നിനക്കായ് മാത്രം: ഭാഗം 5

ninakkay mathram

രചന: അർത്ഥന

 വൈകുന്നേരം എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോഴാണ് ഏട്ടനും അച്ഛനും വീട്ടിലേക്ക് വന്നത് ഞങ്ങളെ വിരുന്നിന് വിളിക്കാൻ ഞാൻ അച്ഛനും ഏട്ടനും ചായ കൊണ്ടുക്കൊടുത്തു പക്ഷെ ഏട്ടൻ മാത്രം ഇപ്പോഴും ദേഷ്യമുള്ളത് പോലെയാ പെരുമാറിയെ പിന്നെ അച്ചു ചേച്ചിയെ കുറിച്ച് വിവരം കിട്ടി എന്നും അവർ രണ്ടുപേരും ബാംഗ്ലൂർ ആണെന്നും ഒക്കെ പറയുന്നത് കേട്ടു അവർ അടുത്താഴ്ച നാട്ടിലേക്കു വരുന്നുണ്ടെന്നും അവരോട് ഞങ്ങൾ നാളെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞു പിന്നീട് അവർ വീട്ടിലേക്ക് പോയി സനു മാഷ് ആയോണ്ട് എന്നും സഞ്ജുവിനെ പഠിപ്പിക്കുന്നത് സനു ആണ് അതോണ്ട് അവളോടൊപ്പം ഞാനും പഠിക്കാനിരുന്നു പക്ഷെ പഠിക്കാനൊന്നും പറ്റിയില്ല എന്റെ ശ്രെദ്ധ മുഴുവൻ ആ മൊതലിന്റെ മേത്തായിരുന്നു

ഡീ എന്നെ നോക്കാതെ ബുക്കിൽ നോക്കി ഇരി കുറച്ചു സമയം ബുക്കും പിടിച്ചിരുന്നു പിന്നെ ഫുഡ്‌ കഴിക്കാനിരുന്നു ഞാൻ സനുവിന്റെ ഒപോസിറ്റ് ആണ് ഇരുന്നേ ഫുഡ്‌ കഴിച്ചോണ്ടിരുന്നപ്പോൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല അതോണ്ട് എന്നെ ഒന്ന് നോക്കാൻ വേണ്ടി ചുമ്മാ എന്റെ കാല് കൊണ്ട് സനുവിന്റെ കാലിൽ തഴുകി അപ്പോൾ തന്നെ താഴേക്ക്‌ നോക്കുന്നത് കണ്ടു എന്നിട്ട് എന്നെ നോക്കി ചിരിച്ചു പക്ഷെ ആ ചിരി ഒരു കൊലച്ചിരി ആയിരുന്നു ആ പിശാച് എന്റെ കാലിനിട്ട് ഒരു ചവിട്ടു തന്നു എന്നിട്ട് കാല് വിടുന്നും ഇല്ല ദുഷ്ടൻ കലമാടൻ എന്താ മാളു നീ ഒന്നും കഴിക്കാതെ അത് ഒന്നുമില്ല എന്നാ വേഗം കഴിച്ചിട്ട് എണീക്കാൻ നോക്ക് കയ്യും പ്ലേറ്റും ഉണങ്ങിയാൽ നീയും ഉണങ്ങി പോകും 😁😁😁 ഇളിച്ചുകൊടുത്തു വേഗം കഴിച്ചെണിറ്റു എന്നിട്ട് റൂമിൽ പോയി

പണ്ടാരക്കാലൻ ചവിട്ടിട്ട് മനിഷ്യന്റെ കാല് പോയി എന്ത് സാധന ഇത് എപ്പോഴും മസിലും പിടിച്ച് നടന്നോളും😏😏 പിന്നെ നാളെ വീട്ടിൽ പോകുമ്പോൾ അമ്പലത്തിൽ കേറണമെന്ന് അമ്മ പറഞ്ഞിരുന്നു അതോണ്ട് എന്ത് ഡ്രസ്സ്‌ ഇടുമെന്ന കൺഫ്യൂഷനിൽ ആണ് അലമാര തുറന്ന് പരതാൻ തുടങ്ങിയെ അപ്പോഴാണ് നേവി ബ്ലു സാരി കണ്ടേ അപ്പോൾ തന്നെ അതെടുത്തു വച്ചു നാളെ ഇതിടാം ഇതേ കളറിൽ സനുവിനും ഉണ്ട് മുണ്ടും ഷർട്ടും. എനിക്ക് സനു മുണ്ടും ഷർട്ടും ഇടുന്നതാ കൂടുതൽ ഇഷ്ട്ടം എന്ത് ലുക്ക്‌ ആ കാണാൻ കട്ട താടിയും പിന്നെ ആ സ്പെക്സും ഒരിക്കെ മുണ്ടും ഷർട്ടും ഇട്ടിട്ട് നല്ല മൊഞ്ചാണ്‌ കാണാൻ എന്ന് പറഞ്ഞതിൽ പിന്നെ ആ സാധനം മുണ്ടുടുത്തു ഞാൻ കണ്ടിട്ടില്ല

ഇനിയിപ്പോ ഞാൻ ഇത് തേച്ച് വച്ചാലും അത് ഇടുമോ എന്നാരിക്കറിയാം എന്നെ അതിന് കണ്ണിന് നേരെ കണ്ടുടലോ (സനു ) ആ കുരിപ്പിന്റെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും ഞാൻ റൂമിലേക്ക്‌ പോകുമ്പോഴാണ്. എന്തൊക്കെയോ പറഞ്ഞോണ്ട് എന്റെ ഷർട്ട്‌ തേക്കുന്നത് കണ്ടത് മിക്കവാറും എന്നെ തെറി വിളിക്കുകയാവും ഡീ നീ എന്താ എന്റെ ഷർട്ടിനെ ചെയ്യുന്നേ എന്താ കണ്ണ് കാണുന്നില്ലേ ഷർട് തേക്കുന്നു ഓ ഇപ്പൊ മനസിലായി നിനക്ക് തേപ്പാണ് പണിയെന്ന് ദേ വേണ്ടാതെ പറഞ്ഞാൽ ഉണ്ടല്ലോ ഞാൻ നിങ്ങളെയും നിങ്ങളെ ഷർട്ടിനേയും കത്തിക്കും ഞാൻ പറഞ്ഞത കുറ്റം നിനക്ക് ചെയ്യുന്നതിന് കുഴപ്പം ഇല്ലാലെ ഞാൻ എന്ത് ചെയ്‌തെന്ന ആ ഋഷിയെ തേച്ചിട്ട് അല്ലേടി നീ എന്റെ പിന്നാലെ വന്നത്

ഓ നിങ്ങളും അങ്ങനെയാണോ കരുതിയെ ഒരു പെണ്ണിനും ആണിനും എന്നും loves മാത്രേ ആവാൻ പാടുള്ളൂ ഫ്രണ്ട്‌സ് ആവാൻ പാടില്ലേ അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാ വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വാസിക്ക് പിന്നെ ഈ ഷർട്ടും മുണ്ടും ഇട്ടിട്ട് നാളെ എന്റെ കൂടെ വന്നമതി വേറെ വല്ലതും ഇടാനാ ഉദ്ദേശം എങ്കിൽ അത് നടക്കില്ല വേറെ വല്ലതും ഇട്ടാൽ ഞാൻ എല്ലാ ഡ്രെസ്സും കത്തിക്കും അതും പറഞ്ഞ് മാളു പോയി കിടന്നു അവള് പറഞ്ഞത് ശെരിയാ എല്ലാവരും അവരുടെ ഫ്രണ്ട്ഷിപ്പിനെ തെറ്റിദ്ധരിച്ചു അതൊക്കെ പിന്നെ പറയാം ഇപ്പൊ ഞാൻ ഉറങ്ങട്ടെ അവളുടെ അടുത്ത് കിടന്നാൽ ശെരിയാവില്ല അതോണ്ട് ഞാൻ നിലത്ത് കിടന്നോളാം...തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story