നിനക്കായ് മാത്രം: ഭാഗം 36

ninakkay mathram

രചന: അർത്ഥന

സനു ദേ അവിടെ ആരോ ഇണ്ട് ഇനി വല്ല പ്രേതവും ആണോ സനു എനിക്ക് പേടിയാവുന്നു എന്റെ പൊന്ന് മാളു ഒന്ന് മിണ്ടാതിരി വാ നമ്മുക്ക് പോയിനോക്കാം വേണ്ട സനു പോകണ്ട ഈ പ്രേതത്തിന്റെ സിനിമയിൽ ഒക്കെ ഇതേപോലെ സൗണ്ട് കേട്ട് രാത്രി ഒറ്റയ്ക്ക് പോയിട്ട പ്രേതത്തിന്റെ കൈൽനിന്നും 8ന്റെ പണി കിട്ടുന്നെ അതിന് ഞാൻ ഒറ്റയ്ക്കല്ലലോ പോകുന്നെ നീയുമില്ലേ അതല്ല സനു ഏതല്ല നീ നടക്ക് ഏട്ടൻ നടക്ക് എനിക്ക് പേടിയാ നീ എന്താ വിളിച്ചേ ഏട്ടനെന്നോ ആ അതൊക്കെ ഇങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ വരും മ്മ് നടക്ക് അതെ സനു പോകണോ ഇനി അത് വല്ല ബ്ലാക്ക് മാനോ, റിപ്പറോ വല്ലോ ആണെങ്കിൽ ആണെങ്കിൽ അവര് നമ്മളെ കൊല്ലും അതോണ്ട് പോകണ്ട സനു അന്ന് നമ്മൾ കരിക്കിന്റെ ഒരു വീഡിയോ കണ്ടില്ലേ അതുപോലത്തെ റിപ്പർ വല്ലോം ആയിരിക്കുമോ ഡീ നീ ആളെ കൊല്ലുമോ സനു ഇപ്പൊ ആരാ അത് പറഞ്ഞെ ആവോ ദേ സനു അവിടെ ആരോ ഇണ്ട് അത് പറഞ്ഞ് മാളു സനുവിനെ ഉടുമ്പ് പിടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു

നീ മാറ് ഞാൻ നോക്കട്ടെ വേണ്ട എനിക്ക് പേടിയാ ഡീ നീ മരിയതിക്ക് വാ അടച്ച് വച്ച് നിൽക്ക്‌ അല്ലേൽ ഞാൻ പിടിച് വല്ല റിപ്പർക്കും കൊടുക്കും അയ്യോ അപ്പൊ റിപ്പർ എന്നെ കൊല്ലുലെ ആ അപ്പൊ നിങ്ങൾക്ക് സങ്കടം ഒന്നുമില്ലേ ഞാൻ ചത്താല് ഇല്ല നീ ചത്താൽ ഞാൻ വേറെ കെട്ടും ശെരിക്കും കെട്ടുമോ അത് പറഞ്ഞ് മാളു കരഞ്ഞു അയ്യോ നീ ഇനി അതി പിടിച് തൂങ്ങരുത് ഞാൻ ചുമ്മാ പറഞ്ഞതാ എന്നാ വാ നോക്കാം ഫോണിന്റെ ഫ്ലാഷ് അടിച്ചു നോക്കി അവിടെ ആരോ ഡാ ഇത് ഞാനാ ഏത് ഞാൻ ഓ പൊട്ടാ ഞാനാ ആദു അപ്പൊ നിന്റെ അപ്പുറത്ത് ആരാ അത് നിന്റെ പെങ്ങൾ നിങ്ങൾ എന്താ ഇവിടെ അല്ല നിങ്ങൾ എന്താ ഇവിടെ ഞങ്ങൾ ചുമ്മാ ഞങ്ങൾ നിങ്ങൾ എങ്ങോട്ടേക്ക് പോകുവാ എന്ന് നോക്കിവന്നതാ അപ്പൊ ആരാ താഴെ ഇണ്ടായേ അമ്മോ വാ നോക്കാം അങ്ങനെ നാലെണ്ണവും താഴേക്ക് പോകാൻ നിൽക്കുവായിരുന്നു

അപ്പോഴാണ് ആതി താഴേക്ക് പോകുന്നത് കണ്ടത് ഇവളിതെവിടെക്കാ പോകുന്നെ അതും ലൈറ്റ് ഒന്നും ഇടാതെ അവർ നാലും കൂടി അവളെ ഫോളോ ചെയ്ത് താഴേക്ക് പോയി അവളാണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ആരേലും വരുന്നുണ്ടോ എന്നെ ആതി പോയി വാതിൽ തുറന്ന് അപ്പൊ ഒരാൾ അകത്തേക്ക് കേറി അത് കണ്ടപ്പോൾത്തന്നെ മാളുവും സഞ്ജുവും കൂടി പ്രേതം എന്നും പറഞ്ഞ് കൂവി വിളിച് വീട്ടുകരെ മൊത്തം ഉണർത്തി പിന്നെ എല്ലാവരും വന്ന് ലൈറ്റ് ഒക്കെ ഇട്ടു എന്താ ഇവിടെ ബഹളം ഉറങ്ങാൻ കിടന്ന നിങ്ങൾ എങ്ങനെ ഇവിടെ എത്തി അത് ഞങ്ങൾ വെള്ളം കുടിക്കാൻ വന്നതാ (സനു ) അപ്പൊ നിങ്ങളോ പ്രേതം... പ്രേതം മാളുവും സഞ്ജുവും അതും പറഞ്ഞ് വാതിൽക്കലേക്ക് ചൂണ്ടി അവിടെ ഒരു face മാസ്ക് ഹൂഡി ഇട്ട് ഒരാൾ ആരാ അത് അപ്പൊത്തന്നെ അവൾ മാസ്ക് മാറ്റി നന്ദു മോനെ നീ എപ്പോ വന്നു ഒന്നും പറയണ്ട ഇപ്പൊ വന്നേ ഉള്ളു

സഞ്ജു മാളു നിങ്ങൾ രണ്ടും ഇവനെ കണ്ടാണോ പേടിച്ചേ ഇത് നന്ദു ആണ് പ്രേതം അല്ല നിങ്ങൾ പേടിക്കണ്ട ഇനി എല്ലാവരും പോയി കിടന്നുറങ്ങാൻ നോക്ക് നാളെ നേരത്തെ എനിക്കണ്ടതാ നന്ദു നീ സനുവിന്റെയും ആദുവിന്റെയും റൂമിൽ കിടന്നോ ആ മുത്തശ്ശ എന്നാൽ പിന്നെ എല്ലെന്നാവും പോയി കിടന്നുറങ്ങാൻ നോക്ക് പിന്നെ സനു നീ ഇങ് വന്നേ എന്താ മുത്തശ്ശ നിനക്ക് ഇച്ചിരി വെള്ളം കുടി കൂടുതലാ അതോണ്ട് രാത്രി വെള്ളം എന്നും പറഞ്ഞ് റൂമിൽനിന്നും പുറത്തിറങ്ങേണ്ട മനസ്സിലായോ മ്മ് എന്നാൽ പോയി കിടന്നുറങ്ങാട അപ്പൊത്തന്നെ സനു റൂമിലേക്കോടി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story