നിനക്കായ് മാത്രം: ഭാഗം 30

ninakkay mathram

രചന: അർത്ഥന

(സനു) മാളു എണീക്ക് സമയം ഒത്തിരിയായി ഒരു രണ്ട് മിനിറ്റ് ദേ പറയുന്നത് കേട്ടെ നമ്മക്ക് വീട്ടിൽ പോകണ്ടേ എന്നിട്ട് വേണ്ടേ അച്ചുവിന്റെയും അനുവിന്റെയും അടുത്ത് പോകാൻ ലേറ്റായാൽ അങ്ങോട്ട് പോകില്ല പോകണം ഞാൻ എണീറ്റ് റെഡിയായി പിന്നെ വീടൊക്കെ പൂട്ടി അച്ഛന്റെയും അമ്മയുടെയും അവിടെ പോയി യാത്ര പറഞ്ഞു നേരെ ശേഖരേട്ടന്റെ അടുത്ത് പോയി ആ മക്കള് വാ പോകാൻ റെഡിയായോ ആ ഞങ്ങൾ യാത്രപറയാൻ വന്നതാ എന്നാൽ പ്രാതൽ കഴിച്ചിട്ട് പോകാം നിങ്ങൾ ഇവിടെ നിൽക്കാതെ അകത്തോട്ടു വാ അവിടുന്ന് പ്രാതൽ ഒക്കെ കഴിച് ഇറങ്ങാൻ നേരം സുധമ്മ മാളുവിനെ കൂട്ടി അകത്തേക്ക് പോയി എന്താ സുധമ്മേ കാര്യം നീ ഇങ്ങോട്ട് വന്നേ എന്നെ റൂമിൽ കൊണ്ടുപോയി ഇതാ സിന്ദൂരം ഇത് നെറ്റിയിൽ ഇട്ടേ ഓ ഇതിനാണോ വിളിച്ചേ അതും പറഞ്ഞ് സിന്ദൂരം ഇട്ടു ഇപ്പൊ എങ്ങനെ ഇണ്ട് എനിവ പോകാം ഇന്നലെ നിന്റെ അച്ഛൻ വിളിച്ചിരുന്നു

എന്തിന് അത് അച്ചുമോൾടെ കാര്യം പറയാൻ നീ ഇന്ന് അച്ചുവിന്റെ അടുത്ത് പോകുന്നുണ്ടോ ആ ഇണ്ട് എന്നാലേ ഞാൻ ഉണ്ണിയപ്പം നിന്റെ കൈയിൽ തരാം നീ ഒന്ന് കൊടുക്കണേ മ്മ് ഒക്കെ അല്ല ഉണ്ണിയപ്പം അല്ലാതെ വേറെയൊന്നുമില്ലേ വേറെ എന്ത് അല്ല വേറെ ഐറ്റംസ് ഒന്നുമില്ലെന്ന് എനിക്ക് അതൊക്കെ നിനക്ക് ഒരു കൊച്ചവരാറാവുമ്പോൾ ഞാൻ കൊണ്ടുതന്നോളാമെ എന്നാൽ ശെരി വാ നമ്മക് പോകാം അതും പറഞ്ഞ് സനുവിന്റെ അടുത്തേക്ക് പോയി അവിടുന്ന് യാത്രപറഞ്ഞു വീട്ടിലേക്കും ഡീ ഇതെന്താ നിന്റെ കൈയിൽ കൊറേ പൊതി ഇത് ചേച്ചിക്ക് തന്നുവിട്ടതാ ഇനി എപ്പോഴാണോ നമ്മക്ക് ഇതുപോലെ ഒക്കെ കൊണ്ടുത്തരുന്നേ ആദ്യം എന്റെ മോള് നന്നായി പഠിച്ചു പരീക്ഷ എഴുതി പാസ്സ് ആവാൻ നോക്ക് എന്നിട്ട് മതി ഒരു കൊച്ചൊക്കെ നീ പോടാ അങ്ങനെ പറഞ്ഞ് മുഖം തിരിച്ചിരുന്നു അത് സനു മിററിലൂടെ വ്യക്തമായി കണ്ടു കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവർ വീട്ടിൽ എത്തി അമ്മേ ഞാൻ വന്നു എന്തിനടി നീ ഇങ്ങനെ കാറി പൊളിക്കുന്നെ നിങ്ങൾ എന്നോട് മിണ്ടണ്ട പോ അങ്ങോട്ട് അവനെ തള്ളി മാറ്റി വീട്ടിലേക്ക് പോയി

ഡീ നീ പോടാ രണ്ടും പിന്നെയും വഴക്കയോ ഏയ്‌ ഇല്ലെടി ഞങ്ങൾ ചുമ്മാ ഏട്ടാ നിങ്ങൾ അച്ചുചേച്ചിയുടെ അടുത്ത് പോകുന്നുണ്ടോ ആ നീയും വരുന്നോ മ്മ് അല്ല ആദു വരുന്നുണ്ടോ 😁😁 എല്ലാം വേഗം മനസിലാക്കും കൊച്ചു കള്ളൻ നീ വേഗം റെഡിയാവ് അപ്പോഴേക്കും ഞാനും റെഡിയാവാം സനു റൂമിലേക്ക് പോയി ഡീ മാളു വാതിൽ തുറക്ക് ആ വരുന്നു വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ ശെരിക്കും ഞെട്ടി ഇതെന്ത് കോലമാടി ഇതിനെന്താ കുഴപ്പം ഒന്നുമില്ല നല്ല രസം ഇണ്ട് എന്നാലേ മോൻ പോയെ ഞാൻ നിങ്ങളോട് മിണ്ടൂല ഓഹോ പിണക്കമാണോ ആണെങ്കിൽ ആണെങ്കിൽ ഒന്നുമില്ല അത് ഞാൻ മാറ്റിത്തരാം വേണ്ട വേണം അങ്ങനെ അങ്ങ് പോയാലോ വേണ്ട മോനെ അവനെ പിടിച് ബെഡിലേക്ക് തള്ളിയിട്ട് അവൾ ബാത്‌റൂമിലേക്കോടി നിന്നെ എന്റെ കൈയിൽ കിട്ടുമെടി

അപ്പൊ കാണിച്ചു തരാം അവൾ ഫ്രഷായി വന്നതിനു ശേഷം ഞാനും പോയി റെഡിയായി ഞങ്ങൾ മൂന്നാളും കൂടി അനുവിന്റെ അടുത്തൊട്ട് പോയി അവിടെ എത്തിയപ്പോൾ തന്നെ ചേച്ചിയും അനിയത്തിയും കൂടി ഭയങ്കര സ്നേഹപ്രകടനം കുറച്ചു കഴിഞ്ഞപ്പോൾ ആദുവും വന്നു പിന്നെ പറയാണോ എല്ലാം കൂടെ ഒരു മേളം ആയിരുന്നു ഡീ ചേച്ചി നിനക്ക് കൊറച് സ്പെഷ്യൽ സാധനം ഒക്കെ കൊണ്ടുവന്നിട്ടുണ്ട് ഞാൻ പോയി എടുത്തിട്ട് വരാം മാളു ഇതൊക്കെ എവിടുന്നാ അത് ഇന്നലെ ഞങ്ങൾ തറവാട്ടിൽ പോയിരുന്നു അപ്പൊ സുധമ്മ തന്നുവിട്ടതാ പിന്നെ കുറേസമയം സംസാരിച്ചിരുന്നു ഞങൾ വീട്ടിലേക്ക് തിരിച്ചു ഏട്ടാ നമ്മുക്ക് പുറത്തുനിന്നും ഫുഡ്‌ കഴിച്ചിട്ട് പോകാം അങ്ങനെ ഫുഡ്‌ ഒക്കെ കൈച് വീട്ടിലേക്ക് പോയി വീട്ടിലെത്തിയപ്പോൾ തന്നെ അച്ഛനും അമ്മയും ഞങ്ങളെ കാത്ത് പുറത്ത് ഇണ്ടായിരുന്നു

ഇതെന്താ നിങ്ങൾ പുറത്ത് നിൽക്കുന്നെ ഒന്നുമില്ല നിങ്ങളെ കാണാഞ്ഞപ്പോൾ ഇവിടെ ഇരുന്നതാ മാളു സനു നിങ്ങൾ രണ്ടാളും ഇങ്ങോട്ട് വന്നേ എന്താ അച്ഛാ മോനെ അത് മുത്തശ്ശി വിളിച്ചിരുന്നു എന്താ അച്ഛാ കാര്യം മോനെ നിന്റെ കല്യാണം പെട്ടെന്നായിരുന്നല്ലോ അപ്പൊ അധികം ആർക്കും പങ്കെടുക്കാനും പറ്റിയില്ല പിന്നെ അവരൊക്കെ ഇപ്പോഴല്ലേ കാര്യങ്ങൾ ഒക്കെ അറിഞ്ഞത് പിന്നെ മുത്തശ്ശിക്ക് ഒരു നേർച്ചയുണ്ടായിരുന്നു നിന്റെ കല്യാണം കുടുംബക്ഷേത്രത്തിൽ വച്ച് നടത്താമെന്നു അതോണ്ട് നമ്മളെല്ലാരും നാളെ തന്നെ അങ്ങോട്ടേക്ക് പോകും കൂടെ മാളുവിന്റെ അച്ഛനും അമ്മയും ആദുവും...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story