നിനക്കായ് മാത്രം: ഭാഗം 42

ninakkay mathram

രചന: അർത്ഥന

ഇന്ന് നാട്ടിലേക്ക് പോകുന്നത് കൊണ്ട് തന്നെ സഞ്ജുവും ആതിയും മാളുവും വെള്ളത്തിൽ വീണ കോഴികളുടെ അവസ്ഥയിലായിരുന്നു സനുവും മാളുവും സഞ്ജുവും ആദുവും ആണ് നാട്ടിലേക്ക് പോകുന്നത് അമ്മമാരും അച്ഛൻമാരും കുറച്ച് ദിവസം കഴിഞ്ഞേ വരൂ സനു നമ്മുക്ക് ഇവിടുന്ന് പോകണ്ട നമ്മടെ വീടിനക്കാളും രസം ഇവിടെയാ ഇവിടെ മുത്തശ്ശി മുത്തശ്ശൻ അമ്മാവൻ അമ്മായി ആതി നന്ദു എല്ലാവരും ഇവിടെ അല്ലെ അപ്പൊ പോകണ്ടേ വേണ്ട പോകണ്ട നിങ്ങൾക്ക് പോകണമെങ്കിൽ നിങ്ങൾ പൊയ്ക്കോ എന്നാൽ പിന്നെ നീ വരണ്ട ഇവിടെ നിന്നോ അപ്പൊ നിന്റെ exam ആരെഴുതും അതും ഞാൻ എഴുതണോ സനു അത് നല്ല ബെസ്റ്റ് ഐഡിയ ആണ് പക്ഷെ നടക്കുമോ എന്തോന്ന് അല്ല എന്റെ exam നിങ്ങൾ എഴുതുന്നത് അതാകുമ്പോൾ എനിക്ക് ഒരു പണിയും ഇല്ല നിങ്ങൾക്ക് പഠിക്കാതെ exam എഴുതാലോ എല്ലാം പഠിച്ചതല്ലേ പിന്നെ എനിക്ക് കൂടുതൽ മാർക്കും കിട്ടും നീ പഠിക്കാതെ ഞാൻ നിനക്ക് മാർക്ക് ആക്കിത്തരണം അല്ലെ മ്മ് എത്ര നടക്കാത്ത സ്വപ്നം നിന്റെ തലയ്ക്ക് വല്ല ഓളവും ഇണ്ടോ ഏയ്‌ അങ്ങനെ ഒന്നുമില്ല എനിക്ക് കിട്ടുന്ന സപ്ലിയുടെ എണ്ണം കുറക്കാലോ എന്ന് വച് പറഞ്ഞതാ

അല്ല എണ്ണം കൂടി ഇപ്പൊ എത്ര ഇണ്ട് അത് എന്നും പറഞ്ഞ് പെണ്ണ് കൈ വെച്ച് എണ്ണാൻ തുടങ്ങി ഒരു 5,6 എണ്ണം കാണും അങ്ങനെ ഓരോന്നും പറഞ്ഞ് ലാസ്റ്റ് അടി ആവും എന്ന് മനസിലായപ്പോൾ അത് അവിടെ നിർത്തി അവർ നാലാളും റെഡിയായി യാത്ര പറയാൻ നേരം ആതിയും സഞ്ജുവും മാളുവും കെട്ടിപ്പിടിച്ച് ഒരേ കരച്ചിൽ കുറച്ച് ദിവസം കൊണ്ടുതന്നെ അവർ മൂന്നാളും പിരിയാൻ പറ്റാത്ത വിധം അടുത്തിരുന്നു ആതി ആണെങ്കിൽ നിങ്ങള് പോകണ്ട പോയാൽ ഞാനും വരും എന്നും പറഞ്ഞ് ഒരേ കരച്ചിൽ അവസാനം മുത്തശ്ശൻ അവളോടും നന്ദുവിനോടും ഞങ്ങളുടെ കൂടെ നാട്ടിൽ വരാൻ പറഞ്ഞു അത് കേൾക്കേണ്ട താമസം ആതി റൂമിൽ പോയി റെഡിയായി കൊറേ പെട്ടിയുമായി വന്നു ഇതെന്താ നീ അവിടെ സ്ഥിരതാമസത്തിനു വരുവാണോ അവിടെ സ്ഥിരം ആക്കിയാലോന്ന ഞാൻ ആലോചിക്കുന്നേ

അല്ല നീ ഇതൊക്കെ എപ്പോ പേക് ആക്കി അതെല്ലാം ഞാഞാൻ ഇന്നലെ സെറ്റ് ആക്കിന് ഇന്നലെയോ അതിന് മുത്തശ്ശൻ ഇപ്പോഴല്ലേ ഞങ്ങളുടെ കൂടെ പോരാൻ പറഞ്ഞെ ഞാൻ കരഞ്ഞു കാണിച്ചാൽ മുത്തശ്ശൻ സമ്മതിക്കും എന്ന് എനിക്കറിയാം അങ്ങനെ ഇവർ മൂന്നാളും ഓരോന്ന് പറഞ്ഞപ്പോഴേക്കും നന്ദുവും വന്നു പിന്നെ എല്ലാവരും യാത്ര പറഞ്ഞിറങ്ങി നന്ദുവും ആതിയും ബൈക്കിലും ബാക്കി നാലാൾക്കാരും കറിലും ആണ് പോയത് നേരത്തെ ഇറങ്ങിയത് കൊണ്ട് ഒരു വൈകുന്നേരം ആകുമ്പോഴേക്കും അവർ വീട്ടിൽ എത്തി സനുവിന്റെ വീട്ടിലാണ് ആദുവും നിന്നത് അവരുടെ വീട്ടിൽ ആരും ഇല്ലാലോ അങ്ങനെ അവിടെ എത്തി കുറച്ച് സമയം റസ്റ്റ്‌ എടുത്തു ഒരു 7 മണി ആയപ്പോൾ ആദുവും സനുവും നന്ദുവും പുറത്തേക്ക് പോയി അവര് പോയപ്പോൾ അവിടെ പെൺപടകൾ മാത്രമായി മാളു എനിക്ക് വിശക്കുന്നു നിങ്ങൾക്ക് മാത്രം അല്ല എനിക്കും വിശക്കുന്നുണ്ട് നിനക്ക് വല്ലതും ഇണ്ടാക്കാൻ അറിയുമോ (ആതി ) മാഗ്ഗി ഇണ്ടാക്കാൻ അറിയാം (മാളു )

അതിന് ഇവിടെ മാഗ്ഗി ഇണ്ടോ അതൊക്കെ ഇണ്ട് എന്നാൽ നമ്മുക്ക് ആക്കാം അല്ല അവര് ഇപ്പൊ വരുമോ അവർക്ക് വേണ്ടി വരുമോ വിളിച് ചോദിച്ചാലോ (സഞ്ജു ) നീ വിളിക്ക് എന്നിട്ട് അവര് വരുമ്പോൾ വല്ലതും കഴിക്കാൻ വാങ്ങാൻ പറ (മാളു ) അല്ലാതെ നമ്മള് വേറെ വല്ലതും ഉണ്ടാക്കാൻ അടുക്കളയിൽ കേറിയാൽ ചിലപ്പോൾ അടുക്കളയുടെ കോലം തന്നെ മാറിയെന്നുവരും നീ പറഞ്ഞത് ശെരിയാ വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ അവർ മൂന്നാളും മാഗ്ഗി ഒക്കെ ഇണ്ടാക്കി Tv യുടെ മുന്നിൽ പോയി ഇരുന്ന് കഴിക്കാൻ തുടങ്ങി എന്ത് ചാനലാ ഇപ്പൊ വെക്കുക നീ കൊച്ചുടീവീ വെച്ചോ അതാ നല്ലെ (മാളു ) അതില് ഇപ്പൊ ഏത് കാർട്ടൂൺ ആണ് ഉള്ളെ നീ അത് കാണാറുണ്ടോ പിന്നെ ഉണ്ടോന്നോ അങ്ങനെ കൊച്ചുടീവീ വച്ചു അത് കണ്ടോണ്ടിരുന്നു പെട്ടെന്ന് അത് ഓഫ്‌ ആയി അങ്ങോട്ട് നോക്കിയപ്പോൾ മൂന്നാളും കലിപ്പിൽ നിൽക്കുന്നു അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു നിങ്ങൾ എപ്പോ വന്നു പാവങ്ങൾ അവർ വന്നത് പോലും അറിഞ്ഞില്ല ടീവിയിൽ ലയിച്ചു പോയി ഞങ്ങൾ വന്നിട്ട് കൊറേകാലം ആയി നിങ്ങൾക്ക് ഈ വാതിൽ അടച്ചിട്ട്

ഇരുന്നൂടെ ഇവിടെ വേറെ ആരേലും വന്നിരുന്നെങ്കിലോ അടച്ചിന് പക്ഷെ കുറ്റി ഇട്ടില്ല നിന്നോടൊന്നുന്നും പറഞ്ഞിട്ട് കാര്യമില്ല (ആദു ) വാ വല്ലതും കഴിക്കാം അങ്ങനെ ഫുഡ്‌ കഴിച് റൂമിലേക്ക് പോയി ആദുവും നന്ദുവും ഒരു റൂമിലും സഞ്ജുവും ആതിയും അവളുടെ റൂമിലും ആയാണ് കിടന്നത് സനു റൂമിൽ പോകുമ്പോൾ മാളു ബുക്ക്‌ ഒക്കെ എടുത്തുവയ്ക്കുവാണ് ഡീ ബുക്കിന് വല്ലതും പറ്റിയോ എന്ത് പറ്റാൻ അല്ല ചിതലരിച്ചൊന്ന് ഏയ്‌ ഇല്ല പുത്ത പുതിയത് പോലെ ഇണ്ട് അതിന് അങ്ങനെ ആവണ്ടിരിക്കാൻ നീ അത് കൈകൊണ്ട് തൊടാറില്ലലോ സനു മതി വെറുതെ അടി ഇടല്ലേ എനിക്ക് വയ്യ എന്തുപറ്റി ഭയങ്കര ക്ഷീണം അതൊക്കെ ഒന്ന് ഉറങ്ങിയാൽ മാറിക്കൊള്ളും നീ ഉറങ്ങിക്കോ സനു അവളുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി അവളെ അവന്റെ നെഞ്ചോടു ചേർത്തു ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story