നിനക്കായ് മാത്രം: ഭാഗം 58

ninakkay mathram

രചന: അർത്ഥന

മാളു സനു പോകാൻ വേണ്ടി ഉമ്മ കൊടുത്തു എനി പോ എനിക്ക് ഇതെല്ല വേണ്ടേ അതും പറഞ്ഞ് ഞൊടിയിടയിൽ അവൻ അവളുടെ അധരങ്ങൾ തന്റേതാക്കി മാറ്റി പുറത്ത് അമ്മയുടെ സൗണ്ട് കേട്ടപ്പോൾ മാളു അവനെ പിടിച്ചു തള്ളി ദേ മനുഷ്യ നിങ്ങളങ്ങ് പോയെ അമ്മയെങ്ങാനും കണ്ടാൽ അതുമതി ഞാൻ എവിടെയും പോകുല ഞാൻ എന്റെ കൊച്ചിന്റെ അടുത്ത് വന്നതല്ലേ എന്നാ നിങ്ങള് ഇവിടെ കൊച്ചിനെയും നോക്കിയിരിക്ക് ഞാൻ അമ്മേടെ അടുത്ത് പോയേച്ചും വരാം

പിന്നെ മോള് ഉണർന്നാലേ എടുത്തു നടന്നാൽമതി അവൾ ഉറങ്ങിക്കോളും മാളു പുറത്തേക്ക് പോയി സനു കുറേസമയം മോളെയും നോക്കിയിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ അവൻ മോളുടെ അടുത്ത് ഉറങ്ങിപ്പോയി പിന്നെ മോള് കരയുന്നത് കേട്ടാണ് അവൻ എണിച്ചത് മോള് കരയുന്നത് കണ്ട് അവന് വല്ലാതെയായി കുറേനേരം എടുത്തു നടന്നിട്ടും കുഞ്ഞ് നിർത്തത് കണ്ട് അവൻ മാളുവിനെ വിളിച്ചു സനു വിളിച്ചിട്ടും അവളെ കാണാതോണ്ട് അവന് ദേഷ്യം വന്നു പിന്നെയും ഉറക്കെ വിളിച്ചു

അപ്പോഴേക്കും മാളു എത്തിയിരുന്നു എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ പിന്നെ വിളിക്കാതെ മോള് കരയുന്നത് കേട്ടൂടെ കേട്ടു അതല്ലേ ഓടി വന്നേ മോളെ ഇങ് താ അപ്പോഴേക്കും അമ്മ സനുവിനെ വിളിച്ചു അവൻ പുറത്തേക്ക് പോയി മാളു കുഞ്ഞിനെ ഉറക്കി അവളും അടുത്ത് കിടന്ന് ഉറങ്ങി സനു റൂമിലേക്ക് വന്നപ്പോൾ രണ്ടാളും നല്ല ഉറക്കമായിരുന്നു ഇരുവരെയും ഉണർത്താതെ നെറ്റിയിൽ പതിയെ ചുംബിച്ച് അവൻ വീട്ടിലേക്ക് പോയി ദിവസങ്ങൾ കടന്നുപോയി

അങ്ങനെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്താൻ തീരുമാനിച്ചു അതോണ്ട് തന്നെ മുത്തശ്ശനും മുത്തശ്ശിയും അമ്മായിയും അമ്മാവനും എല്ലാവരും നാട്ടിൽ നിന്നും വന്നിരുന്നു അങ്ങനെ പേരിടൽ ചടങ്ങിന്റെ ദിവസം എല്ലാവരും നേരത്തെത്തന്നെ മാളുവിന്റെ വീട്ടിലേക്ക് പോയി അവിടെ എത്തിയപ്പോ മോളെ ഒന്ന് എടുക്കാൻ പോലും കിട്ടിയില്ല എല്ലാവരും മോളെ മാറിമാറി എടുത്തു മാളുവിന്റെ അടുത്തേക്കും സനുവിന് പോകാൻ പറ്റിയില്ല സഞ്ജുവും ആതിയും അച്ചുവും കൂടി മാളുവിനെ റെഡിയാക്കുവായിരുന്നു

മോൾക്കാണേൽ ഒരു പിങ്ക് ഉടുപ്പാണ് ഇട്ടുകൊടുത്തേ ശെരിക്കും ഒരു മാലാഖയെ പോലെ തോന്നി പിന്നെ മാളുവും വന്നു സമയം ആയപ്പോൾ മോളെ സനുവിന്റെ മടിയിൽ ഇരുത്തി മാളുവും അടുത്തിരുന്നു അവൻ മോൾക്ക് അരഞ്ഞാണം കെട്ടിക്കൊടുത്തു മോൾടെ ചെവിയിൽ ചഞ്ചല എന്ന് പേര് വിളിച്ചു എല്ലാവർക്കും ആ പേര് ഇഷ്ട്ടായി മോളെ ചിഞ്ചു എന്ന് വീട്ടിൽ വിളിക്കാനും പിന്നെ എല്ലാം കഴിഞ്ഞ് മാളുവിനെ ഒന്ന് അടുത്ത് കണ്ടത് ഫുഡ്‌ കഴിക്കുമ്പോഴാ അതൊക്കെ കഴിഞ്ഞ് മാളുവിനെയും ചിഞ്ചുവിനെയും കൊണ്ട് വീട്ടിലേക്ക് പോയി  ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story