നിനക്കായ് മാത്രം: ഭാഗം 29

ninakkay mathram

രചന: അർത്ഥന

സനുവും മാളുവും ഞെട്ടി അകന്നു മാറി സനു വാതിൽ തുറക്കാൻ പോയപ്പോൾ മാളു മുകളിലേക്ക് പോയി ഒന്ന് റൊമാൻസിക്കാൻ പോകുമ്പോഴേക്കും ആരേലും വരും അല്ലേൽ ആ കുരിപ്പ് മുങ്ങും എനിക്ക് മാത്രം എന്താ ഈശ്വര ഇങ്ങനെ സനുസ് (ആത്മ ) സനു വാതിൽ തുറന്നപ്പോൾ ശേഖരേട്ടൻ ഇണ്ട് മുന്നിൽ നിൽക്കുന്നു എന്തിനാ ചേട്ടാ വന്നേ അത് മോനെ നല്ല മഴയും ഇടിയും എല്ലാം ഇണ്ട് അപ്പൊ കറണ്ടെങ്ങാനും പോയാൽ ഞാൻ ഇത് തരാൻ വന്നതാണ് മെഴുകുതിരിയും ഒരു ടോർച്ചും എന്റെകയിൽ തന്നു എന്നാൽ ശെരി മോനെ അതും പറഞ്ഞ് ശേഖരേട്ടൻ പോയി

ഞാൻ വാതിൽ അടച്ച് മുകളിലേക്ക് പോയി അപ്പോഴുണ്ട് മാളു അവളുടെ മുടി തോർത്തുന്നു ഞാൻ നേരെ അവിടെ ചാരുപടിയിൽ പോയിരുന്നു ഡീ എനിക്കും ഒന്ന് തോർത്തിത്തന്നെ എനിക്കൊന്നും വയ്യ നിങ്ങൾ ചെയ്തോ അപ്പോൾത്തന്നെ അവളുടെ കൈ പിടിച് എന്റെ നേർക്ക് നിർത്തി എന്നിട്ട് അരയിൽകൂടെ ലോക്ക് ഇട്ട് ഇനി തോർത്തിതാ അവന്റെ നിഷ്ക്കു ഭാവം കണ്ടപ്പോൾ അവൾ തോർത്തികൊടുക്കാൻ തുടങ്ങി അവന്റെ കൈകൾ വികൃതി കാട്ടൻ തുടങ്ങി. ദേ സനു അടങ്ങി ഇരിക്ക് ഇല്ലേൽ എന്റെ കൈയിൽ നിന്നും കിട്ടും അതും പറഞ്ഞു വേഗം അവൾ തല തോർത്തി കയിഞ്ഞു എനി വിട് അതിന് നീ എങ്ങോട്ടാ പോണേ അവൻ അവളെ മടിയിൽ പിടിച്ചിരുത്തി വട്ടം പിടിച്ചു ഞാൻ നിന്നോട് ഒരു കാര്യം പറയാനാ താഴോട്ട് വന്നേ പക്ഷെ പറയാൻ പറ്റിയില്ല

എന്ത് കാര്യം അത് പിന്നെ കുറച്ച് മുന്നേ അനു വിളിച്ചായിരുന്നു എന്തിന് അച്ചു ഹോസ്പിറ്റലിൽ ആണെന്ന് പറയാൻ അയ്യോ ചേച്ചിക്കെന്താ പറ്റിയെ അവൾക്ക് കുഴപ്പമൊന്നുമില്ല ചെറിയ തലചുറ്റൽ എന്നിട്ട് ഇപ്പോഴും ഹോസ്പിറ്റലിൽ ആണോ ഏയ്‌ അല്ല വീട്ടിൽ വന്നു പിന്നെ ഒരു കാര്യവും കൂടി അച്ചു പ്രെഗ്നന്റ് ആണ് ശെരിക്കും ആ അപ്പൊത്തന്നെ മാളു അവനെ കെട്ടിപ്പിടിച് അവനൊരു ഉമ്മ കൊടുത്തു എന്തോന്നെടി ഇത് എന്തെ ഇത് എന്റെ സന്തോഷം കൊണ്ട ഞാൻ ഒരു ആന്റി ആവാൻ പോകുവല്ലേ ചേച്ചിയുണ്ടായിരിരുന്നെങ്കിൽ അവൾക്ക് കിട്ടിയേനെ ഇല്ലാത്തത് ഭാഗ്യം അതോണ്ട് എനിക്ക് കിട്ടി മാളു അവനെ കോർപ്പിച്ചു നോക്കി.

നോക്കി പേടിപ്പിക്കല്ലേ അതെ സനു അവർക്ക് പെൺകുട്ടിയാണോ ഇണ്ടാവാ ആൺ കുട്ടിയാണോ ഇണ്ടാവാ അതെനിക്കറിയില്ല ബട്ട്‌ നമ്മക്ക് പെൺകുട്ടി മതി നമ്മക്കോ ആ ഇപ്പോഴത്തെ അല്ല ഇണ്ടാവുമ്പോൾ ഉള്ള കാര്യമാ പറഞ്ഞെ എന്താ നിങ്ങൾ പെൺകുട്ടികളോട് ഇഷ്ട്ടം ആമി മോളെ കണ്ടപ്പോ തൊട്ട് തുടങ്ങിയതാ നമക്ക് അത് പോലത്തെ ഒരു മോള് മതി എന്ത് ക്യൂട്ട് ആ കാണാൻ പിന്നെ ഒരുപാട് നേരം അവർ സംസാരിച്ചിരുന്നു അപ്പോഴാണ് മഴയുടെ ശക്തി കൂടി അവരെ പിന്നെയും നനച്ചു തണുക്കാൻ തുടങ്ങിയപ്പോൾ അവൾ അവനോട് ചേർന്നിരുന്നു

സനു മഴത്തുള്ളികളാൽ അവളുടെ മുഖത്തു വീണിരുന്ന മുടിയിഴകൾ ചെവിക്കരികിൽ ഒതുക്കി വച്ച് മാളുവിന്റെ വിറയർന്ന ചെഞ്ചുണ്ടുകളിൽ അവന്റെ അധരം ആഴ്ന്നിറങ്ങി രക്ത ചുവ അറിഞ്ഞിട്ട് പോലും അധരങ്ങൾ വേർപെട്ടില്ല ശ്വാസം എടുക്കാൻ പറ്റാതായപ്പോൾ അവർ വേർപെട്ടു അവൻ അവളെ കൈകളിൽ കോരിയെടുത്തു അവളുടെ ചെവിൽ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു ഞാൻ നിന്നെ സ്വന്തമാക്കട്ടെ എന്ന് സമ്മതമെന്നോണം മാളു അവനോട് ചേർന്നു അവൻ മുറിയിലേക്ക് പോയി അവളെ കട്ടിലിൽ കിടത്തി സനു അവളിലെക്കമാർന്നു പുറത്ത് പെയ്യുന്ന മഴപോലെ അവൻ അവളിൽ ആഴ്ന്നിറങ്ങി രാത്രിയുടെ യമങ്ങളിൽ ഇരുവരും ശരീരം കൊണ്ടും മനസുകൊണ്ടും ഒന്നായി...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story