നിനക്കായ് മാത്രം: ഭാഗം 28

ninakkay mathram

രചന: അർത്ഥന

ഞാനും സനുവും വീട്ടിലേക്ക് വന്നു ഇന്ന് ഇവിടെയാണ് താമസിക്കുന്നത് എന്ന് പറഞ്ഞപ്പോൾ മാറാൻ വേറെ ഡ്രസ്സ്‌ ഇല്ലാത്തതോണ്ട് എനിക്ക് ഒരു സെറ്റ് മുണ്ടും സനുവിന് ഇടാൻ ഒരു കാവിമുണ്ടും തന്നു സന്ധ്യ ആവാറായപ്പോൾ ഞാൻ വേഗം ഫ്രഷാവൻ കേറി സെറ്റ് മുണ്ട് രാവിലെ അമ്മ ഉടുത്തുതന്നതിന്റെ ഓർമയിൽ ഞാൻ അത് ഉടുത്തു അപ്പോഴേക്കും സനുവും ഫ്രഷായിരുന്നു സനു നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ അവിടെ വിളക്ക് വച്ചിട്ട് വരാം അല്ലേൽ നിങ്ങളും വരുന്നോ ഇല്ല നീ പൊയ്ക്കോ പിന്നെ ഞാൻ തിരിച്ചുവന്നു നീ എന്താ ഇത്രയും ലേറ്റ് ആയെ അച്ഛനോടും അമ്മയോടും കൊറേ കാര്യം സംസാരിച്ചു

അവരും കൂടി ഇപ്പൊ എന്റടുത്ത് ഇണ്ടായിരുന്നെങ്കിൽ എന്ത് രസായേനെ മതി എനി നീ അതും പറഞ്ഞ് സെന്റി ആവല്ല ഇല്ല ബാ നമ്മക്ക് മുകളിൽ ചാരുപടിയിൽ ഇരിക്കാം അതും പറഞ്ഞ് എന്നെയും കൂട്ടി മോളിൽ പോയി എന്നിട്ട് അവിടെ ഇരുന്നു അതെ സനു നിങ്ങൾ ആദ്യമേ സ്നേഹലയത്തിൽ പോകാറുണ്ടായിരുന്നോ മ്മ് ഉണ്ടായിരുന്നു ആദ്യം നമ്മൾ കണ്ടില്ലായിരുന്നോ അതുകഴിഞ്ഞ് നീ പിന്നെ ഒരുദിവസം സ്നേഹലായിതിൽ പോയില്ലായിരുന്നോ അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു എന്നിട്ട് ഞാൻ കണ്ടില്ലലോ ഞാൻ നിന്റെ മുന്നിൽ എന്നില്ല മറഞ്ഞു നിന്ന നിന്നെ കണ്ടേ പിന്നെ കോളേജിൽ നീ വന്നപ്പോഴാ നീ ആദുവിന്റെ അനിയത്തി ആണെന്ന് മനസിലായത് അന്നുതൊട്ട് ഞാൻ നിന്റെ പുറകെ ഇണ്ടായിരുന്നു അങ്ങനെ ഓരോന്നും പറഞ്ഞ് ഇരിക്കുമ്പോഴാണ് നല്ല തണുത്ത കാറ്റ് വീശിയത് നല്ല മഴ വരുന്നുണ്ടെന്നു തോന്നുന്നു

മഴ പെയ്തു മുഖത്തേക്ക് വീണ മഴത്തുള്ളികൾ തുടച്ചുകൊണ്ടവൻ പറഞ്ഞു അതെ ഞാൻ താഴെ പോകുവാ സനു വരുന്നുണ്ടോ ഞാൻ നിന്നോട് കുറെയായി ഒരു കാര്യം ചോദിക്കണമെന്ന് വിചാരിക്കുന്നു എന്താ നിന്റെ മടിയിൽ ഇരുത്തിയാണോ എനിക്ക് പേരിട്ടത് എനി മുതൽ എന്നെ ചേട്ടാന്ന് വിളിച്ചോണം പറയുന്നതിനൊപ്പോം അവന്റെ കൈകൾ അവളുടെ ചെവിയിൽ പതിഞ്ഞു ഓ ശെരി തമ്പ്രാ ഞാൻ വിളിക്കണമെങ്കിൽ എന്നെ ഡി എന്ന് വിളിക്കാൻ പാടില്ല പിന്നെ എന്താണാവോ വിളിക്കണ്ടേ മാളൂന്ന് ഓ വിളിക്കലോ അതിന് മുൻപ് മോളിങ് വന്നേ ഞാൻ വരൂല ചേട്ടൻ വേണമെങ്കിൽ ഇങ്ങോട്ട് വാ അതും പറഞ്ഞവൾ താഴെക്കോടി ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോ അല്പസമയം കഴിഞ്ഞ് ഞാൻ താഴേക്ക് പോയപ്പോൾ ഇണ്ട് പെണ്ണ് നടുമുറ്റത്തിറങ്ങി മഴയിൽ കളിക്കുന്നു

അവളുടെ കോലം കണ്ടപ്പോൾ തന്നെ മനുഷ്യന്റെ കിളി ഒക്കെ എവിടെയോ പറന്നു പോയി കണ്ണുകൾ അവളിൽ മാത്രമായിരുന്നു മഴയിൽ നനഞ്ഞ് ശരീരത്തോട് ഒട്ടിനിൽക്കുന്ന വസ്ത്രങ്ങളിൽ നിന്നും അവളുടെ ആകാര വടിവ് വ്യക്തതമായി കാണാം അവളിൽ പതിക്കുന്ന ഓരോ മഴത്തുള്ളികളോട് പോലും അസൂയ തോന്നി അവയൊക്കെ ഞാൻ ആയിരുന്നെങ്കിൽ എന്ന് ഞാൻ പതിയെ അവളുടെ അടുത്തേക്ക് പോയി ഡീ എന്ന് വിളിച്ചപ്പോൾ ഞെട്ടി എന്നെ നോക്കി എന്താ നിങ്ങൾ ഇങ്ങോട്ട് വന്നേ മഴനനയാൻ എന്ത് രസ എങ്ങോട്ട് വാ എന്നും പറഞ്ഞ് എന്നെ മഴയിലേക്ക് പിടിച്ചു വലിച്ചു ഞാൻ മാളുവിനോട് ചേർന്നു നിന്ന് മഴയെ വരവേറ്റു

ഞാൻ അവളെ എന്നോടടുപ്പിച്ചു അവളുടെ അനാവൃതമായ അരക്കെട്ടിൽ എന്റെ കൈകൾ പതിഞ്ഞു പൊള്ളിപിടഞ്ഞവൾ മിഴികൾ ഉയർത്തി എന്നെ നോക്കി ആ ഉണ്ടക്കണ്ണുകൾ ഇപ്പോൾ പുറത്ത് വരും പോലെ മാളൂ മ്മ് നിനക്കിപ്പോഴും എന്നെ പേടിയാണോ പെണ്ണെ ഇല്ലെന്നവൾ തയനക്കി അവൻ അവളുടെ നെറുകയിൽ ചുംബിച്ചു പതിയെ അവ ഇരു കണ്ണുകളിലേക്കും പിന്നീട് അവന്റെ അധരം അതിന്റെ ഇണയോടും ചേർന്നു ഒരു ദീർഘ ചുംബനം അപ്പോഴാണ് പുറത്തുനിന്നും ആരോ വാതിലിൽ മുട്ടിയത് ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story