നിനക്കായ് മാത്രം: ഭാഗം 59 || അവസാനിച്ചു

ninakkay mathram

രചന: അർത്ഥന

മോൾടെ ചെവിയിൽ ചഞ്ചല എന്ന് പേര് വിളിച്ചു എല്ലാവർക്കും ആ പേര് ഇഷ്ട്ടായി മോളെ ചിഞ്ചു എന്ന് വീട്ടിൽ വിളിക്കാനും പിന്നെ എല്ലാം കഴിഞ്ഞ് മാളുവിനെ ഒന്ന് അടുത്ത് കണ്ടത് ഫുഡ്‌ കഴിക്കുമ്പോഴാ അതൊക്കെ കഴിഞ്ഞ് മാളുവിനെയും ചിഞ്ചുവിനെയും കൊണ്ട് വീട്ടിലേക്ക് പോയി വീട്ടിൽ എത്തിയ ശേഷം സനു മോളെ മറ്റാർക്കും കൊടുത്തില്ല ഫുൾ time മോളെ കൈയിൽ കൊണ്ടു നടന്നു ഏട്ടാ ഏട്ടാ ഞാൻ ഒന്ന് മോളെ എടുക്കട്ടെ നിങ്ങളെ പിന്നെ എടുത്തോ അവൻ ആർക്കും കൊടുക്കാതെ മോളെ അവൻ എടുത്ത് നടന്നു അവസാനം മോള് കരഞ്ഞപ്പോൾ ആണ് കുഞ്ഞിനെ അവൻ മാളുവിന്‌ കൊടുത്തത് അങ്ങനെ മാസങ്ങൾ കടന്നുപോയി നന്ദുവിന്റെയും ആതിയുടെയും സഞ്ജുവിന്റെയും ആദുവിന്റെയും കല്യാണം നടത്താൻ തീരുമാനിച്ചു നന്ദു ഇവിടെ വർക്ക്‌ ചെയ്യുന്നത് കൊണ്ട് സ്വന്തമായി സനുവിന്റെ വീടിന്റെ അടുത്ത് വീടൊക്കെ വാങ്ങിയിരുന്നു

അതുകൊണ്ട് ഇവിടെത്തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു അങ്ങനെ കല്യാണ ദിവസം വന്നെത്തി ഒരേ പന്തലിൽ രണ്ടുപേരുടെയും കല്യാണം ആദു സഞ്ജുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ അച്ചു പെങ്ങളുടെ സ്ഥാനത്ത് നിന്നു അതുപോലെ നന്ദു ആദുവിന്റെ കഴുത്തിൽ താലികെട്ടുമ്പോൾ മാളുവും കല്യാണത്തിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു യാത്രയാകുമ്പോൾ ആതിയും സഞ്ജുവും മാളുവിനെ കെട്ടിപ്പിടിച്ച് ഒരേ കരച്ചിലായിരുന്നു ദൂരെയെങ്ങാണ്ട് കെട്ടിക്കൊണ്ടുപോകുന്ന പോലെ ഡീ രണ്ടും ഒന്ന് നിർത്ത് ദേ രണ്ടെണ്ണവും ഇവരെ കൂട്ടികൊണ്ട് പോയെ ഞങ്ങള് കരഞ്ഞത്

ഓക്കേ അതിന് നീ എന്തിനാ കരഞ്ഞേ(സഞ്ജു ) ഞാൻ ഒന്നും കരഞ്ഞില്ല പിന്നെ അവരെ യാത്രയാക്കി വർഷങ്ങൾക്ക് ശേഷം ചിഞ്ചുമോൾടെ അഞ്ചാം പിറന്നാൾ മാളു മോള് എവിടെ ദേ സമയായി എല്ലാവരും വന്നു ചിഞ്ചു മോളെ നീ എവിടെയാ ഈ സമയത്ത് പെണ്ണെവിടെ പോയി കിടക്കുന്നെ അമ്മ ഞാൻ ഇബിടെ ഇണ്ട് അലമാരയിൽനിന്ന് ഡ്രസ്സ്‌ ഒക്കെ വലിച് ഇട്ടിട്ട് ഇണ്ട് ചിഞ്ചു ആണേൽ അതിനകത്തും ഓ ഇതിനെ കൊണ്ട് കഷ്ടയല്ലോ സനു നിങ്ങള് ചിഞ്ചുനേയും കൊണ്ട് താഴെ പൊയ്ക്കോ ഞാൻ ഇതൊക്ക എടുത്തുവച്ചിട്ട് വരാം ചിഞ്ചുവും സനുവും താഴേക്ക് പോയപ്പോൾ അവിടെ അച്ഛനും അമ്മയും ആദുവും മോനും ആതിയും നന്ദുവും അവരുടെ മോനും പിന്നെ അച്ചുവും അനുവും അവരുടെ മോനും മോളും ഇണ്ടയിരുന്നു

അവരോടൊക്കെ സംസാരിച് നിൽക്കുമ്പോഴേക്കും മാളുവും വന്നു പിന്നെ കേക്ക് മുറിക്കലുംക്കലും ഗിഫ്റ്റ് കൊടുക്കലും ഒക്കെയായി സമയം കടന്നുപോയി വൈകുന്നേരം എല്ലാവരും കൂടി ബീച്ചിൽ ഒക്കെ പോയി അവിടുന്ന് വെള്ളവിലൊക്കെ കളിച് ഭയങ്കര ഹാപ്പി ആയിട്ടാണ് വീട്ടിലേക്ക് വന്നത് അമ്മ ഇബിടെ എനിച് കിടക്കണം വേണ്ട നീ എന്റെടുത്ത്‌ കിടന്നാൽമതി ബേണ്ട എനിച് അച്ചേടെ അടുത്ത് കിടക്കണം അമ്മ വേറെ കിടന്നോ അതൊന്നും പറ്റൂല ഇത് എന്റെ അച്ഛേയ എന്നാല് ഇതെന്റെ കെട്ടിയോന രണ്ടും ഒന്ന് നിർത്ത് ഞാൻ നടുക്ക് കിടക്കാം രണ്ടും എന്റെ അപ്പുറവും ഇപ്പുറവും കിടന്നോ

അങ്ങനെ അമ്മയേയും മോളും കൂടി അച്ഛന്റെ നെഞ്ചിൽ കിടന്നു അവൻ രണ്ടുപേരെയും ഇരുകയ്യാൽ പൊതിഞ്ഞു പിടിച്ചു മോള് ഉറങ്ങിയപ്പോൾ മാളു സനുവിനെ നോക്കി എന്തെ നീ ഉറങ്ങുന്നില്ലേ ഉറങ്ങാം സനു രണ്ടാൾക്കും ഒരു മുത്തം നൽകി അവനും ഉറക്കത്തെ പുൽകി എന്നെന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ പറ്റണെ എന്ന പ്രാത്ഥനയോടെ അവസാനിച്ചു..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story