നിനക്കായ് മാത്രം: ഭാഗം 26

ninakkay mathram

രചന: അർത്ഥന

മാളു ഡീ നീ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞത് മറന്നോ എഴുന്നേറ്റേ ഇല്ലേൽ ഞാൻ തലയിലൂടെ വെള്ളം പാരും ഡീ എഴുന്നേൽക്കാൻ ഓ എഴുന്നേറ്റു വിളിച്ചുകൂവാതെ സമയം എത്രയായി 5 മണി എന്തോന്ന് എന്തിനാ മനുഷ്യ ഇത്രവേഗം എണീപ്പിച്ചേ ഡീ കുരുട്ടെ നീ പോയി കുളിക്കുന്നുണ്ടോ ഇല്ലയോ ആ കുളിക്കാം പിന്നെ നിങ്ങൾ വേഗം റെഡിയായി അമ്മയെ വിളിച്ചിട്ട് വാ

അതെന്തിനാ അമ്മയെ വിളിക്കുന്നെ അല്ലാതെ നിങ്ങൾ എനിക്ക് ഇത് ഉടിപ്പിച്ചു തരുമോ അയ്യേ നിനക്ക് ഇതുവരെയായും സാരി ഉടുക്കാൻ അറിയില്ലേ അതിനിത് സാരിയല്ല സെറ്റുമുണ്ട് ആണ് ഓ അങ്ങനെയാണോ എന്നാൽ ഞാൻ നിനക്ക് ഉടുത്തുതരാം വേണ്ടായേ എനിക്ക് അമ്മ ഉടുത്തുതന്നോളും നിങ്ങള് വേഗം പോയി അമ്മയെ വിളിച്ചോണ്ട് വാ അതും പറഞ്ഞ് മാളു ഫ്രഷാവൻ പോയി ഫ്രഷായി ഇറങ്ങി റൂമിൽ അമ്മ ഇണ്ടായിരുന്നു വേഗം തന്നെ അമ്മ അത് ഉടുത്തുതന്നു

അമ്മ പോയി ഞാൻ മുടി കുളിപ്പിൽ ഇല്ലിയിട്ട് കെട്ടി കുഞ്ഞി പൊട്ട് വച്ചു വലിട്ട് കണ്ണെഴുതി നെറ്റിയിൽ സിന്ദൂരവും തൊട്ട് കാതിൽ ജിമിക്കി കമ്മലും താലിയും ഇട്ട് ഞാൻ താഴേക്ക് പോയി സനു ഇണ്ട് എന്നെയും നോക്കി അന്തംവിട്ട് നിൽക്കുന്നു അതെ മാഷേ പോകാം അ പോകാം ഞാനും സനുവും ബൈക്കിലാണ് പോയത് അമ്പലത്തിൽ ഭയങ്കര തിരക്കായിരുന്നു അതോണ്ട് പൂജയൊക്കെ കഴിയുമ്പോഴേക്കും ലേറ്റ് ആയിരുന്നു ഞങ്ങൾ തിരിച്ചു പോകുമ്പോൾ കുറെ സ്വീറ്റിസൊക്കെ വാങ്ങി നേരെ പോയത് സ്നേഹലയത്തിലേക്കായിരുന്നു അവിടെ എത്തിയപ്പോൾത്തന്നെ ചേച്ചി എന്നും വിളിച്ച് കൊറേ ചിമിട്ടാസ് എന്നെ വന്ന് പൊതിഞ്ഞു

സനുവിന്റെ അടുത്തും കുറെ പിള്ളേസ് ഇണ്ടായിരുന്നു കൊണ്ടുവന്ന സ്വീറ്റ്സ് ഒക്കെ അവർക്ക് കൊടുത്തു സനു നിങ്ങൾ ഇവിടെ വരാറുണ്ടോ മ്മ് നീ വരുന്ന ദിവസങ്ങളിലൊക്കെ ഞാനും വരാറുണ്ട് എന്നിട്ട് ഞാൻ കണ്ടില്ലലോ അതൊക്കെയുണ്ട് നീ വാ ഞങ്ങൾ അകത്തേക്ക് പോയി അപ്പോഴാണ് മദറിനെ കണ്ടത് ആ നിങ്ങൾ നേരത്തെ വന്നായിരുന്നോ ഇല്ല ഇപ്പൊ വന്നേയുള്ളു അപ്പോഴാണ് മദറിന്റെ കൈയിൽ ഒരു വാവയെ കണ്ടത് മദറെ ഈ വാവ ഇവളെ രണ്ടുമൂന്നു ദിവസം മുന്നേ ഇതിന്റെ വാതിൽക്കൽ ആരോ കിടത്തിയിട്ട് പോയതാ ഞാൻ മോളെ ഒന്ന് എടുത്തോട്ടെ അതിനെന്താ എടുത്തോ വാവയെ

എന്റെ കൈയിൽ തന്ന് മദർ ഉള്ളിലേക്ക് പോയി സനു ഈ വാവയെ നോക്കിയേ എന്തുരസ കാണാൻ ഉണ്ട കവിളും ഒക്കെയായി ഒരു ചുന്ദരി വാവ ഞാനും സനുവും വാവയെ കുറെ സമയം കളിപ്പിച്ചു മദറെ വാവയ്ക്ക് പേരിട്ടോ ഇല്ല നീ തന്നെ നല്ല ഒരു പേര് പറ എന്നാലേ നമ്മക്ക് ആമി എന്ന് വിളിക്കാം ആ അത് നല്ല പേര പിന്നെ അവിടുന്ന് ഫുഡ്‌ ഒക്കെ കഴിച്ചാണ് ഞങ്ങൾ ഇറങ്ങിയത് സനു എനിക്ക് വേറെ ഒരു സ്ഥലത്ത് കൂടി പോകാനുണ്ട് അതൊക്ക ഉണ്ട് ഞാൻ സനുവിനുവഴി പറഞ്ഞു കൊടുത്തു അവസാനം എത്തിയത് ഒരു വലിയ വീടിന്റെ മുന്നിലാണ് ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story