നിനക്കായ് മാത്രം: ഭാഗം 14

ninakkay mathram

രചന: അർത്ഥന

ഞാൻ സഞ്ജുവിന്റെ സംസാരം കേട്ടോണ്ട് നിക്കുമ്പോഴാണ് ആ കുരിപ്പ് എന്നെപ്പറ്റി പറഞ്ഞെ ഇന്നത്തെ കാര്യം ഞാനാണ് നിങ്ങളോട് പറഞ്ഞത് എന്നെങ്ങാനും നിങ്ങളെ പെങ്ങൾ അറിഞ്ഞാലേ അവൾ എന്റെ തല വെട്ടും ചിലപ്പോൾ നമ്മടെ കാര്യത്തിൽ അതോടെ തീരുമാനം ആവുകയും ചെയ്യും ഡീ ദുഷ്ട്ടെ എന്നാലും ന്റെ ഏട്ടനും നീയും തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഇണ്ടാകുമെന്ന്ഞാൻ തീരെ പ്രതീക്ഷിച്ചില്ല നീയാണല്ലേ

അപ്പൊ ഇവിടെയുള്ള എന്റെ കാര്യം മുഴുവൻ ഏട്ടനോട് പറഞ്ഞോടുക്കുന്നെ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി അതും ആലോചിച്ച് തിരിഞ്ഞപ്പോൾ സനു ഇണ്ട് എന്നെനോക്കി കയ്യും കെട്ടി നിൽക്കുന്നു എന്താ ഇങ്ങനെ നോക്കുന്നെ ഏയ്‌ ഒന്നുമില്ല നീ കൊറേ സമയമായില്ലേ അവിടെനിന്ന് എന്തൊക്കെയോ കാട്ടികൂട്ടുന്നെ കണ്ടല്ലോ അതൊന്നുമില്ല ചുമ്മ ഞാൻ സഞ്ജുവിനെ വിളിക്കാൻ എന്നിട്ട് നീ വിളിച്ചോ അത് അവൾ ഫോൺ വിളിക്കുവാണ് ഞാൻ പിന്നെ സംസാരിച്ചോളാം മ്മ് ആയിക്കോട്ടെ അതെ മ്മ് എന്താ കുറച്ചുകഴിഞ്ഞു എന്നെ വീട്ടിൽ കൊണ്ടുപോകുമോ എന്തിനാ ഇന്നലെയല്ലേ അവിടുന്ന് ഇങ്ങോട്ട് വന്നേ ചേച്ചി

അവിടെയല്ലേ ഉള്ളെ ഇന്നലെ ഒന്നും സംസാരിക്കാൻ പറ്റിയില്ല പിന്നെ നിങ്ങൾക്ക് കൊണ്ടുപോകാൻ വല്ല പ്രശ്നവും ഇണ്ടെൽ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം വേണ്ട ഞാൻ കൊണ്ടാക്കാം പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ സഞ്ജുവിന്റെ റൂമിൽ പോയി സഞ്ജു നീ എനിക്ക് ഒരു ഹെല്പ് ചെയ്യോ എന്ത് ഹെല്പ് അതില്ലേ നിനക്ക് അമ്മുനെ അറിയില്ലേ നിന്റെ കസിൻ അല്ലെ ആ അതെന്നെ അവളുടെ ലൈൻ ഒന്ന് പൊട്ടിച്ചുകൊടുക്കണം അതെന്തിനാ അതൊക്കെ ഇണ്ട് ഞാൻ പിന്നെ പറയാം നീ എനിക്ക് ഒരു ഐഡിയ പറ ഓളെ ലൈനിനെ നിനക്ക് അറിയോ ആ അറിയാം എന്നാലേ അവന് വേറെ ലൈൻ ഇണ്ടെന്നെങ്ങാനും പറഞ്ഞ മതി

ആ ഓക്കേ Thank you മുത്തേ പിന്നെ ഞാനും സനുവും വീട്ടിലേക്ക് പോയി ചേച്ചിയോടും അനുചേട്ടനോടും ഒക്കെ സംസാരിച്ചിരുന്നു അപ്പോഴാണ് ആദുവിന് ഫോൺവന്ന് അവൻ എണീച്ചു പോയത് ഞാനും അവന്റെ പുറകെ പോയി മ്മ് കൊച്ചു കള്ള ഫുൾ time സൊള്ളൽ തന്നെയാണെല്ലേ മോളെ സഞ്ജു നീ പറഞ്ഞ ഐഡിയ നിനക്ക് തന്നെ ഇരിക്കട്ടെ ഭഗവാനെ പണി ഏൽക്കാണെ അതും പറഞ്ഞ് ഞാൻ ആദുവിന്റെ ഫോൺ പിടിച്ചു വാങ്ങി ഹെലോ മഞ്ജു ചേച്ചി സുഖമല്ലേ കുറയായി വിളിക്കണം എന്നുവിചാരിക്കുന്നു വിളിക്കാൻ പറ്റിയില്ല ഇവന് എപ്പോഴും ചേച്ചിയെക്കുറിച്ചു പറയാനേ നേരമുള്ളൂ Full time ചേച്ചിയെ ആലോചിച്ചിച്ച നടപ്പ് അപ്പോഴേക്കും ഫോൺ കട്ടായി ഡാ ഫോൺ കട്ടായി ഡീ കുരിപ്പേ അത് മഞ്ജു അല്ല പിന്നെയാര് ചിഞ്ചുവോ

നീ ആരാടാ തട്ടത്തിൻമറയത്തിലെ അജുവോ ഡീ നീ അധികം ഡയലോഗ് അടിക്കല്ലേ മനിഷ്യന്റെ കുടുംബം നശിപ്പിച്ചിട്ട് ഓൾടെ ഒരു കോമഡി മഞ്ജു അല്ലേൽ പിന്നെയാര് സഞ്ജു നിന്റെ നാത്തൂൻ 😁 ഓ അവളോ നീ കാരണം അവൾ എന്നെ തെറ്റിദ്ധരിച്ചില്ലേ അത് കുഴപ്പമില്ല അല്ല മോന് സങ്കടം വരുന്നുണ്ടോ രാവിലെ എന്നെ കളിയാക്കാൻ നിനക്ക് ഒരു കുഴപ്പവും ഇണ്ടായില്ലലോ നിന്നോട് അവളല്ലേ എല്ലാം പറഞ്ഞെ അതൊക്കെ നിനക്കെങ്ങനെ അറിയാം നിങ്ങൾ നേരത്തെ ഫോൺ ചെയ്തപ്പോ കെട്ടായിരുന്നു അപ്പൊ നീ മനപ്പൂർവം ആയിരുന്നല്ലേ മ്മ് എന്നാ എന്റെ മോള് ഇങ് വന്നേ നിന്നെ ഞാൻ ഒന്ന് ശെരിക്കും കാണട്ടെ വേണ്ട അത് വേണ്ട ഞാൻ പോയി എന്നും പറഞ്ഞ് ജീവനും കൊണ്ടോടി   ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story