നിനക്കായ് മാത്രം: ഭാഗം 48

ninakkay mathram

രചന: അർത്ഥന

 മാളു വീട്ടിൽ എത്തി ആദു മാളുവിനെ പിടിച് അകത്തേക്ക് കൊണ്ടുപോയി സോഫയിൽ ഇരുത്തിച്ചു മാളു നീ ഇനി നിന്റെ റൂമിൽ കിടക്കേണ്ട സ്റ്റെപ് കേറാൻ ബുദ്ധിമുട്ട് ഇണ്ടാവും അതോണ്ട് ആ റൂമിൽ കിടന്നോ (ആദു ) അതൊന്നും വേണ്ട ഞാൻ എന്റെ റൂമിൽ കിടന്നോളാം എനിക്ക് എന്റെ റൂമിൽ തന്നെ കിടക്കണം അത് വേണ്ട അതെന്താ വേണ്ടാതെ എനിക്ക് എന്റെ റൂം തന്നെ വേണം ഓ ആയിക്കോട്ടെ അതിന് നീ എന്തിനാ ഈ നാഗവല്ലി ആവുന്നേ നീ പോടാ അത് നിന്റെ കെട്ടിയോനെ പോയ്‌ വിളി പിന്നെ രണ്ടും കൂടെ അടിയായി അവസാനം ആദുന് മതിയായപ്പോൾ അവൻ അടിയൊക്കെ നിർത്തി ഡീ എനിക്ക് ബോർ അടിക്കുന്നു എനിക്കും എനി എന്താചെയ്യാ

നീ ആ കൊച്ചു ടീവി വെച്ചേ ഇപ്പൊ ജാക്കിചാൻ ആണ് നമ്മുക്ക് ഫൈറ്റ് കാണാം എന്നാൽ വാ കാണാം ഡീ ഞാൻ പോയി കുറച്ച് മിച്ചർ എടുത്തിട് വരാം അത് മാത്രം പോരാ ബിസ്കറ്റും എടുത്തോ ആ ok അമ്മ ആ മിച്ചറും ബിസ്കറ്റും തന്നെ നിനക്ക് വേണേൽ നീ എടുക്കുക തിന്നുക 😏എനിക്ക് മാത്രം അല്ല നിങ്ങളെ പുന്നാര മോക്ക് കൂടിയ എനി നീ പറഞ്ഞ് കാട് കേറണ്ട അപ്പൊത്തന്നെ അമ്മ അതെടുത്തു കൊടുത്തു ആദു അതുകൊണ്ട് മാളുവിന്റെ അടുത്തു പോയി ഹായ് ക്രീം ബിസ്കറ്റ് ഡാ ഏട്ടാ ഇത് തിന്നാൽ എനിക്ക് ചായ വേണം അതെന്തിനാ അതോ ഇത് മുക്കി കഴിക്കാൻ നിനക്ക് ചായ ഇല്ലാതെ കൈച്ചൂടെ ഡാ അതൊക്കെ ഒരു ശീലമായി പോയി മ്മ് അമ്മാ രണ്ട് ചായ ഓ ആയിക്കോട്ടെ (അമ്മ ) അമ്മ ചായ കൊണ്ട് വരുമ്പോഴേക്കും നമ്മക്ക് മിച്ചർ തിന്നാം Ok പിന്നെ ടീവി കണ്ടൊണ്ടും അവരുടെ തീറ്റയായി

ഡാ നീ ഒന്ന് എന്നെ റൂമിൽ ഡ്രോപ്പ് ചെയ്തേ ഡീ നിനക്ക് താഴത്തെ റൂമിൽ നിന്നാൽ പോരെ പറ്റൂല എനിക്ക് എന്റെ റൂമിൽ തന്നെ പോണം നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല വാ പോകാം ആദു മാളുവിനെ റൂമിൽ ആക്കി പുറത്തേക്ക് പോയി മാളു വേഗം ഫോൺ എടുത്തു നോക്കി സനു വിളിച്ചിനോ എന്ന് എവിടെ വിളിക്കാൻ അങ്ങേർക്ക് എന്നെ ഒന്ന് വിളിച്ചാൽ എന്താ എനിക്ക് കാലിന് വയ്യാത്തതല്ലേ വിളിക്കുല എനിക്കറിയാം ദുഷ്ടൻ ഞാൻ ഇല്ലാത്തോണ്ട് ഭയങ്കര സമാധാനം ആയിരിക്കും (സനു) സനു ഫോണും പിടിച് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് മാളുവിനെ വിളിക്കണോ വേണ്ടയോ എന്നാലോചിച്ച് പാവം ചെക്കൻ അവസാനം അവളുടെ അടുത്ത് പോകാൻ തീരുമാനിച്ചു അങ്ങനെ സനു മാളുവിന്റെ വീടിന്റെ മതിൽ ചാടി പക്ഷെ എങ്ങനെ അകത്ത് കടക്കും കുറെ സമയം അവൻ വീടിനെ വലം വച്ചു

വല്ല ഏണിയും കിട്ടുമോ എന്നറിയാൻ പക്ഷെ കിട്ടിയില്ല അവൻ വാതിൽ തുറന്നുതരാൻ ആദുവിന്റെ ഫോണിൽ വിളിച്ചു നോക്കുമ്പോൾ ഫോൺ എങ്കേജ്ഡ് ബാൽക്കണി വലിഞ്ഞു കേറേണ്ടി വരുമോ അപ്പോഴാണ് ആദുവിന്റെ റൂമിന്റെ ബാൽക്കണിയുടെ ലൈറ്റ് ഓൺ ആയത് അപ്പൊത്തന്നെ അവൻ ഫോണും പിടിച് പുറത്തേക്ക് വന്നു വന്നപ്പൊത്തന്നെ സനു ഒരു കല്ലെടുത് അവനെ എറിഞ്ഞു അത് കറക്റ്റ് കൊള്ളുകയും ചെയ്തു ആദു ഫോൺ കട്ട് ചെയ്ത് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ചുറ്റും പരതാൻ തുടങ്ങി ഒന്നും കണ്ടില്ല അപ്പോഴാണ് സനു വിളിക്കുന്നെ എന്തിനാടാ ഇപ്പൊ വിളിക്കുന്നെ ഡാ നീ ഒന്ന് വാതിൽ തുറക്ക് ഏത് വാതിൽ ഞാൻ നിന്റെ വീട്ടിൽ അല്ല ഉള്ളെ

ഡാ പൊട്ടാ നിന്റെ വീടിന്റെ വാതിൽ എന്തിന് എനിക്ക് മാളുവിനെ കാണണം അതൊന്നും പറ്റില്ല നീ ഇപ്പൊ പോയെ പറ്റില്ലേ ഇല്ല എന്നാലേ നിനക്ക് എന്റെ പെങ്ങളെ കെട്ടിച്ചു തരില്ല തരില്ലേ ഇല്ല ഡാ വാതിൽ തുറന്ന് കേറി പോര് സനു വാതിൽ തുറന്നപ്പോൾ ആദു ഇണ്ട് ശ്വാസം ആഞ്ഞു വലിക്കുന്നു എന്താടാ പറ്റിയെ അ അത് ഞാൻ പെട്ടെന്ന് വാതിൽ തുറക്കാൻ വേണ്ടി ഓടിയതാ എന്തൊരു ആത്മാർത്ഥത 😁😁😁 മാളു എവിടെ അവൾ അവളുടെ റൂമിൽ ഡാ അവൾക്ക് വയ്യാത്തല്ലേ പിന്നെ എന്തിനാ അവളുടെ റൂമിൽ അവൾക്ക് വാശി പറഞ്ഞിട്ട് കേൾക്കണ്ടേ സനു അവിടെ നിന്നും മാളുവിന്റെ റൂമിലേക്ക് പോയി...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story