നിനക്കായ് മാത്രം: ഭാഗം 22

ninakkay mathram

രചന: അർത്ഥന

സൂര്യ പ്രകാശം കണ്ണിലേക്കടിച്ചപ്പോൾ മാളു പതിയെ കണ്ണ് തുറന്നു പക്ഷെ നല്ല തലവേദന കാരണം തല പൊക്കാൻ പറ്റാത്ത അവസ്ഥയും അപ്പോഴാണ് മാളു സനുവിനെ കണ്ടത് ഇങ്ങേര് ഇതുവരെ എണീറ്റില്ലേ ഇതെന്തുപറ്റി അല്ലേൽ നേരത്തെ കാലത്തെ എണീക്കുന്ന ആളാണല്ലോ എന്നിട്ട് എന്നെ ഒറങ്ങാൻ സമ്മതിക്കാതെ എണീപ്പിക്കുകയും ചെയ്യും എന്തായാലും ഇന്ന് നേരത്തെ എണിച്ചതല്ലേ വേഗം റെഡിയാവാം അതും വിചാരിച്ചു ബെഡിൽനിന്നും എണീക്കാൻ പോകുമ്പോഴാണ്

ഞാൻ ഇട്ട ഡ്രസ്സ്‌ ശ്രെദ്ധിച്ചത് സനുവിന്റെ ഷർട്ട്‌ പടച്ചോനെ ഇതെപ്പോഴാ ഞാൻ എടുത്ത് ഇട്ടേ ഇന്നലെ എന്താ സംഭവിച്ചേ ഞാൻ ബിയർ കുടിക്കുന്നത് വരെ എല്ലാം നല്ല ഓർമയുണ്ട് പിന്നെ എന്താ ഇണ്ടായേ ഈ കാലൻ എന്നെ വല്ലതും ചെയ്തോ അങ്ങനെ എന്തേലും ആണെങ്കിൽ ഇന്ന് നിങ്ങളെ മയ്യത്ത് ആയിരിക്കും എന്താ ഒരു ഉറക്ക് ഇപ്പൊ ശെരിയാക്കിത്തരാം അപ്പൊത്തന്നെ എണിച് പുതപ്പെല്ലാം ചുറ്റി മഗിലെ വെള്ളം എടുത്ത് സനുവിന്റെ തലയിൽ ഒഴിച്ചു എന്താടി കാലത്തി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ

ദുഷ്ട്ട നിനക്ക് ഒന്നും അറിയില്ലല്ലേടാ എങ്ങനെയാട നിന്റെ ഷർട്ട്‌ എന്റെ മേത്ത് വന്നത് മാളു നിനക്ക് ഒന്നും ഓർമയില്ലേ ഇന്നലെ എന്തൊക്കെയായിരുന്നു ഞാൻ ഇപ്പൊ നിന്നോടെങ്ങനെയാ പറയുന്നേ വേണേൽ ഒരു ഡെമോ കാണിച്ചുതരാം അതും പറഞ്ഞ് മാളുവിനെ ചേർത്ത് പിടിച് അവന്റെ മുഖം അവളിലെക്കടുപ്പിച്ചു അപ്പൊത്തന്നെ മാളു അവനെ തള്ളി ബെഡിലേക്ക് ഇട്ട് അവന്റെ കഴുത്തിൽ പിടിച്ചു സത്യം പറയടാ ഇന്നലെ എന്താ ഇണ്ടായേ നീ കൈ എടുക്ക് എന്നാൽ പറയാം എടുത്ത് ഇനി പറ അത് പിന്നെ നീ ഇന്നലെ അടിച്ചു ഫിറ്റ്‌ ആയി ബോധം ഇല്ലാതെ ഇവിടെ കിടന്ന് ബഹളം ആയിരുന്നു നിന്റെ കെട്ടിറക്കാൻ വേണ്ടി നിന്നെ പിടിച് ഷവറിന്റെ ചുവട്ടിൽ നിർത്തി എന്നിട്ട് നീ എന്നെക്കൂടെ നനച്ചു പിന്നെയാ നിന്റെ ഡ്രെസ്സിന്റെ കാര്യം ഓർമ്മവന്നെ ആ സമയത്ത് അമ്മയെ ഒന്നും വിളിക്കാൻ പറ്റാത്തോണ്ട് ഞാൻ തന്നെ നിന്റെ ഡ്രസ്സ്‌ മാറ്റിത്തന്നു അയ്യേ നീ പേടിക്കണ്ട ഞാൻ നിന്റെ ഒന്നും കണ്ടിട്ടൊന്നും ഇല്ല ഞാൻ അത്ര വൃത്തികെട്ടവൻ ഒന്നുമല്ല

അത് പിന്നെ ഞാൻ നീ ഒന്നും പറയണ്ട അതും പറഞ്ഞ് സനു മാളുവിനെയും കൊണ്ട് ഒറ്റ തിരിയിൽ മാളു താഴെയും സനു മുകളിലും ആയി കിടന്നു പിന്നെ നിന്റെ ഒന്നും കണ്ടില്ലെന്നു പറയാൻ പറ്റില്ല ദേ ഇവിടെ ഉള്ള കാക്കപ്പുള്ളി കണ്ടായിരുന്നു അതും പറഞ്ഞ് സനു മാളുവിന്റെ കഴുത്തിനും നെഞ്ചിനും ഇടയിൽ മുത്തി സനു ദേ മാറിക്കെ സമയം കൊറേയായി കോളേജിൽ പോകണ്ടേ ഓ ഞാൻ അടുത്ത് വരുന്നോണ്ടാവും ഇന്ന് കോളേജിൽ പോകാൻ തിടുക്കം അതിനിന് മാളു നന്നായി ഇളിച്ചുകൊടുത്തു നിന്നെ എന്റെ കൈയിൽ കിട്ടുമെടി അപ്പൊ ഞാൻ എടുത്തോളാം ഇപ്പൊ നീ പൊയ്ക്കോ ഓ അപ്പൊ കാണാം മ്മ് കാണണം

അതെ ഇനി എങ്ങാനും ഇവിടെ ബിയർ വാങ്ങികൊണ്ടുവന്നാൽ ഏയ്‌ ഇനി കൊണ്ടുവരുന്നപ്രശ്നം ഇല്ല എനിക്ക് മതിയായി എങ്കിൽ കൊള്ളാം പിന്നെ കോളേജിലോട്ട് പോകാൻ ഉള്ള തിരക്കായി വേഗം കോളേജിൽ എത്തി ഗ്രൗണ്ടിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് ഒരു ബൈക്ക് ലെക്കും ലെഗാനും ഇല്ലാതെ ഞങ്ങളെ അടുത്തൊട്ട് കൊണ്ടുവന്നു നിർത്തിയത് ഡോ തനിക്കെന്താ കണ്ണുകാണാൻ മേലെ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ അതിനിടയ്ക്ക് സഞ്ജു എന്നെ ക്ലാസ്സിലേക്ക് കൊണ്ടുപോകാൻ നോക്കുന്നുണ്ട് ഡീ അധികം നെഗളിക്കല്ലേ നിനക്കെന്നെ ശെരിക്കും അറിയില്ല നീ ആരാടാ ഡീ നീ പോടാ അതും പറഞ്ഞ് സഞ്ജുവിനെയും കൂട്ടി ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് അവൻ എന്റെ കൈയിൽ കയറി പിടിച്ചേ അപ്പൊത്തന്നെ അവന്റെ ചെകിടത് ഒന്ന് കൊടുത്തു ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story