നിനക്കായ് മാത്രം: ഭാഗം 49

ninakkay mathram

രചന: അർത്ഥന

മാളുവിനെ സനു വീട്ടിലേക്ക് കൊണ്ടുവന്നു കുറച്ച് ദിവസം അവളെ ബെഡിൽനിന്നും എണീക്കാൻ പോലും സമ്മതിച്ചില്ല അങ്ങനെ കാലിന്റെ കെട്ടൊക്കെ അഴിച്ചു നടക്കുമ്പോൾ ചെറിയ വേദന ഇണ്ട് അത് വേഗം മാറും എന്നാണ് വൈദ്യര് പറഞ്ഞെ ഇപ്പൊ അവർക്ക് സ്റ്റെടി ലീവ് ആയോണ്ട് എവിടെയും പോകില്ല വീട്ടിൽത്തന്നെ ഒരാഴ്ച കഴിഞ്ഞാൽ exam ആണ് അതോണ്ട് ഫുൾ പഠിപ്പൊട് പഠിപ്പ് പക്ഷെ ഇടയ്ക്ക് അച്ചുനെ കാണാൻ പോകും അവിടെ എത്തിയാൽ പിന്നെ അച്ചുവിനെ എവിടേലും പിടിച്ചിരുത്തി അവളുടെ വയറിൽ കൈവച്ച് ഈ നാട്ടിൽ നടക്കുന്ന എല്ലാം വാവയോട് പറയും അവളെ കുറിച് തന്നെ തള്ളി മറിക്കലാണ് അവളും മെയിൻ പരിപാടി ചിലപ്പോ തോന്നും

അവളുടെ തള്ളൽ കൊണ്ട് വീട് ഇപ്പൊ മറിഞ്ഞു വീഴും എന്ന് ഭാഗ്യത്തിന് അങ്ങനെ ഒന്നും സംഭവിച്ചില്ല ഡീ നീ എന്താ ഇവിടെ വന്ന് നിൽക്കുന്നെ പഠിച്ച് ഷീണിച്ചോ അങ്ങനെ ഒന്നുമില്ല ഞാൻ വെറുതെ സനു ഊഞ്ഞാലിൽ ഇരുന്നപ്പോൾ തന്നെ മാളു പോയി സനുവിന്റെ മടിയിൽ ഇരുന്നു ഇതെന്തുപറ്റി ഇല്ലേൽ എന്റെ അടുത്തൊട്ട് അധികം വരാറില്ലലോ എന്നാൽ ഞാൻ പോയേക്കാം ഞാൻ വെറുതെ പറഞ്ഞതല്ലേ നീ ഇവിടെ ഇരി സനു ഈ മരിച്ചവർ ഇല്ലേ നക്ഷത്രം ആവും എന്ന് പറയുന്നത് ശെരിയാണോ എനിക്കൊന്നും അറിയില്ല നീ എന്താ അതിനെ കുറിച് റിസർച്ച് നടത്താൻ പോവണോ ഞാൻ ചുമ്മാ ചോദിചതാ എന്തുപറ്റി എന്തോ വിഷമം ഉള്ള പോലെ

ഇണ്ടല്ലോ ഏയ്‌ അങ്ങനെ ഒന്നും ഇല്ലാലോ ഇല്ലേ എന്ന എനിക്ക് ഒരു ഉമ്മ തന്നെ അയ്യാ ഒന്ന് പോടാ ചെക്കാ നിനക്ക് ഉമ്മയല്ലേ ബാപ്പയ തരാം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട എഴുന്നേറ്റ് പോടാ മരത്തലയ ഡീ..... അപ്പൊ നീ തരൂലേ ഇല്ല നീ പോടാ ഓഹോ അങ്ങനെ ആണോ അങ്ങനെ തന്നെ മാളു അവനെ തള്ളിയിട്ട് റൂമിലേക്കോടി സനു അവളുടെ പുറകെയും രണ്ടും കട്ടിലിനു ചുറ്റും ഓടി മാളു സനുവിനെ തലയണയൊക്കെ എടുത്ത് എറിയുന്നുണ്ട് എവിടെ ചെക്കൻ എല്ലാം നൈസ് ആയി ഒഴിഞ്ഞു മാറുന്നുമുണ്ട് ഓടിയോടി അവർ വീണ്ടും ബാൽക്കണിയിൽ എത്തി സനു മതി ഇനി എനിക്ക് ഓടാൻ വയ്യ അതിന് നീ അല്ലെ എന്നെ ഇട്ട് ഓടിക്കുന്നെ മതി നിർത്ത് എന്നെകൊണ്ട് പറ്റൂല എനി ഓടാൻ മാളു ആഞ്ഞു ശ്വാസം എടുത്തും കെതപ്പ് അടക്കുമ്പോഴാണ് സനു അവളുടെ അടുത്തേക്ക് സനു വന്നത്

എന്താ ഒന്നും പറയാതെ കുറെ സമയം സനു അവളെ തന്നെ നോക്കി നിന്നു അവന്റെ നോട്ടം അവളുടെ ചോര ചുണ്ടുകളിലേക്കാണെന്ന് മനസിലായപ്പോൾ അവൾക്ക് അവനെ നോക്കാൻ തന്നെ കഴിഞ്ഞില്ല വേഗം അവിടെ നിന്നും രക്ഷപെടാൻ വേണ്ടി തിരിഞ്ഞു നടക്കുമ്പോഴേക്കും അവളുടെ കൈകളിൽ പിടി വീണിരുന്നു നിമിഷനേരം കൊണ്ട് സനു അവളുടെ അധരങ്ങളിൽ അവന്റെ ചുണ്ടുകൾ ചേർത്തു ദീർഘനേരത്തെ ചുംബനത്തിന് ശേഷം സനു മാളുവിൽ നിന്നും അധരം മോചിപ്പിച്ചു എന്നിട്ട് അവൻ അവളുടെ കാതിൽ പതിയെ അതെ എനിക്ക് ഈ kiss മാത്രം പോരാ അതും പറഞ്ഞ് അവളെ നോക്കി സൈറ്റ് അടിച്ച് അവളിലേക്ക് തന്നെ അടുത്തു കഴുത്തിൽ അവന്റെ പല്ലുകൾ ആഴ്ത്തി അവിടെ ചുണ്ടുകൾ ചേർത്തു മാളുവിനെയും കൊണ്ട് സനു റൂമിലേക്ക് പോയി അവളെ പ്രണയത്താൽ ചുംബിച്ചുണർത്തി അവളിലെ ഓരോ അണുവും അവന്റേത് മാത്രമാക്കി എല്ലാ അർത്ഥത്തിലും അവൻ അവളെ തന്റേതാക്കി മാറ്റി  ....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story