നിനക്കായ് മാത്രം: ഭാഗം 6

ninakkay mathram

രചന: അർത്ഥന

 രാവിലെ എണീറ്റ് ഫ്രഷാവൻ വേണ്ടി പോകുമ്പോഴാണ് എന്തിലോ തടഞ്ഞ് അതിന്റെ മുകളിൽ തന്നെ വീണത് ആപ്പോഴാണ് സനു ഞെട്ടി എണീറ്റത് എന്താടി കോപ്പേ മനിഷ്യനെ ഒറങ്ങാനും സമ്മതിക്കൂലേ എന്ത് കഷ്ട്ടാടി നിന്നെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ. എഴുന്നേറ്റ് പോടീ പിശാചെ സനു രാവിലെ തന്നെ വഴക്ക് പറഞ്ഞപ്പോൾ എന്തോ വല്ലാതെ ഫീൽ ആയി എന്നും വഴക്ക് മാത്രമാണ് കിട്ടുന്നതെങ്കിലും അതൊന്നും ഞാൻ കാര്യമാക്കാറില്ല എപ്പോഴും എന്നോട് മാത്രമാണ് ദേഷ്യം കാണിക്കാറ് പിന്നെ ഞാൻ സനുവിനെ മൈൻഡ് ചെയ്യാതെ ഫ്രഷാവൻ പോയി ഫ്രഷായി തിരിച്ചു വന്നപ്പോൾ സനു ബെഡിൽ കിടക്കുന്നത് കണ്ടു വേഗം താഴേക്ക്‌ പോയി ചായ കൊണ്ടുകൊടുത്തു സനു ഫ്രഷാവൻ പോയപ്പോൾ ഞാൻ അമ്മയെ വിളിച്ച് സാരി ഉടുപ്പിച്ചു തരാൻ പറഞ്ഞു അമ്മ എനിക്ക് നല്ല നീറ്റ് ആയി സാരി ഉടുപ്പിച്ചു തന്നു അമ്മ താഴേക്ക്‌ പോയപ്പോൾ ഞാൻ മുടി ഇല്ലിയിട്ട് കെട്ടി നെറ്റിയിൽ സിന്ദൂരവും തൊട്ട് തിരിഞ്ഞപ്പോഴാണ് സനു ബാത്‌റൂമിന്റെ ഡോറിന്റെ അടുത്ത് എന്നെ നോക്കി നിൽക്കുന്നത് കണ്ടത് പുരികം പൊക്കി

എന്താണെന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു പിന്നെ വേഗം പോയി റെഡിയാവുന്നത് കണ്ടു ഞാൻ വേഗം താഴേക്ക്‌ പോയി (സനു ) ഞാൻ ഇന്ന് മാളുവിനെ വഴക്ക് പറഞ്ഞത് അവൾക്ക് നന്നായിവിഷമയിന്ന് തോന്നുന്നു പിന്നെ അവൾ താഴേക്ക്‌ പോയപ്പോൾ ഞാൻ ഫ്രഷാവൻ പോയി ഫ്രഷായി ഇറങ്ങിയപ്പോഴാണ് മാളു സാരിയൊക്കെ ഉടുത്ത് ലുക്ക്‌ ആയി നിക്കുന്നെ കണ്ടേ കുറെ സമയം അവളെ നോക്കി നിന്നുപോയി അപ്പോഴാണ്‌ പുരികം പൊക്കി എന്താണെന്നു ചോദിച്ചേ ഒന്നുമില്ലെന്നും പറഞ്ഞ് റെഡിയാവാൻ പോയി (മാളു ) ഞാൻ സഞ്ജുവിനെ പോയി എണീപ്പിച്ചു ഞങ്ങൾ രണ്ടും കൂടി താഴേക്ക്‌ പോയി സഞ്ജുവിനെ കാത്ത് നിന്നു അപ്പോഴുണ്ട് ഞാൻ തേച്ച് വച്ച മുണ്ടും ഷർട്ടും ഇട്ട് ഇറങ്ങി വരുന്നു കുറച്ച് സമയം ഞാൻ അങ്ങേരെ തന്നെ നോക്കി നിന്നുപോയി അന്നേരത്താണ് സഞ്ജു എന്നോട് സ്വന്തം കെട്ടിയോനെ വായിനോക്കാൻ ഉളുപ്പില്ലേ എന്ന് പറഞ്ഞത് അപ്പോൾ തന്നെ നോട്ടം മാറ്റി സഞ്ജുവിന് ഇളിച്ചു കൊടുത്തു പിന്നെ ഞാനും സനുവും അമ്പലത്തിലേക്ക് പോയി

മഹാദേവന്റെ ക്ഷേത്രമായിരുന്നു അത് പ്രാർത്ഥിച്ച് ചന്ദനം ഞാൻ സനുവിന് തൊട്ടു കൊടുത്തു സനു ഒന്നും പറഞ്ഞില്ല സനു എനിക്ക് ചന്ദനം തൊട്ടു തന്നു ഞാൻ അത് വിചാരിച്ചില്ല സനു എനിക്ക് ചന്ദനം തൊട്ടു തരുമെന്ന് അന്തം വിട്ട് നിന്നപ്പോൾ ഒരു തട്ട് തന്ന് വാ എന്ന് പറഞ്ഞ് കയും പിടിച്ച് ഒറ്റ പോക്കായിരുന്നു വീട്ടിലേക്ക് പോകും വഴി ബേക്കറിയിൽ കയറി എന്തൊക്കെയോ സ്വീറ്സ് വാങ്ങി എനിക്ക് ഡയറി മിൽക്ക് വാങ്ങി തന്നു ഇങ്ങേർക്ക് എന്റെ ഇഷ്ട്ടങ്ങളൊക്കെ അറിയാമോ എന്നുവരെ ഞാൻ അതിശയിച്ചു കാരണം ഡയറിമിൽക്ക് എനിക്ക് ജീവനാണ് പിന്നെ വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും പുറത്ത് നിൽപ്പുണ്ട് കൂടെ ഏട്ടനും അച്ഛനെയും അമ്മയെയും പോയി കെട്ടിപ്പിടിച്ച് ഏട്ടന് ഒന്ന് ചിരിച്ചു കൊടുത്തു ഏട്ടനുണ്ട് എന്നെ നോക്കി ചിരിക്കുന്നു ദൈവമേ ഇവർക്കൊക്കെ എന്താ പറ്റിയെ എന്നോടുള്ള ദേഷ്യം മാറിയോ

പിന്നെ വീട്ടിലേക്ക് കയറി അമ്മ ചായയൊക്കെ തന്നു പിന്നെ അളിയന്മാരും അച്ഛനും കൂടെ ഭയങ്കര സംസാരം ഞാൻ പിന്നെ കൊച്ചുടീവി കാണാൻ ഇരുന്നു കൊച്ചു ടീവി കാണുന്നോണ്ട് നിങ്ങൾ വിചാരിക്കണ്ട ഞാൻ ചെറിയ കുട്ടിയാണെന്ന് ഈ ഡോറ ബുജിയൊക്കെ ടീവിയിൽ വന്നപ്പോൾ തൊട്ട് കാണാൻ തുടങ്ങിയതാ ഇപ്പൊ അതില്ലാതെ വയ്യ കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു സനുവിന് എന്റെ റൂമൊക്കെ കാണിച്ച് കൊടുക്കാൻ അങ്ങനെ സനുവിനെയും കൂട്ടി എന്റെ റൂമിലേക്ക്‌ പോയി റൂമിന്റെ വാതിൽ തുറന്നതും ഞാൻ ശെരിക്കും ഞെട്ടിപ്പോയി ..തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story