നിനക്കായ് മാത്രം: ഭാഗം 8

ninakkay mathram

രചന: അർത്ഥന

ഓരോന്നൊക്കെ ആലോചിച്ചിരുന്നപ്പോൾ ആണ് മാളു വന്നു വിളിച്ചത് നിങ്ങൾ എന്താലോചിച്ച് ഇരിക്കുവാ വന്നേ ഫുഡ്‌ കഴിക്കാം പിന്നെ ഫുഡ്‌ കഴിക്കലായി അതൊക്കെ കഴിഞ്ഞ് ഞാനും ആദുവും കൂടി പുറത്തേക്ക് പോയി (മാളു ) ആദുവും സനുവും പുറത്തു പോയപ്പോൾ ഞാൻ വീട്ടിൽ ഒറ്റയ്ക്കായത് പോലെ ഞാൻ നേരെ റൂമിന്റെ ബാൽക്കണിയിൽ ഉള്ള ഊഞ്ഞാലിൽ പോയിരുന്നു അവിടെ ഇരുന്നപ്പോൾ മുഴുവൻ സനുവിന്റെ ഓർമ്മകൾ ആയിരുന്നു കണ്ണടച്ച് പതിയെ ഓർമകളിലേക്ക് ഊളിയിട്ടു സഞ്ജു എന്റെ കൂട്ടുകാരിയായിരുന്നെങ്കിലും സനു അവളുടെ ഏട്ടനാണ് എന്ന് എനിക്കറിയില്ലായിരുന്നു ഞാനും സഞ്ജുവും എട്ടാം ക്ലാസ്സ്‌ മുതലുള്ള കൂട്ടാണ് ഞാൻ സനുവിനെ ആദ്യമായി കാണുന്നത് പ്ലസ് വൺ മുതലാണ് അന്നുമുതൽ കയറികൂടിയതാണ് എന്റെ മനസ്സിൽ പ്ലസ് വൺ സ്റ്റാർട്ട്‌ ആയി കുറെ കഴിഞ്ഞപ്പോഴാണ് ഋഷി ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നത് അവന് അങ്ങനെ ആരും കൂട്ടുകാരായ് ഇല്ലായിരുന്നു അതോണ്ട് തന്നെ ഞാനും സഞ്ജുവും നയനയും (നയന ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് )

അവനെയും ഞങ്ങളുടെ കൂടെ കൂട്ടി പിന്നീടങ്ങോട്ട് ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയി മാറി അവന് മാത്രമേ എനിക്ക് സനുവിനെ ഇഷ്ടമാണെന്ന് അറിയുള്ളു എനിക്ക് കട്ട സപ്പോർട്ട് ആയിരുന്നു ഞാൻ എപ്പോഴും ഇഷ്ട്ടമാണ് എന്നും പറഞ്ഞ് സനുവിന്റെ പിന്നാലെ നടക്കും അവന് കുശുമ്പ് തോന്നാൻ വേണ്ടി ഋഷിയോട് close ആയി ഋഷിക്ക് പിന്നെ നയനെയെ ഇഷ്ട്ടമായിരുന്നു പക്ഷെ അവളും പുറത്ത് കാണിച്ചില്ല ഞങ്ങളുടെ ഫ്രണ്ട്ഷിപ് എല്ലാവരും തെറ്റിദ്ധരിച്ചു ഡിഗ്രിക്കും ങ്ങങ്ങൾ എല്ലാവരും ഒരു കോളേജിൽ തന്നെയായിരുന്നു 3 year ആയപ്പോൾ ആണ് അതായത് കല്യാണത്തിന് 2 മാസം മുന്നേ ഏട്ടന് കൊറേ ഫോട്ടോ കിട്ടി പക്ഷെ ഞാനും ഋഷിയും ഒരിക്കലും പ്രതീക്ഷിച്ചില്ല ഞങ്ങളെ എല്ലാവരും തെറ്റിദ്ധരിക്കുമെന്ന് ഏട്ടൻ എന്നെ തല്ലി പക്ഷെ സനു എന്നോട് ചോദിച്ചത് ആണ് ഏറ്റവും വിഷമമായത് നിനക്ക് അവനെ മതിയായത് കൊണ്ടാണോ എന്റെ പിന്നാലെ നടക്കുന്നത് എന്നാൽ കേട്ടോ എനിക്ക് നിന്നെ വെറുപ്പാണ് നിന്നെപ്പോലത്തെ ഒരുത്തിയെ ഞാൻ ഒരിക്കലും സ്നേഹിക്കില്ല

നിങ്ങൾ എന്തൊക്കെയാ പറഞ്ഞെ എനിക്കൊന്നും മനസിലായില്ല നിനക്ക് ഞാൻ മനസിലാക്കിത്തരാം എന്ന് പറഞ്ഞ് ഫോൺ എനിക്ക് നീട്ടി അതിലുള്ള ഫോട്ടോ കണ്ടപ്പോൾത്തന്നെ ഞാൻ ഞെട്ടി ഇതൊന്നും സത്യമല്ലേ നീ പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ ഇനി എന്റെ പിന്നാലെ വരരുത് എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ് പിന്നെ എനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണ് അതും പറഞ്ഞ് സനു പോയപ്പോൾ ശെരിക്കും ഭ്രാന്ത് പിടിച്ച അവസ്ഥയായി എങ്ങനെയോ ഒക്കെയെയാണ് വീട്ടിലെത്തിയത് ആരെന്ത് ചോദിച്ചിട്ടും ഒന്നും പറയാൻ തോന്നിയില്ല സനു പറഞ്ഞത് ആലോചിച്ചപ്പോൾ ഞാൻ ഒരു മോശക്കാരിയാണെന്നു തോന്നി അപ്പൊ എനിക്ക് ജീവിക്കണ്ടാന്ന് വരെ തോന്നിപോയി ആ ഒരു നിമിഷത്തിൽ എന്റെ പൊട്ടാ ബുദ്ധിക്ക് ബ്ലയിട് എടുത്ത് ഞരമ്പ് മുറിച്ചു പിന്നെ ബോധം വന്നപ്പോൾ ഒരു കറങ്ങുന്ന ഫാൻ ആണ് കണ്ടത് ചുറ്റും നോക്കിയപ്പോൾ എന്റെ അടുത്തിരിക്കുന്ന അച്ചുചേച്ചിയെ ആണ് കണ്ടത് പിന്നെ അടുത്തായി ആദു ഏട്ടനും പിന്നെ dr വന്ന് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞു

നാളെ പോകാമെന്നും Dr പോയിക്കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ സനു റൂമിലേക്ക് വന്നു ചേച്ചിയെ കാന്റീനിലേക്ക് പറഞ്ഞയച്ച് സനു എന്റടുത്തോട്ട് വന്നു സനുവിന്റെ കൈ എന്റെ മുഖത്ത് പതിഞ്ഞു പിന്നെ കണ്ണുപൊട്ടുന്ന ചീത്തയും അങ്ങേരെ കാണേണ്ട കോലമായിരുന്നു കണ്ണൊക്കെ ചുവന്നു. കണ്ടാൽത്തന്നെ പേടിച് പോകും ഞാൻ ചാവാൻ നോക്കിയതിനു ഇങ്ങേരെന്തിനാ ഉറഞ്ഞുതുള്ളിയെ പിറ്റേദിവസം വീട്ടിലേക്ക് പോയി ഒരാഴ്ച്ച റസ്റ്റ്‌ ആയിരുന്നു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ചേച്ചിയെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ടന്ന് പറഞ്ഞു പക്ഷെ അത് സനു ആകുമെന്ന് ഞാൻ വിചാരിച്ചില്ല സനുവിന് ചേച്ചിയെയാണ് ഇഷ്ട്ടം ചേച്ചിക്കും സനുവിനെ ഇഷ്ട്ടമായിരിക്കും അതോണ്ട് തന്നെ പിറ്റേദിവസം ഞാൻ സനുവിനെ കാണാൻ പോയി ഇനി ഒരിക്കലും സനുവിന്റെ പിന്നാലെ വരില്ലെന്ന് പറഞ്ഞു ഇത്രയും കാലം പിന്നാലെ നടന്നതിന് sorry യും പറഞ്ഞു പിന്നെ സനുവിനെ ഓർക്കാതിരിക്കാൻ ഷെമിച്ചു അതിനിടയ്ക്കാണ് ഓരോ പ്രശ്നം വന്ന് സനു എന്നെ കല്യാണം കഴിച്ചത് പുറത്ത് ബൈക്ക് വന്നുനിക്കുന്ന സൗണ്ട് കേട്ടത് ഞെട്ടി ഉണർന്ന് കണ്ണൊക്കെ തുടച് പുറത്തേക്ക് പോയി.....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story