നിനക്കായ് മാത്രം: ഭാഗം 4

ninakkay mathram

രചന: അർത്ഥന

ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ആരോ തലയ്ക്കിട്ട് ഒരു കൊട്ട് തന്നത് അമ്മേ എന്റെ തല എന്താടി കുരിപ്പേ നിനക്ക് വേണ്ടേ എന്നെ സ്വസ്ഥമായി ഇരിക്കാനും സമ്മതിക്കില്ലേ എന്നാലേ നീ ഇവിടെ ഇരി ഞാൻ പോയി വല്ലതും കഴിക്കട്ടെ ഏയ്‌ സഞ്ജു എന്നെയും കൂടികൊണ്ടുപോ ഞാൻ ഇന്റെ ചങ്ക് അല്ലേടി അതല്ലേ പോത്തേ നിന്നെ വിളിക്കാൻ വന്നേ അപ്പോൾ അവളുടെ ഒരു സ്വപ്നം കാണൽ എന്ത് കുന്തം ആടി നീ ഇത്രയും സമയം ആലോചിച്ചിരുന്നേ അതൊന്നും നിന്നോട് പറയാൻ പറ്റില്ല കാരണം നീ കൊച്ചുകുട്ടിയാണ് നീ പറയണ്ട എനിക്കറിയാം നീ എന്റെ ഏട്ടനെക്കുറിച്ചല്ലേ ആലോചിച്ചേ നീ അതിനെ കുറിച് തല പുകയ്ക്കണ്ട വാ പോയി നമ്മുക്ക് വല്ലതും കഴിക്കാം എന്നാൽ വാ ഞങ്ങൾ രണ്ടും ഫുഡ്‌ കഴിക്കാൻ പോയപ്പോൾ അച്ഛനും, ആ കാലനും കൂടി ഇരുന്ന് ഫുഡ്‌ കഴിക്കുന്നുണ്ട്

ഞാനും അമ്മയും സഞ്ജുവും ഇരുന്ന് ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ ആണ് ഇന്ന് അങ്ങേര് കോളേജിൽ പോകുന്ന കാര്യം പറഞ്ഞത് അച്ഛൻ പോകണ്ടാന്ന് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ റെഡിയാവാൻ പോയി പിന്നെ അച്ഛനും എഴുന്നേറ്റ് പോയി അമ്മ ഞങ്ങളോട് ഇന്ന് കോളേജിൽ പോകുന്നുണ്ടോ എന്ന് ചോദിച്ചു കല്യാണം കഴിഞ്ഞോണ്ട് ഇന്ന് ലീവ് ആക്കി മ്മ് നിങ്ങൾക്ക് രണ്ടിനും ലീവാക്കാൻ പ്രത്യേകിച്ച് കരണമൊന്നും വേണ്ടല്ലോ നിന്ന് ഒക്കെ നാളെ കോളേജിൽ പൊക്കോണം മനസ്സിലായോ ആ അമ്മേ ഞങ്ങൾ പൊക്കോളാം കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടൻ പോകുന്നത് കണ്ടു പിന്നെ ഞാനും സഞ്ജുവും അമ്മയെ ഹെൽപ് ചെയ്യാൻ പോയി പക്ഷെ ഹെൽപ് ചെയ്ത് ചെയ്ത് എല്ലാം കൊളം ആക്കികൊടുത്തു അപ്പോൾ തന്നെ അമ്മ ഞങ്ങളെ അടുക്കളെന്ന് ആട്ടിപ്പുറത്താക്കി പിന്നെ

ഞങ്ങൾ രണ്ടും കട്ട പോസ്റ്റടിച് ഇരിക്കുകയായിരുന്നു അതെ മാളു ഞാൻ നിന്നോട് ഒരുകാര്യം ചോദിക്കട്ടെ ആ ചോദിക്ക് അതില്ലേ അത് പിന്നെ എന്താടി കാര്യം പറ അത് നിന്റെ കൈയിൽ എങ്ങനെയാ ഈ മുറിവ് പറ്റിയെ അത് ഞാൻ നിന്നോട് പറഞ്ഞതല്ലേ വെറുതെ ബ്ലെയ്‌ഡ്‌ വച്ച് വരഞ്ഞു കളിച്ചപ്പോൾ നല്ലോണം മുറിഞ്ഞതാണെന്നു അത് നീ പറഞ്ഞതാണ്‌ പക്ഷെ അത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത് വിശ്വാസം ഇല്ലേ എന്നാൽ ഞാൻ സത്യം പറയാം ലവ് ഫെയിൽ ആയോണ്ട് ഒരാത്മഹത്യ ശ്രേമം നടത്തിയതാ എന്തെ ഇപ്പോൾ വിശ്വാസം ആയോ ഇല്ല അതെന്തേ അതിന് നിനക്ക് ലൈൻ ഇണ്ടെരുന്നോ ഞാൻ അറിഞ്ഞില്ലാലോ ആ ഇണ്ടെരുന്നു നിന്റെ ചേട്ടൻ ഒന്ന് പോടീ കള്ളം പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല വല്ലതും പറയണം ഓ എന്നാ നീ വിശ്വസിക്കണ്ട പിന്നെ ഓരോന്നും പറഞ്ഞ് സമയം തള്ളിനീക്കി രാവിലെ ഫ്രഷാവതോണ്ട് ഞാൻ ഫ്രഷാവൻ പോയി (സനു ) ഞാൻ ഒരു പ്രൈവറ്റ് കോളേജിൽ sir ആയി ജോലിചെയ്യുന്നു ഇന്ന് കോളേജിൽ പോകേണ്ടെന്ന വിചാരിച്ചേ

പക്ഷെ വീട്ടിൽ നിന്നാൽ അത് രണ്ടും കൂടി എനിക്ക് സൊര്യം തരില്ല സഞ്ജുനെ പിന്നെയും സഹിക്കാം പക്ഷെ മറ്റേ കുരിപ്പിനെ സഹിക്കാന പാട് പിന്നെ വൈകുന്നേരം വീട്ടിലേക്ക് പോയി (മാളു ) ഫ്രഷായി കഴിഞ്ഞപ്പോൾ ആണ് ഡ്രസ്സ്‌ എടുക്കാൻ മറന്ന കാര്യം ഓർത്തത്‌ ഡ്രസ്സ്‌ എടുക്കാൻ പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ ദേ ഒരാൾ റൂമിലേക്ക്‌ കേറിവരുന്നു ഭഗവാനെ ഞാൻ ഇപ്പോൾ എന്താ ചെയ്യാ മിക്കവാറും ഇതിൽത്തന്നെ ഇരിക്കേണ്ടി വരും അപ്പോഴാണ് ബാത്‌റൂമിന്റെ ഡോറിൽ മുട്ട് കേട്ടത് ഡീ ഒന്ന് ഇറങ് നീ എന്താ അതിൽ അടയിരിക്കുകയാണോ നിങ്ങൾ ആദ്യം റൂമിൽനിന്ന് പുറത്ത് പോ ഞാൻ എന്തിനാ പുറത്ത് പോകുന്നത് നിനക്ക് ഇങ്ങോട്ട് ഇറങ്ങിയാൽ പോരെ ഞാൻ പറയുന്നത് കേൾക്ക് ഞാൻ ഡ്രസ്സ്‌ എടുക്കാൻ മറന്നു പോയി ഒന്നുകിൽ ഡ്രസ്സ്‌ എടുത്ത് താ അല്ലേൽ റൂമിൽനിന്ന് പോ ഇവളെ കൊണ്ട് എന്റെ റൂമിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയായി അതും പറഞ്ഞ് റൂമിൽനിന്നും പോയി സനു പോയ പാടെ മാളു വേഗം റൂമിൽ നിന്നും ഡ്രസ്സ്‌ മാറി പുറത്തേക്ക് പോയി സനുവിനെ കണ്ടപാടെ നന്നായി ഇളിച്ചുകൊടുത്തു പക്ഷെ സനു അതിനെ പുച്ഛിച്ചു......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story