നിനക്കായ് മാത്രം: ഭാഗം 19

ninakkay mathram

രചന: അർത്ഥന

സനുവിനെയും മീര മിസ്സിനെയും കണ്ടപ്പോൾത്തന്നെ ഡോറിന്റെ അടുത്തുള്ള ഷെൽഫിന്റെ അവിടേക്ക് മാറിനിന്നു എന്നിട്ട് സനു പോയി മിസ്സ്‌ വരുമ്പോൾ പതിയെ കാല് നീട്ടി കൊടുത്തു പിന്നെ മിസ്സ്‌ എന്റെ അമ്മച്ചിയെ എന്നും വിളിച് കമഴ്നടിച്ചു വീണു അയ്യോ മിസ്സേ സോറി ഞാൻ കണ്ടില്ല മിസ്സിന് വല്ലതും പറ്റിയോ കാലിന് ചെറിയ വേദന ഉണ്ട് അപ്പോഴേക്കും സനു വന്നിരുന്നു എന്താ മീര പറ്റിയെ അത് പിന്നെ ഈ കുട്ടി അപ്പൊത്തന്നെ സനു എന്നെ ഒരു നോട്ടമായിരുന്നു അത് പിന്നെ ഞാൻ അറിയാതെ പിന്നെ മിസ്സിനെ എഴുന്നേൽപ്പിച്ച് ഇരുത്തി മിസ്സിന് കാലിനു വേദന ഉള്ളോണ്ട് സനു മിസ്സിനെ കൊണ്ടുവിടാമെന്നുപറഞ്ഞു കൂടെ ഞാനും പോയി വീട്ടിൽ കൊണ്ടു വിട്ടപ്പോൾ മിസ്സ്‌ വീട്ടിലേക്ക് ക്ഷണിച്ചു ഞാനും സനുവും വീട്ടിലേക്ക് കയറി

അപ്പൊ മിസ്സിന്റെ അമ്മ പുറത്തേക്ക് വന്നു മിസ്സിനെ പിടിച് അകത്ത് സോഫയിൽ ഇരുത്തി പിന്നെ അമ്മ കുടിക്കാൻ ജൂസ് കൊണ്ടുവന്നു ഡാ നീ എന്താ ഒന്നും പറയാതെ എത്രയായി നിന്നെ കണ്ടിട്ട് (അമ്മ) അത് അമ്മേ നിങ്ങൾ ഇപ്പോഴല്ലേ ഇങ്ങോട്ട് വന്നേ അല്ല ശ്രീ എവിടെ അവൻ ഡ്യൂട്ടിക്ക് പോയിരിക്കുവാ ഇപ്പോവരും ഞാൻ അവനെ വിളിച്ചിട്ടുണ്ട് അതെ ഇതാരാ (മാളു) നിനക്ക് ശ്രീരാഗിനെ അറിയില്ലേ ആ നമ്മുടെ പോലീസ് അല്ലെ ആ അവന്റെ അമ്മയാണ് ഇത് അവന്റെ ഭാര്യ മീര അപ്പൊ മിസ്സിന്റെ കല്യാണം കഴിഞ്ഞതാണോ ( മാളുവിന്റെ ആത്മ) എന്താ നീ ആലോചിക്കുന്നേ അടുത്ത പണിയാണോ (സനു) ഞാൻ ഒരുപണിയും ആലോചിച്ചില്ല

അതിന് ഞാൻ ആർക്ക് പണികൊടുക്കാനാ നിന്നെ എനിക്കറിഞ്ഞൂടെ 😁😁അത് ഞാൻ ചുമ്മാ പിന്നെ ശ്രീ വന്നപ്പോൾ അവനോട് യാത്രപറഞ്ഞു വീട്ടിലേക്ക് പോയി വീട്ടിൽ എത്തിയപ്പോൾ ആദുവും അനുവും അച്ചുവും ഒക്കെ ഞങ്ങളെ കാത്തു നിൽക്കുന്നു നിങ്ങൾ എല്ലാവരും എന്താ ഇവിടെ അതോ ഞങ്ങൾ എല്ലാവരും കറങ്ങാൻ പോകുന്ന അപ്പൊ നിങ്ങളെയും വിളിക്കാമെന്നു വിചാരിച്ചു എന്നാൽ ശെരി ഞങ്ങളൊന്നും റെഡിയായിട്ട് വരാം അതും പറഞ്ഞ് വേഗം റെഡിയായി വന്നു ഞാനും സനുവും ബൈക്കിലും ബാക്കിയുള്ളവർ കാറിലും ആണ് പോയത്

അതെ നമ്മൾ എവിടെയാ പോകുന്നെ ബീച്ചിൽ എന്തെ പോണ്ടേ ആ പോണം പിന്നെ എനിക്ക് ഐസ്ക്രീം വാങ്ങിത്തരണെ വാങ്ങി തന്നിലേൽ നീ എന്ത് ചെയ്യും നിങ്ങൾ വാങ്ങിതരേണ്ട എനിക്ക് വാങ്ങിത്തരാൻ ആൾ ഇണ്ട് 😏😏 ബീച്ചിൽ എത്തി അപ്പോൾത്തന്നെ ഞാൻ ആദുവിന്റെ അടുത്ത് പോയി ഡാ ആദു എനിക്ക് ഒരു ഐസ്ക്രീം വാങ്ങിത്തന്നെ നിനക്ക് നിന്റെ കെട്ടിയോനോട്‌ പറഞ്ഞൂടെ നിനക്ക് വാങ്ങിത്തരാൻ പറ്റുമോ ഇല്ലയോ ഇല്ല എന്നാ ശെരി എനിക്ക് നിന്റെ ഫോൺ ഒന്ന് തന്നെ എന്തിന് എനിക്ക് നിന്റെ മഞ്ജുവിനെ ഒന്ന് വിളിക്കണം കുറച്ച് കാര്യം പറയാനുണ്ട് അതുകഴിഞ്ഞ് സഞ്ജുവിനോടും എന്റെ പൊന്നുകൊച്ചേ നിനക്ക് എത്ര ഐസ്ക്രീം വേണം പറ ചേട്ടൻ വാങ്ങിത്തരാം പക്ഷെ പാര വയ്ക്കരുത് അന്നത്തെ പ്രശ്നത്തിന് ശേഷം എങ്ങനെയോ ആണ് അവളെ പറഞ്ഞ് മനസിലാക്കിയത്

ഇനിയും കൊളമാക്കരുത് എന്നാൽ മോൻ പോയി ഐസ്ക്രീം വാങ്ങിവ എനിക്ക് മാത്രമല്ല എല്ലാവർക്കും വാങ്ങിക്കോ പിന്നെ ഞാൻ സഞ്ജുവിന്റെ അടുത്ത് ഉണ്ടാവും നീ അങ്ങോട്ട് പോര് ഞാൻ സഞ്ജുവിന്റെ അടുത്ത് പോയി പിന്നെ അവൻ ഐസ്ക്രീം കൊണ്ടുവന്നുതന്നു അപ്പോഴാണ് സനു എന്റെ കയ്യും പിടിച് നടന്നത് അതെ നമ്മൾ എവിടെക്കാ അവരൊക്കെ അവിടെ അല്ലെ ഉള്ളെ ഡീ കുരിപ്പേ അവരുടെ കൂടെ നടക്കാൻ ആണോ വന്നേ അവരൊക്കെ ഓരോ വഴിക്ക് പോയി വാ നമ്മക്ക് ഒന്ന് നടന്നിട്ട് വരാം അതെ നമ്മക്ക് വെള്ളത്തിലൂടെ നടക്കാം എന്നാൽ വാ ഒരുമിച്ച് കൈകോർത്ത് നടന്നു ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story