നിനക്കായ് മാത്രം: ഭാഗം 11

ninakkay mathram

രചന: അർത്ഥന

മാളു റൂമിലേക്ക് പോയപ്പോൾ ഞാൻ അവളുടെ പുറകെ പോയിരുന്നു എന്നെ കണ്ടത്കൊണ്ടാണെന്നുന്നു തോന്നുന്നു റൂമിൽ കയറി വാതിൽ അടയ്ക്കാൻ നോക്കിയത് വാതിൽ അടയ്ക്കാൻ സമ്മതിക്കാതെ ഞാൻ ഉള്ളിൽ കയറി (മാളു ) നിങ്ങൾ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ഒന്ന് പോയി തരോ എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം നീ ഒറ്റയ്ക്കിരുന്നോ അത് എനിക്ക് പറയാനുള്ളത് കേട്ടിട്ട് എനിക്ക് ഒന്നും കേൾക്കണ്ടന്നല്ലേ പറഞ്ഞെ എനിക്ക് ആരും ഇല്ലാത്തോണ്ടല്ലേ നിങ്ങൾ ഒക്കെ എന്നെ ഇങ്ങനെ പറ്റിക്കുന്നെ അപ്പൊത്തന്നെ മാളുവിനെ പിടിച്ചൊരു തള്ളായിരുന്നു എന്നിട്ട് അവളെ ചുമരോട് ചേർത്ത് അവളുടെ കവിളിൽ കുത്തിപിടിച്ചു ഡീ എനി മേലിൽ നിനക്ക് ആരും ഇല്ലന്നെങ്ങാനും പറഞ്ഞ പിന്നെ ഞാൻ എന്തിനടി ഇവിടെ നിന്നോട് ഇഷ്ട്ടം ഉണ്ടായിട്ടാടി കോപ്പേ ഞാൻ നിന്നെ കെട്ടിയത് അല്ലേൽ നിന്നെ ധ്യാനിനു കെട്ടിച്ചു കൊടുത്താൽ പോരായിരുന്നോ പിന്നെ എന്തേലും പറഞ്ഞ അവളുടെ ഒരു ചാവാൻ പോകൽ എനി മേലാൽ അങ്ങനത്തെ പരിപാടിക്കെങ്ങാനും നിന്നാൽ നീ സ്വയം ചാവേണ്ടി വരില്ല

അതിന് മുൻപ് ഞാൻ നിന്നെ കൊല്ലും മനസിലായോ എന്നോട് എങ്ങനെയൊക്കെ പറയാൻ നിങ്ങൾ ആരാ ആരാന്ന് അറിയില്ലെടി നിനക്ക് കഴുത്തിൽ താലികെട്ടി എന്ന് കരുതി എന്റെ എല്ലാ കാര്യത്തിലും നിങ്ങൾ ഇടപെടേണ്ട അങ്ങനെ ആണോ മ്മ് അങ്ങനെ തന്നെ എന്നാൽ ഞാൻ ഇപ്പൊ ഒരു കാര്യം പറഞ്ഞേക്കാം ഞാൻ ഒരു 10 മിനിറ്റ് സമയം തരും അതിനുള്ളിൽ റെഡിയായി താഴേക്ക്‌ വന്നോണം നിങ്ങൾ പറയുന്നതൊന്നും കേൾക്കാൻ എനിക്ക് പറ്റില്ല ദേ ഞാൻ പറഞ്ഞു റെഡിയായി വന്നില്ലെങ്കിൽ ഞാൻ തൂക്കിയെടുത്തു കൊണ്ടുപോകും അതും പറഞ്ഞു താഴേക്ക് പോയി ഭഗവാനെ ഇങ്ങേർക്ക് പ്രാന്ത് ആണോ🙄 ഞാൻ ഇവരോടുള്ള ദേഷ്യത്തിൽ കുറച്ച് ജാഡ ഇട്ട് നിൽക്കാം എന്ന് കരുതിയതാ എല്ലാവരും വന്ന് സോറി പറയും എന്നൊക്കെ വിചാരിച്ചു കൂട്ടത്തിൽ സനുവിന് ഒരു പണിയും കാലൻ എല്ലാം കുളമാക്കി കൈയിൽ തന്നു ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ (സനു)

അവൾ എന്റെ സ്വഭാവം പുറത്തെടുപ്പിച്ചേ അടങ്ങു അവൾ എനിക്ക് ആരുമില്ലെന്ന് പറയുന്നത് കേൾക്കുമ്പോഴേ എനിക്ക് കലിവരും ഡാ എന്തായി (ആദു ) എന്താവാൻ അവൾക്കുള്ളത് ഞാൻ കൊടുത്തോളം പിന്നെ ഞാൻ ഇപ്പോൾത്തന്നെ അവളെയും കൊണ്ട് വീട്ടിൽ പോകും കുറച്ച് കഴിഞ്ഞ് പൊയ്ക്കൂടെ അത് വേണ്ട കുറച്ച് ദിവസം കഴിഞ്ഞ് നിങ്ങൾ അങ്ങോട്ട് വന്നാൽ മതി മ്മ് ok ആദുവിനോദ് സംസാരിച് റൂമിലേക്ക് പോയപ്പോൾ അവിടെ ഒരുത്തി ഞാൻ താഴേക്ക് പോകുമ്പോൾ എങ്ങനെയാണോ നിന്നത് അതുപോലെ നിൽക്കുന്നു ഡീ എന്താ ഞാൻ നിന്നോട് എന്ത് പറഞ്ഞിട്ട താഴെ പോയത് അത് പിന്നെ ഒരു പിന്നെയും ഇല്ല വാ നമ്മുക്ക് പോകാം എന്നും പറഞ്ഞ് മാളുവിനെ തൂക്കി എടുത്ത് തോളത് ഇട്ടു നിങ്ങൾ എന്താ കാണിക്കുന്നേ എനിക്ക് ഡ്രസ്സ്‌ മാറണം താഴെ ഇറക്ക് ഇല്ല നിന്നോട് ഞാൻ എന്താപറഞ്ഞത് എന്നാൽ ഞാൻ നടന്നോളാം അതും വേണ്ട സമയം കഴിഞ്ഞു വാ നമക്ക് പോകാം അതും പറഞ്ഞ് മാളുവിനെയും പൊക്കി താഴേക്ക് പോയി എന്നാ ശെരി ഞങ്ങൾ പോയിട്ട് വരാം എല്ലാവരോടും യാത്രചോദിച്ചു

അവളെ കാറിൽ കൊണ്ടോയി ഇരുത്തി അവര് വീട്ടിലേക്ക് പോയി ഡി ഇറങ് അല്ലേൽ ഞാൻ നേരത്തെ പോലെ എടുക്കാം വേണ്ട എനിക്ക് നടക്കാൻ അറിയാം അമ്മയും സഞ്ജുവും പുറത്തുതന്നെ ഉണ്ടായിരുന്നു മാളു അവരോടൊപ്പം അകത്തേക്ക് പോയി ഞാൻ കോളേജിലേക്കും Half day ലീവ് ആയോണ്ട് ഉച്ചയ്ക്കാണ് പോയത് (മാളു) എന്താടി നിന്റെ മുഖം വല്ലാതിരിക്കുന്നെ (സഞ്ജു ) അത് ഒന്നുമില്ല ചെറിയ തലവേദന ഞാൻ പോയി ഒന്ന് കിടക്കട്ടെ സഞ്ജുവിനോട് പറഞ്ഞ് റൂമിലേക്ക് പോയി കവിളൊക്കെ വല്ലാതെ വേദനിക്കുന്നു കണ്ണാടിയിൽ പോയി നോക്കിയപ്പോൾ ചെറുതായി ചുവന്നിരിക്കുന്നു എന്ത് പിടിയ കാലൻ പിടിച്ചേ നീറിട്ട് വയ്യ പിന്നെ നേരെ ഫ്രഷാവൻ പോയി ഫ്രഷായി വന്ന് ബെഡിൽ കിടന്നു ഫുഡ് കഴിക്കാൻ വിളിച്ചെങ്കിലും എന്തോ കഴിക്കാൻ തോന്നിയില്ല പിന്നെ എഴുന്നേറ്റത് വൈകുന്നേരമാണ് (സനു) കോളേജിൽ നിന്നും വീട്ടിലേക്ക് വന്നപ്പോൾ മാളുവിനെ കണ്ടില്ല ഡീ മാളു എവിടെ അവൾ അടുക്കളയിൽ ഇണ്ട് എന്നാലേ ഒരു ചായ കൊണ്ടുതരാൻ പറ

എനിക്ക് വല്ലാത്ത തലവേദന അല്ല ഏട്ടാ എന്താ രണ്ടാൾക്കും പെട്ടെന്ന് തലവേദന നീ ആദ്യം എനിക്ക് ഒരു ചായ കൊണ്ടുതരാൻ പറ ഞാൻ റൂമിലേക്ക്‌ പോയി മാളു വരുന്നത് കണ്ടപ്പോൾ തന്നെ വാതിലിന്റെ പുറകിൽ പോയി നിന്നു അവൾ ചായ ടാബിൽ വയ്ക്കുമ്പോൾ ഞാൻ വാതിൽ പൂട്ടി അതിന്റെ സൗണ്ട് കേട്ടാണ് അവൾ തിരിഞ്ഞ് നോക്കിയത് എന്തിനാ വാതിൽ അടച്ചേ എനിക്ക് പോണം കുറച്ച് കഴിഞ്ഞ് പോകാം വേണ്ട എനിക്ക് ഇപ്പൊ പോണം വാതിൽ തുറക്ക് ഇല്ലേൽ നീ എന്ത് ചെയ്യും ഞാൻ വിളിച്ചു കൂവും ഓഹോ എന്നാൽ ഒന്ന് കാണണമല്ലോ വിളിക്ക് ആരെയാണ് എന്നുവച്ചാൽ വിളിക്ക് അയ്യോ അമ്മേ ഓടിവരണേ അപ്പോൾ തന്നെ അവളുടെ വാ പൊത്തി പിടിച്ചു ഡി പിശാച്ചെ നീ എന്ത് പണിയടി കാണിച്ചേ അമ്മയെങ്ങാനം വന്നിരുന്നേൽ എന്റെ മാനം പോയേനെ മം മം വാ തുറന്ന് പറയടി

അപ്പോളാണ് വാ പൊത്തിപിടിച്ച കാര്യം ഓർമ വന്നത് പെട്ടെന്ന് തന്നെ കൈ എടുത്ത് വാ പൊത്തിയിട്ടാണോ മനുഷ്യ സംസാരിക്കാൻ പറയുന്നേ മറങ്ങോട്ട് ഡീ നിൽക്ക്‌ ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താ ദേഷ്യം മാറിയോ അതും ചോദിച്ച് പതിയെ കവിളിൽ തലോടി വേദന കൊണ്ട് എരുവലിച്ചു എന്താടി പറ്റിയെ ഒന്നും അറിയില്ലലോ നേരത്തെ കവിളിൽ കുതിപിടിച്ചിട് സോറി അത് നീ ഒരുമാതിരി വർത്താനം പറഞ്ഞിട്ടല്ലേ നോക്കട്ടെ അവൻ കവിൾ നോക്കിയപ്പോഴാണ് ചുവന്നത് കണ്ടത് പതിയെ കവിളുകളിൽ മുത്തമിട്ടു അപ്പോഴാണ് അവളുടെ ചെഞ്ചുണ്ടുകൾ കണ്ടത് അവന്റെ ചുണ്ടുകൾ അവയിലേക്ക് ചേരാൻ കൊതിച്ചു പതിയെ അമർത്തി ചുംബിച്ചു അപ്പോൾത്തന്നെ അവനെ പിടിച്ചു തള്ളി പുറത്തേക്കൊടി ചെ മോശായി പോയോ ഏയ്‌ എന്ത് മോശം ചോദ്യവും ഉത്തരവും അവൻതന്നെ പറഞ്ഞ് ഫ്രഷാവൻ പോയി ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story