നിനക്കായ് മാത്രം: ഭാഗം 47

ninakkay mathram

രചന: അർത്ഥന

 ഏട്ടാ.. മാളു... എണീക്ക് ദേ നന്ദുവും ആതിയും പോകാൻ റെഡിയായി ആ ഇപ്പൊ വരുന്നു നീ പൊയ്ക്കോ മാളു എണീക്ക് ഡീ എണീക്ക് സനു ഇത്രപെട്ടെന്ന് രാവിലെ ആയോ ആ എണീക്ക് ദേ ആതിയും നന്ദുവും പോകാൻ റെഡിയായി വരുന്നു നിങ്ങൾ താഴെ പൊയ്ക്കോ ഞാൻ പൊയ്ക്കോളാം നീ എന്നെ പറഞ്ഞയച്ചിട്ട് ഇനിയും കുടന്നുറങ്ങാൻ ആണ് ഭാവം എങ്കിൽ ഞാൻ എനിച്ചോളാം നിങ്ങള് പൊയ്ക്കോ സനു വേഗം തന്നെ പുറത്തേക്ക് പോയി മാളു മുഖം കഴുകി എന്നിട്ട് താഴെ പോയി അപ്പൊ തന്നെ മാളു എന്നും വിളിച് ആതി വന്ന് കെട്ടിപ്പിടിചു ഞാൻ പോട്ടെ നമ്മുക്ക് പിന്നെ കാണാം

പിന്നെ കൊറേ സെന്റി ആയി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവർ പോയി പിന്നെ ഞങ്ങൾ നാലാളും മാത്രമായി ഡീ മാളു നമ്മക്ക് സ്കൂട്ടി ഓടിച്ചാലോ (സഞ്ജു ) ഇപ്പോഴോ ആ ഇപ്പൊത്തന്നെ എന്നാൽ ഫസ്റ്റ് നീ ഓടിക്കണം അത് ഓക്കേ പിന്നെ സ്കൂട്ടി ഓടിക്കലായി അടുത്തു തന്നെ ആദുവും സനുവും ഇണ്ട് വീണാൽ പിടിക്കാൻ ആള് വേണ്ടേ സഞ്ജു വണ്ടി ഓടിച്ചു പക്ഷെ മാളു ഓടിച്ചപ്പോൾ കുറച്ച് സ്പീഡ് കൂടി പോയി മാളുവും വണ്ടിയും വീണു അപ്പോഴേക്കും സനുവും ആദുവും സഞ്ജുവും വന്നിരുന്നു വണ്ടി എടുത്ത് മാറ്റി മാളുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു മാളു നിനക്ക് വല്ലതും പറ്റിയോ നോക്കട്ടെ

ഏട്ടാ ദേ മാളുവിന്റെ കൈയിൽ നിന്നും ചോര വരുന്നു എവിടെ നോക്കട്ടെ അത് വീണപ്പോ ചെറുതായി തട്ടിയതാ പക്ഷെ എനിക്ക് കാല് വേദനിക്കുന്നു നടക്കാൻ പറ്റുന്നില്ല ഡാ സനു നമ്മുക്ക് ഇവളെ വൈദ്യന്റെ അടുത്ത് കാണിച്ചിട്ട് വരാം ഇല്ലേൽ നാളെ ആവുമ്പോഴേക്കും അധികം ആവും സഞ്ജു നീ വീട്ടിൽ പൊയ്ക്കോ ഞങ്ങൾ കാണിച്ചിട്ട് വരാം സനുവും ആദുവും മാളുവിനെ കാണിക്കാൻ പോയി അവിടെ എത്തി അയാള് കാല് തിരുമ്മണം എന്ന് പറഞ്ഞ് മാളുവിന്റെ കാല് നീട്ടി വച്ചു ആദ്യം അയാള് പതിയെ തടവി പിന്നെ കാല് പിടിച് ഒറ്റ വലിയായിരുന്നു മാളു ആ വലിയിൽ സ്വർഗവും നരഗവും ഒരുമിച്ച് കണ്ടു

കണ്ണിൽനിന്നും പൊന്നീച്ച പറന്ന ഫീൽ അവൾ വേദന കൊണ്ട് അയാളോട് വിടാൻ ഒക്കെ പറയുന്നുണ്ട് അയാൾ വിടാത്തോണ്ട് അവൾ അയാളെ അടിക്കാൻ തൊടങ്ങി വിടടാ പട്ടി കാലിന്ന് പിന്നെയും തെറി വിളിക്കാൻ തുടങ്ങിയപ്പോൾ സനു വാ പൊത്തി പിടിച്ചു ആദു കൈ പിടിച്ചു വച്ചു അവസാനം അയാൾ കാല് കെട്ടി 3 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞ് കൂടെ മോളെ ഇതുപോലെ ആരെയും ചീത്ത വിളിക്കരുതെന്നും അവിടുന്ന് നേരെ വീട്ടിലേക്ക് പോയി അവിടെ അപ്പോഴേക്കും അച്ഛനും അമ്മയും എല്ലാവരും വന്നിരുന്നു ഡാ മോൾക്ക് എങ്ങനെ ഇണ്ട് കുഴപ്പമില്ല 3 ദിവസം കഴിഞ്ഞ് പോകണം

പിന്നെ ആ വൈദ്യന്റെ അടുത്ത് പോയപ്പോ ഇണ്ടായ കാര്യം എല്ലാം പറഞ്ഞ് എല്ലാവരും മാളുവിനെ കളിയാക്കി ഒരു വൈകുന്നേരം ആയപ്പോൾ ആദുവും അച്ഛനും അമ്മയും വീട്ടിൽ പോകാൻ ഇറങ്ങി അച്ഛനും അമ്മയും മാളുവിനെ വീട്ടിൽ കൊണ്ടുപോകട്ടെ എന്ന് ചോദിച്ചു സനു ആദ്യം സമ്മതിച്ചില്ല പിന്നെ അച്ഛൻ അച്ഛൻ പറഞ്ഞപ്പോൾ സമ്മതിച്ചു മാളുവിന്‌ ആദ്യം സന്തോഷം ആയെങ്കിലും സനുവിനെ കാണാൻ പറ്റില്ലാലോ എന്നാലോചിച്ചപ്പോൾ മുഖം വാടി അച്ഛനോട് വരുന്നില്ല എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല അങ്ങനെ മാളു വീട്ടിലേക്ക് പോയി.....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story