നിനക്കായ് മാത്രം: ഭാഗം 13

ninakkay mathram

രചന: അർത്ഥന

രാവിലെതന്നെ സനുവും മാളുവും കൂടി കോളേജിൽ പോകണ്ട തിരക്കായിരുന്നു ഇങ്ങളൊന്നുമാറുമോ എനക്ക് റെഡിയാവണം (മാളു) നീ കല്യാണത്തിന് വല്ലോം പോകുവാണോ ഇങ്ങനെ അണിഞ്ഞൊരുങ്ങാൻ അത് പിന്നെ ഇന്ന് പുതിയ sir വരില്ലേ അപ്പൊ ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദെ ബെസ്റ്റ് ഇമ്പ്രെഷൻ ഓ അങ്ങനെ എന്നാ നന്നായിട്ട് ഒരുങ്ങിക്കോ ഇമ്പ്രെഷൻ പോകണ്ട കുറച്ച് കഴിഞ്ഞപ്പോൾ അവൾ വന്നു എങ്ങനെ ഉണ്ടെന്ന് ചോദിച്ചു എന്താടി ഇത് മുഖത്തൊക്കെ എന്താ അയ്യോ അപ്പൊ പൗഡർ കൂടിയോ അല്ലപിന്നെ നീ എന്താ lkg കുട്ടിയാണോ മൊഞ്ചാവാൻ നോക്കിയതാ കുറച്ച് കൂടിപ്പോയി പോയി വേഗം റെഡിയാവെടി കുരിപ്പേ ഞാനാണ് നിങ്ങളെ ഇന്ന് കോളേജിൽ കൊണ്ടാക്കുന്നത് പിന്നെ വേഗം റെഡിയായി കോളേജിൽ പോയി ആ നിങ്ങള് ക്ലാസ്സിൽ പൊയ്ക്കോ എനിക്ക് പ്രിൻസിയെ കാണാൻ ഇണ്ട് ഞങ്ങൾ ക്ലാസ്സിൽ പോയി ക്ലാസ്സിൽ പോയപ്പോൾ ഋഷിയും നയനയും പൊരിഞ്ഞ സംസാരം ഡാ മതിയെടാ നിർത്ത്

എപ്പോ നോക്കിയാലും ഒരുമാതിരി പൈങ്കിളി ഓ വന്നോ വന്നു വരാതെ എവിടെ പോവാൻ ഞങ്ങൾ എല്ലാവരും ലാസ്റ്റ് ബെഞ്ചിലാണ് ഇരിക്കാറ് ചുവരിന്റെ സൈഡിൽ ഞാൻ അതുകഴിഞ്ഞ് സഞ്ജു, നയന, ഋഷി അവിടെ അങ്ങനെ ഇരുന്ന് സംസാരിക്കുമ്പോഴാണ് ഋഷി ഞാൻ നോട്ട് കംപ്ലീറ്റ് ആക്കിയൊന്ന് ചോദിച്ചേ ആ ആക്കി സനു help ചെയ്തോണ്ട് വേഗം തീർന്നിന് ഏട്ടൻ നിന്നെ ഹെല്പ് ചെയ്‌തെന്നോ അതെ എന്തെ വിശ്വാസം വന്നില്ലേ അപ്പൊത്തന്നെ നോട്ട് എടുത്ത് കാണിച്ചുകൊടുത്തു എന്നാലും എന്റെ ഏട്ടാ കെട്ടിയോളോട് എന്താ സ്നേഹം ഞാൻ ഒന്ന് എഴുതിത്തരുമോ എന്ന് ചോദിച്ചതിന് കിട്ടിയത് ഒരു ആട്ട് ആയിരുന്നു പിന്നെ ഓരോന്നും പറഞ്ഞിരുന്നു അപ്പോഴാണ് പ്രിൻസി വന്നത് സ്റ്റുഡന്റസ് നിങ്ങളുടെ ടാക്സിന്റെ ടീച്ചർക്ക് പകരം വന്നിരിക്കുന്ന സർ ആണ് sanoh സാർ ആ പേര് കേട്ടപ്പോൾത്തന്നെ മാളുവിന്റെ ബോധം പോകാരായിരുന്നു കണ്ടപ്പോൾ ഇപ്പോൾപ്പോകും എന്ന അവസ്ഥയും കർത്താവെ ഞാൻ ഇങ്ങേരെതന്നെയാണോ കാലാന്ന് വിളിച്ചത് എന്റെ കാര്യത്തിൽ തീരുമാനം ആയി

പിന്നെ പ്രിൻസിപ്പോയി അപ്പൊ സനു അവനെ പരിചയപ്പെടുത്തി എപ്പോഴും ക്ലാസ്സിൽ മൊഞ്ചൻ sir വന്നാൽ ചോദിക്കുന്ന അതെ ചോദ്യം ഇവിടെയും വന്നു സാറിന്റെ കല്യാണം കഴിഞ്ഞതാണോ എന്ന് അപ്പോൾ തന്നെ സനു ഇല്ലെന്ന് പറഞ്ഞു പിന്നെ എല്ലാവരെയും പരിചയപെടൽ ആയിരുന്നു ലാസ്റ്റ് ഞങ്ങളുടെ ബെഞ്ചിൽ വന്നപ്പോൾ എല്ലാവരോടും ചോദിച്ചു എന്റടുത്തു ചോദിച്ചു ഞാൻ പേര് പറഞ്ഞു സനു തിരിഞ്ഞ് നടന്നപ്പോ എന്റെ ബോധം പോയി ഞാൻ താഴേക്കും മാളു (സനു) ഞാൻ മാളുവിന്റെ ക്ലാസ്സിൽ പോയപ്പോൾത്തന്നെ അവൾ ഞെട്ടിയിരുന്നു പക്ഷെ ബോധം പോകുമെന്ന് പ്രതീക്ഷിച്ചില്ല പിന്നെ മുഖത്ത് വെള്ളം വീണപ്പോൾ അവൾ എണീച്ചു പിന്നെ അവളെയും സഞ്ജുവിനെയും വീട്ടിലേക്ക് പറഞ്ഞയച്ചു ഉച്ചകഴിഞ്ഞ് ഞാനും വീട്ടിലേക്ക് പോയി വീട്ടിൽ പോയപ്പോൾ മാളുവിനെ കളിയാക്കുന്നതാണ് കണ്ടത്

സ്വന്തം കെട്ടിയോനെ കണ്ടപ്പോൾ ബോധം കെട്ട് വീണ ആദ്യത്തെ ആൾ നീയായിരിക്കും എന്തൊക്കെയോ പറഞ്ഞ് അവൻ അവളെ ചൂടാക്കുന്നുണ്ട് അവളാണെങ്കിൽ ദേഷ്യത്തിൽ പല്ല് ഞെരിക്കുന്നും ഇണ്ട് അവൻ വടികൊടുത് അടിവാങ്ങാനുള്ള ചാൻസ് ആണ് അവന്റെ കാര്യത്തിൽ ഉടനെ തീരുമാനമാകും ഡീ ദേ സനു വന്നിട്ട ഇപ്പൊ നിനക്ക് ബോധം പോകുന്നുണ്ടോ നീ പോടാ മരപ്പട്ടി എന്നും പറഞ്ഞ് എണീറ്റ് പോയി ഡാ മതിയെടാ അവളെ ആക്കിയത് നിനക്ക് പണി കിട്ടാതെ നോക്കിക്കോ അതും പറഞ്ഞ് ഞാൻ റൂമിലേക്ക്‌ പോയി റൂമിൽ പോയപ്പോൾ മാളു ബാക്ഷീറ്റൊക്കെ തട്ടി വിരിക്കുകയായിരുന്നു ഇതെന്താ ഇവൾക്ക് വട്ടായോ ഇതൊക്കെ രാവിലെ വിരിച്ചിട്ടതല്ലേ മിക്കവാറും ആരിക്കെങ്കിലും ഉള്ള പണി ആലോചിക്കുകയാവും ഡീ എന്ന് വിളിച്ചതും തലയണ വച്ചു ഒരേറായിരുന്നു ഞാൻ അത് പ്രതീക്ഷിക്കാത്തൊണ്ട എന്റെ മുഖത്തു വന്നുവീണു

നിങ്ങൾ എന്താ പറഞ്ഞെ നിങ്ങളെ കല്യാണം കഴിഞ്ഞില്ലന്നോ അപ്പൊ ഞാനാരാ എന്നും പറഞ്ഞ് തലയണവച് എന്നെ അടിച്ചു പിന്നെ നേരത്തെ എന്നെ തല്ലിയ തലയണ ഞാനും എടുത്തു അവിടെ പൊരിഞ്ഞ തല്ലായി അടികൂടി ക്ഷീണിച്ചപ്പോൾ രണ്ടും ബെഡിലേക്ക് ഇരുന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു പിന്നെ പതിയെ അതൊരു പൊട്ടിച്ചിരിയായി മാറി പിന്നെ മാളു എണിച്ചു പുറത്തേക്ക് പോയി മാളു സഞ്ജുവിന്റെ റൂമിന്റെ അടുത്ത് എത്തിയപ്പോഴാണ് ആരോടോ സീരിയസ് ആയി ഫോണിൽ സംസാരിക്കുന്നത് കണ്ടത് അപ്പൊ മാളു ചുമ്മാ ഒന്ന് ഒളിഞ്ഞു കേട്ടു   ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story