നിനക്കായ് മാത്രം: ഭാഗം 39

ninakkay mathram

രചന: അർത്ഥന

അങ്ങനെ അന്നത്തെ പ്രോഗ്രാം എല്ലാം കഴിഞ്ഞ് 1 മണി ആയപ്പോഴാണ് എല്ലാവരും കിടന്നത് മാളു മറ്റന്നാള് കല്യാണം ആയിട്ട് നിനക്ക് പേടിയൊന്നുമില്ലേ (ആതി ) എന്തിന് അല്ല ഈ കല്യാണം കഴിക്കാൻ പോകുന്ന ആൾക്കാർക്ക് കല്യാണം അടുക്കുമ്പോൾ ഒരു ടെൻഷൻ ഒക്കെ ഇണ്ടാവില്ലേ അതാ ചോദിച്ചേ നീ എനി പറഞ്ഞു പറഞ്ഞു പേടിപ്പിക്കാതിരുന്നാൽ മതി അതെ എനിക്ക് ഒന്ന് ഉറങ്ങണം രണ്ടും കൂടി മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്(സഞ്ജു) സഞ്ജു ഉറങ്ങല്ലേ ഒരു കാര്യം പറയട്ടെ എന്തോന്നാ നാളെ നമ്മുക്ക് മൂന്നാൾക്കും കുളത്തിൽ കുളിച്ചാലോ ഓക്കേ (മാളു ) നീ നേരത്തെ എണീക്കുമോ അല്ലേൽ ഞങ്ങൾ നിന്നെ പൊക്കികൊണ്ടോയി വെള്ളത്തിൽ ഇടേണ്ടി വരും അങ്ങനെയൊന്നുമില്ല ഞാൻ നേരത്തെ എണീക്കും എടി ഏട്ടന്മാരോട് പറഞ്ഞ് നമ്മുക്കെല്ലാവർക്കും കൂടി അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയാലോ നാളെയോ അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം നടക്കുമെന്ന് തോന്നുന്നില്ല രണ്ടുദിവസം എന്നും പറഞ്ഞ സനു ഇങ്ങോട്ടേക്കു വരാൻ സമ്മതിച്ചത്

അതെന്താ ഞങ്ങൾക്ക് അടുത്ത മാസം exam തുടങ്ങും അതോണ്ട് അങ്ങേർക്ക് പോഷൻ തീർക്കണം പിന്നെ ഞങ്ങളെ പഠിപ്പിക്കണ്ടേ ഇപ്പൊത്തന്നെ നിങ്ങളുടെ കൂടെ ആയോണ്ടാ ഞാൻ രക്ഷപ്പെട്ടെ അങ്ങേരുടെ അടുത്ത് വല്ലോം ആയിരുന്നെങ്കിൽ ഞാൻ ഇപ്പൊ പഠിച്ചു പഠിച്ച് ഒരു വക ആയേനെ ഇവിടും പഠിപ്പിക്കാനോ മ്മ് ബുക്ക്‌ ഒക്കെ എടുത്തിട്ട ഇങ്ങോട്ട് വന്നത് ടൈം കിട്ടാത്തോണ്ട് ഞാനും നീയും രക്ഷപ്പെട്ടു അല്ലാടി നിങ്ങൾ വെറും പഠിക്കലും പഠിപ്പിക്കലും മാത്രമേ ഉള്ളൂ റൊമാൻസ് ഒന്നുമില്ലേ പഠിക്കാൻ പറയുമ്പോൾ നിനക്ക് റൊമാൻസിലേക്ക് വഴിതിരിച്ചു വിട്ടൂടെ അപ്പൊ എന്നെ പഠിക്കാൻ വിളിക്കില്ലലോ (സഞ്ജു) മ്മ് ഇപ്പൊ നടക്കും വിചാരിച്ചിരുന്നോ പഠിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും നടക്കുല മോളെ അങ്ങനെ ഓരോന്ന് സംസാരിച് എപ്പോഴോ ഉറങ്ങിപ്പോയി സഞ്ജു, ആതി എണീക്ക് നമ്മുക്ക് പോകണ്ടേ എവിടേക്ക് ഇന്നലെ പറഞ്ഞില്ലേ കുളത്തിൽ കുളിക്കാം എന്ന് അതിന് സമയം കൊറേയായി ഒന്ന് വേഗം എണീക്ക് നീ ഒന്ന് പോയെ ഞാൻ ഉറങ്ങട്ടെ

അപ്പൊത്തന്നെ മാളു രണ്ടിനും ഓരോ ചവിട്ടുകൊടുത്തു ഡീ കുരിപ്പേ നിനക്കെന്താടി ഞങ്ങളെ ഉറങ്ങാനും സമ്മതിക്കില്ലേ ഇല്ല എണീറ്റ് വാടി ഞങ്ങൾക്കും അവസരം വരുമെടി നിനക്കിട്ട് ചവിട്ടാൻ അപ്പൊ ഞങ്ങളും തരുമെടി നിനക്ക് ഒരു ഒന്നൊന്നര ചവിട്ട് അതൊക്കെ അപ്പോഴല്ലേ ഇപ്പൊ നമ്മുക്ക് പോകാം മ്മ് ശെരി പിന്നെ മൂന്നും കൂടി കുളത്തിലേക്കു പോയി എന്തൊരു ഭംഗിയാടി കാണാൻ എത്രയാ ആമ്പൽ ഐശ് എനിക്കിത് മൊത്തം വേണം എന്നാ പോയി പറിച്ചോ അതും പറഞ്ഞ് മാളുവിനെ മറ്റേത് രണ്ടും കൂടി കുളത്തിലേക്ക് തള്ളിയിട്ടു പുറകെ അവരും ചാടി പിന്നെ അങ്ങോട്ട് മത്സരിച്ചുള്ള നീന്തലും അവരുടെ നീരാട്ട് കഴിയുമ്പോഴേക്കും വീട്ടിൽനിന്നും അമ്മ തിരഞ്ഞു വന്നിരുന്നു പിന്നെ വഴക്കൊക്കെ വേണ്ടുവോളം കിട്ടി ബോധിച് വീട്ടിലേക്ക് പോയി അവിടെ എത്തിയപ്പോ നടയടി പോലെ അവിടുന്നും കിട്ടി നല്ലോണം കിട്ടണം കുളിക്കാൻ പോയിട്ട് 3മണിക്കൂറായി പിന്നെ കിട്ടിയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു

അതൊക്കെ കഴിഞ്ഞ് ഫുഡും കഴിച് മൂന്നും വൈകിട്ടുള്ള റിസപ്ഷന്റെ ചർച്ചയായി കല്യാണം കഴിഞ്ഞ് അന്ന് വയ്ക്കണ്ട റിസപ്ഷൻ ഇവർ കല്യാണത്തിന്റെ തലേന്നാക്കി ഉച്ചയായപ്പോൾ അനുവും അച്ചുവും വന്നു പിന്നെ എല്ലാവരും ഓരോ തിരക്കായി ബന്ധുക്കളും അയൽവാസികളും ഒക്കെ വരാൻ തുടങ്ങി മാളുവിനെ അച്ചുവും ആതിയും, സഞ്ജുവും കൂടി ഒരുക്കി മാളു ഒരു നീല ദാവണിയാണ് ഇട്ടത് അതിൽ അവൾ വളരെ അധികം സുന്ദരിയായിരുന്നു ബാക്കി മൂന്നാളും സെയിം മോഡൽ കളർ ചേഞ്ച്‌ ഡ്രെസ്സും ബോയ്സ് ആണെങ്കിൽ ഗേൾസിന് മാച്ച് ആയ കുർത്തയും വൈറ്റ് പാന്റും അങ്ങനെ പരിപാടി ഒക്കെ തുടങ്ങി സ്റ്റേജിലേക്ക് പോയപ്പോൾത്തോട്ട് സനുവിനെയും മാളുവിനെയും ഇട്ട് വട്ടം കറക്കുവാണ് ക്യാമറമാൻ ലാസ്റ്റ് പോസ് ചെയ്ത് രണ്ടിനും ദേഷ്യം വന്നു അതിനിടയിൽ ബാക്കി ആറെണ്ണവും പൊരിഞ്ഞ സെൽഫി

എന്റെ പൊന്നു സഹിക്കുല സെൽഫി മടുത്തപ്പോൾ പാട്ട് വച് ഡാൻസ് കളിക്കാൻ തുടങ്ങി അനു അച്ചുവിനെ അമ്മമാരെ അടുത്താക്കി അനു അവരുടെകൂടെ കൂടെ കൂടി സഞ്ജു ആണേൽ അച്ചുവിന്റെ അടുത്ത് ഫോൺ കൊടുത്തു full വീഡിയോ എടുത്ത് നാട്ടിലെ എല്ലാവർക്കും അയച്ചു കൊടുത്തു അവരുടെ ക്ലാസ്സിന്റെ ഗ്രുപ്പിലും ഇട്ടു അങ്ങനെ അതും പൊളിച്ചടുക്കി നാളെ സനുവിന്റെയും മാളുവിന്റെയും കല്യാണം ആണ് എല്ലാവരെയും ഇന്നേ ക്ഷണിച്ചിരിക്കുന്നു എനി ആരും വിളിച്ചില്ല എന്ന് പറയരുത് നാളെ കല്യാണം പോസ്റ്റ്‌ വേണമെങ്കിൽ ഈ പാർട്ടിനു ലൈകും കമെന്റും തന്നോളൂ അല്ലെങ്കിൽ നാളെ സ്റ്റോറി ചിലപ്പോഴെ കാണു.....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story