏട്ടൻ എന്റെ കയ്യും പിടിച് ഒരു മൂലയിൽ കൊണ്ടു നിർത്തി ഡി നീ സനുവിന്റെ കാര്യം വല്ലതും അച്ചുവിനോട് പറഞ്ഞിനോ ഇല്ല ഏട്ടാ അത് മാത്രം ഞാൻ പറഞ്ഞിട്ടില്ല എനിക്ക് നിന്നെ വിശ്വാസമില്ല ചിലപ്പോൾ കൂടെ നിന്ന് ചതിക്കും ഏട്ടാ അതിന് ഞാൻ ഒന്നും നീ ഒന്നും പറയണ്ട എന്റെ മുന്നിന്ന് പോ പോകാൻ ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ കണ്ണുനീർ പുറത്തേക്ക് വന്നു ഞാൻ കാരണം അച്ഛൻ ഒരിക്കലും വിഷമിക്കാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് കല്യാണത്തിന് സമ്മതം പറഞ്ഞത് പക്ഷെ ഇപ്പോൾ അത് വേണ്ടിയിരുന്നില്ല എന്നുതോന്നുന്നു. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും എന്നെ ഏറ്റവും കൂടുതൽ വെറുക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കുക എന്നുവച്ചാൽ ഒരുകാലത്ത് ഇഷ്ട്ടം പറഞ്ഞ് ഒരുപാട് പുറകെ നടന്നതാണ്.

പക്ഷെ അപ്പോഴൊക്കെ സനു ഏട്ടന്റെ കയ്യാണ് മറുപടി തരാറ് അങ്ങനെ പഴയ കാര്യങ്ങൾ മനസിലേക്ക് വന്നപ്പോഴാണ് ചെക്കനും കൂട്ടരും വന്നു എന്ന് പറഞ്ഞത് പിന്നെ എന്നെ കൊണ്ടുപോയി സനു ഏട്ടന്റെ അടുത്തിരുത്തി. താലി കെട്ടാൻ പറഞ്ഞപ്പോൾ മഞ്ഞ ചരടിൽ കോർത്ത താലി എന്റെ കഴുത്തിൽ കെട്ടി. അപ്പോഴാണ് ഞാൻ ആ മുഖത്തൊന്നു നോക്കിയത്. നോക്കേണ്ടിയിരുന്നില്ല എന്നുതോന്നിപ്പോയി. അത്രയ്ക്കും ദേഷ്യത്തിൽ ആയിരുന്നു സിന്ദൂരം നെറ്റിയിൽ ഇട്ടുതന്നു എല്ലാം ഒരു വാശിക്ക് ചെയ്യുമ്പോലെ. കല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ. അടുത്ത ചടങ്ങായി ഫോട്ടോ ഷൂട്ട്‌ ക്യാമറ മാൻ ആണേൽ സ്വസ്ഥത തരുന്നില്ല. അങ്ങനെ നിക്ക്,ചേർത്ത് പിടിക്ക്, കൈയിൽ എടുക്ക് അതിന്റെ ഇടയിൽ ചേർത്ത് പിടിക്കാൻ പറഞ്ഞപ്പോൾ എന്നെ അരയിലൂടെ കൈട്ട് ചേർത്ത് പിടിച്ചു. എനിക്ക് അരയിൽ ഒരു പിച്ച് തന്നു എന്റെ ദേവി ഞാൻ അവിടെ നിന്ന് ആ പിടുത്തത്തിൽ സ്വർഗ്ഗവും നരകവും എല്ലാം കണ്ടു. പിന്നെ ഭക്ഷണം കഴിനി രുന്നപ്പോൾ .

കുറെ സമയം എന്റെ കൈപിടിച്ചു വച്ചു എന്നെ ഒന്നും കഴിക്കാൻ സമ്മതിച്ചില്ല പിന്നെ കൈ വിട്ടപ്പോൾ അങ്ങേര് കഴിച്ചിട്ട് എഴുന്നേറ്റു പുറകെ ഞാനും വീട്ടിലേക്ക് പോകാനായപ്പോൾ ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു അമ്മയും കരഞ്ഞു ഏട്ടനെ നോക്കിയപ്പോൾ കണ്ടില്ല എന്റെടുത്ത്‌ ദേഷ്യമായിരിക്കും അതോണ്ടായിരിക്കും അടുത്തേക്ക് വരാത്തത് പിന്നെ അവിടുന്ന് സനുന്റെ വീട്ടിലേക്ക് പോയി കാറിൽ ഇരുന്നപ്പോഴും എന്റെടുത്ത്‌ സനു ഒന്നും സംസാരിച്ചില്ല വീട്ടിൽ എത്തി അമ്മ വിളക്ക് തന്നു വലതു കാൽ വച്ച് അകത്തേക്ക് കയറി എനിക്ക് അവിടെ ആരെയും അറിയില്ല ആകെ അമ്മയെയും അച്ഛനെയും സഞ്ജുവിനെയും മാത്രേ അറിയു സഞ്ജു എന്നാൽ സഞ്ജന എന്റെ ബെസ്റ്റിയാണ് സനുവിന്റെ അനിയത്തി ഞാനും അവളും ഒരുമിച്ചാണ് പഠിക്കുന്നത് സഞ്ജു വന്ന് എന്നെ സനുവിന്റെ റൂമിലേക്ക്‌ കൊണ്ടുപോയി അവൾക്ക് ഒരുപാട് സന്തോഷമായെന്നും അവളാണ് എന്നെ കെട്ടാൻ ഏട്ടനോട് പറഞ്ഞതെന്നും.

പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു അവൾ എനിക്ക് dress ഒക്കെ എടുത്ത് തന്നു പിന്നെ ഞാൻ ഫ്രഷായി അവളും ഞാനും താഴേക്ക്‌ പോയി പക്ഷെ സനുവിനെ അവിടെയൊന്നും കണ്ടില്ല. പിന്നെ ബന്ധുക്കൾ എല്ലാം വേഗം പോയി ഞാനും സഞ്ജുവും ഒരുപാട് സംസാരിച്ചിരുന്നു എന്റെsad ഒക്കെ മാറി പിന്നെ ഫുഡ്‌ കഴിക്കാനിരുന്നു എന്തുകൊണ്ടോ ഒന്നും ഇറങ്ങിയില്ല കുറച്ചു കഴിഞ്ഞപ്പോൾ സനു വന്നു സനു വന്നപ്പോൾ തന്നെ റൂമിലേക്ക്‌ പോയി ഞാൻ അമ്മയുടെ കൂടെ അടുക്കളയിലേക്കും കുറേസമയം അവിടെ ചുറ്റിപറ്റി നിന്നു അപ്പോഴാണ് അമ്മ ഒരു ഗ്ലാസിൽ പാൽ തന്ന് റൂമിലേക്ക്‌ പോകാൻ പറഞ്ഞു പിന്നെ ചങ്കിടിച്ച റൂമിലേക്ക്‌ പോയത് അവിടെ പോയപ്പോൾ അങ്ങേരെ കാണുന്നില്ല. അപ്പോഴാ ശ്വാസം നേരെ വീണേ പിന്നെ ഒന്നും നോക്കാതെ ഗ്ലാസ്‌ അവിടെ വച്ച് ബെഡിൽ പോയി ഒറ്റക്കിടത്തം.

(സനു) വീട്ടിൽ നിന്നും നേരെ പോയത് ക്ലബ്ബിലേക്കാണ് അവിടെ പോയപ്പോൾ ഫ്രണ്ട്സിന്റെ കളിയാക്കലും സഹതാപവും പിന്നെ നേരെ വീട്ടിലേക്ക് പോയി ഞാൻ ഫുഡ്‌ കഴിക്കാൻ നിൽക്കാതെ റൂമിൽ പോയി ഫ്രഷായി ബാൽക്കെണിയിലേക്ക് പോയി എല്ലാം അവളുടെ plan ആവാനാണ് സാധ്യത . അച്ചു എഴുതിയ letter ഞാനും കണ്ടതാണ് അതിലെ അവസാന വാചകം എല്ലാം കൂടി ആലോചിച്ചപ്പോൾ തലയ്ക്ക് പ്രാന്തായി. ആ ഒരു അവസ്‌ഥയിലാണ് അവളെ കെട്ടണമെന്ന് പറഞ്ഞത് ആദ്യമേ ഞങ്ങൾ കണ്ടപ്പോൾ തൊട്ട് വഴക്കായിരുന്നു അതോണ്ട് തന്നെ എനിക്ക് അവളെ കാണുന്നതേ ഇഷ്ട്ടമല്ല അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ഞങ്ങൾ കണ്ടുമുട്ടിയത് ഞാൻ degree 3 ഇയർ പഠിക്കുന്ന ടൈം ഫസ്റ്റ് year വരുന്നതുകൊണ്ട് വേഗത്തിൽ കോളേജിൽ എത്താൻ വേണ്ടിയാ ഷോട്ട് കട്ട്‌ വഴി പോയത് ഇടവഴി ആയതോണ്ട് ആരും ഇല്ലായിരുന്നു.

മഴ ആയോണ്ട് ഫുൾ വെള്ളവും ഞാൻ അവിടുന്ന് ഒരു വളവു തിരിയുമ്പോഴാണ് ആരോ എന്റെ മുന്നിലേക്ക്‌ ചാടിയത് പെട്ടെന്ന് വണ്ടി സ്‌കിഡ് ആയി ഞാൻ വെള്ളത്തിൽ വീണു അവളാണെങ്കിൽ അങ്ങനെ തന്നെ നിൽക്കുന്നു ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ ഉള്ള മര്യാദ പോലും കാണിച്ചില്ല ഞാൻ ആണേൽ നനഞ്ഞ കോഴിടെ അവസ്ഥ പിന്നെ വഴിയിൽ തോന്നിയ തെറി ഒക്കെ അവളെ വിളിച്ചു അവസാനം എന്റെ ഒരു സമാധാനത്തിന് വണ്ടിയും എടുത്ത് പോകുമ്പോൾ അവളുടെ മേത്ത് ഫുൾ ചളിയും തെറിപ്പിച്ചു ഓരോന്ന് ആലോചിച്ച് ഇരുന്ന് പിന്നെ റൂമിലേക്ക്‌ പോയപ്പോൾ ഒരുത്തിണ്ട് എന്റെ ബെഡിൽ കിടന്നുറങ്ങുന്നു. ഡീ എഴുന്നേറ്റ് തഴക്കിടന്നേ കുറെ പ്രാവശ്യം വിളിച്ചു ഒരനക്കവും ഇല്ലാത്തോണ്ട് ഒറ്റ ചവിട്ടു കൊടുത്തു തുടരും.....

Share this story