നിനക്കായ് മാത്രം: ഭാഗം 57

ninakkay mathram

രചന: അർത്ഥന

സനുവിനോട് വീട്ടിൽ പോകാൻ പറഞ്ഞിട്ട് അവനാണെങ്കിൽ പോകുലാന്നും പറഞ്ഞ് അവിടെത്തന്നെ നിൽക്കാൻ നോക്കി ഡാ ഒരു കൊച്ചിന്റെ അച്ഛനാണെന്നൊന്നും ഞാൻ നോക്കില്ല ഒന്ന് തന്നാലുണ്ടല്ലോ അമ്മയുടെ വായിൽ നിന്ന് നല്ലത് കേട്ടപ്പോൾ ചെക്കന് സമാധാനമായി മാളു ആണേൽ അവനെ നോക്കി ചിരിക്കുന്നു അവൻ അവളെ നോക്കിപേടിപ്പിച്ചു അങ്ങനെ എല്ലാവരും വീട്ടിലേക്ക് പോയി രണ്ടമ്മമാരും ഹോസ്പിറ്റലിൽ നിന്നു (സനു) ഈ അമ്മയ്ക്കെന്താ ഞാൻ എന്റെ കൊച്ചിന്റെയും ഓളുടെയും അടുത്തല്ലേ നിൽക്കുന്നെ

എന്നെ ഇങ്ങനെ ഓടിച്ചുവിടുന്നെ എന്തിനാണാവോ വീട്ടിലെത്തി ഉറങ്ങാൻ കിടന്നിട്ടും സനുവിന് ഉറക്കം വന്നില്ല എങ്ങനെ എങ്കിലും രാവിലെ ആയാൽ മതിയെന്നായി അങ്ങനെ രാവിലെതന്നെ സനു ഹോസ്പിറ്റലിലേക്ക് പോയി രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി സനു മാളുവിനെ വീട്ടിലേക്ക് കൊണ്ടുപോകാന്ന് പറഞ്ഞപ്പോൾ മാളുവിന്റെ വീട്ടിൽനിന്നും സമ്മതിച്ചില്ല മാളുവിനെയും കുഞ്ഞിനെയും മാളുവിന്റെ വീട്ടിലേക്കും കൊണ്ടുപോയി

ഡാ മോനെ നീ ഒന്നിങ് വന്നേ എന്താ അമ്മേ അവള് അവളുടെ വീട്ടിലാണെന്നുകരുതി മോളെ കാണാൻ വേണ്ടി മതിൽ വല്ലോം ചാടിയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും കേട്ടല്ലോ കേട്ടു അമ്മയുടെ ഭീഷണി കാരണം സനു ഭയങ്കര sad ആയി ചെക്കന്റെ പ്ലാൻ എട്ടുനിലയിൽ പൊട്ടി സനുവിന്റെ അമ്മ വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് രാവിലെതന്നെ മാളുവിന്റെ വീട്ടിലേക്ക് പോകും ഒരു സഹായത്തിന് കൂടതന്നെ വാലുപോലെ സഞ്ജുവും ആതിയും ഒരു ദിവസം സനു മാളുവിനെ കാണാൻ വേണ്ടി വീട്ടിലേക്ക് പോയി

അവിടെ എത്തിയപ്പോൾ അമ്മയുണ്ട് മുന്നിൽത്തന്നെ കൊച്ചിനെയും പിടിച്ച് നിൽപ്പുണ്ട് ഡാ നീ കോളേജിൽ പോയില്ലേ പോയമ്മേ പിന്നെയെന്താടാ നീ ഇവിടെ അത് അമ്മ അവിടെ ഇരുന്നപ്പോൾ എനിക്ക് മോളെ കാണണമെന്ന് തോന്നി അതോണ്ട് ഇങ്ങോട്ട് വന്നു മ്മ് അമ്മ അവനെ ഒന്ന് നോക്കി മോളെ അവന്റെ കൈയിൽ കൊടുത്ത് അമ്മ മാളുവിന്റെ അടുത്തേക്ക് പോയി അമ്മേ മോളെവിടെ മോള് സനുവിന്റെ അടുത്തുണ്ട് മോള് വേഗം കുളിച്ചോ അല്ലേൽ മോള് എണിച്ചാൽ ഇപ്പോഴൊന്നും പറ്റില്ല ആ അമ്മേ സനു ആണെങ്കിൽ വാവ ഉറങ്ങിയതോണ്ട് കളിപ്പിക്കാൻ പറ്റുന്നില്ല അവൻ കുഞ്ഞിനെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു

കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിനെ കിടത്താൻ വേണ്ടി റൂമിലേക്ക് പോയി കുഞ്ഞിനെ ബെഡിൽ കിടത്തി പുറത്ത് പോകാൻ നോക്കുമ്പോഴാ മാളു ബാത്‌റൂമിൽ നിന്നും അമ്മയെ വിളിക്കുന്നത്‌ കേട്ടത് അമ്മേ ആ ടവൽ ഒന്ന് എടുത്തുതരോ ഞാൻ എടുക്കാൻ മറന്നോയി സനു ആ ടവൽ എടുത്ത് അങ്ങോട്ട് പോയി എന്നിട്ട് ഡോറിൽ മുട്ടി ഡോർ തുറന്ന് നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നേ ഒന്ന് പോയെ അമ്മയെങ്ങാനും കണ്ടാൽ അതും പറഞ്ഞ് മാളു ടവൽ വാങ്ങി ഡോർ അടച്ചു സനു ഷോക്കടിച്ച കാക്കയെ പോലെ അവിടെ നിന്നു പിന്നെ തലയൊക്കെ കുടഞ്ഞു എല്ലാം ഒക്കെ ആക്കി കുറച്ചു കഴിഞ്ഞപ്പോൾ മാളു റൂമിലേക്ക് വന്നു നിങ്ങള് ഇനിയും പോയില്ലേ ഇല്ല

ഞാൻ നിന്നെ കാണാൻ വേണ്ടി നിന്നതാ എന്താ മോനെ ഉദ്ദേശം ഏയ്‌ അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല നീ ഇവിടെ ഇരിക്ക് അവൻ അവളെ ബെഡിൽ ഇരുത്തി എന്നിട്ട് സനു മാളുവിന്റെ മടിയിൽ തലവച്ചു കിടന്നു എത്രയായി ഇങ്ങനെ കിടന്നിട്ട് ദേ നിങ്ങളൊന്നു പോയെ പോകാം അതിന് മുന്നേ എനിക്ക് ഒരു ഉമ്മ വേണം അയ്യേ അതൊന്നും പറ്റൂല നിങ്ങള് പോകുന്നോ അതോ അമ്മയെ വിളിക്കണോ അപ്പൊ നീ തരൂല ഇല്ല എന്നാൽ ശെരി നീ അമ്മയെ വിളിച്ചോ സനു കളിക്കാതെ പോയെ ഇല്ലന്ന് പറഞ്ഞില്ലേ മാളു സനു പോകാൻ വേണ്ടി ഉമ്മ കൊടുത്തു എനി പോ എനിക്ക് ഇതെല്ല വേണ്ടേ അതും പറഞ്ഞ് ഞൊടിയിടയിൽ അവൻ അവളുടെ അധരങ്ങൾ തന്റേതാക്കി മാറ്റി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story