നിനക്കായ് മാത്രം: ഭാഗം 56

ninakkay mathram

രചന: അർത്ഥന

  സനുവിനാണെങ്കിൽ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ആദു അവനെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും മാളുവിന്റെ വിവരം ഒന്നും അറിയാത്തത് കൊണ്ട് അവനും നല്ല ടെൻഷൻ ഇണ്ടായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് പുറത്തേക്കുവന്നു മാളു പ്രസവിച്ചു പെൺകുഞ്ഞാണെന്നു പറഞ്ഞു പുറകെ വന്ന നേഴ്സ് മോളെ സനുവിന്റെ കൈയിൽ കൊടുത്തു അവന്റെ കൈകൾ ആദ്യമായി കുഞ്ഞിനെ എടുത്തപ്പോൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു മോള് കണ്ണ് പൂട്ടി കിടക്കുവായിരുന്നു

സനുവിന്റെ കൈയിൽ നിന്നും സനുവിന്റെ അമ്മ കുഞ്ഞിനെ വാങ്ങി സിസ്റ്റർ മാളു ആ കുട്ടിയുടെ കാര്യത്തിൽ കുറച്ച് കോംബ്ലിക്കേഷൻസ് ഉണ്ട് നല്ല ബ്ലീഡിങ് ആണ് അത് കേട്ടപ്പോൾത്തന്നെ അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി നിങ്ങള് ബ്ലഡ്‌ ഒക്കെ അറേജ് ചെയ്തിട്ടില്ലേ ഉണ്ട് സിസ്റ്റർ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി അതുകഴിഞ്ഞ് കുറെ നേരം അവിടെ ഇരുന്നു അപ്പോഴാണ് ഫോൺ വന്നത് അതും എടുത്ത് പുറത്തേക്ക് പോയി മുത്തശ്ശൻ ആണ് വിളിച്ചത് ഇവിടുത്തെ കാര്യം അറിയാൻ വേണ്ടി മുത്തശ്ശനോട് എല്ലാം പറഞ്ഞു

മുത്തശ്ശൻ സനുവിനെ കുറെ സമാധാനിപ്പിച്ചു പിന്നെ സനു എല്ലാവരുടെയും അടുത്തേക്ക് പോയി അപ്പോഴാണ് ഒരു നേഴ്സ് പുറത്തേക്ക് വന്നത് സനു പോയി മാളുവിന്റെ കാര്യം ചോദിച്ചു ഇപ്പൊ കുഴപ്പമൊന്നുമില്ല കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റുമെന്ന് പറഞ്ഞു പിന്നെ ഒരു പ്രിസ്ക്രിപ്ഷൻ തന്നു ഇതിലുള്ള മെഡിസിൻ പുറത്തുനിന്നു വാങ്ങാൻ പറഞ്ഞു സനു അത് വാങ്ങാൻ വേണ്ടി പുറത്തേക്ക് പോകുമ്പോൾ ആദുവും അവന്റെ കൂടെ പോയി മെഡിസിൻ വാങ്ങി തിരിച്ചു വന്നപ്പോഴേക്കും മാളുവിനെ റൂമിലേക്ക് മാറ്റിയിരുന്നു

സനു റൂമിലേക്ക് പോയി അപ്പൊ അതിനകത്ത് ഇണ്ടായിരുന്നു എല്ലാവരും പുറത്തേക്ക് വന്നു സനു മാളുവിന്റെ അടുത്തേക്ക് പോയി മാളു മയങ്ങുകയായിരുന്നു മോളാണെങ്കിൽ കണ്ണ് തുറന്നു കിടക്കുന്നു സനു മാളുവിന്റെ നെറ്റിയിൽ ചുംബിച്ചു മാളു പതിയെ കണ്ണു തുറന്നു അവനെ നോക്കി ചിരിച്ചു നിങ്ങള് ഒരുപാട് പേടിച്ചോ പിന്നെ പേടിക്കാതെ ഇനി പേടിക്കണ്ടാട്ടൊ എനിക്ക് ഒരു കുഴപ്പവും ഇല്ല അവൻ അവളെ അവനോട് ചേർത്തു പിടിച്ചു അപ്പോഴേക്കും മോള് കരയാൻ തുടങ്ങി സനു കുഞ്ഞിനെ എടുത്തു എടുത്തപ്പോൾ തന്നെ മോള് കരചില് നിർത്തി അമ്മയെ പോലെത്തന്നെ ഇപ്പോഴേ ഓരോ അടവ് പഠിക്കുവാണല്ലേ സനു...

എന്താടി ഒന്നുമില്ല പിന്നെ എല്ലാവരും റൂമിലേക്ക് വന്നു കുറെ കഴിഞ്ഞപ്പോൾ എല്ലാവരും പോയി സനുവിനോട് വീട്ടിൽ പോകാൻ പറഞ്ഞിട്ട് അവനാണെങ്കിൽ പോകുലാന്നും പറഞ്ഞ് അവിടെത്തന്നെ നിൽക്കാൻ നോക്കി ഡാ ഒരു കൊച്ചിന്റെ അച്ഛനാണെന്നൊന്നും ഞാൻ നോക്കില്ല ഒന്ന് തന്നാലുണ്ടല്ലോ അമ്മയുടെ വായിൽ നിന്ന് നല്ലത് കേട്ടപ്പോൾ ചെക്കന് സമാധാനമായി മാളു ആണേൽ അവനെ നോക്കി ചിരിക്കുന്നു അവൻ അവളെ നോക്കിപേടിപ്പിച്ചു അങ്ങനെ എല്ലാവരും വീട്ടിലേക്ക് പോയി രണ്ടമ്മമാരും ഹോസ്പിറ്റലിൽ നിന്നു...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story