നിനക്കായ് മാത്രം: ഭാഗം 54

ninakkay mathram

രചന: അർത്ഥന

സനു എന്താ എനിക്ക് ആക്കിത്തരുന്നേ എന്ത് വേണം എന്തും ആക്കിത്തരുമോ വേണ്ടത് പറ മസാലദോശ വേണം പക്ഷെ അത് നിങ്ങൾക്ക് ആക്കാൻ അറിഞ്ഞൂടാ അതോണ്ട് നിങ്ങൾക്ക് അറിയുന്ന വല്ലതും ഇണ്ടാക്കിക്കോ ഓക്കേ സനു അങ്ങനെ അറിയാവുന്ന ബ്രഡ് ടോസ്റ്റും ബുൾസൈയും ആക്കികൊടുത്തു ചെക്കന് വേറെ ഒന്നും ഉണ്ടാക്കാൻ അറിയില്ല അങ്ങനെ മാളു അതൊക്കെ കഴിച്ചു വിശപ് മാറിയോ എങ്കിൽ വാ ഉറങ്ങാം ഉറങ്ങാം

അതിന് മുൻപ് നിങ്ങള് വൃത്തിയാക്ക് ഇല്ലേൽ നാളെ അമ്മേടെ കൈന്ന് നിങ്ങൾക്ക് നല്ലത് കിട്ടും സനു അതൊക്കെ വൃത്തിയാക്കി പോയി കിടന്നുറങ്ങി പിറ്റേന്ന് നേരം വൈകിയാണ് എഴുന്നേറ്റത് മാളുവിന്‌ രാവിലെ തന്നെ സനു മസാലദോശ കൊണ്ടുകൊടുത്തു മാളുവിനെ കാണാൻ വേണ്ടി ആതിയും നന്ദുവും വന്നിരുന്നു ആതി അവിടെത്തന്നെ നിന്നു നന്ദു കൊറേ വിളിച്ചെങ്കിലും പോയില്ല പിന്നീടുള്ള ദിവസങ്ങളിൽ മാളു സനുവിനെയും ആദുവിനെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കലായിരുന്നു

ഓരോ സാധനം വേണമെന്ന് പറയും അതൊക്കെ അവർ കൊണ്ടുകൊടുക്കും സനു മാളുവിന്‌ എപ്പോഴും ചോക്ലേറ്റ് കൊണ്ടുകൊടുക്കും അത് കിട്ടിയില്ലേൽ പിന്നെ അവളുടെ മുഖം ഒരു കൊട്ട ഇണ്ടാവും ആദു മിക്കപ്പോഴും മാവിന്റെ മണ്ടയിൽ ആയിരിക്കും മാസങ്ങൾ കടന്നുപോകെ മാളുവിൽ മാറ്റങ്ങൾ വന്നുതുടങ്ങി അവൾ നന്നായി തടിച്ചു വയറൊക്കെ വന്നു കാലിൽ നീരൊക്കെ വരാൻ തുടങ്ങി സനു എന്നെ വീട്ടിലേക്ക് പറഞ്ഞയക്കണ്ട plzz

എനിക്ക് നിങ്ങളില്ലേൽ എന്തൊപോലെയാ പോയാല് എന്നും നിങ്ങൾ എന്നെ കാണാൻ വരണേ ഏഴാം മാസം മാളുവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ സനു സമ്മതിച്ചില്ല പിന്നെ അച്ചുവിനെ വീട്ടിൽ കൂട്ടികൊണ്ടുവന്നതോണ്ട് രണ്ടാളെയും നോക്കാൻ അവിടെ അംബിക ഒറ്റക്കയോണ്ടും സനുവിന്റെ അമ്മയും മാളുവിനെ വിട്ടില്ല സഞ്ചുവിനും ആദിക്കും മാളുവിനെ വീട്ടിൽ കൊണ്ടുപോകുമല്ലോ എന്നാലോചിച്ച് ഭയങ്കര സങ്കടം ആയിരുന്നു അതോണ്ട് അമ്മ അങ്ങനെ പറഞ്ഞപ്പോൾ തന്നെ രണ്ടിനും സന്തോഷമായി നന്ദു വർക്ക്‌ ചെയ്ത ഹോസ്പിറ്റലിലെ കാലാവധി കഴിഞ്ഞപ്പോൾ തന്നെ ഇങ്ങോട്ടേക്കു വന്നു

ഇവിടെ ഉള്ള ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു ഒരു ദിവസം മാളു ഫ്രഷാവാൻ പോയി അപ്പൊ സനു കോളേജിലേക്കുള്ള നോട്സ് എഴുതുവായിരുന്നു മാളു ഫ്രഷായി ഇറങ്ങിയപ്പോൾ പെട്ടെന്ന് സ്ലിപ് ആയി വീണു സനു മാളുവിന്റെ അടുത്തേക്ക് ഓടിവന്നു സനു മാളുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി കൂടെ അമ്മയും ഹോസ്പിറ്റലിൽ എത്തി മാളുവിനെ ലേബർ റൂമിലേക്ക് കൊണ്ടുപോയി വിവരം അറിഞ്ഞ് എല്ലാവരും അങ്ങോട്ടേക്ക് വന്നു സനുവിനാണെങ്കിൽ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story