നിനക്കായ് മാത്രം: ഭാഗം 35

ninakkay mathram

രചന: അർത്ഥന

ഡ്രസ്സ്‌ എല്ലാം എടുത്ത് വന്നപ്പോൾത്തന്നെ ലേറ്റ് ആയിരുന്നു പുറത്തുനിന്നും ഫുഡ്‌ കഴിച്ചത് കൊണ്ട് എല്ലാവരും വേഗംതന്നെ റൂമിലേക്ക് പോയി അതിനിടയിൽ സനു ആരും കാണാതെ മാളുവിനോട് ബാൽക്കണിയിൽ വരണം എന്ന് കൈകൊണ്ട് ആക്ഷൻ കാണിക്കാനും മറന്നില്ല റൂമിൽ പോയ മാളുവിനാണെങ്കിൽ ഒരു സമാധാനവും ഇല്ല നിനക്കെന്തു പറ്റി ഏയ്‌ ഒന്നുമില്ല നമ്മുക്ക് കിടന്നാലോ അവർ മൂന്നാളും കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ തിരയിൽ നൂറു ജലകണം അതിലോ ഞാനൊരുകണം

നോവുമീ സുഖാനുഭവമതിനേഴു വർണ്ണമോ ഹോ ഹോ ഹോ അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ ആ ആ ആ ആ…… ആരും പേടിക്കണ്ട ഇത് മാളുവിന്റെ ഫോൺ റിങ്ടോൺ ആണ് കുട്ടി അതിന്റെ സൗണ്ട് കുറച്ചുവയ്ക്കാൻ മറന്നുപോയ് പെട്ടെന്ന് കേട്ടപ്പോൾ അവൾ ശെരിക്കും ഞെട്ടിപ്പോയി അപ്പൊത്തന്നെ ഫോൺ എടുത്തു എന്നിട്ട് സഞ്ജുവിനെയും ആതിയെയും ഒന്ന് നോക്കി അവർ ഉറക്കമാണെന്ന് കണ്ടപ്പോൾ അവൾ പുതപ്പ് എടുത്ത് തലവഴിയിട്ടു എന്നിട്ട് പതുക്കെ ഹെലോ പറഞ്ഞു (ഈ നട്ടപാതിരയ്ക്ക് ഫോൺ ചെയ്യുന്ന മിക്കവരും അങ്ങനെയാണ് സംസാരിക്കുന്നെ എന്നാണ് എന്റെ ഒരു ഇത്) ഡീ നിന്റെ സൗണ്ടിനിതെന്തു പറ്റി ഒന്നുമില്ല നിങ്ങൾ എന്തിനാ വിളിച്ചേ കാര്യം പറ പുറത്തേക്ക് വാ ഇപ്പോഴോ (ഇത് മല്ലുസിങ്ങിൽ മീര നന്ദൻ ഒറ്റയ്ക്കോ എന്ന് പറഞ്ഞപോലെ )

ഡീ ഒന്ന് പതുക്കെ പറ അവരും കൂടി എഴുന്നേൽക്കും അതെ ഞാൻ വരില്ല എനിക്ക് ഉറങ്ങണം എന്നാൽ നീ ഉറങ്ങ് ഞാൻ വാതിലിൽ ഇപ്പൊ തട്ടും അപ്പൊ എല്ലാവരും എണീക്കും അത് വേണോ വേണ്ട ഞാൻ വരാം മാളു പുതപ്പ് തലവഴി ഇട്ട് പമ്മി പമ്മി കള്ളൻ പോകുന്നത് പോലെ പോയി വാതിൽ തുറന്ന് സനു റൂമിന്റെ മുന്നിൽത്തന്നെ നിൽപ്പുണ്ടായിരുന്നു ഇറങ്ങിവന്ന രൂപത്തെ കണ്ട് അവൻ നിലവിളിച്ചു അമ്മാ............ അപ്പൊത്തന്നെ മാളു അവന്റെ വാ പൊത്തിപിടിച്ചു കാറി കൂവാതെ മനുഷ്യ ആരേലും കേൾക്കും നീ എന്താ വല്ല മറുതയും ആണോ ഇങ്ങനെ ആളെ പേടിപ്പിക്കാൻ അത് ഞാൻ ആരും കാണാതിരിക്കാൻ വേണ്ടി

ഹോ എന്തൊരു ബുദ്ധി അതൊക്കെ എനിക്കറിയാം എനിക്ക് ഭയങ്കര ബുദ്ധി ആണെന്ന് ആ അതെ നീ ഇനി വെയിലത്തൊന്നും ഇറങ്ങേണ്ട അതെന്താ അല്ല നിന്റെ തല വെയിൽ കൊണ്ട് എന്തേലും പറ്റിയാലോ കളിയാക്കാനാണോ എന്നോട് വരാൻ പറഞ്ഞെ ഏയ്‌ അല്ല അതും പറഞ്ഞ് സനു അവളെയും കൂട്ടി ബാൽക്കണിയിൽ പോയി അവരറിയാതെ അവരെ പിന്തുടർന്ന് വരെ രണ്ടുപേർ ഇണ്ടായിരുന്നു എന്തിനാ സനു ഇങ്ങോട്ട് വന്നേ അതൊക്കെ ഇണ്ട് സനു മാളുവിനെ ബാൽക്കണിയുടെ അടുത്ത് നിർത്തി അവൻ അവളുടെ പിന്നിൽനിന്നും കെട്ടിപിടിച് അവളുടെ ചുമലിൽ മുഖവച്ചു നിന്നു എന്തിനാ ഇങ്ങോട്ട് വന്നേ അത് പറയാം

നീ ആദ്യം അങ്ങോട്ട് നോക്കിയേ സനു അത് കാണാൻ എന്ത് രസാ നമ്മുക്ക് അതിലൂടെ ഒന്ന് നടന്നിട്ട് വരാം അതൊക്കെ പിന്നെ പോകാം മാളു എന്താ പറഞ്ഞെന്ന് വച്ചാൽ അവർ നേരെത്തെ വന്ന വയലും തോടും ഒക്കെ ഫുൾ നിലവിൽ മുങ്ങി നിൽക്കുന്നു അത് കാണാൻ പ്രത്യേക ഭംഗിയാണ് സനു എന്തോ നമ്മക്ക് ഇവിടെ തന്നെ നിന്നാലോ ഇവിടെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഇവിടെ നിൽക്കാമായിരുന്നു പക്ഷെ നിങ്ങൾക്ക് examille ഓ എന്ത് പറഞ്ഞാലും ഒരു എക്സാം ഞാൻ പോണ് അങ്ങനെ അങ്ങ് പോയാലോ മാളുവിനെ അവിടെ പിടിച്ചു നിർത്തി സനു പോക്കറ്റിൽ നിന്നും ഒരു box എടുത്തു അതിൽ നിന്നും സനുവിന്റെ യും മാളുവിന്റെയും പേരെഴുതിയ ഒരു മോതിരം അവളുടെ വിരലിൽ ഇട്ടുകൊടുത്തു പെട്ടെന്ന് പുറത്ത് ഗെയ്റ്റിന്റെ അവിടെ നിന്നും എന്തോ സൗണ്ട് കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ ഇണ്ട് അവിടെ ഒരു കറുത്ത രൂപം...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story