നിനക്കായ് മാത്രം: ഭാഗം 27

ninakkay mathram

രചന: അർത്ഥന

ഇതെന്താ ഇവിടെ അതൊക്കെപ്പറയാം അതും പറഞ്ഞ് മാളു ഗേറ്റ് തുറന്നു സനു ബൈക്ക് ഉള്ളിൽ കൊണ്ടുനിർത്തി അപ്പോഴേക്കും കുറച്ചുവയസായ ഒരാൾ അങ്ങോട്ടേക്ക് വന്നിരുന്നു ഇതാമോളെ താക്കോൽ താക്കോൽതന്ന് അയാൾ പോയി എന്താ സനു ഇങ്ങനെ നോക്കുന്നെ അല്ല നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത് ദേ ഈ വീട്ടില ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ് എന്റെ അച്ഛനും അമ്മയും ഉറങ്ങുന്നത് വാ നമ്മക്ക് അകത്ത് കയറാം (സനു )

ഒരുപഴയ നാലുകെട്ട് വീട്ടിലേക്കാണ് ഞങ്ങൾ വന്നത് അപ്പോഴാണ് മാളു പറഞ്ഞത് അവൾ ജനിച്ചുവളർന്ന വീടാണെന്ന് ഇവിടെഇപ്പൊ ആരാ താമസിക്കുന്നെ ഇവിടെ ആരും താമസിക്കാറില്ല അച്ഛനും അമ്മയും മരിച്ചപ്പോൾ എന്നെ വല്യച്ഛൻ അവിടേക്ക് കൊണ്ടുപോയി ഞാൻ ഇവിടെ താമസിക്കാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു പക്ഷെ സമ്മതിച്ചില്ല എപ്പോഴും ശേഖരേട്ടൻ വന്ന് വീട് വൃത്തിയാക്കിയിടും ശേഖരേട്ടൻ അവരാണ് നേരത്തെ വന്നത് ആ അച്ഛന്റെ അടുത്ത കൂട്ടുകാരനാണ് തൊട്ടപ്പുറത്ത താമസം ഞങ്ങൾ അകത്തുകയറി മാളു ഓരോന്നോരോന്നും എനിക്ക് കാട്ടിത്തന്നു വലിയ നടുമുറ്റവും തുളസിതറയും

പിന്നെ അവൾ എന്നെ കൂട്ടിക്കൊണ്ടുപോയത് മുകളിലേക്കാണ് മുകളിലേക്കുള്ള സ്റ്റെപ് കയറിയാൽ ഒരു ഇടഴിയാണ് അതിന്റെ ഇരുവശത്തും മുറികൾ ഇടനാഴിയി അവസാനിക്കുന്നത് ഒരു വാതിൽക്കൽ ആണ് അത് തുറന്നപ്പോൾ ഒരു വലിയ വരാന്ത അവിടെ ഇരിക്കാൻ ചാരുപാടി പിന്നെ അതിന്റെ വലതുഭാഗത് ഒരു റൂം മാളു അതിനകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി സനു ഇതാണ് എന്റെ അച്ഛന്റെയും അമ്മയുടെയും റൂം നല്ല ഭംഗിയില്ലേ മ്മ് ശെരിക്കും എനിക്കാവീട് ഒരുപാട് ഇഷ്ട്ടമായി എന്തോ ചുറ്റും ഒരു പോസിറ്റീവ് വൈബ് ഞാൻ റൂം ശെരിക്കും നോക്കുമ്പോഴാണ് മാളു തുറന്നിട്ട ജനലിനരികിൽ നിൽക്കുന്നത് കണ്ടത്

ഞാൻ അവൾക്ക് പുറകിൽ പോയി നിന്നു അതിലൂടെ നോക്കിയപ്പോൾ വലിയ പടവും സൈഡിലായി ഒരു കുളവും കണ്ടു സനു നിങ്ങൾക്ക് വീട് ഇഷ്ട്ടായോ മാളുവിനെ എന്നോട് ചേർത്ത് പിടിച്ചു എന്നിട്ട് ഇഷ്ട്ടായി എന്നുപറഞ്ഞു മാളു നമ്മുക്ക് ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാലോ അതെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ അതോ അതില്ലേ അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്തി അപ്പോഴാണ് താഴെനിന്നും ശേഖരേട്ടൻ വിളിച്ചത് എന്താ ശേഖരേട്ട p അത് വീട്ടിൽനിന്നും അച്ഛൻ വിളിച്ചിരുന്നു നിങ്ങൾ ഇവിടെ ഉണ്ടോ എന്ന് ചോദിച്ച് ഞാൻ അച്ഛനെ വിളിച്ചില്ല. ഇപ്പൊത്തന്നെ വിളിച്ചുപറയാം

പിന്നെ ഞങ്ങൾ നാളയെ തിരിച്ചുപോകുന്നുള്ളു ഇന്ന് ഇവിടെയാ നിൽക്കുന്നെ മ്മ് നീ വീട്ടിലോട്ട് വരുന്നില്ലേ സുധ നിന്നെ തിരക്കി എന്നാലേ ഞാൻ അങ്ങോട്ടേക്ക് വരാം സനു നമ്മക് ശേഖരേട്ടന്റെ വീട്ടിൽ പോയിട്ട് വരാം ഓക്കേ വാ പോകാം പോകുന്നവഴി ഞാൻ വീട്ടിൽ വിളിച് ഇന്ന് ഇവിടെ താമസിക്കുന്ന കാര്യമൊക്കെ പറഞ്ഞു അങ്ങനെ ശേഖരേട്ടന്റെ വീട്ടിൽ എത്തി അപ്പൊത്തന്നെ മാളു ചാടിത്തുള്ളി അകത്തേക്ക് പോയി ഞാൻ ശേഖരേട്ടനോട് സംസാരിച് അവിടെ ഇരുന്നു

മാളു നേരെ അടുക്കളയിലേക്ക് പോയി സുധമ്മോ എന്താണ് ഇന്നത്തെ സ്പെഷ്യൽ ഞാൻ വന്നിട്ട് എന്റെ ഉണ്ണിയപ്പം എവിടെ ഓ ഉണ്ണിയപ്പകൊതിച്ചി വന്നോ ഇപ്പോഴാണോ നിനക്ക് ഞങ്ങളെയൊക്കെ ഓർമവന്നത് നിങ്ങളെയൊക്കെ ഞാൻ ഓർക്കാറുണ്ടെന്നേ അച്ചുമോൾ ഒക്കെ എന്തുപറയുന്നു സുഖം അച്ചുവിന് വിശേഷം വല്ലതും ആയോ ഏയ്‌ ഇല്ല പിന്നെ ഓരോന്നും പറഞ്ഞിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story