നിനക്കായ് മാത്രം: ഭാഗം 32

ninakkay mathram

രചന: അർത്ഥന

മാളു രാവിലെ എണിച്ചു കുളിച് ചുന്ദരിയായി മുടി ഉണങ്ങാനായി ഫാനിന്റെ താഴെ ചെയറിൽ ഇരുന്നു റൂമിൽ ആണെങ്കിൽ dim light മാത്രേ ഇട്ടിരുന്നുള്ളു അപ്പോഴാണ് സനു എണിച്ചത് എണിച്ചപ്പോൾ തന്നെ മുടിയൊക്കെ അഴിച്ചിട്ടു മുന്നിൽ ഇരിക്കുന്ന ഒരു രൂപത്തെയാണ് അയ്യോ പ്രേതം ആരേലും ഓടിവരണേ സനുവിന്റെ പേടിച്ചുള്ള നിലവിളി കേട്ടപ്പോ മാളുവിന്‌ ചിരിയാണ് വന്നത് പ്രേതം ചിരിയോടെ ചിരി ഈ ഓഞ്ഞ സൗണ്ട് ഞാൻ എവിടെയോ കെട്ടിരുന്നല്ലോ അപ്പൊത്തന്നെ റൂമിലെ light ഇട്ടു ഡീ നീ ആളേ പേടിപ്പിച്ചു കൊല്ലാൻ നോക്കുവാനോ ഏയ്‌ ഞാൻ നിങ്ങളെ ഒന്നും ചെയ്തില്ലലോ പിന്നെ നിനക്കെന്താടി പറ്റിയെ അത് നമ്മൾ ഇന്ന് നാട്ടിൽ പോകുവല്ലേ അപ്പൊ വേഗം റെഡിയാവാൻ സനു അപ്പോഴാണ് സമയം നോക്കിയത് 5 മണി നിനക്കെന്താടി പ്രാന്ത് ഇണ്ടോ ഇല്ലാലോ എന്തെ അല്ല രാവിലെ എണീറ്റത് കൊണ്ട് ചോദിച്ചതാ രാവിലെ എണിക്കുന്നവർക്ക് വട്ടാണോ നീ വല്ലപ്പോഴുമല്ലേ നേരത്തെ എണീക്കാറ് അല്ലെങ്കിൽ ഞാൻ നിന്നെ കുത്തിപ്പൊക്കണ്ടേ 😏😏

ഇന്ന് നിനക്ക് ബോധോദയം ഉണ്ടായോ ഇത്ര നേരത്തെ കുളിക്കാൻ നിങ്ങൾ എന്തിനാ എന്നെ കളിയാക്കുന്നെ എന്തെ പിടിച്ചില്ലേ ഇല്ല നിങ്ങൾ വേഗം റെഡിയയെ പോകേണ്ടതല്ലേ മ്മ് ഞാൻ പോയേക്കാം സനു വേഗം ഫ്രഷാവൻ പോയി ഫ്രഷായി തിരിച്ചു വരുമ്പോൾ കാണുന്നത് മാളു സാരിയും പിടിച്ചു നിൽക്കുന്നു നീ എന്താ ഇതും പിടിച് നിൽക്കുന്നെ റെഡിയാവുന്നില്ലേ സനുവിനെ കണ്ടപാടെ മാളു സാരി മുഴുവൻ ദേഹത്തേക്ക് ചുറ്റി റെഡിയാവുകയാ ഇങ്ങനെയോ ആ പക്ഷെ ഇതെങ്ങനെയാ ഉടുക്കുന്നെ ഒരെത്തും പിടിയും കിട്ടുന്നില്ല നീ എത്തിയും പിടിച്ചതും ഒക്കെ മതി ഇത് മാറ്റി വേറെ വല്ലതും ഇടാൻ നോക്ക് പറ്റൂല എനിക്ക് ഇതുതന്നെ ഇടണം വാശിയാണെങ്കിൽ നീ ഇട് 🥺🥺 പ്ലീസ് ഒന്ന് അമ്മയെ വിളിക്കുമോ അമ്മയെ എന്തിനാ ഇത് ഉടുത്തു തരാൻ അമ്മയ്ക്ക് എന്നും നിന്നെ ഉടുപ്പിക്കലല്ലേ പണി എന്നാൽ ശെരി മാറ്റാം

അല്ലെ ഉടുക്കാനറിയാതെ ഞാൻ എങ്ങനെയാ ഇത് ഇടുന്നെ അതും പറഞ്ഞ് മാളു വേറെ ഡ്രസ്സ്‌ എടുക്കാൻ പോയി നീ അവിടെ നിന്നെ എന്താ ഇങ് വാ ഞാൻ ഉടുത്തു തരാം അത് വേണ്ട ഞാൻ വേറെ ഇട്ടോളാം നിന്നോട് എന്താ പറഞ്ഞാൽ മനസിലാവില്ലേ ഇങ്ങോട്ട് വാടി സനു മാളുവിനെ പിടിച് അവന്റെ അടുത്തേക്കടുപ്പിച്ചു എന്നിട്ട് സാരി എടുത്ത് ഉടുപ്പിച്ചു കൊടുക്കാൻ തുടങ്ങി മാളുവിനാണെങ്കിൽ അവന്റെ ഓരോ സ്പർശത്തിലും ഉടൽ വിറയ്ക്കാൻ തുടങ്ങി ഹൃദയം ഇപ്പൊ പൊട്ടും എന്നാ അവസ്ഥയിലും ഡീ നിനക്കെന്തുപറ്റി ഒ ഒന്നുമില്ല സനു അവളെ ഒന്ന് ഉഴിഞ്ഞു നോക്കി എന്നിട്ട് അവളുടെ കൈയിൽ കൊടുത്തിരുന്ന ഞൊറി അവളുടെ അരയിൽ തിരുകി മാളു പെട്ടെന്ന് ഉയർന്ന് പൊങ്ങി സനുവിന്റെ ഷോൾഡറിൽ പിടിച്ചു അപ്പോഴാണ് സനു അവളുടെ മുഖത്തേക്ക് നോക്കിയത് സനുവിന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഇടഞ്ഞു

അവരുടെ ചുണ്ടുകൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു ചുണ്ടുകൾ പരസ്പരം തൊട്ടപ്പോഴേക്കും ആരോ വാതിലിൽ മുട്ടി 😡 ഇവളെ ഒന്നടുത് കിട്ടുമ്പോഴേക്കും ആരെങ്കിലും വന്നോളും അതും പറഞ്ഞ് അവൻ വാതിൽ തുറന്നു ഡാ ഏട്ടാ ഇതെന്ത് കോലമാ നീ വരുന്നില്ലേ നീ പോയെ ഞാൻ വന്നോളാം അതും പറഞ്ഞ് അവൻ വാതിൽ വലിച്ചാടച്ചു തിരിഞ്ഞപ്പോൾ ഇണ്ട് ഒരുത്തി വാ പൊത്തി ചിരിക്കുന്നു ചിരിക്കെടി നീ ചിരിക്ക് നിനക്കുള്ളത് ഞാൻ തരാം അതും പറഞ്ഞ് സനു ഡ്രസ്സ്‌ മാറാൻ പോയി തിരിച്ചു വന്നപ്പോൾ മാളു കണ്ണാടിയുടെ മുന്നിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കളിക്കുന്നു മതിയെടി നോക്കിയേ ഇങ്ങനെ നോക്കിയതോണ്ട് നിന്റെ മൊഞ്ച് ഒന്നും കൂടുല ഒന്ന് മാറി നിക്ക് ചിലപ്പോ കൂടിയാലോ കൂടും അതും പറഞ്ഞ് അവളുടെ അരയിൽ പിച്ചി ആ 😡 നോക്കി പേടിപ്പിക്കേണ്ട ഇതെല്ലാം എനിക്ക് കാണാനുള്ളതാ മറ്റാരും കാണണ്ട പിന്നെ എല്ലാവരും റെഡിയായി ഇന്നോവ കറിലാണ് പോയത് പോകും വഴി മാളുവിന്റെ അച്ഛനും അമ്മയും ആദുവും കേറി അങ്ങനെ അവർ തറവാട്ടിലേക്ക് പോകുവാണ് അങ്ങ് തൃശൂർക്ക് ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story