നിനക്കായ് മാത്രം: ഭാഗം 48

ninakkay mathram

രചന: അർത്ഥന

 (മാളു ) സനു വിളിക്കും എന്ന് കരുതി ഫോണും നോക്കി ഇരുന്ന് ലാസ്റ്റ് ഉറങ്ങി പോയി കാലിന് ചെറുതായി വേദന വന്നപ്പോഴാണ് മാളു എണീറ്റത് കുറച്ച് സമയം എഴുന്നേറ്റ് മെല്ലെ നടന്നു നോക്കി പക്ഷെ വേദന ഒട്ടും കുറഞ്ഞില്ല കുറേസമയം കാലും നീട്ടി ബെഡിൽ ഇരുന്നു കുറച്ച് കഴിഞ്ഞ് സനുവിനെ ഫോൺ വിളിച്ചു എൻഗേജ്ഡ് ഈ കാലൻ ഇതാരായ വിളിക്കുന്നെ വല്ല പെൺ പിള്ളേരെയെയും🤔 ഏയ്‌ സനു അങ്ങനെ ഒന്നും ചെയ്യൂല ഇനി സനുനെ ആരേലും വിളിച്ചതായിരിക്കുമോ ഏതേലും പെണ്ണാണ് വിളിച്ചതെങ്കിൽ അവളുടെ തലയിൽ ഇടിതീ വീഴണേ അങ്ങനെ കൊറേ പ്രാക്ക് ഒക്കെ കഴിഞ്ഞ് ഒറക്കം പോയൊണ്ട് മുഖം കഴുകാൻ ബാത്‌റൂമിൽ പോയി മുഖം കഴുകി അവിടെ കുറച്ച് സമയം നിന്നു എന്നാലും സനുവിന് എന്നെ ഒന്ന് വിളിക്കാമായിരുന്നു എന്തായിരിക്കും വിളിക്കാതെ ഞാൻ വിളിക്കുമെന്ന് വിചാരിച് കാത്തിരിക്കുന്നുണ്ടാവുമോ അങ്ങോട്ട് വിളിക്കണോ എന്തായാലും ഒന്ന് വിളിച് നോക്കാം അതും പറഞ്ഞ് ഫോൺ എടുക്കാൻ റൂമിലേക്ക് പോയി

അപ്പൊ സനു ബെഡിൽ ഇരിക്കുന്നത് കണ്ടു ഈശ്വര ഞാൻ ഇപ്പൊ നടന്നോണ്ടും സ്വപ്നം കാണാൻ തുടങ്ങിയോ അല്ലേൽ സനുനെ ഉറങ്ങുമ്പോൾ മാത്രേ സ്വപ്നത്തിൽ കാണാറുള്ളു എന്റെ ഒരു കാര്യം സനുവിനെ കുറിച് ആലോചിച് ആലോചിച്ച് ഇപ്പൊ എവിടെ നോക്കിയാലും ഓൻ മാത്രേ ഉള്ളു എന്റെ തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് ഇനി വല്ല പിരിയും ലൂസ് ആയതാണോ അതും പറഞ്ഞ് മാളുതന്നെ തലയ്ക്കൊരു കൊട്ടും കൊടുത്ത് ഫോൺ എടുക്കാൻ പോയി (മാളുവിന്‌ എന്തൊക്കെയോ എവിടെയൊക്കെയോ കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട് ) സനു ആണേൽ ഇതൊക്കെ കേട്ട് ഇവൾടെ തലയ്ക്കാരാ അടിച്ചേ എന്ന അവസ്ഥയിലും അപ്പോഴാ ഫോൺ എടുക്കാൻ പോയ കൊച്ച് ഒന്ന് സ്ലിപ് ആയി വീഴാൻ പോയെ പക്ഷേ അപ്പൊത്തന്നെ സനു കറക്ട് ആയി അവളെ താഴെ വീഴുന്നതിനു മുന്നേ പിടിച്ചു വീഴാതോണ്ട് അടച്ച കണ്ണ് തുറന്ന് നോക്കിയപ്പോൾ ദേ ഇളിച്ചോണ്ട് സനു മുന്നിൽ നിൽക്കുന്നു

സനു നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നേ നിന്റെ അമ്മുമ്മേനെ കെട്ടിക്കാൻ അതിന് എന്റെ അമ്മുമ്മ കെട്ടി കുട്ടിയായതാ ഇനിയും ഈ പ്രായത്തിൽ കെട്ടിക്കണ്ട ദേ പറയുന്നതിന് തർക്കുത്തരം പറഞ്ഞാൽ പിരി പോയതാണെന്നൊന്നും നോക്കുല തലയ്ക്കിട്ടൊന്നു തരും നിങ്ങൾ ഇപ്പൊ എന്നെ തല്ലാൻ വന്നതാണോ അല്ല എനിക്ക് അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല അപ്പൊ ഇങ്ങോട്ട് വന്നു അപ്പൊ നിങ്ങൾ ഇത്രയും സമയം ആരോടാ ഫോണിൽ സംസാരിച്ചേ ആദുനോട് എന്തെ ഒന്നുമില്ല നീ എന്തിനാ വയ്യാതെ ഈ റൂമിൽ കിടക്കാൻ നിന്നെ താഴെ കിടന്നാൽ പോരായിരുന്നോ ഈ റൂമിൽ അല്ലേൽ ഒരു സുഖം ഇല്ല മ്മ് നീ ഇവിടെ ആണെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ആദുവിനെ വിളിക്കില്ലായിരുന്നു 🤔🤔 ഈ ബാൽക്കണി വഴി വന്നേനെ ഇതിലൂടെയാ ഞാൻ നിന്നെ എപ്പോഴും കാണാൻ വരാറ് നിങ്ങൾ എന്നെ കാണാൻ വരാറുണ്ടെന്നോ

ആ ഇണ്ട് നീ ഈ ഡോർ അടയ്ക്കാറില്ലലോ ഇല്ല ആ എനിക്ക് നിന്നെ കാണാൻ തോന്നുമ്പോൾ വന്ന് കണ്ടിട്ട് പോകും അല്ല നീ എന്താ ഉറങ്ങാതിരിക്കുന്നെ കാലിന് ചെറിയ വേദന എവിടെ നോക്കട്ടെ കാല് വീങ്ങിയിട്ടുണ്ടല്ലോ നീ മരുന്ന് കുടിച്ചിനോ ആ അപ്പൊ കുഴമ്പ് പുരട്ടി ചൂട് വച്ചിനോ മ്മ് നീ കിടന്നോ നിങ്ങൾ കിടക്കുന്നില്ലേ ആ സനു മാളു കിടന്നപ്പോൾ ഒരു തലയണ എടുത്ത് കാലിന്റെ അടിയിൽ വച്ചു കൊടുത്തു പിന്നെ കാല് കുറച്ച് ഉഴിഞ്ഞു കൊടുത്തു അവൾ ഉറങ്ങിയപ്പോൾ അവനും കിടന്നു രാവിലെ തന്നെ സനു അച്ഛനോട് എല്ലാം ചോദിച്ച് വീട്ടിലേക്ക് കൊണ്ടുപോയി ....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story