നിനക്കായ് മാത്രം: ഭാഗം 40

ninakkay mathram

രചന: അർത്ഥന

എല്ലാവരും നേരത്തെ എഴുന്നേറ്റ് റെഡിയാവാൻ തുടങ്ങി അമ്മമാരും അമ്മായിമാരും വരുന്ന ആൾക്കാരെ ഒക്കെ സ്വീകരിക്കലായി അച്ഛൻമാരും അമ്മാവന്മാരും ഓരോ കാര്യങ്ങൾക്കായി ഓടിനടക്കുന്നു സഞ്ജുവും അച്ചുവും ആതിയും മാളുവിനെ ഒരുക്കുന്നു ബ്ലൂ and റെഡ് കോമ്പിനേഷൻ ഉള്ള പാട്ട്സാരിയായിരുന്നു മാളുവിന്റേത് ദേ മാളു ഒന്ന് മരിയാതിക്ക് അടങ്ങി ഇരിക്ക് ഞാൻ ഈ മുടിയൊന്നു സെറ്റ് ആക്കട്ടെ ഒരാൾ മാളുവിന്റെ മുടി സെറ്റ് ആക്കുന്നു മറ്റെയാൾ മുഖത്ത് പുട്ടിയടിക്കുന്നു മറ്റെയാൾ ഓർണമെൻസ് എല്ലാം സെറ്റ് ആക്കുന്നു എല്ലാം കഴിഞ്ഞ് മാളുവിനെ കണ്ണാടിയുടെ മുന്നിൽ കൊണ്ടു നിർത്തി ഡീ ഇത് ഞാൻ തന്നെയാണോ ഇപ്പൊ എന്നെ കാണാൻ നല്ല രസം ഇല്ലേ ശെരിക്കും നിന്നെ ഇപ്പൊ കാണാൻ ഒരു ദേവതയെ പോലെ ഇണ്ട് (അച്ചു )

അത്രയ്ക്കൊന്നും ഇല്ല എന്നാലും നല്ല ഭംഗി ഇണ്ട് (സഞ്ജു ശെരിക്കും മാളുവിനെ ദേവതയെ പോലെ ഇണ്ട് പക്ഷെ അത് പറഞ്ഞാൽ ചിലപ്പോ പൊങ്ങി പൊങ്ങി അവൾ ആകാശത്തേതും അതോണ്ട് വേണ്ട ) നീ അങ്ങനെയേ പറയു എനിക്കറിയാം ആതി നീ പറ എങ്ങനെ ഇണ്ട് നല്ലെ ഇണ്ട് അവള് നിന്നെ ചൂടാക്കാൻ പറഞ്ഞതാണ് താങ്ക്യൂ മുത്തേ അവരുടെ സ്നേഹപ്രകടനവും ഒക്കെ കഴിഞ്ഞപ്പോഴേക്കും അവരെ താഴേക്ക് വിളിച്ചു താഴെ എത്തിയപ്പോൾ അവിടെ സനുവും ഇണ്ടായിരുന്നു സനു ആണേൽ മാളുവിനെ കണ്ണെടുക്കാതെ നോക്കിനിൽക്കുന്നു പട്ടുസാരിയും കാതിൽ ഒരു ജിമിക്കിയും കഴുത്തിൽ ഒരു ലക്ഷ്മിമാലയും ലെയർ മാലയും കൈയിൽ രണ്ടുവളകളും ഇതിൽ മാളു വളരെ അധികം സുന്ദരിയായത് പോലെ തോന്നി പിന്നെ എല്ലാവരോടും അനുഗ്രഹം വാങ്ങി അവർ ക്ഷേത്രത്തിലേക്ക് പോയി ഇരുവരും മഹാദേവന് മുന്നിൽ കൈ കൂപ്പി തൊഴുതു

ഇനി എല്ലാ ജന്മവും ഒരുമിച്ചു ചേർക്കണമെന്നും ഈ ജന്മം ശിവനെയും പാർവതിയെയും പോലെ ജീവിക്കാൻ കഴിയണമെന്നും പ്രാർത്ഥിച്ചു തൊഴുതു കഴിഞ്ഞപ്പോൾ തിരുമേനി അവർക്ക് പ്രസാദം നൽകി അവർ പരസ്പരം തൊട്ടുകൊടുത്തു പിന്നീട് തിരുമേനി സനുവിന്റെ കൈയിൽ പൂജിച്ച താലി കൊടുത്തു അവൻ എല്ലാവരുടെയും ആശിർവാദത്തോടുകൂടി അവളുടെ കഴുത്തിൽ താലി ചാർത്തി ഇല്ച്ചീന്തിൽനിന്നും സിന്ദൂരം എടുത്ത് മാളുവിന്റെ സീമന്തരേഖയെ ചുവപ്പിച്ചു മാളുവിന്റെ അച്ഛൻ അവളെ അവന്റെ കൈയിൽ ഏൽപ്പിച്ചു ഒരിക്കലും കൈവെടിയില്ല എന്ന് പറയുംപോലെ അവളുടെ കൈ അവന്റെ കൈയിൽ ഭദ്രമായിരുന്നു

അവർ രണ്ടുപേരും ക്ഷേത്രത്തെ വലം വച്ച് വന്നു ചടങ്ങുകൾ എല്ലാം കഴിഞ്ഞു പിന്നീട് അവർ ഫോട്ടോ ഷൂട്ടിലേക്ക് തിരിഞ്ഞു അവർ അവിടെനിന്നും ഫോട്ടോ എടുക്കട്ടെ ഞാൻ (അതായത് ഇത് എഴുതുന്ന ഞാൻ ) സദ്യ കഴിച്ചു വരാം നിങ്ങൾക്കും വേണമെങ്കിൽ വാ അങ്ങനെ ഞാൻ സദ്യ കഴിക്കാൻ പോയി വേഗം തന്നെ സീറ്റ് കിട്ടിയത് ഭാഗ്യം അവിടെ ഇരുന്ന് തൂശനില ഇട്ടു അതിന്റെ ഇടതു വശത്തായി കായഉപ്പേരിയും ശർക്കര ഉപ്പേരിയും പിന്നെ അച്ചാറും പുളി ഇഞ്ചിയും പിന്നെ പഴവും വലിയ പപ്പടവും അതിനു ശേഷം പച്ചടി കിച്ചടി ഇഞ്ചി അത് കഴിഞ്ഞ് ഇലയുടെ നടു ഭാഗത്തുനിന്ന് വലത്തോട്ട് അവിയൽ തോരൻ കാളൻ ഓലൻ കൂട്ടുകറി എന്നി ഐറ്റംസ് വിളമ്പി പിന്നെ കുറച്ച് ചോറ് അതിൽ ഇത്തിരി നെയ് ഒഴിച്ച് പരിപ്പ് കാറി കൂട്ടികഴിച്ചു പിന്നെ സാമ്പാർ വന്നു

അത് കഴിക്കുമ്പോഴേക്കും പായസം വന്നു പാലട അത് കഴിഞ്ഞ് പ്രഥമൻ പായസത്തിന്റെ മധുരം ബാലൻസ് ആവാൻ വേണ്ടി രസവും മോരും സദ്യ കഴിച് തൃപ്തി ആയോണ്ട് ഇല മുകളിൽ നിന്നും താഴോട്ട് മടക്കി ഞാൻ എണീച്ചു സദ്യ നിങ്ങൾക്കും ഇഷ്ട്ടായിട്ടുണ്ടാവും എന്ന് കരുതുന്നു എനി നമ്മുക്ക് സനുവിനെയും മാളുവിനെയും നോക്കാം അവർ രണ്ടുപേരും ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞ് സദ്യ കഴിക്കാൻ പോയി അത് കഴിഞ്ഞ് വന്ന് അവർ വീട്ടിലേക്ക് തിരിച്ചു ഇവിടെ നായിക കരഞ്ഞിട്ടൊന്നുമില്ല അത് നമ്മുക്ക് നാട്ടിലേക്ക് പോകുമ്പോൾ കരയാം അങ്ങനെ മാളുവും സനുവും വീട്ടിൽ എത്തി സനുവിന്റെ അമ്മ ആരധി ഉഴിഞ്ഞു വിളക്ക് കൊടുത്തു മാളു വലതുകാൽ വച് അകത്ത് കയറി .....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story