നിനക്കായ് മാത്രം: ഭാഗം 33

ninakkay mathram

രചന: അർത്ഥന

ഏഴ് മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ വടക്കുംനാഥന്റെ മണ്ണിലെത്തി തൃശൂർ ടൗണിൽ നിന്നും കുറച്ച് ഉള്ളിലോട്ടാണ് തറവാട് ഉള്ളത് ടൗണിന്റെ വലിയ ബിൽഡിംഗ്‌ കെട്ടിടങ്ങളിൽ നിന്നും പതിയെ ഗ്രാമത്തിന്റെ സൗന്ദര്യത്തിലേക്ക് കടന്നു കുറേദൂരം പോയിക്കൊണ്ടിരുന്നപ്പോഴാണ് സനു വണ്ടി നിർത്താൻ പറഞ്ഞത് എന്തിനാടാ ഇവിടെ നിർത്തുന്നെ ഇനിയാകെ കുറച്ചുദൂരം മാത്രമല്ലെ ഉള്ളൂ അത് അച്ഛാ ഞങ്ങൾ നാലാളും നടന്നു വന്നോളാം അതെന്തിനാ വണ്ടി വീടിന്റെ മിറ്റം വരെ പോകുമല്ലോ പിന്നെയെന്തിനാ അച്ഛാ ഞങ്ങൾ നടന്നു വന്നോളാം നിങ്ങൾ പൊയ്ക്കോ അതും പറഞ്ഞ് സനു ഇറങ്ങി ഞങ്ങളോടും ഇറങ്ങാൻ പറഞ്ഞു ഡാ നിനക്കെന്തിന്റെ കേടാ മര്യാതിക്ക് വണ്ടിയിൽ പോകുന്നതായിരുന്നു (സഞ്ജു ) ഡീ മരകഴുതേ നിനക്ക് ഇരുന്ന് മതിയായില്ലേ നമ്മുക്ക് വയലിന്റെ അതുവഴി വീട്ടിൽ പോകാം

അങ്ങനെ സനു ഞങ്ങളെയും കൂട്ടി മൺപാതയിലൂടെ നടക്കാൻ തുടങ്ങി സനു എനിയും കൊറേ പോകാനുണ്ടോ ഇല്ലന്നെ അവിടെ ഒരു തോടുണ്ട് അത് കടന്ന് പിന്നെ വയൽ അത് കഴിഞ്ഞാൽ വീടായി ഓ തോട്.. വയല്.. വീട് (ഇത് ഡോറ ബുജി ടോണിൽ വായിക്കണേ ) നീയാര് ഡോറായോ മ്മ് നിങ്ങള് ബുജി പിന്നെ സഞ്ജു ലീസ ആദു നീയില്ലേ ടിക്കോ അല്ലേൽ വേണ്ട നീ ബെന്നി ആയിക്കോ നീ വാ അടച്ചു വച് മിണ്ടാതെ നടന്നോ ഇല്ലെങ്കിൽ നിന്നെ ഞാൻ ആ തോട്ടിൽ കൊണ്ടോയി ഇടും (ഞാൻ സ്റ്റോറിയിൽ ഇടയ്ക്കിടെ ഡോറയെ ഒക്കെ ഇടാറുണ്ട് ഇങ്ങൾ ഒന്നും വിചാരിക്കരുത് പിരി പോയതാണെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം തോന്നൽ ആണ് ) 😏😏നീ പോടാ അതും പറഞ്ഞു മാളു മുന്നിലേക്കോടി സനു പുറകെയും മാളു ഓടി ആ തൊടിന്റെ അടുത്തെത്തിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ബ്രേക്ക് കിട്ടിയില്ല

അവൾ മുന്നോട്ടാഞ്ഞതും സനു അവളുടെ കൈയിൽ പിടിച് വലിച് അവന്റെ നെഞ്ചോട് ചേർത്തു അങ്ങനെ കുറേസമയം അവർനിന്നു ആദുവും സഞ്ജുവും വന്ന് തട്ടി വിളിച്ചപ്പോഴാണ് രണ്ടിനും ബോധം വന്നത് എന്താ മക്കളെ നിങ്ങൾ രണ്ടും ഇവിടെ ഇങ്ങനെ നിൽക്കാനാണോ പ്ലാൻ അവർക്ക് രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്ത് മുന്നിൽ നടക്കാൻ തുടങ്ങി തോട് കടന്ന് വയലിന്റെ അടുത്ത് എത്തി വിളഞ്ഞു നിൽക്കുന്ന പാടം അതിന്റെ വരമ്പത്തൂടെ വീഴാതെ ശ്രെധിച്ചു നടന്നു വണ്ടിയിൽ വരാഞ്ഞത് നന്നായി ഇല്ലെങ്കിൽ നമ്മുക്ക് ഇതിലൂടെ നടക്കാൻ പറ്റുമായിരുന്നോ അതും ശെരിയാ സനു ഇനി ഇവരെ ഒന്നും കൂട്ടാതെ നമ്മുക്ക് രണ്ടുപേർക്കും വരാമേ അതിനെന്താ വരാലോ ഇപ്പൊ തല്ക്കാലം നമ്മക്ക് വീട്ടിൽ പോകാം ഇല്ലേൽ അവരുടെ കൈയിൽ നിന്നും കിട്ടും അങ്ങനെ അവിടെ എത്തി

വരാന്തയിൽ തന്നെ മുത്തശ്ശിയും മുത്തശ്ശനും അമ്മാവനും അമ്മായിക്കും അങ്ങനെ വേണ്ട ആ കുടുംബത്തിലെ മുഴുവൻ ആളുകളും അവിടെ ഉണ്ടായിരുന്നു ഞാൻ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അപ്പൊ സനുവും ആദുവും സഞ്ജുവും എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു നിങ്ങൾ ഇല്ലെണ്ണവും മോളെ കണ്ടു പടിക്ക് ഹോ ഭാഗ്യം ഇവരെങ്കിലും എന്നെ കണ്ടു പഠിക്കാൻ പറഞ്ഞല്ലോ അല്ലെങ്കിൽ എല്ലാവരും എന്നെ പോലെ ആവരുത് എന്നാണ് പറയാറ് (മാളു ആത്മ )

കണ്ടു പഠിക്കാൻ പറ്റിയ സാധനം (ബാക്കി മൂന്നെണ്ണത്തിന്റെയും ആത്മ ) പിന്നെ എല്ലാവരും അകത്തേക്ക് പോയി പിന്നെ എല്ലാവരെയും പരിചയപ്പെട്ടു കുറേപേരെയൊക്കെ നേരിട്ട് അറിയില്ലെങ്കിലും സഞ്ജു പറഞ്ഞറിയാമായിരുന്നു അപ്പോഴാണ് സഞ്ജു അവളുടെ കസിനിനെ പരിചയപ്പെടുത്തി തന്നത് ആരതി എന്നെപോലെതന്നെ വായി തുറന്നാൽ പൂട്ടില്ല പിന്നെ ഞങ്ങൾ കണ്ണൂര് ആയോണ്ട് പെട്ടെന്ന് അവരുടെ slang മനസിലായില്ല നമ്മള് പറയുന്നതിനേക്കാളും ഒരുപാട് മാറ്റം ഇണ്ട് കുറച്ച് കഴിഞ്ഞപ്പോൾ എല്ലാം ശെരിയായി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story